ഫ്ലൈറ്റിൽ സഹായി ആകാമോ? 3 കോടി രൂപ ശമ്പളവും ആകർഷക ആനുകൂല്യങ്ങളും നൽകാമെന്ന് നെറ്റ്ഫ്ലിക്സ്

|
ഫ്ലൈറ്റിൽ സഹായി ആകാമോ? 3 കോടി രൂപ നൽകാമെന്ന് നെറ്റ്ഫ്ലിക്സ്

ലോകം മുഴുവൻ അ‌റിയപ്പെടുന്ന സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ലിക്സ് (Netflix) തങ്ങളുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ഇപ്പോൾ ഒരു ജോലി ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ ഡ്രീം ക്രൂവിലേക്ക് ഒരു ​ഫ്ലൈറ്റ് അ‌റ്റൻഡന്റിനെ അ‌ന്വേഷിച്ചുകൊണ്ടുള്ളതാണ് ഈ അറിയിപ്പ്. വിളിക്കുന്നത് നെറ്റ് ഫ്ലിക്സ് ആയതുകൊണ്ട് ഏതെങ്കിലും വെബ് സീരീസിലെ ഫ്ലൈറ്റ് അ‌റ്റൻഡർ കഥാപാത്രമായിട്ടായിരിക്കും ഈ ​വിളി എന്ന് തെറ്റിദ്ധരിക്കരുത്. ശരിക്കും വിമാനത്തിലെ സഹായിയായിത്തന്നെയാണ് നെറ്റ്ഫ്ലിക്സ് ആളെ അ‌ന്വേഷിക്കുന്നത്.

 

വിവരങ്ങൾ ഔദ്യോഗിക വെബ്​സൈറ്റിൽ

​നെറ്റ്ഫ്ലിക്സിന്റെ ​ഔദ്യോഗിക വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം കമ്പനിയുടെ ഫെഡ്ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്ന കാലിഫോർണിയയിലെ സാൻ ജോസിലുള്ള ലോസ് ഗാറ്റോസിലെ സ്വകാര്യ ​ഫ്ലൈറ്റിലേക്കാണ് സഹായിയെ തിരയുന്നത്. വർഷം ഏതാണ്ട് മൂന്നുകോടി രൂപയാണ് ഈ ജോലിക്ക് പ്രതിഫലമായി നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ ആനുകൂല്യങ്ങളും നൽകാമെന്ന് നെറ്റ്ഫ്ലിക്സ് ജോലി സംബന്ധിച്ച അ‌റിയിപ്പിൽ പറയുന്നു. വടക്കൻ കാലിഫോർണിയ ആസ്ഥാനമായുള്ള ഈ ​ഫ്ലൈറ്റ് കമ്പനിയുടെ ക്യാബിൻ ക്രൂ വിഭാഗത്തിലെ പ്രധാന സ്ഥാനത്തേക്കാണ് നിയമനം എന്നാണ് വിവരം. അനുയോജ്യനായ ഉദ്യോഗാർത്ഥിക്ക് ക്യാബിൻ, പാസഞ്ചർ സുരക്ഷ, എയർക്രാഫ്റ്റ് എമർജൻസി ഒഴിപ്പിക്കൽ എന്നിവയിൽ പ്രൊഫഷണൽ പരിശീലനം നൽകുമെന്നും കമ്പനി പരാമർശിക്കുന്നു. വ്യോമയാന മേഖലയോട് ആഭിമുഖ്യവും അ‌ഭിനിവേശവും ഒരു ക്രൂവിൽ പ്രവർത്തിക്കാനുള്ള ആഗ്രഹവുമുള്ള ആളുകൾക്ക് ഈ ജോലിയിലേക്ക് അ‌പേക്ഷിക്കാമെന്ന് നെറ്റ്ഫ്ലിക്സ് പറയുന്നു.

ഫ്ലൈറ്റിൽ സഹായി ആകാമോ? 3 കോടി രൂപ നൽകാമെന്ന് നെറ്റ്ഫ്ലിക്സ്

ഉത്തരവാദിത്തത്തോടെ നിറവേറ്റേണ്ട ജോലി

ഏറ്റവും മികച്ച ആളുകളെയും മികച്ച ഉപകരണങ്ങളും ഉപയോഗിച്ച്, സാധ്യമായ ഏറ്റവും ഉയർന്ന ഉപഭോക്തൃ സേവനം നൽകിക്കൊണ്ട് ലഭ്യമായ ഏറ്റവും മികച്ച വ്യോമയാന അനുഭവം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നു നെറ്റ്ഫ്ലിക്സ് പറയുന്നു. നെറ്റ്ഫ്ലിക്സിന്റെ സേവനങ്ങൾ ഫലപ്രദമായും കാര്യഷമമായും ലോകത്തിന് നൽകാൻ ഏവിയേഷൻ വിഭാഗത്തിന് കഴിയുമെന്നും അ‌തുവഴി കൂടുതൽ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നും കമ്പനി കണക്കുകൂട്ടുന്നു. വളരെയധികം ഉത്തരവാദിത്തത്തോടെ നിറവേറ്റേണ്ട ജോലിയാണ് ഇത് എന്ന് നെറ്റ്ഫ്ലിക്സ് ഓർമിപ്പിക്കുന്നുണ്ട്. ഉദ്യോഗാർഥിക്ക് വേണ്ട യോഗ്യതകളും മറ്റും വിശദമായിത്തന്നെ കമ്പനിയുടെ വെബ്​സൈറ്റിൽ നൽകിയിട്ടുണ്ട്. ഒരു സൂപ്പർ മിഡ്‌സൈസ് ജെറ്റിലെ പ്രാഥമിക ഫ്ലൈറ്റ് അറ്റൻഡന്റായിരിക്കും നിയമനം. ഈ ഒ​ഴിവിലേക്ക് വേണ്ട യോഗ്യതകൾ നെറ്റ്ഫ്ലിക്സിന്റെ വെബ്​സൈറ്റിൽ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഉദ്യോഗാർഥികളുടെ അ‌റിവിലേക്കായി ആവശ്യമായ നിർദേശങ്ങളും കമ്പനി നൽകിയിട്ടുണ്ട്.

ഫ്ലൈറ്റിൽ സഹായി ആകാമോ? 3 കോടി രൂപ നൽകാമെന്ന് നെറ്റ്ഫ്ലിക്സ്

സുരക്ഷ മുഖ്യം

ഓരോ ഫ്ലൈറ്റിനും മുമ്പായി സുരക്ഷയുടെയും അടിയന്തര നടപടികളുടെയും ഒരു ബ്രീഫിംഗ് നടത്തുകയും ടേക്ക് ഓഫ്, ലാൻഡിംഗ് എന്നിവയ്ക്ക് മുമ്പ് ക്യാബിൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ഈ ​ഫ്ലൈറ്റ് അ‌റ്റൻഡന്റിന്റെ ചുമതലയായിരിക്കും. മാനേജർക്കാണ് ​ഫ്ലൈറ്റ് അ‌റ്റൻഡന്റ് റിപ്പോർട്ട് ചെയ്യേണ്ടത്. ​ഫ്ലൈറ്റ് സേഫ്ടിക്കായി എഫ്എഎ പരിശീലന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ആഭ്യന്തര, അന്തർദേശീയ യാത്രകൾ ഉൾപ്പെടെ വ്യത്യസ്തമായ വർക്ക് ഷെഡ്യൂളിൽ പ്രവർത്തിക്കാൻ ഉദ്യോഗാർഥി തയാറായിരിക്കണം.

 

വാരാന്ത്യങ്ങളിലും ജോലി ചെയ്യണം

വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും നീണ്ട യാത്രകളിലും ജോലി ചെയ്യേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി, ഫ്ലൈറ്റ് അറ്റൻഡന്റ് ദീർഘനേരം നിൽക്കാൻ കഴിയുന്നത്ര ശാരീരികക്ഷമയുള്ള ആളായിരിക്കണം. വിമാനം ലോഡുചെയ്യുമ്പോഴും സ്റ്റോക്ക് ചെയ്യുമ്പോഴും 30 പൗണ്ട് വരെ ഉയർത്താനും കൊണ്ടുപോകാനുമുള്ള കഴിവ്, ദീർഘനേരം നിൽക്കാൻ കഴിവുള്ള, ലഗേജ് ലോഡിംഗിൽ സഹായിക്കാനുള്ള സന്നദ്ധത എന്നിവ ഉണ്ടായിരിക്കണം. ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് ഉദ്യോഗാർഥിയെ വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും ജോലിക്ക് തെരഞ്ഞെടുക്കുക.

Best Mobiles in India

Read more about:
English summary
Netflix has now reported a job opening on its official website. This ad is looking for a flight attendant to join their dream crew. The assistant is being sought on a private flight in Los Gatos, San Jose, California, where the company's headquarters are located.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X