ഏത് കോടീശ്വരനും ഇനി 'പോത്തുപോലെ' ഉറങ്ങാം, ഉറക്കത്തിന്റെ ആഴമളക്കാൻ നാഗവല്ലി പുലിയാണെങ്കിൽ 'സോമ' പുപ്പുലിയാണ്!

|

ജനുവരി പുതിയ വർഷത്തിന്റെ പിറവി കുറിക്കുന്ന മാസം മാത്രമല്ല. പുതിയതായി പിറന്ന ടെക്നോളജികളെ ലോകത്തിന് പരിചയപ്പെടുത്തുന്ന മാസം കൂടിയാണ്. അ‌തായത് ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ആയ കൺസ്യൂമർ ഇലക്ട്രോണിക് ഷോ (സിഇഎസ്) ലാസ്വേഗാസിൽ നടക്കുന്നത് ജനുവരിയിലാണ്. ടെക്നോളജി കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന പ്രധാനമേളകളിൽ ഒന്നാണിത്.

CES 2023

കൺസ്യൂമർ ടെക്നോളജി അ‌സോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിഇഎസ് ഉടൻ വിപണിയിൽ എത്താൻ പോകുന്ന ഒരുപാട് പുതിയ ടെക്നോളജികളെ ലോകത്തിന് പരിചയപ്പെടാൻ അ‌വസരമൊരുക്കുന്നു. ഈ വർഷത്തെ ഇലക്ട്രോണിക് ഷോ(CES 2023) ജനുവരി 5 മുതൽ 8 വരെ ആണ് നടക്കുക. എങ്കിലും തങ്ങളുടെ സ്റ്റാളുകളിലേക്ക് ആളുകളെ ആകർഷിക്കാനായി മേളയിൽ പങ്കെടുക്കുന്ന പല കമ്പനികളും തങ്ങളുടെ പുതുപുത്തൻ ഡി​വൈസിന്റെ വിവരങ്ങൾ പുറത്തുവിടാറുണ്ട്.

സോമാലിറ്റിക്‌സിന്റെ സ്ലീപ്പ് മാസ്‌ക്

ഇത്തവണയും അ‌ത്തരത്തിൽ മേളയുടെ വിവരങ്ങൾ പുറത്തുവന്നതിൽ കൗതുകകരമായി കണ്ട ഒരു ഡി​വൈസ് ആണ് സോമാലിറ്റിക്‌സിന്റെ സ്ലീപ്പ് മാസ്‌ക്. നാനോ ടെക്‌നോളജി കമ്പനിയായ സോമാലിറ്റിക്‌സ് തങ്ങളുടെ പുതിയ 'സോമാസ്ലീപ്പ്' എന്ന സ്ലീപ്പ് മാസ്‌ക് ഈ മേളയിൽ അ‌വതരിപ്പിക്കുന്നുണ്ട്. ഇവിടെ എത്തുന്ന ആളുകൾക്ക് ഈ ഡി​വൈസിനെ പരിചയപ്പെടാനും അ‌തുകൊണ്ടുള്ള ഉപയോഗങ്ങൾ മനസിലാക്കാനും സോ​മാലിറ്റിക്സ് അ‌വസരം ഒരുക്കുന്നുണ്ട്.

ഇന്ത്യ കാത്തിരുന്ന മുത്ത്; വിലക്കുറവിന്റെ വിസ്മയവുമായി സാംസങ് ഗാലക്സി എഫ്04 എത്തിഇന്ത്യ കാത്തിരുന്ന മുത്ത്; വിലക്കുറവിന്റെ വിസ്മയവുമായി സാംസങ് ഗാലക്സി എഫ്04 എത്തി

ആയുസിന്റെ മൂന്നിലൊരുഭാഗം

തങ്ങളുടെ ആയുസിന്റെ മൂന്നിലൊരുഭാഗം മനുഷ്യർ ഉറക്കത്തിലായിരിക്കും. മനുഷ്യന്റെ ആരോഗ്യവും ഉറക്കവുമായി ഏറെ ബന്ധമുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിന്റെ പ്രവർത്തനങ്ങളു​ടെ താളം തെറ്റിക്കുന്നതിലേക്കാണ് ചെന്നെത്തുക. ഉറക്കത്തിന് മനുഷ്യജീവിതത്തിലുള്ള പ്രാധാന്യം ഓർമിപ്പിക്കാൻ മാർച്ചിലെ രണ്ടാമത്തെ വെള്ളിയാഴ്ച ലോകം ഉറക്കദിനമായിപ്പോലും ആചരിക്കുന്നു. ഉറങ്ങാനാകാതെ ആകെ വട്ടുപിടിക്കുന്നു എന്ന് ചിലർ പറഞ്ഞുകേട്ടിട്ടില്ലേ, തങ്ങളുടെ ബുദ്ധിമുട്ട് വ്യക്തമാക്കാൻ ആണ് പലരും അ‌ങ്ങനെ പറയുന്നത് എങ്കിൽക്കൂടിയും മാനസിക ആരോഗ്യവുമായും ഉറക്കം ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

ഉറക്ക ദൈർഘ്യം അഥവാ ആവശ്യമായ ഉറക്കത്തിന്റെ അളവ്

ഉറക്ക ദൈർഘ്യം അഥവാ ആവശ്യമായ ഉറക്കത്തിന്റെ അളവ് ഓരോ വ്യക്തിയിലും വ്യത്യസ്‌തമാണ്. പ്രായം, ലിംഗം, ആരോഗ്യ നില എന്നിങ്ങനെ പല ഘടകങ്ങളെയും ആശ്രയിച്ച് അത് മാറുന്നു. എങ്കിലും മുതിർന്ന ഒരു ശരാശരി മനുഷ്യൻ രാത്രി 7 മണിക്കൂറോ അതിൽ കൂടുതലോ ഉറങ്ങുന്നത് ഉത്തമമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് വിലയിരുത്തൽ. ഹൃദയം, ശ്വാസകോശം, മസ്തിഷ്കം എന്നിവയുടെ പ്രവർത്തനങ്ങൾ, രക്തചംക്രമണ വ്യവസ്ഥ, കോശങ്ങളുടെ വളർച്ച തുടങ്ങിയവയ്ക്കൊക്കെ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. ഊർജ്വസ്വലതയോടെയുള്ള പ്രവർത്തനങ്ങൾക്ക് അ‌ത്രമേൽ അ‌നിവാര്യമായ ഉറക്കത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് സോമാലിറ്റിക്‌സ് തങ്ങളുടെ 'സോമാസ്ലീപ്പ്' അ‌വതരിപ്പിക്കുന്നത്.

വേഗതയുടെ രാജാവാകാൻ വൺപ്ലസ് 11 5ജി എത്തി; കരുത്തായി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർവേഗതയുടെ രാജാവാകാൻ വൺപ്ലസ് 11 5ജി എത്തി; കരുത്തായി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ

ഉറക്കത്തിന്റെ 'ആഴം' അ‌ളക്കാൻ

നകുലന്റെ ഉറക്കത്തിന്റെ ആഴം അ‌ളക്കുന്ന നാഗവല്ലിയെ നമുക്ക് അ‌റിയാം. എന്നാ കേട്ടുകൊ​ള്ളൂ നാഗവല്ലിക്ക് മാത്രമല്ല സോമയ്ക്കും സോമ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇനി ഉറക്കത്തിന്റെ 'ആഴം' അ‌ളക്കാൻ സാധിക്കും. സ്ലീപ് മാസ്കുകൾക്ക് ആളുകളുടെ ഉറക്കത്തെ സഹായിക്കാൻ കഴിയുമെന്ന് ഇ​തിനോടകം വ്യക്തമായിട്ടുള്ള കാര്യമാണ്. ചിലർക്ക് വെളിച്ചമുള്ളപ്പോൾ ഉറങ്ങാൻ സാധിക്കില്ല. എന്നാൽ മറ്റു ചിലരാകട്ടെ നടക്കുന്നതിനിടയിൽപ്പോലും ഉറങ്ങിയ ചരിത്രവുമുണ്ട്. അ‌തായത് ഏതു സാഹചര്യത്തിലും ഉറങ്ങാൻ സാധിക്കുന്നവരും നമുക്കുചുറ്റുമുണ്ടെന്ന്. ഉറക്കമുള്ള ആളുകളുടെ കാര്യം വിടാം.

ഉറക്കമില്ലാതെ ആരോഗ്യപ്രശ്നങ്ങൾ അ‌ലട്ടുന്നവർക്ക്

ഉറക്കമില്ലാതെ ആരോഗ്യപ്രശ്നങ്ങൾ അ‌ലട്ടുന്നവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് തങ്ങളുടെ സോമാസ്ലീപ്പ് എന്നാണ് സോമാലിറ്റിക്സ് വ്യക്തമാക്കുന്നത്. സോമാസ്ലീപ് മാസ്കിലെ സെൻസറുകൾ ആളുകളുടെ കണ്ണുകളുടെ ചലനത്തിന്റെ അ‌ടിസ്ഥാനത്തിൽ ഉറക്കത്തിന്റെ ഘട്ടങ്ങൾ, നിലവാരം, തടസ്സങ്ങൾ എന്നിവ നന്നായി ട്രാക്ക് ചെയ്യുകയും ഉപയോക്താക്കളെ അ‌റിയിക്കുകയും ചെയ്യും എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്.

സ്മാർട്ട്ഫോണിന്റെ ചാർജ് ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളമാർ; ഒഴിവാക്കണം ഈ ആപ്പുകളെ!സ്മാർട്ട്ഫോണിന്റെ ചാർജ് ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളമാർ; ഒഴിവാക്കണം ഈ ആപ്പുകളെ!

കണ്ണുകളുടെ ചലനങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി

കണ്ണുകളുടെ ചലനങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി മാസ്കിൽ സ്ഥാപിച്ചിരിക്കുന്ന കാർബൺ-നാനോട്യൂബ് പേപ്പർ കോമ്പോസിറ്റ് കപ്പാസിറ്റീവ് സെൻസറുകൾ ആണ് സഹായിക്കുന്നത്. ഉറക്കത്തിന്റെ ഓരോ ഘട്ടത്തിലും കണ്ണുകൾ ചലിക്കുന്നുണ്ട്. എന്നാൽ സമ്മർദ്ദം, പരിക്ക്, രോഗം തുടങ്ങിയവ അ‌നുഭവിക്കുമ്പോൾ പതിവ് രീതിയിലായിരിക്കില്ല കണ്ണുകളുടെ ചലനം ഉണ്ടാകുക. ഉറക്കമില്ലായ്മ കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത ഇരട്ടിയാകുമെന്നും മസ്തിഷ്കാഘാതം അഥവാ സ്ട്രോക്കിനുള്ള സാധ്യത നാലിരട്ടിയാകുമെന്നുമാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒരാൾ ക്ഷീണിതനാണോയെന്ന് മനസിലാക്കാൻ ഉറക്കം നിരീക്ഷിക്കുന്നതിലൂടെ സോമാസ്ലീപ് മാസ്കിന് സാധിക്കും.

മാസ്കിൽനിന്നുള്ള ഡാറ്റ

മാസ്കിൽനിന്നുള്ള ഡാറ്റ ഫിറ്റ്നസ് ആപ്പുകളുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യാൻ സാധിക്കും. കൂടാതെ സോമ സ്ലീപ് മൊ​ബൈൽ ആപ്പ് വഴിയും ഡാറ്റ വിശകലനം ചെയ്യാൻ സാധിക്കും. എട്ട് മണിക്കൂർ വരെ പ്രവർത്തിക്കാനുള്ള ബാറ്ററി ലൈഫാണ് സോമാസ്ലീപ് മാസ്കിനുണ്ട്. വളരെ കുറഞ്ഞ അ‌ളവ് ​വൈദ്യുതി മാത്രമാണ് ഈ മാസ്ക് ഉപയോഗിക്കുക. അ‌തിനാൽത്തന്നെ മാസ്ക് ചൂടാകുമെന്ന് ഭയക്കേണ്ടതില്ലെന്നും കണ്ണുകൾക്ക് കൂളിങ് ശരിയായി ലഭ്യമാകുമെന്നും കമ്പനി അവകാശപ്പെടുന്നു. കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ ഈ മാസ്കിനെ കൂടുതൽ വിശദമായി അ‌വതരിപ്പിക്കും.

സൗജന്യമാണ് ഈ എയർടെൽ പ്ലാനിന്റെ മെയിൻ; അ‌തും ആറ് മാസത്തേക്ക്സൗജന്യമാണ് ഈ എയർടെൽ പ്ലാനിന്റെ മെയിൻ; അ‌തും ആറ് മാസത്തേക്ക്

Best Mobiles in India

Read more about:
English summary
Nanotechnology company Somalytics is introducing its new "SomaSleep" sleep mask at this year's Consumer Electronics Show. The company claims that the sensors in the SomaSleep mask will better track the stages, quality, and interruptions of sleep based on eye movements and notify users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X