ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google

|

അത്യാവശ്യം ജീവനക്കാരുള്ള കമ്പനികളിൽ എല്ലാം ഇന്ന് എച്ച്ആർ ( ഹ്യൂമൻ റിസോഴ്സ് ), വിഭാഗങ്ങൾ ഉണ്ടാകും. കുറച്ച് കൂടി വലിയ സ്ഥാപനങ്ങളിൽ ആകട്ടെ റിക്രൂട്ടർമാർ എന്നൊരു വിഭാഗവും കാണും. പ്രതിഭയുള്ള ആളുകളെ കണ്ടെത്തി കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്യുകയെന്നതാണ് ഇവരുടെ ഉത്തരവാദിത്തം. ഗൂഗിളും ആപ്പിളും ഫേസ്ബുക്കും പോലെയുള്ള വലിയ ടെക്ക് സ്ഥാപനങ്ങളിലേക്ക് ചെറിയ പ്രായത്തിൽ തന്നെ എത്തിപ്പെടുന്നവരെക്കുറിച്ച് നാം കേട്ടിട്ടില്ലേ. ഇവരെയൊക്കെ കണ്ടെത്തുന്നതും സ്ഥാപനത്തിലേക്ക് വരാൻ പ്രേരിപ്പിക്കുന്നതും നിയമന പ്രക്രിയയുടെ നല്ലൊരു ഭാഗം കൈകാര്യം ചെയ്യുന്നതും റിക്രൂട്ടർമാരാണ്.

ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഗതികേടുകൾ

ഇത് തന്നെയല്ലേ എച്ച്ആർ ജീവനക്കാരും ചെയ്യുന്നതെന്ന് ചോദിക്കരുത്. ചെറിയ കമ്പനികളിൽ എച്ച്ആർ ജീവനക്കാർ നേരിട്ട് തന്നെയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. രണ്ട് വിഭാഗത്തിനും ഒരേ പോലെയുള്ള ജോലികൾ ചെയ്യേണ്ടി വരാറുണ്ടെങ്കിലും അടിസ്ഥാനപരമായി രണ്ടും രണ്ട് തരം ജോലികളാണ്. നേരത്തെ പറഞ്ഞത് പോലെ മൾട്ടി നാഷണൽ കമ്പനികളുടെ റിക്രൂട്ടർമാരുടെ ഫോൺ കോളോ ഇമെയിൽ സന്ദേശങ്ങളോ മറ്റോ ലഭിച്ചാൽ ജീവിതം മാറിമറിഞ്ഞെന്ന് ഉറപ്പിക്കുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്.

അതിനാൽ തന്നെ റിക്രൂട്ടർമാരുടെ പണിയും മിന്നലടിച്ചത് പോലെ ഇല്ലാതാകുന്നതിനെപ്പറ്റി കേൾക്കാൻ ചിലർക്കെങ്കിലും ആശ്ചര്യവും അത്ഭുതവും ഒക്കെ ഉണ്ടാവും. അങ്ങനെ പണി പോയ ഒരു പാവം ഗൂഗിൾ ജീവനക്കാരന്റെ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടമാകുന്ന ഇക്കാലത്ത് ഇതിലെന്താണ് ഇത്ര വലിയ കാര്യമെന്ന് ചിന്തിക്കരുത്. പുള്ളിക്കാരന്റെ ജോലി പോയ രീതിയാണ് സംഭവം ചർച്ചയാകാൻ കാരണം.

പണി കൊടുത്ത് ഗൂഗിൾ (Google)

ആഗോള തലത്തിൽ ടെക്ക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുകയാണെന്ന് അറിയാമല്ലോ. ഇക്കൂട്ടത്തിൽ ഗൂഗിളും 12,000-ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടുകയാണെന്ന് മുൻകൂർ നോട്ടീസ് ഒന്നും നൽകാത്തതിനാൽ ജീവക്കാർ ജോലി നഷ്ടമായെന്ന് അറിഞ്ഞത് അപ്രതീക്ഷിതമായ രീതികളിലാണ്. സ്ഥാപനത്തിലെ റിക്രൂട്ടിങ് വിഭാഗത്തിലെ ജീവനക്കാർക്ക് പോലും എന്താണ് നടക്കുന്നതെന്ന് അറിയാത്ത വിധത്തിലായിരുന്നു ഗൂഗിളിന്റെ നടപടികൾ. ഡാൻ ലാനിങ്ങൻ-റയാൻ എന്ന "ഗൂഗിൾ റിക്രൂട്ടറിനും" ഇത് തന്നെയാണ് സംഭവിച്ചത്.

പുള്ളിക്കാരൻ പതിവ് പോലെ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ജോലിയെന്ന് പറഞ്ഞാൽ പുതിയൊരാളെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ. പരിഗണനയിലുണ്ടായിരുന്ന കാൻഡിഡേറ്റുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഡാൻ ലാനിങ്ങൻ-റയാന്റെ കോൾ കട്ടായി. തുടർന്ന് കമ്പനിയുടെ ഒരു വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യാനും റയാൻ ശ്രമിച്ചു. ഇതിനും റയാന് സാധിച്ചില്ല. ഇയാളുടെ ടീമിലെ മറ്റ് പലർരും സമാനമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു.

മാനേജരെ അറിയിച്ചെങ്കിലും പിരിച്ചുവിട്ടതായി മെയിൽ ഒന്നും വരാത്ത സ്ഥിതിക്ക് ഒന്നും ഉറപ്പിക്കേണ്ടെന്നായിരുന്നു മറുപടി. വെബ്സൈറ്റ് ആക്സസ് നഷ്ടമായതിന് പിന്നാലെ തന്റെ ഇമെയിലും ബ്ലോക്ക് ആയതായി റയാൻ പറയുന്നു. കമ്പനിയുടേതായ എല്ലാ ആക്സസുകളിൽ നിന്നും റയാൻ ബ്ലോക്ക് ചെയ്യപ്പെട്ടു. ആക്സസുകൾ നഷ്ടമായി 15, 20 മിനുറ്റ് കഴിഞ്ഞ ശേഷമാണ് ഗൂഗിളിലെ കൂട്ടപ്പിരിച്ചുവിടലിനെക്കുറിച്ച് റയാൻ അറിയുന്നത് പോലും.

പിരിച്ചുവിട്ടതിനെക്കുറിച്ച് ലിങ്ക്ഡിനിൽ എഴുതിയ പോസ്റ്റിലൂടെയാണ് റയാൻ തന്റെ അനുഭവം ലോകത്തെ അറിയിച്ചത്. ഗൂഗിളിലെ ജോലി ഒരു സ്വപ്നമായിരുന്നു. ജോലി കിട്ടി ഒരു വർഷത്തിന് ശേഷം പെട്ടെന്ന് ഒരു ദിവസം അതില്ലാതാകുമെന്ന് കരുതിയില്ല. കരാർ ഒരു വർഷം കൂടി നീട്ടിയ ശേഷമാണ് ക്ലൌഡ് സെയിൽസ് റിക്രൂട്ട്മെന്റ് ടീമിലേക്ക് മാറ്റി നിയോഗിച്ചത്. ശമ്പളവർധനവിനെക്കുറിച്ചുള്ള സൂചന കിട്ടിയ ശേഷമാണ് പെട്ടെന്ന് നടപടിയുണ്ടാതായെന്നും റയാൻ ലിങ്ക്ഡിൻ പോസ്റ്റിൽ പറയുന്നു.

വർക്ക് അക്കൌണ്ടുകളിലേക്ക് ആക്സസ് നഷ്ടമായ ശേഷം മാത്രം ജോലി പോയെന്ന് മനസിലാക്കിയ ഒരുപാട് പേർ ഇനിയുമുണ്ട്. 12,000 ജീവനക്കാരെയാണ് വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും ഗൂഗിൾ പറഞ്ഞ് വിട്ടത്. കൂട്ടപ്പിരിച്ചുവിടലിന്റെ പൂർണ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ നേരത്തെ പറഞ്ഞത്. പിരിച്ചുവിട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്നും പിച്ചൈ പ്രഖ്യാപിച്ചിരുന്നു. ടെക് കമ്പനികൾക്ക് ഇപ്പോൾ അത്ര നല്ല സമയമല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ തന്നെ പിരിച്ചുവിടലുകൾ തുടരാനാണ് സാധ്യത.

Best Mobiles in India

English summary
The story of a poor Google employee who lost his job is now being discussed. Don't think what's the big deal in this day and age where thousands of people are losing their jobs every day. The reason why the incident is being discussed is the way he lost his job.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X