ഇന്റര്‍നെറ്റ് സ്പീഡ് അറിയാനായി മികച്ച ആപ്‌സുകള്‍

Posted By: Lekhaka

ഇന്റന്‍നെറ്റിനെ ആശ്രയിക്കാത്തവരായി ഇപ്പോള്‍ ആരുമില്ല. ഹോം വൈ-ഫൈയും ഇപ്പോള്‍ ഉപയോഗിക്കാറുണ്ട്. 3ജി/ 4ജി ഇന്റര്‍നെറ്റാണ് ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്നത്.

ഇന്റര്‍നെറ്റ് സ്പീഡ് അറിയാനായി മികച്ച ആപ്‌സുകള്‍

എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകില്ല. ചില സന്ദര്‍ഭങ്ങളില്‍ ഇന്റര്‍നെറ്റ് സ്പീഡ് വളരെ കുറവുമായിരിക്കും. ഇങ്ങനെയുളള സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ സ്പീഡ് അറിയാനായി മികച്ച ആപ്‌സുകള്‍ ഇവിടെ തന്നെയുണ്ട്.

എന്നാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആപ്‌സുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉണ്ട്. നിങ്ങള്‍ക്ക് ഇതില്‍ വേണ്ടത് കൃത്യതയാണ്. ഇനി നമുക്ക് ആരംഭിക്കാം,

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്പീഡ്‌ടെസ്റ്റ് ബൈ ഊക്ല

ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും പിസിയിലും സ്പീഡ് ടെസ്റ്റ് നടത്താനായി ഈ ആപ്പ് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ഇതില്‍ നിങ്ങള്‍ക്ക് വളരെ കൃത്യമായ ഭലം ലഭിക്കുന്നു. കൂടാതെ ഇതില്‍ ഡൗണ്‍ലോഡ് സ്പീഡും അപ്‌ലോഡ് സ്പീഡും പരിശോധിക്കാം.

നെറ്റ്‌വര്‍ക്ക് മാസ്റ്റര്‍

ഓള്‍ ഇന്‍ വണ്‍ വൈഫൈ നെറ്റ്വര്‍ക്ക് ടൂളാണ് നെറ്റ്വര്‍ക്ക് മാസ്റ്റര്‍. നിങ്ങള്‍ക്ക് വൈഫൈ വേഗത പരീക്ഷിക്കാനും കൂടാതെ ഇതില്‍ ഓണ്‍ലൈന്‍ സുരക്ഷയും ഇന്റര്‍നെറ്റ് വേഗതയും അറിയാന്‍ സാധിക്കും.

സ്പീഡ് ചെക്ക് ലൈറ്റ്

സ്പീഡ് ചെക്ക് ലൈറ്റ് ഭാരം കുറഞ്ഞ ഇന്റര്‍നെറ്റ് ടെസ്റ്റിംഗ് ടൂള്‍ ആണ്. ഇതിലൂടെ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് സ്പീഡും അപ്‌ലോഡ് സ്പീഡും അറിയാന്‍ കഴിയും. ഇത് വളരെ ലളിതമായ യൂസര്‍ ഇന്റര്‍ഫേസ് കോണ്‍ഫിഗറേഷനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാട്ട്‌സാപ്പിന്റെ 'ഡിലീറ്റ് ഫോള്‍ ഓള്‍' സവിശേഷത ഈ ഒറ്റ കേസില്‍ പ്രവര്‍ത്തിക്കില്ല !!

ഓപ്പണ്‍ സിഗ്നല്‍

ഓപ്പണ്‍ സിഗ്നല്‍ മറ്റൊരു ശക്തമായതും സൗജന്യവുമായ നെറ്റ്വര്‍ക്ക് സിഗ്നല്‍ ഉപകരണമാണ്. നിങ്ങളുടെ ISP അല്ലെങ്കില്‍ സെല്‍ നെറ്റ്വര്‍ക്കില്‍ കണക്ഷന്‍ പരിശോധിക്കാന്‍, ഡാറ്റ ഉപയോഗം നിരീക്ഷിക്കാന്‍, കവറേജ് താരതമ്യം ചെയ്യാന്‍ എന്നിവയ്ക്ക് ഓപ്പണ്‍ സിഗ്‌നല്‍ ഉപയോഗിക്കാം.

സ്പീഡ് ചെക്ക് പ്രോ

നിങ്ങളുടെ വൈഫൈ വേഗത നേരിട്ട് പരിശോധിക്കാം. സ്പീഡ് ചെക്ക് പ്രോ ഉപയോഗിച്ച് മാനുവല്‍ അല്ലെങ്കില്‍ ഷെഡ്യൂള്‍ ചെയ്ത സ്പീഡ് ടെസ്റ്റുകള്‍ നടത്തുന്നതിന് ഈ ആപ്ലിക്കേഷന്‍ അനുവദിക്കുന്നു.

ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് 3ജി, 4ജി, വൈ-ഫൈ

ഈ ആപ്പില്‍ ഏറ്റവും വേഗത്തില്‍ തന്നെ ഇന്റര്‍നെറ്റ് വേഗത പരീക്ഷിക്കാം. കൂടാതെ ഒരു ക്ലിക്കിലൂടെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഫലങ്ങള്‍ പങ്കിടാനും സാധിക്കും. എല്ലാ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ഈ ആപ്ലിക്കേഷന്‍ പിന്തുണയ്ക്കുന്നു.

ഇന്റര്‍നെറ്റ് സ്പീഡ് മീറ്റര്‍ ലൈറ്റ്

മറ്റ് ആപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് സ്പീഡ് മീറ്റര്‍ ലൈറ്റ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി നിലനിര്‍ത്തുന്നു. സ്റ്റാറ്റസ് ബാറില്‍ തന്നെ നിലവിലെ ഇന്റര്‍നെറ്റ് സ്പീഡ് കാണിക്കുന്നു.

നെറ്റ് സ്പീഡ് ടെസ്റ്റ് മാസ്റ്റര്‍

വൈഫൈ, 3ജി തുടങ്ങിയ വിവിധ വെബ്‌സൈറ്റുകള്‍ അല്ലെങ്കില്‍ വെബ് സെര്‍വറുകളുടെ വേഗതയെ കുറിച്ച് അറിയിക്കുന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത. ഈ ആപ്ലിക്കേഷന്‍ വിശ്വസനീയമാണ് കാരണം ഇതിന്റെ അളവുകള്‍ എല്ലായിപ്പോഴും വിശ്വസനീയമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
An ISP advertises certain WiFi speeds but that doesn't always mean that you're actually getting what you're paying for. So what do you do when you want to see how fast your Wi-Fi is on your smartphone?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot