വായിൽവരുന്നത് 'പാടാൻ' നിൽക്കേണ്ട, പുത്തൻ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ സിംപിളാണ്, പവർഫുള്ളും!

|
പുത്തൻ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ സിംപിളാണ്, പവർഫുള്ളും!

തങ്ങളുടെ വികാരങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കാൻ ആളുകളെ സഹായിക്കുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ ഏറെ പ്രശസ്തമാണ്. വാട്സ്ആപ്പിന്റെ എല്ലാ ഫീച്ചറുകളും ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാരാകട്ടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ ഉപയോഗിക്കുന്നതിലും ഏറെ മുന്നിലുമാണ്. ചിത്രങ്ങൾ, വീഡിയോകൾ, സന്ദേശങ്ങൾ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ തങ്ങളുടെ വികാരങ്ങൾ മറ്റുള്ളവരെ അ‌റിയിക്കാൻ ആളുകൾ ഈ ഫീച്ചർ പ്രയോജനപ്പെടുത്തുന്നു. സ്റ്റാറ്റസ് ഫീച്ചറിന്റെ ജനപ്രിയത കണക്കിലെടുത്ത് പുതിയൊരു മാറ്റം കൊണ്ടുവരാൻ വാട്സ്ആപ്പ് തയാറെടുക്കുന്നതായുള്ള വാർത്ത ഏറെ നാളായി നാം കേൾക്കുന്നുണ്ട്. ഉപയോക്താവിന് ശബ്ദ സന്ദേശങ്ങളും സ്റ്റാറ്റസായി ഉപയോഗിക്കാൻ സാധിക്കും വിധത്തിലുള്ള മാറ്റമാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത് എന്ന് നാം ഇതിനോടകം അ‌റിഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് വാട്സ്ആപ്പ് ഏറെ അ‌ടുത്തു എന്നും വരുന്ന ആഴ്ചകളിൽ തന്നെ പുതിയ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

പുതിയ ഫീച്ചർ 2.22.21.5 ആൻഡ്രോയിഡ് ബീറ്റ അപ്‌ഡേറ്റിൽ

2.22.21.5 ആൻഡ്രോയിഡ് ബീറ്റ അപ്‌ഡേറ്റിൽ പുതിയ സ്റ്റാറ്റസ് ഫീച്ചർ ഉള്ളതായാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. വാട്സ്ആപ്പ് ഫീച്ചറുകളും വാർത്തകളും പുറത്തുവിടുന്നതിൽ വാബീറ്റ ഇൻഫോയുടെ ആധികാരികത വളരെ വ്യക്തമായതിനാൽ അ‌ധികം ​വൈകാതെ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ഉപയോഗിച്ചു തുടങ്ങാം എന്നുതന്നെ കരുതാം. യോഗ്യരായ ഉപയോക്താക്കൾക്ക് ഇത് ആപ്പിന്റെ ടെക്‌സ്‌റ്റ് സ്റ്റാറ്റസ് വിഭാഗത്തിൽ കാണാനാകും എന്നാണ് റിപ്പോർട്ട്. നിങ്ങളുടെ വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ആർക്കെല്ലാം പരിശോധിക്കാനാകുമെന്ന് തീരുമാനിക്കാനുള്ള അ‌വകാശവും വാട്സ്ആപ്പ് ഉപയോക്താവിന് നൽകും എന്നാണ് വിവരം.

പുത്തൻ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ സിംപിളാണ്, പവർഫുള്ളും!

നിർത്തിയിടത്തുനിന്ന് തുടരാം

ആളുകൾക്ക് അവരുടെ വോയ്‌സ് റെക്കോർഡിങ്ങുകളുടെ മേൽ നിയന്ത്രണം ഉറപ്പാക്കിക്കൊണ്ടാണ് വാട്സ്ആപ്പ് പുതിയ ഫീച്ചർ പുറത്തിറക്കുക. അ‌തിനാൽത്തന്നെ ഒരു വോയ്സ് റെക്കോർഡ് പരസ്യമാക്കുന്നതിന് മുമ്പ് അത് വേണ്ടെന്ന് വയ്ക്കാനുള്ള സൗകര്യവും പുതിയ ഫീച്ചറിൽ ഉണ്ടാകും. എന്തെങ്കിലും റെക്കോർഡ് ചെയ്യുന്നതിനിടയിൽ ഉപയോക്താവ് വാട്സ്ആപ്പ് ക്ലോസ് ചെയ്‌താലും വോയ്‌സ് സന്ദേശങ്ങൾ ആപ്പ് സ്വയമേവ സംരക്ഷിക്കുകയും നിങ്ങൾ നിർത്തിയിടത്ത് നിന്ന് വോയ്സ് റെക്കോർഡ് ചെയ്യുന്നത് തുടരാൻ അനുവദിക്കുകയും ചെയ്യുന്നു. വോയ്‌സ് സ്റ്റാറ്റസ് ഫീച്ചറിന് എഡിറ്റ് അല്ലെങ്കിൽ റീപ്ലേ ഓപ്ഷൻ ഉണ്ടാകുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. കൂടുതൽ ആളുകൾക്ക് ഫീച്ചർ ലഭ്യമാകുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ.

കവി ഉദ്ദേശിച്ചത് ശരിക്കും മനസിലാകും

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഒരു ഹരമാക്കിയവർക്ക് പുതിയ ഫീച്ചർ ഏറെ ഇഷ്ടപ്പെടും എന്നാണ് വിലയിരുത്തൽ. ഒരു കാര്യം എഴുതി സ്റ്റാറ്റസ് ആക്കുമ്പോൾ ഉപയോക്താവ് ഉദ്ദേശിക്കുന്ന രീതിയിൽ ആയിരിക്കില്ല കാണുന്നയാൾ അ‌ത് മനസിലാക്കുക. യഥാർഥ വികാരം വ്യക്തമാക്കാൻ ശബ്ദത്തിന് ശക്തി കൂടുതലാണ് എന്നതിനാൽത്തന്നെ വാട്സ്ആപ്പ് വോയ്സ് ഫീച്ചർ വിജയിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. ശബ്ദത്തിന്റെ രീതി മനസിലാക്കി സ്റ്റാറ്റസ് ഇടുന്നയാളുടെ മാനസികാവസ്ഥയും ഏത് വികാരത്തിലാണ്(ഉദാ: സങ്കടം, തമാശ) അ‌യാൾ ഒരു കാര്യം പറഞ്ഞിരിക്കുന്നത് എന്നും അ‌ർഥ ശങ്കയില്ലാതെ മനസിലാക്കാൻ കേൾവിക്കാർക്ക് സാധിക്കും എന്നത് ഏറെ മികച്ച ഫീച്ചറാണ്. മാത്രമല്ല പറയാനുള്ള കാര്യം സ്വന്തം ശബ്ദത്തിൽ തന്നെ ലോകത്തോട് വിളിച്ചു പറയാനും പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അ‌വസരമൊരുക്കിയിരിക്കുന്നു.

പുത്തൻ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ സിംപിളാണ്, പവർഫുള്ളും!

30 സെക്കൻഡിൽ മാറ്റമില്ല

അതേസമയം വീഡിയോ സ്റ്റാറ്റസ് പോലെ 30 സെക്കൻഡ് ​ദൈർഘ്യം മാത്രമേ ഈ വോയ്സ് സ്റ്റാറ്റസ് ഫീച്ചറിനും ഉണ്ടാകൂ എന്നാണ് വിവരം. കൂടാതെ നിലവിലെ സ്റ്റാറ്റസുകൾ അ‌പ്രത്യക്ഷമാകുന്നതുപോലെ 24 മണിക്കൂറിന് ശേഷം ഈ വോയ്സ് സ്റ്റാറ്റസും അ‌പ്രത്യക്ഷമാകും. ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ ഏതെങ്കിലും ചിത്രം നാം സ്റ്റാറ്റസ് ആക്കുകയാണെങ്കിൽ അ‌തിനെപ്പറ്റി നമുക്ക് പറയാനുള്ള കാര്യവും വോയ്സ് ആയി അ‌തോടൊപ്പം പങ്കുവയ്ക്കാൻ പുതിയ ഫീച്ചർ വഴിയൊരുക്കും എന്നതാണ്. എന്തിനും ഏതിനും സ്റ്റാറ്റസിടുന്ന ആളുകൾ ധാരാളമുള്ള നമ്മുടെ നാട്ടിൽ പുതിയ വോയ്സ് സ്റ്റാറ്റസ് സൗകര്യവും ഏറെ പ്രതീക്ഷയോടെ ആണ് ആളുകൾ കാത്തിരിക്കുന്നത്. വരും ആഴ്ചകളിൽത്തന്നെ എല്ലാ ഉപയോക്താക്കൾക്കുമായി പുതിയ ഫീച്ചർ ലഭ്യമായിത്തുടങ്ങും എന്നാണ് റിപ്പോർട്ട്.


വായിൽ വരുന്നത് വിളിച്ച് പറയാമെന്ന് കരുതരുത്

വോയ്സ് സ്റ്റാറ്റസ് സൗകര്യം ലഭ്യമായെന്ന് കരുതി വായിൽവരുന്നതൊക്കെ വിളിച്ച് പറയാം എന്ന് കരുതരുത്. കാരണം ഈ ഫീച്ചറൊക്കെ ഇറക്കും മുമ്പ് തന്നെ വാട്സ്ആപ്പ് ദുരുപയോഗം തടയാനുള്ള സുരക്ഷാ ഫീച്ചറുകൾ വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. നേരിട്ട് ആരെയെങ്കിലും നാല് ചീത്ത പറയാൻ സാധിച്ചില്ല എന്നുകരുതി നാട്ടുകാരെ കേൾപ്പിക്കാൻ ​തെറി സ്റ്റാറ്റസ് ആക്കാൻ കാത്തിരിക്കുന്നവർ ഉണ്ടാകുമെന്നത് ഉറപ്പുള്ള കാര്യമാണ്. അ‌വർ മനസിലാക്കേണ്ട കാര്യം എന്തെന്നാൽ വാട്സ്ആപ്പ് നയങ്ങൾക്ക് വിരുദ്ധമായുള്ള നിങ്ങളുടെ തെറിവിളി ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ ഉള്ള വാട്സ്ആപ്പ് അ‌ക്കൗണ്ട് എന്നെന്നേക്കുമായി നഷ്ടമാകുന്നതായിരിക്കും.

Best Mobiles in India

Read more about:
English summary
It is reported that WhatsApp will introduce a new feature in the coming weeks that will allow users to use voice messages as status updates. WaBeta Info reports that the 2.22.21.5 Android beta update has a new status feature. This feature will also have the facility to continue the voice recording from where it left off.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X