സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആമസോണ്‍

|

രണ്ടുമണിക്കൂര്‍ കൊണ്ട് പലവ്യഞ്ജനങ്ങള്‍ വിതരണം ചെയ്യുന്ന പ്രൈം നൗവിലൂടെ ഫുഡ് ഡെലിവറി വ്യവസായത്തിലേക്ക് കടക്കാന്‍ ആമസോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഫുഡ്പാണ്ഡ, ഊബര്‍ ഈറ്റ്‌സ് എന്നിവയുമായി ആമസോണ്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും പറയപ്പെടുന്നു.

സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആമസോണ്‍

നേരത്തേ ആമസോണ്‍ നൗ എന്ന് അറിയപ്പെട്ടിരുന്ന പ്രൈം നൗവിലൂടെ ഭക്ഷണവിതരണം കൂടി ആരംഭിച്ച് നഗരപ്രദേശങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആമസോണ്‍.

 മറ്റ് കമ്പനികളുമായി സഹകരിക്കും

മറ്റ് കമ്പനികളുമായി സഹകരിക്കും

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനെ കുറിച്ച് ആമസോണ്‍ തുടക്കത്തില്‍ ആലോചിച്ചിരുന്നു. അതിനുശേഷം മറ്റ് കമ്പനികളുമായി സഹകരിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചു. ഇതിന്റെ ഭാമായാണ് ഫുഡ്പാണ്ഡയും ഊബര്‍ ഈറ്റ്‌സുമായും ചര്‍ച്ചകള്‍ നടത്തിയത്. പലവ്യഞ്ജന വിതരണത്തിലൂടെ മാത്രം പ്രൈം നൗവിന് പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ലെന്ന് ആമസോണ്‍ മനസ്സിലാക്കിയിട്ടുണ്ട്.

അടുത്തവര്‍ഷത്തോടെ ഫുഡ് ഡെലിവറി രംഗത്ത്

അടുത്തവര്‍ഷത്തോടെ ഫുഡ് ഡെലിവറി രംഗത്ത്

പ്രൈം നൗവിനെക്കാള്‍ വളരെ മുന്നിലാണ് ബിഗ് ബാസ്‌ക്കറ്റും ഗ്രോഫേഴ്‌സും. പ്രതിമാസം ഗ്രോഫേഴ്‌സിന് 1.5-1.8 മില്യണ്‍ ഓര്‍ഡറുകളാണ് ലഭിക്കുന്നത്. അടുത്തവര്‍ഷത്തോടെ ഫുഡ് ഡെലിവറി രംഗത്ത് ചുവടുറപ്പിക്കാനാണ് ആമസോണ്‍ ഉദ്ദേശിക്കുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ അന്തിമ സമയപരിധി ഇതുവരെ തീരുമാനിച്ചിട്ടില്ല.

സ്വന്തം ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം

സ്വന്തം ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം

സ്വിഗ്ഗി പോലുള്ളവയില്‍ ആമസോണ്‍ പേ ഉപയോഗിച്ച് പണമടയ്ക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതും ഫുഡ് ഡെലിവറി രംഗത്തേക്ക് കടക്കാന്‍ ആമസോണിന് പ്രചോദനമായതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഇടപാടുകള്‍ സ്വന്തം ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചുവിടാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ആമസോണ്‍.

Best Mobiles in India

Read more about:
English summary
Amazon has spent some time debating whether to build food delivery from defrom scratch or go for partnership and investments.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X