Just In
- 13 hrs ago
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- 18 hrs ago
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- 1 day ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 1 day ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
Don't Miss
- News
അലിഗഡിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു: അക്രമത്തിൽ പോക്ടർക്ക് പരിക്ക്, ക്യാമ്പസിലെ ഗേറ്റുകൾ അടച്ചുപൂട്ടി
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില്‍ ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Lifestyle
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
വിപണിയില്‍ ലഭ്യമായ മികച്ച ഫോട്ടോ ഫ്രെയിം ആപ്പുകള്‍ ഇവയാണ്
ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഒട്ടുമിക്ക ഫോട്ടോ എഡിറ്റിംഗ് ആപ്പുകളിലും ഇല്ലാത്ത പ്രധാന സവിശേഷതയാണ് ഫോട്ടോ ഫ്രെയിം. എഡിറ്റ് ചെയ്ത് സുന്ദരമാക്കുന്ന ഫോട്ടോകള്‍ക്ക് ഫ്രെയിം കൊടുക്കാനാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത്. പല ഉപയോക്താക്കളുമിന്ന് ഫോട്ടോ ഫ്രെയിം ഫീച്ചറുള്ള ആപ്പിനായി പ്ലേസ്റ്റോറില്‍ പരതിനടക്കുകയാണ്. ഇത്തരക്കാര്‍ക്ക് സഹായകമാണ് ഈ ലേഖനം.
2019-ല്‍ ലഭ്യമായ മികച്ച ഫോട്ടോ ഫ്രെയിം ആപ്പുകളെ ഈ ലേഖനത്തിലൂടെ ജിസ്ബോട്ട് വായനക്കാര്‍ക്ക് പരിചയപ്പെടാം. ഇതിനു മുന്‍പ് നിരവധി ഫോട്ടോ എഡിറ്റിംഗ് ആപ്പുകളെക്കുറിച്ചും മറ്റുംമുള്ള എഴുത്ത് നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. എന്നാല്‍ ഫോട്ടോ ഫ്രെയിം ആപ്പുകളെ ആരും അത്രയധികം പരിചയപ്പെടുത്തിയിട്ടില്ല.
ആയിരക്കണക്കിന് ഫോട്ടോ എഡിറ്റിംഗ് ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലുണ്ട്. എന്നാല്‍ ഫോട്ടോ ഫ്രെയിം ആപ്പുകള്‍ വളരെ പരിമിതമാണ്. അവ പ്ലേസ്റ്റോറില്‍ നിന്നും കണ്ടെത്തുകയും പ്രയാസം തന്നെ. ഒട്ടുമിക്ക ഫോട്ടോ എഡിറ്റിംഗ് ആപ്പുകളിലാകട്ടെ ഫോട്ടോ ഫ്രെയിം ഫീച്ചര്‍ ലഭ്യമല്ല താനും.
ഫോട്ടോ ഫ്രെയിം ആപ്പുകള്‍ തിരയുന്നവര്‍ക്കായി മികച്ച പത്ത് ആന്‍ഡ്രോയിഡ് ആപ്പുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ. ഇവയില്‍ ഇഷ്ടമുള്ളവയെ റിവ്യൂ, റേറ്റിംഗ് എന്നിവ വിലയിരുത്തി പ്ലേ സ്റ്റോറില്‍ നിന്നും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. തുടര്‍ന്നു വായിക്കൂ..

ഫോട്ടോ ഫ്രെയിം
ഭംഗിയുള്ള വ്യത്യസ്തങ്ങളായ ഫ്രെയിമുകളോടു കൂടിയ ഫ്രെയിമിംഗ് ആപ്പാണ് ആവശ്യമെങ്കില്‍ ഫോട്ടോ ഫ്രെയിം ആപ്പ്തെ രഞ്ഞെടുക്കാവുന്നതാണ്. ആദ്യം ഫോട്ടോ തെരഞ്ഞെടുത്ത ശേഷം ഫ്രെയിം നല്കുന്ന രീതിയാണ് ആപ്പിലുള്ളത്. 2019-ലെ മികച്ച ആപ്പുകളിലൊന്നാണ് ഫോട്ടോ ഫ്രെയിം.

ഫോട്ടോ ഫ്രെയിം കൊളജ്
ഒന്നിലധികം ഫോട്ടോകള്‍ ഒരു ഫ്രെയിമില്‍ ഉള്‍പ്പെടുത്തന്‍ കഴിയുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ഓരോ ഫോട്ടോകള്‍ക്കും പ്രത്യേകം ഫ്രെയിം നല്‍കാനുള്ള സൗകര്യവുമുണ്ട്.

പിക്സ്ആര്‍ട്ട് ഫോട്ടോ എഡിറ്റര്‍
പ്ലേസ്റ്റോറില്‍ ലഭ്യമായ മികച്ച റേറ്റിംഗുള്ള ഫോട്ടോ ഫ്രെയിമിംഗ് ആപ്പാണ് പിക്സ്ആര്‍ട്ട് ഫോട്ടോ എഡിറ്റര്‍. നൂറിലധികം ഫോട്ടോ ഇഫക്ടുകള്‍ നല്‍കാനും, കൊളജ് ചെയ്യാനുമുള്ള സൗകര്യം ആപ്പിലുണ്ട്.

പിക് ഫ്രെയിംസ്
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഫോട്ടോ എഡിറ്റിംഗ് ആപ്പാണിത്. ഫോട്ടോ ഫ്രെയിമിംഗിനുള്ള സൗകര്യവും ആപ്പിലുണ്ട്. വിവിധ ആകൃതിയിലുള്ള ഫ്രെയിമുകള്‍ നല്‍കാനുള്ള സവിശേഷത എടുത്തുപറയേണ്ടതാണ്.

ഇന്‍ ഫ്രെയിം
ആന്‍ഡ്രോയിഡിലെ പവര്‍ഫുള്‍ ഫോട്ടോ എഡിറ്റിംഗ് ആപ്പാണ് ആവശ്യമെങ്കില്‍ ഇന്‍ ഫ്രെയിം ആപ്പ് തിരഞ്ഞെടുക്കാവുന്നതാണ്. നൂറിലധികം ലേഔട്ട് ഫോട്ടോ ഫ്രെയിംസും എഡിറ്റിംഗ് രീതികളും ആപ്പിലുണ്ട്.

ഫോട്ടോ എഡിറ്റര്‍
ആക്സിയം സിസ്റ്റം നിര്‍മിച്ചിരിക്കുന്ന ഫോട്ടോ എഡിറ്റിംഗ് ആപ്പാണ് ഫോട്ടോ എഡിറ്റര്‍. അന്‍പതിലധികം യുണീക് ഫോട്ടോ ഫ്രെയിമുകളും എഡിറ്റിംഗ് രീതികളും ആപ്പിലുണ്ട്. കൂടാതെ സ്റ്റിക്കര്‍, ഫില്‍റ്റര്‍, കളര്‍ ക്രമീകരണം എന്നിവയ്ക്കും സൗകര്യമുണ്ട്.

ഫാമിലി ഡ്യൂവല്‍ ഫോട്ടോ ഫ്രെയിംസ്
ഓര്‍മകളെ ഭംഗിയുള്ള ചിത്രങ്ങളായി സൂക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സഹായകമായ ആപ്പാണ് ഫാമിലി ഡ്യൂവല്‍ ഫോട്ടോ ഫ്രെയിംസ്. വളരെ കളര്‍ഫുളായി ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് സൂക്ഷിക്കാന്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കും.

ഫ്രെയിം
മികച്ച റെസലൂഷനുള്ള ഫ്രെയിമുകള്‍ ഉള്‍ക്കൊള്ളിച്ച ആപ്പാണ് ഫ്രെയിം. ചിത്രങ്ങളെ അതിന്റെ ക്വാളിറ്റിക്കനുസരിച്ച് എഡിറ്റ് ചെയ്ത് ഫ്രെയിമിലാക്കി സൂക്ഷിക്കാനുള്ള സൗകര്യം ആപ്പിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയിഡിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.

വുഡ് വാള് ഫ്രെയിംസ്
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ മികച്ച ഫ്രെയിമിംഗ് ആപ്പാണ് വുഡ് വാള് ഫ്രെയിംസ്. വാള് ഫ്രെയിമുകളുടെ വിപുലമായ ശേഖരം ആപ്പിലുണ്ട്. 2019ല്‍ ലഭ്യമായ മികച്ച ഫോട്ടോ ഫ്രെയിമിംഗ് ആപ്പ് കൂടിയാണിത്.

എച്ച്.ഡി ഫോട്ടോ ഫ്രെയിംസ്
200 ലധികം ഫോട്ടോ ഫ്രെയിമുകളുടെ ശേഖരം ഉള്‍ക്കൊള്ളിച്ച ആപ്പാണ് എച്ച്.ഡി ഫോട്ടോ ഫ്രെയിംസ്. പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ എച്ച്.ഡി ഫ്രെയിമുകള്‍ സജ്ജീകരിക്കാനുള്ള സൗകര്യം ആപ്പിലുണ്ട്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790