പുതിയ സുരക്ഷാ സംവധാനവുമായി വാട്ട്‌സാപ്പ്

Written By:

പുതിയ സുരക്ഷാ സംവധാനവുമായി വാട്ട്‌സാപ്പ്

ഈ കാലഘട്ടത്തില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. അതിവേഗം ആശയവിനിമയം സാധ്യമാകുമെന്നതിനാല്‍ ഇപ്പോള്‍ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും കൈമാറാന്‍ ഭൂരിഭാഗം പേരും വാട്‌സ് ആപ്പാണ് ഉപയോഗിക്കുന്നത്. എന്തിനേറെ, മൊബൈല്‍ കമ്പനികളുടെ എസ്എംഎസ് വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്. അത്ര മാത്രം പോപ്പുലറാണ് ഈ അപ്ലിക്കേഷൻ.

എന്നാല്‍ ചിലര്‍ക്കെങ്കിലും വാട്‌സ് ആപ്പ് ഉപയോഗം പൊല്ലാപ്പായി മാറിയിട്ടുണ്ടാകും. ഇത്തരം പരാതികള്‍ക്ക് പരിഹാരമായി പുതിയ സുരക്ഷാ സംവിധാനങ്ങള്‍ വാട്‌സ് ആപ്പില്‍ അപ് ഡേറ്റ് ചെയ്തു കഴിഞ്ഞു. മെസേജുകള്‍ എന്റ് ടു എന്റ് എന്‍ക്രിപ്റ്റ് ചെയ്ത് അയയ്ക്കാവുന്ന സംവിധാനമാണ് വാട്ട്സ്ആപ്പ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ഇതായത് ഇനി മുതല്‍ നിങ്ങളുടെ വാട്ട്സ് ആപ്പില്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയയ്ക്കുന്ന മെസേജുകള്‍ സെര്‍വറില്‍ കാണുകയില്ല. അതു മൂലം നിങ്ങള്‍ക്ക് കിട്ടുന്ന ഫോട്ടോകള്‍, വീഡിയോകള്‍ മുന്നാമത് ഒരാള്‍ക്ക് കാണാന്‍ സാധിക്കില്ല.

പുതിയ സുരക്ഷാ സംവധാനവുമായി വാട്ട്‌സാപ്പ്

ഇത് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

ഇതിനായി നിങ്ങള്‍ നിങ്ങളൂടെ ചാറ്റ്ബോക്സിലെ ഒരാളുടെ കോണ്‍ടാക്റ്റ് എടുത്ത് അതില്‍ കാണുന്ന എന്റ് ടൂ എന്റ് എന്‍ക്രിപ്റ്റ് ഓപ്ഷനില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ക്യു ആര്‍ നമ്പറൂം 60 അക്ക സംഖ്യയൂം ലഭിക്കുന്നതാണ്. ഇത് നിങ്ങള്‍ ആ വ്യക്തിയുമായി ഷെയര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളൂം ആ വൃക്തിയും തമ്മില്‍ എന്റ് ടൂ എന്റ് എന്‍ക്രിപ്റ്റ് സുരക്ഷാ സംവിധാനം ആക്ടീവ് ആകുന്നതാണ്. എന്നാല്‍ ഇതിനായി നിങ്ങള്‍ ഏറ്റവൂം പുതിയ വാട്ടസാപ്പ് വേര്‍ഷന്‍ അപ്പ്ലോഡ് ചെയ്യേണ്ടതാണ്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot