ചാറ്റ് പോലും തുറക്കേണ്ടതില്ല! ശല്ല്യക്കാരെ പുറത്ത് വച്ച് തന്നെ പുറത്താക്കാൻ സൌകര്യവുമായി WhatsApp

|

വാട്സ്ആപ്പിൽ നമ്മെ എപ്പോഴും നിരീക്ഷിക്കുകയും മെസേജുകൾ അയച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്ന ആളുകളോട് ഏത് വിധത്തിലാണ് നാം പ്രതികരിക്കുക. അവരെ വിളിച്ച് തെറിവിളിക്കുമായിരിക്കും അല്ലേ? എന്നിട്ടും ശല്ല്യപ്പെടുത്തൽ തുടർന്നാലോ.. ബ്ലോക്ക് ചെയ്ത് വിടുമെന്നായിരിക്കും മറുപടി. ശല്ല്യക്കാരെ ബ്ലോക്ക് ചെയ്ത് വിടുന്നത് തന്നെയാണ് എപ്പോഴും നല്ലത്. ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിൽ പുതിയ അപ്ഡേറ്റ് കൊണ്ട് വന്നിരിക്കുകയാണ് WhatsApp. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ചാറ്റ്

നിലവിൽ ഒരാളെ ബ്ലോക്ക് ചെയ്യണമെങ്കിൽ ആ ചാറ്റ് ഓപ്പൺ ചെയ്തതിന് ശേഷം മാത്രമേ സാധിക്കുകയുള്ളൂ. ഇത് പലപ്പോഴും നമ്മുക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇഷ്ടമല്ലാത്ത വ്യക്തി അയച്ച മെസേജ് നാം വായിച്ചെന്ന് അയാൾ മനസിലാക്കുന്നത് അൽപ്പം അരോചകമായ കാര്യം തന്നെയാണ്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണ് ബ്ലോക്ക് ഫീച്ചറിൽ തന്നെ വാട്സ്ആപ്പ് മാറ്റം കൊണ്ട് വരുന്നത്.

പുതിയ ഫീച്ചർ

ചാറ്റ് തുറക്കാതെ ചാറ്റ്ലിസ്റ്റിൽ നിന്ന് തന്നെ കോൺടാക്റ്റുകളെ ബ്ലോക്ക് ചെയ്യുന്നതിന് സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വാട്സ്ആപ്പിനെക്കുറിച്ചുള്ള വാർത്തകളും ലീക്കുകളും പുറത്ത് വിടുന്ന വെബ്സൈറ്റായ WABetaInfo ആണ് ഈ വാർത്ത പുറത്തുവിട്ടത്. നിലവിൽ വികസന ഘട്ടത്തിലുള്ള ഫീച്ചറിന്റെ സ്ക്രീൻഷോട്ടുകളും വൈബ്സൈറ്റ് പുറത്ത് വിട്ടിട്ടുണ്ട്.

ഫാൻസ് അറിയുന്നുണ്ടോ..? ഇലോൺ മസ്ക് വാടക കൊടുത്തില്ല; ട്വിറ്റർ ജീവനക്കാരെ ഇറക്കിവിട്ട് കെട്ടിടഉടമ | Twitter

വാബീറ്റഇൻഫോ
 

വാബീറ്റഇൻഫോ പുറത്തുവിട്ട ചിത്രങ്ങളിൽ ചാറ്റ്ലിസ്റ്റിൽ തന്നെ ബ്ലോക്ക് ഓപ്ഷൻ ( ചാറ്റ് സെലക്റ്റ് ചെയ്യുമ്പോൾ വരുന്ന ഓപ്ഷനുകളിൽ ) നൽകിയിരിക്കുന്നതായി കാണാം. ഇഷ്ടമില്ലാത്ത കോൺടാക്റ്റുകളെ ഇവിടെ നിന്ന് തന്നെ ബ്ലോക്ക് ചെയ്യാമെന്ന് സാരം. ഫീച്ചർ ഡെവലപ്പ്മെന്റ് പൂർത്തിയാക്കി ബീറ്റ പരീക്ഷണവും കഴിഞ്ഞ ശേഷം അപ്ഡേറ്റിന്റെ രൂപത്തിൽ യൂസേഴ്സിലേക്കെത്തും.

കോൺടാക്റ്റ്

വാബീറ്റഇൻഫോ പറയുന്നത് അനുസരിച്ച് നിലവിൽ ഒരു കോൺടാക്റ്റ് മാത്രമാണ് ഇത്തരത്തിൽ ബ്ലോക്ക് ചെയ്യാൻ കഴിയുക. ഒന്നിൽ കൂടുതൽ കോൺടാക്റ്റുകളെ ഒരേ സമയം ബ്ലോക്ക് ചെയ്യാനുള്ള സൌകര്യം ഉടൻ അവതരിപ്പിക്കാനുള്ള സാധ്യത കാണുന്നില്ല. എന്നാൽ വരും നാളുകളിൽ ഫീച്ചർ കൊണ്ടുവരില്ലെന്നും പറയാൻ കഴിയില്ല. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബീറ്റ

ചാറ്റ്ലിസ്റ്റിൽ വച്ച് തന്നെ കോൺടാക്റ്റ്സിനെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചർ എന്നാവും വാട്സ്ആപ്പ് പുറത്തിറക്കുന്നത് എന്നത് സംബന്ധിച്ച് നിലവിൽ വിവരങ്ങളില്ല. ആദ്യം ബീറ്റ യൂസേഴ്സിനായിരിക്കും ഈ ഫീച്ചർ ലഭിക്കുക. പരീക്ഷണം പൂർത്തിയായ ശേഷമായിരിക്കും ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാക്കുക. വാട്സ്ആപ്പുമായി ബന്ധപ്പെട്ടുള്ള മറ്റ് ചില വിവരങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.

ഡിസപ്പിയറിങ്ങ് മെസേജിന്റെ പോരായ്മകൾ പരിഹരിക്കാം

ഡിസപ്പിയറിങ്ങ് മെസേജിന്റെ പോരായ്മകൾ പരിഹരിക്കാം

അ‌നാവശ്യ മെസേജുകൾ ഒഴിവാക്കാനുള്ള ഒരു ഫീച്ചർ എന്ന നിലയിലാണ് വാട്സ്ആപ്പ് ഡിസപ്പിയറിങ്ങ് മെസേജസ് ഫീച്ചർ അവതരിപ്പിച്ചത്. അ‌യയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനു ശേഷം തനിയേ അ‌പ്രത്യക്ഷമാകും എന്നതാണ് പ്രത്യേകത നല്ലൊരു ശതമാനം വാട്സ്ആപ്പ് യൂസേഴ്സും ഈ ഫീച്ചർ ഉപയോഗപ്പെടുത്തുന്നു. എല്ലാ ചാറ്റുകളിലും ആക്റ്റിവേറ്റ് ചെയ്യാതെ സെലക്റ്റ്ഡ് ആയിട്ടുള്ള ചാറ്റുകളിൽ മാത്രമായി ഉപയോഗിക്കാൻ സാധിക്കും എന്നതും ഡിസപ്പിയറിങ് ഫീച്ചറിന്റെ സവിശേഷതയാണ്.

 

സമയപരിധി

എന്നാൽ ഫീച്ചർ ഓൺ ആക്കിയാൽ സമയപരിധി കഴിഞ്ഞാൽ എല്ലാ സന്ദേശങ്ങളും ഡീലീറ്റ് ആകും. അതിനാൽ തന്നെ പ്രധാന സന്ദേശങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടുന്നു. ഈ പോരായ്മ പരിഹരിക്കാൻ പുതിയ സൌകര്യം അവതരിപ്പിക്കുകയാണ് കമ്പനി. കെപ്റ്റ് മെസേജ് എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ ഉപയോഗിച്ച് പ്രധാനപ്പെട്ട മെസേജുകൾ സേവ് ചെയ്യാൻ കഴിയും.

ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ

ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ ആക്റ്റിവേറ്റ് ആയിട്ടുള്ള ചാറ്റുകളിൽ വരുന്ന മെസേജുകളിൽ നിന്ന് സംരക്ഷിക്കപ്പെടേണ്ടവ സെലക്റ്റ് ചെയ്ക് കെപ്റ്റ് ഓപ്ഷൻ നൽകിയാൽ മതിയാകും. ബാക്കിയുള്ള മെസേജുകൾ ഡീലീറ്റ് ആയാലും കെപ്റ്റ് മാർക്ക് ചെയ്തിട്ടുള്ള സന്ദേശങ്ങൾ ഡിലീറ്റാകില്ല. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചർ അ‌ധികം വൈകാതെ യൂസർമാരിലേക്ക് എത്തുമെന്നാണ് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

പണിയെടുത്തതിന് കാശ് വേണ്ട; ബ്രോഡ്ബാൻഡ് യൂസേഴ്സിന് വൻ ഇളവുമായി ബിഎസ്എൻഎൽ | BSNLപണിയെടുത്തതിന് കാശ് വേണ്ട; ബ്രോഡ്ബാൻഡ് യൂസേഴ്സിന് വൻ ഇളവുമായി ബിഎസ്എൻഎൽ | BSNL

പ്രോക്സി സെർവർ

പ്രോക്സി സെർവർ

വിവാദമായേക്കാവുന്ന ഒരു ഫീച്ചറും വാട്സ്ആപ്പിന്റേതായി വരുന്നുണ്ട്. ആപ്ലിക്കേഷന് നിയന്ത്രണമുള്ള രാജ്യങ്ങളിൽ പ്രോക്സി സെർവർ വഴി വാട്സ്ആപ്പ് ആക്സസ് ചെയ്യാൻ പ്രോക്സി സെർവർ സഹായിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കും നിയമ പാലകർക്കും വലിയ താത്പര്യം ഉണ്ടാകാൻ വഴിയില്ല. പ്രോക്സി സെർവർ സംവിധാനത്തെിൽ സർക്കാരുകൾ എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.

Best Mobiles in India

English summary
Currently, if you want to block someone, you can do so only after opening the chat. This often creates difficulties for us. To avoid this issue, WhatsApp has made a change to the block feature itself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X