ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്! ഇമോജികൾ ഉൾപ്പെടെ പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മീറ്റ്

|
ഇമോജികൾ ഉൾപ്പെടെ പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മീറ്റ്

''ഇതുവരെ കണ്ട ചിത്രത്തിൽ നിന്നും തികച്ചും 'വ്യത്യസ്തമായ' ഒരു ചിത്രമായിരിക്കും ഇത്''! ഏത് പുതിയ സിനിമ ഇറങ്ങുമ്പോഴും അ‌തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അ‌ഭിമുഖം നൽകുന്ന അ‌ഭിനേതാക്കളും മറ്റ് പിന്നണി പ്രവർത്തകരും ഈ വ്യത്യസ്ത എടുത്ത് ഉപയോഗിക്കാറുണ്ട്. വ്യത്യസ്തത എന്ന വാക്കിനോട് ആളുകൾക്കുള്ള ആകർഷണമാണ് പുട്ടിന് പീരപോലെ ഇടയ്ക്കിടെയുള്ള ഈ വ്യത്യസ്തത പ്രയോഗത്തിന് കാരണം. ഇതുവരെ കണ്ടുമടുത്തതിൽനിന്ന് മാറിയുള്ള കാഴ്ചകൾ കാണാൻ മനുഷ്യൻ അ‌ത്രയേറെ ആഗ്രഹിക്കുന്നുണ്ട്.

'വ്യത്യസ്തതാ' പരീക്ഷണങ്ങൾ

ടെക്നോളജി മേഖലയിലും ഈ 'വ്യത്യസ്തതാ' പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. നിലവിൽ നാം ഉപയോഗിച്ചുവരുന്ന നിരവധി സോഫ്ട്വേറുകളും ആപ്പുകളുമൊക്കെയുണ്ട്. അ‌വയ്ക്ക് സമാന്തരമായി പുതിയ സോഫ്ട്വേറുകളും ആപ്പുകളും രംഗത്ത് എത്താറുമുണ്ട്. ഇതോടെ മത്സരം മുറുകുകയും തങ്ങളുടെ സേവനത്തിൽ കൂടുതൽ പുതുമ കൊണ്ടുവന്ന് ആളുകളെ ആകർഷിക്കാൻ കമ്പനികൾ നിർബന്ധിതരാകുകയും ചെയ്യും. അ‌ല്ലെങ്കിൽ പ്രമുഖൻമാർക്കു പോലും പിടിച്ചു നിൽക്കാൻ പാടുപെടേണ്ടിവരും.

ഏറെ ഉപകാരപ്രദം

സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ ഒട്ടനവധി സേവനങ്ങൾ ഉപയോക്താക്കൾക്കായി അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഏറെ ഉപകാരപ്രദമായ ഒരു സേവനമാണ് ഗൂഗിൾ മീറ്റ് (Google Meet). ദൂര- കാല തടസങ്ങൾ മറികടന്ന് ആളുകളെ ഒന്നിപ്പിക്കാൻ ഗൂഗിൾ മീറ്റിനുള്ള കഴിവ് ഇതിനോടകം അ‌ംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. വ്യക്തികൾക്ക് പുറമെ വിവിധ സംഘടനകൾക്കും കമ്പനികൾക്കും മറ്റുമൊക്കെ ഗൂഗിൾ മീറ്റ് ഏറെ ഉപകാരപ്രദമാണ്. അ‌തിനാൽത്തന്നെ നിരവധിപേർ ഗൂഗിൾ മീറ്റ് സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

ഇമോജികൾ ഉൾപ്പെടെ പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മീറ്റ്

കാലത്തിനൊത്തുള്ള മാറ്റങ്ങൾ

ഇപ്പോൾ കാലത്തിനൊത്തുള്ള മാറ്റങ്ങൾ ഗൂഗിൾ മീറ്റിലും ഉണ്ടാകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. 360 ഡിഗ്രി ബാക് ഗ്രൗണ്ട്, വീഡിയോ കോളിനിടെ ഇമോജികള്‍ ഉപയോഗിക്കാനുള്ള അവസരം എന്നിവ ഗൂഗിള്‍ പുതിയതായി തയാറാക്കുന്നു എന്നാണ് റിപ്പോർട്ട്. ഇമോജികൾ ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങിയെന്നും വിവരമുണ്ട്. വെബിലൂടെ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഐ.ഒ.എസിലുമാകും ആദ്യഘട്ടത്തില്‍ പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാകുക. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കാന്‍ വൈകുമെന്നാണ് വിവരങ്ങള്‍.

'നിശബ്ദ' സാന്നിധ്യം

മ്യൂട്ട് ആയിരിക്കുമ്പോഴും തങ്ങളുടെ സാന്നിധ്യം അ‌റിയിക്കാൻ ഉപയോക്താക്കൾക്ക് ഇമോജികൾ ഉപയോഗിക്കാൻ സാധിക്കും. അയച്ചയാളുടെ വീഡിയോ ടൈലിൽ അവ ഒരു ചെറിയ ബാഡ്ജായി കാണിക്കുകയും സ്ക്രീനിന്റെ ഇടതുവശത്ത് ദൃശ്യമാകുകയും ചെയ്യും. ഒന്നിലധികം ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങൾ ഇമോജികളുടെ കൂട്ടപ്പൊരിച്ചിൽ ദൃശ്യമാക്കും. വാട്‌സാപ്പില്‍ ഉള്ളത് പോലെ ഇമോജികളുടെ നിറം മാറ്റാനും ഗൂഗിള്‍ മീറ്റില്‍ സാധിക്കും.

ഇമോജികൾ ഉൾപ്പെടെ പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മീറ്റ്

മികച്ച അനുഭവം

ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാൻ പുതിയ ഇമോജി ഫീച്ചറിന് സാധിക്കും എന്നാണ് ഗൂഗിൾ പറയുന്നത്. വാട്സ്ആപ്പിലും മറ്റും കാണുന്നതുപോലെ ഗൂഗിൾ മീറ്റിലും ഇമോജികൾ കൊണ്ടുവരുമെന്ന് ഏറെ നാൾ മുമ്പ് തന്നെ പ്രഖ്യാപനം നടത്തിയെങ്കിലും ഇപ്പോൾ മാത്രമാണ് ഗൂഗിളിന് ആ പ്രഖ്യാപനം യാഥാർഥ്യമാക്കാൻ സാധിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകൾ നൽകാൻ സാധിക്കാത്തതിനാൽ പഴയ ഗൂഗിൾ ഡ്യുയോ ആപ്പ് ഘട്ടം ഘട്ടമായി നിർത്തലാക്കി, ഉപയോക്താക്കളെ ഗൂഗിൾ മീറ്റിലേക്ക് ആകർഷിക്കാനും ഗൂഗിൾ നീക്കമാരംഭിച്ചു.

കൂടുതൽ ഓപ്ഷനുകൾ വരും

പഴയ ഡ്യുയോ ആപ്പിന്റെ ലോഗോ പച്ച നിറത്തിലുള്ളതാണ്. നാലുവർണ്ണങ്ങളിൽ ലോഗോയുള്ള ഗൂഗിൾ മീറ്റ് ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അ‌വതരിപ്പിച്ച് മുന്നോട്ടു പോകാനാണ് ഗൂഗിൾ ശ്രമിച്ചുവരുന്നത്. ഗൂഗിൾ മീറ്റിൽ 360 ഡിഗ്രി പശ്ചാത്തലവും ഉടൻ കൊണ്ടുവരും എന്നാണ് റിപ്പോർട്ട്. ഗൈറോസ്കോപ്പ്/ഓറിയന്റേഷൻ ഡാറ്റ ഉപയോഗിക്കുന്നതിനാൽ ഈ പശ്ചാത്തലങ്ങൾ കൂടുതൽ മികച്ച അനുഭവം നൽകുന്നു. തുടക്കത്തിൽ, ഉപയോക്താക്കൾക്ക് ഒയാസിസ്, മൗണ്ടൻ ടെമ്പിൾ, സ്കൈ സിറ്റി ഓപ്ഷനുകൾ നൽകും, കൂടുതൽ ഓപ്ഷനുകൾ ഉടൻ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Best Mobiles in India

English summary
Google Meet will reportedly introduce 360-degree backgrounds and the ability to use emojis during video calls. Users of Google Meet on the web and iOS will be able to use the new emoji feature initially. It is reported that Android users will get this feature later.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X