വാട്3വേഡ്സ്: ആറടിമണ്ണിന്റെ അ‌വകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അ‌വകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!

|
വാട്3വേഡ്സ്:3 വാക്കുകളുടെ അ‌വകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!

സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ആവേശത്തിലാഴ്ത്തി ഒരു കിടിലൻ ആപ്പ് തരംഗമാകുന്നു. കൃത്യതയോടെ നിശ്ചിത സ്ഥലം കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന വാട്3വേഡ്സ് എന്ന ആപ്പാണ് സ്മാർട്ട്ഫോൺ ഉപയോക്താക്കളെ അ‌മ്പരപ്പിച്ചുകൊണ്ട് തരംഗമായിരിക്കുന്നത്. 2013 ൽ രംഗത്തെത്തിയ ഈ ആപ്പ് പടിപടിയായുള്ള വികസനത്തിലൂടെ ഇന്ന് നിരവധി പേരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ബ്രിട്ടനിലെ 85 ശതമാനം ആളുകളും അ‌ടിയന്തരഘട്ടങ്ങളിൽ ഈ ആപ്പിന്റെ ​സേവനം പ്രയോജനപ്പെടുത്തുന്നു എന്നാണ് കണ്ടെത്തൽ.

മൂന്ന് വാക്കുകൾക്കാണ് പ്രാധാന്യം

വെറും ആറടിമണ്ണിന്റെ മാത്രം അ‌വകാശിയാണ് ഓരോ മനുഷ്യനും എന്ന് പറയാറുണ്ട്. എന്നാൽ വാട്3വേഡ് ആപ്പിന്റെ കാര്യത്തിലേക്ക് വന്നാൽ ഇവിടെ സ്ഥലത്തിനെക്കാൾ മൂന്ന് വാക്കുകൾക്കാണ് പ്രാധാന്യം. നാം ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ കണ്ടെത്തുക വിലാസങ്ങളുടെ അ‌ടിസ്ഥാനത്തിലാണ്. എന്നാൽ ഇതിന് പല ഘട്ടങ്ങളിലും കൃത്യത കുറവായിരിക്കും. എന്നാൽ 100 ശതമാനം കൃത്യതയോടെ ഒരു സ്ഥലം കണ്ടെത്താൻ വാട്3വേഡ്സ് ആപ്പിന് സാധിക്കും എന്നാണ് പറയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മൂന്ന് വാക്കുകൾക്കാണ് ഇവിടെ പ്രാധാന്യം.

മൂന്ന് ചതുരശ്രമീറ്റർ...

ഭൂമിയിലെ ഏതു പ്രദേശത്തെയും മൂന്ന് ചതുരശ്രമീറ്ററായി തിരിച്ച് അ‌തിന് പ്രത്യേകമായ മൂന്ന് പദങ്ങൾ അ‌ടയാളമായി നൽകുകയാണ് ഈ ആപ്പ് ചെയ്യുന്നത്. ഓരോ ചതുരശ്രമീറ്ററിനും അ‌ടയാളമായി പ്രത്യേകം പ്രത്യേകം വാക്കുകൾ ആണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഭൂമിയിലുള്ള പ്രദേശങ്ങളെ ഏകദേശം 57 ട്രില്ല്യന്‍, മൂന്നു മീറ്റര്‍ സമചതുരങ്ങളായി ഈ ആപ്പ് വിഭജിച്ചിരിക്കുന്നു. ഇവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം മൂന്ന് വാക്കുകളും നൽകിയിരിക്കുന്നു. നിങ്ങളുടെ സ്ഥലത്തേക്ക് എത്താൻ സുഹൃത്തിന് വഴിപറഞ്ഞ് കൊടുക്കണമെങ്കിൽ ഈ ആപ്പ് നൽകുന്ന മൂന്ന് വാക്കുകൾ മാത്രം നൽകിയാൽ മതിയാകും. വാട്3വേഡ്സ് ആപ്പോ, വെബ്​സൈറ്റോ ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തിന് കൃത്യമായി നിങ്ങളുടെ അ‌ടുത്തെത്താം.

വാട്3വേഡ്സ്:3 വാക്കുകളുടെ അ‌വകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!

ആർക്കും വഴിതെറ്റരുത്

ഭൂമിയിൽ ആർക്കും വഴിതെറ്റരുത് എന്ന ചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞതാണ് വാട്3വേഡ്‌സ് ആപ്പ്. ക്രിസ് ഷെല്‍ഡ്രിക് എന്നയാളാണ് ഈ ആപ്പിന് പിന്നിൽ നായകത്വം വഹിച്ചിരിക്കുന്നത്. ബ്രിട്ടൻ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത് എങ്കിലും ഇപ്പോൾ 200 രാജ്യങ്ങളിൽ വാട്3വേഡ്സ്ആപ്പിന്റെ സേവനം ലഭ്യമാകും. ​ഇന്ത്യയിൽ അ‌ധികം പ്രചാരമില്ലാത്തതിനാൽ ഇന്ത്യക്കാരിലേക്ക് ഈ ആപ്പിന്റെ ഗുണങ്ങൾ കൂടുതൽ എത്തിക്കാനുള്ള തയാറെടുപ്പുകൾ വാട്3വേഡ്‌സ് ആപ്പിന്റെ പിന്നണിപ്രവർത്തകർ ആരംഭിച്ചുകഴിഞ്ഞു. 12 ഇന്ത്യൻ ഭാഷകളിൽ ഈ ആപ്പിന്റെ സേവനം ലഭ്യമാകും​ എന്നാണ് വാട്3വേഡ്‌സ് കമ്പനിയുടെ ജീവനക്കാർ പറയുന്നത്.

ഇന്ത്യയിലേക്ക്...

ഓൺ​​ലൈൻ ഡെലിവറികൾ വർധിച്ചുവരുന്ന ഇന്ത്യയിൽ ഈ വാട്3വേഡ്‌സ് ആപ്പിന് ഏറെ സാധ്യതകളുണ്ടെന്നും അ‌തിനാൽത്തന്നെ ആപ്പിന്റെ ഇന്ത്യയിലെ വളർച്ച കമ്പനിക്കും ഇന്ത്യക്കാർക്കും ഒരേപോലെ പ്രയോജനപ്രദമാണെന്നും കമ്പനി വിലയിരുത്തുന്നു. മേൽവിലാസങ്ങളിലെ അ‌വ്യക്തത നീക്കാനും കൃത്യമായ വിലാസനിർണയത്തിനും വൻ മുതൽക്കൂട്ടാകാൻ ഈ ആപ്പിന് സാധിക്കും എന്നാണ് പറയപ്പെടുന്നത്. നിങ്ങൾ എവിടെയെങ്കിലും കുടുങ്ങിപ്പോകുന്ന അ‌ടിയന്തര സാഹചര്യങ്ങളിൽ രക്ഷയ്ക്കായി ഈ ആപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൂന്ന് വാക്കിൽ വിലാസം

നിങ്ങൾക്ക് പറയാൻ ഒരു വിലാസം ഇല്ലെങ്കിൽക്കൂടി നിങ്ങൾ നൽകുന്ന മൂന്ന് വാക്കുകൾ നിങ്ങളിലേക്കുള്ള പാതയാക്കാൻ ഈ ആപ്പിന് സാധിക്കും. ഈ ആപ്പിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മംഗോളിയ അ‌വരുടെ പോസ്റ്റൽ സേവനങ്ങൾക്കായി ഇത് പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. അ‌ൽഗോരിതം കേന്ദ്രീകരിച്ചാണ് ഈ വാക്കുകൾ സൃഷ്ടിക്കുന്നത്. അ‌തിനാൽ ഒരു സ്ഥലത്തിന് നൽകുന്ന വാക്കുകളിൽ മാറ്റം വരുന്നില്ല, എന്നുമാത്രമല്ല, ഓരോ ചതുരത്തിനും വ്യത്യസ്തമായ വാക്കുകളാണ് അ‌ടയാളമായി നൽകുന്നത്. ഇത് വളരെ വിജയകരമാണ് എന്നാണ് ഇതുവരെയുള്ള അ‌നുഭവങ്ങൾ സൂചിപ്പിക്കുന്നത്.

വാട്3വേഡ്സ്:3 വാക്കുകളുടെ അ‌വകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!

​കൈകോർത്ത് പ്രമുഖർ...

ആപ് ഡൗണ്‍ലോഡ് ചെയ്തശേഷം നിലവിലെ ലൊക്കേഷന്‍ ടൈപ്പു ചെയ്ത് നൽകുക. അ‌പ്പോൾ മൂന്ന് വാക്കുകൾ ഒരു വിലാസമായി ആപ്പ് നൽകും. ഇത് ഷെയർ ചെയ്ത് നൽകിയാൽ മറ്റുള്ളവർക്ക് നിങ്ങളുടെ പക്കലേക്ക് എത്താൻ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിൽ ശക്തിനേടുന്നതിന്റെ ഭാഗമായി ടാറ്റ, മഹീന്ദ്ര, ഡിടിഡിസി എന്നീ സ്ഥാപനങ്ങളുമായൊക്കെ വാട്3വേഡ്സ് കമ്പനി ​കൈകോർത്തിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യക്കാരുടെ വിലാസത്തിന്റെ മുഖമായി മാറാനാണ് കമ്പനിയുടെ നീക്കം.

ഏത് മുക്കിലും മൂലയിലും ഉപയോഗിക്കാം...

ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഉള്ളവർക്കും ഈ ആപ്പിന്റെ സേവനം ഉപയോഗിക്കാമെന്നും ഇത് തികച്ചും സൗജന്യമാണെന്നും കമ്പനി വിശദീകരിക്കുന്നു. ഗൂഗിൾ മാപ്പ് അ‌ടക്കമുള്ള ആപ്പുകളുമായി ചേർന്നും വാട്3വേഡ്സ് ആപ്പ് പ്രവർത്തിപ്പിക്കാമെന്നും വാട്3വേഡ്‌സില്‍ ലഭിക്കുന്ന കോഡ് മറ്റ് ആപ്പുകളില്‍ എന്റര്‍ ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നും കമ്പനി പറയുന്നു. വോയ്സ് കമാൻഡിങ് സപ്പോർട്ട് ഉൾപ്പെടെയുണ്ട് എന്നതാണ് ഈ ആപ്പിന്റെ മറ്റൊരു പ്രത്യേകത. ആൻഡ്രോയിഡ്, ഐഒഎസ് ഡി​വൈസുകളിൽ ഈ ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കും. ഇന്ത്യൻ വിപണിയിലെ ഇ-കൊമേഴ്‌സ്, റീട്ടെയിൽ, ലോജിസ്റ്റിക്‌സ്, ഫുഡ് ഡെലിവറി വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വാട്3വേഡ്സ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

Best Mobiles in India

Read more about:
English summary
An app called Wat3Words, which helps users find a specific location with precision, is making waves among smartphone users. Chris Sheldrick is the mastermind behind this app. Although UK-centric, WhatsApp is now available in over 200 countries.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X