വാട്‌സാപ്പ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ 6 ആപ്പുകള്‍

|

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ആണ് വാട്‌സാപ്പ്. ലോകമെമ്പാടും ഒരു ബില്യണില്‍ അധികം ആളുകള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നു.

വാട്‌സാപ്പ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ 6 ആപ്പുകള്‍

 

വാട്സാപ്പ് ഉപയോഗം രസകരമാക്കാൻ സഹായിക്കുന്നതും പ്രയോജനപ്പെടുന്നതുമായ നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. അത്തരത്തിലുള്ള ആറ് ആപ്പുകള്‍ പരിചയപ്പെടാം.

സ്‌ക്വയര്‍ പിക് (Square Pic)

സ്‌ക്വയര്‍ പിക് (Square Pic)

ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കണമെങ്കില്‍ അവ സ്‌ക്വയര്‍ ഫോര്‍മാറ്റില്‍ ആയിരിക്കണം. ഇതിന് വേണ്ടി ഫോട്ടോകള്‍ ക്രോപ് ചെയ്യുമ്പോള്‍ പലപ്പോഴും അതിന്റെ സൗന്ദര്യം തന്നെ നഷ്ടപ്പെടും. സ്‌ക്വയര്‍ പിക്കിലൂടെ ഈ പ്രശ്‌നത്തിന് പരിഹരാം. കാണാം. ഇത് നിങ്ങളുടെ ഫോട്ടോകള്‍ സ്‌ക്വയര്‍ ഫോര്‍മാറ്റിലാക്കും. പശ്ചാത്തല നിറങ്ങള്‍ മാറ്റുക, സ്‌നാപ്ചാറ്റ് സ്റ്റൈല്‍ ടെക്സ്റ്റ് ചേര്‍ക്കുക, ഫില്‍റ്ററുകള്‍ ഉപയോഗിക്കുക തുടങ്ങിയവയും ആപ്പിന്റെ സഹായത്തോടെ ചെയ്യാന്‍ കഴിയും.

സ്റ്റാറ്റസ് സേവര്‍

സ്റ്റാറ്റസ് സേവര്‍

കൂട്ടുകാരുടെ വാട്‌സാപ്പ് സ്റ്റാറ്റസിലെ വീഡിയോകള്‍ നിങ്ങളുടെ മനസ്സ് കീഴടക്കിയോ? വീഡിയോ അയച്ചുതരാനുള്ള നിങ്ങളുടെ അഭ്യര്‍ത്ഥന സുഹൃത്ത് അവഗണിച്ചോ? വിഷമിക്കേണ്ട, സ്റ്റാറ്റസ് സേവര്‍ ഡൗണ്‍ലോഡ് ചെയ്‌തോളൂ. ഇനി വാട്‌സാപ്പ് സ്റ്റാറ്റസിലെ ഏത് ഫോട്ടോയും വീഡിയോയും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഒറ്റത്തവണ 150 രൂപ നല്‍കി ആപ്പ് വാങ്ങിയാല്‍ പരസ്യങ്ങള്‍ നിങ്ങളെ അലോസരപ്പെടുത്തുകയില്ല.

സ്റ്റിക്കര്‍ മേക്കര്‍
 

സ്റ്റിക്കര്‍ മേക്കര്‍

വാട്‌സാപ്പില്‍ സ്റ്റിക്കറുകള്‍ക്ക് പ്രിയമേറുകയാണ്. അതുകൊണ്ട് തന്നെ സ്റ്റിക്കര്‍ മേക്കര്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇതിന്റെ സഹായത്തോടെ ഫോട്ടോകളില്‍ നിന്നും മറ്റും കസ്റ്റം സ്റ്റിക്കറുകള്‍ ഉണ്ടാക്കാന്‍ സാധിക്കും.

SKEDit

SKEDit

പ്രിയതമയ്ക്ക് അര്‍ദ്ധരാത്രി ജന്മദിന സന്ദേശം അയക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ അധികമുണ്ടാവില്ല. എന്നാല്‍ അത്രയും നേരം ഉണര്‍ന്നിരിക്കണമെന്ന് ഓര്‍ക്കുമ്പോള്‍ ചിലരെങ്കിലും സന്ദേശം രാവിലത്തേക്ക് മാറ്റാറുണ്ട്. ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് SKEDit. നിങ്ങള്‍ ആഗ്രഹിക്കുന്ന സമയത്ത് സന്ദേശങ്ങള്‍ അയക്കാന്‍ ഇത് സഹായിക്കും. മറ്റ് പലതരത്തില്‍ ആപ്പ് ഉപയോഗിക്കാം. മരുന്ന് കഴിക്കേണ്ട സമയം ഓര്‍മ്മിപ്പിച്ച് സന്ദേശം അയക്കുന്നത് ഒരു ഉദാഹരണം. സ്‌ക്രീന്‍ ഓഫ് ആകുമ്പോള്‍ ആപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ സ്‌ക്രീന്‍ ലോക്ക് പ്രവര്‍ത്തനരഹിതമാക്കിയിരിക്കണം.

ട്രാന്‍സ്‌ക്രൈബര്‍

ട്രാന്‍സ്‌ക്രൈബര്‍

ഹെഡ്‌സെറ്റില്ലാതെ ശബ്ദ സന്ദേശങ്ങള്‍ കേട്ടാലുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഊഹിക്കാവുന്നതേയുള്ളൂ. ശബ്ദ സന്ദേശങ്ങള്‍ ടെക്സ്റ്റാക്കി മാറ്റാന്‍ സഹായിക്കുന്ന ആപ്പ് ആണ് ട്രാന്‍സ്‌ക്രൈബര്‍. ശബ്ദസന്ദേശത്തില്‍ അമര്‍ത്തിപ്പിടിച്ച് അത് ട്രാന്‍സ്‌ക്രൈബിലേക്ക് ഷെയര്‍ ചെയ്യുക. നിരവധി ഭാഷകളിലെ സന്ദേശങ്ങള്‍ ടെക്സ്റ്റാക്കി മാറ്റാന്‍ കഴിയും. പരസ്യമില്ലാതെ ആപ്പ് ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ 65 രൂപ മുടക്കി ആപ്പ് സ്വന്തമാക്കുക.

മെസേജ് പോര്‍ട്ടല്‍

മെസേജ് പോര്‍ട്ടല്‍

വാട്‌സാപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ആവശ്യം വന്നാല്‍ വായിക്കാന്‍ സഹായിക്കുന്ന ആപ്പ് ആണ് മെസേജ് പോര്‍ട്ടല്‍. മെസേജ് ഡിലീറ്റ് ചെയ്തത് അടക്കമുള്ള എല്ലാ അറിയിപ്പുകളും ഒരു സ്ഥലത്ത് ലഭിക്കുമെന്നതാണ് മെസേജ് പോര്‍ട്ടലിന്റെ സവിശേഷത.

Most Read Articles
Best Mobiles in India

English summary
WhatsApp, the instant messaging platform now owned by Facebook, has become one of the primary sources for keeping in touch with friends and family. The app has over 1 billion users across the globe which is why we thought to bring you a list of few Android apps which would make your experience in using WhatsApp better. So, here are 6 apps that should enhance your WhatsApp experience

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X