2021ലെ ഏറ്റവും ജനപ്രിയമായ 10 ആപ്പുകൾ ഏതൊക്കെയെന്നറിയാം

|

2021ന്റെ അവസാനത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് കഴിഞ്ഞ വർഷവും കടന്ന് പോയത്. കൊവിഡ് അടച്ചിടലും നിയന്ത്രണങ്ങളും ലോകത്തെ എല്ലാത്തരം വിപണികളെയും ബാധിച്ചെങ്കിലും ഡിജിറ്റൽ മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും കാരണമായി. പ്രത്യേകിച്ചും മൊബൈൽ ആപ്ലിക്കേഷനുകളുടെ. അടച്ചിടലുകളും അതിനപ്പുറത്തേക്ക് നീണ്ട നിയന്ത്രണങ്ങളും മൂലം ആളുകൾ വീട്ടിലിരുന്ന് തന്നെ സേവനങ്ങൾ സ്വന്തമാക്കാൻ തുടങ്ങി. വീട്ടിലെ പലചരക്ക് സാധനങ്ങൾ മുതൽ ആരോഗ്യ സംരക്ഷണവും ഷോപ്പിങും വരെ എല്ലാം ഓൺലൈനായി മാറിയിരിക്കുന്നു. കൂടാതെ,ഓൺലൈൻ ബിസിനസുകളെ ആശ്രയിച്ച് ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നവരുടെ എണ്ണവും കൂടിയിരിക്കുന്നു.

2021ലെ ഏറ്റവും ജനപ്രിയമായ 10 ആപ്പുകൾ

2021ലെ ഏറ്റവും ജനപ്രിയമായ 10 ആപ്പുകൾ

ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ അടിസ്ഥിത പേയ്‌മെന്റ് ആപ്പുകളും ഈ വർഷം വലിയ ജനപ്രീതി നേടിയിട്ടുണ്ട്. കൂടാതെ, ഹോട്ട്‌സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് എന്നിവയുൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളും വലിയ സ്വീകാര്യത നേടി. മൊത്തത്തിൽ, മൊബൈൽ ആപ്ലിക്കേഷനുകൾ നമ്മുടെ ദൈനംദിന ജീവിതത്തിലെ അനിവാര്യ ഘടകങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. 2021ൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ 10 ആപ്പുകളും അവയുടെ ജനപ്രീതിക്ക് പിന്നിലെ കാരണങ്ങളും മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഗൂഗിൾ ഫോട്ടോസിൽ നിന്നും ഫയലുകൾ പങ്കിടാൻ എന്തെളുപ്പംഗൂഗിൾ ഫോട്ടോസിൽ നിന്നും ഫയലുകൾ പങ്കിടാൻ എന്തെളുപ്പം

മീഷോ

മീഷോ

യൂസേഴ്സിന് തങ്ങളുടെ ബിസിനസ് ആരംഭിക്കാനും ഷോപ്പിങ് നടത്താനും കഴിയുന്ന ഒരു ഇന്ത്യൻ ഇ-കൊമേഴ്‌സ് സൈറ്റാണ് മീഷോ. 2021ൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഇന്ത്യൻ ആപ്പും മീഷോ തന്നെ. വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഈ ആപ്പ് നൽകുന്നു, 2015ൽ പുറത്തിറങ്ങിയ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സ്നാപ്ചാറ്റ്
 

സ്നാപ്ചാറ്റ്

വാട്സ്ആപ്പ് പോലെ മറ്റൊരു ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് അപ്ലിക്കേഷനാണ് സ്‌നാപ്ചാറ്റ്. സ്റ്റിക്കറുകളും ഫിൽട്ടറുകളും ഉപയോഗിച്ച് ദിവസേനയുള്ള സ്നാപ്പ് പോസ്റ്റ് ചെയ്യാൻ സ്നാപ്ചാറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഇൻസ്റ്റാഗ്രാം റീൽസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്പോട്ട്‌ലൈറ്റ് എന്ന ഫീച്ചർ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഷോർട്ട് വീഡിയോകൾ ഫീച്ചർ ഉപയോഗിച്ച് സൃഷ്ടിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. നിങ്ങൾ അപ്‌ലോഡ് ചെയ്‌ത വീഡിയോ ഒറിജിനൽ കണ്ടന്റ് ആണെങ്കിൽ പണം സമ്പാദിക്കാനുള്ള അവസരവും സ്നാപ്ചാറ്റ് സ്‌പോട്ട്‌ലൈറ്റ് നൽകുന്നു.

ജിയോ, എയർടെൽ,വിഐ; 28 ദിവസം വാലിഡിറ്റിയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ,വിഐ; 28 ദിവസം വാലിഡിറ്റിയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

വാട്സ്ആപ്പ്

വാട്സ്ആപ്പ്

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. 2021 ജൂൺ വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യയിൽ 487 മില്യണിൽ അധികം ആളുകൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നു. ആപ്പ് കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നതിന് വേണ്ടി തുടർച്ചയായി പുതിയ ഫീച്ചറുകളും കമ്പനി കൊണ്ട് വരുന്നു. മൾട്ടി-ഡിവൈസ് സപ്പോർട്ട്, ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ, വാട്സ്ആപ്പ് വെബിൽ ഓഡിയോ അല്ലെങ്കിൽ വീഡിയോ കോൾ സപ്പോർട്ട്, വോയ്‌സ് മെസേജ് പ്രിവ്യൂ ഫീച്ചർ തുടങ്ങിയവ ഈ വർഷം കമ്പനി അവതരിപ്പിച്ച ഫീച്ചറുകൾ ആണ്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട്

ഏത് ആഘോഷവും സമയവും ആകട്ടെ, ഡിജിറ്റൽ ഷോപ്പിങ് നടത്താൻ ആളുകൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ഇ-കൊമേഴ്സ് സൈറ്റുകളിൽ ഒന്നാണ് ഫ്ലിപ്പ്കാർട്ട്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഷോപ്പിങ് സൈറ്റും ഫ്ലിപ്പ്കാർട്ട് തന്നെ. പലചരക്ക് സാധനങ്ങൾ മുതൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വരെ മികച്ച ഡീലുകളിലും ഓഫറുകളിലും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. ഫ്ലിപ്കാർട്ട് ക്വിക്ക് എന്ന പേരിൽ മറ്റൊരു സ്റ്റോറും സൈറ്റിന് ഉണ്ട്. ഓർഡർ ചെയ്തവ 90 മിനിറ്റിനുള്ളിൽ ഡെലിവർ ചെയ്യുമെന്നതാണ് ഫ്ലിപ്പ്കാർട്ട് ക്വിക്കിന്റെ പ്രത്യേകത. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ടാറ്റ സ്കൈയ്ക്ക് പിന്നാലെ സെറ്റ് ടോപ്പ് ബോക്‌സുകളുടെ വില കൂട്ടി എയർടെലുംടാറ്റ സ്കൈയ്ക്ക് പിന്നാലെ സെറ്റ് ടോപ്പ് ബോക്‌സുകളുടെ വില കൂട്ടി എയർടെലും

മിന്ത്ര

മിന്ത്ര

രാജ്യത്തെ ജനപ്രിയ ഷോപ്പിങ് സൈറ്റുകളിൽ ഒന്നാണ് മിന്ത്ര. ട്രെൻഡി ഫാഷൻ ഡ്രെസുകൾക്കൊപ്പം ഗാഡ്ജറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വരെ മിന്ത്രയിൽ ലഭ്യമാണ്. എങ്കിലും ഡ്രസുകൾ വാങ്ങിക്കാനാണ് ആളുകൾ കൂടുതലായും മിന്ത്ര ഉപയോഗിക്കുന്നത്. ഫ്ലിപ്പ്കാർട്ടിനെ അപേക്ഷിച്ച് കുറച്ച് കൂടി പ്രീമിയം എക്സ്ക്ലൂസീവ് സ്വഭാവം മിന്ത്ര കാണിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രിയപ്പെട്ട ഷോപ്പിങ് സൈറ്റുകളിൽ ഒന്ന് കൂടിയാണ് മിന്ത്ര.

ഫോൺപേ

ഫോൺപേ

രാജ്യത്തെ പ്രധാനപ്പെട്ട ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഫോൺപേ. ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനും ബില്ലുകൾ അടയ്ക്കാനും വിവിധ തരം സാമ്പത്തിക ഇടപാടുകൾക്കും ഫോൺപേ ഉപയോഗിക്കാൻ കഴിയും. ഗൂഗിൾ പേ പോലെ സാമ്പത്തിക ഇടപാടുകൾക്ക് പല തരം റിവാർഡുകളും ഫോൺപേ ഓഫർ ചെയ്യുന്നു. രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തിന്റെ വളർച്ചയിൽ ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയെപ്പോലെ ഫോൺപേയും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാംനമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാം

ഹോട്ട്സ്റ്റാർ

ഹോട്ട്സ്റ്റാർ

കൊവിഡ് കാല അടച്ചിടലുകളും നിയന്ത്രണങ്ങളും ഗുണം ചെയ്ത മറ്റൊരു മേഖലയാണ് ഒടിടി, ഓൺലൈൻ സ്ട്രീമിങ് സെക്ടർ. വളരെപ്പെട്ടെന്നാണ് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒടിടി ഉപയോഗം സാർവത്രികം ആയത്. ക്രിക്കറ്റ് ലൈവുകൾ, സിനിമകൾ, മറ്റ് ടിവി ഷോകൾ എന്നിവയെല്ലാം കാണാൻ ആളുകൾ ഈ ആപ്പുകൾ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പട്ടികയിൽ ഹോട്ട്‌സ്റ്റാർ ആണ് ഒന്നാമത്. ഒരു വർഷത്തേക്ക് 499 രൂപ മുതൽക്കാണ് ഹോട്ട്സ്റ്റാർ പ്ലാനുകൾ ആരംഭിക്കുന്നത്.

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം

രാജ്യത്തെ മറ്റൊരു ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷനാണ് ഇൻസ്റ്റാഗ്രാം. 2021 ഒക്ടോബറിൽ, 201 ദശലക്ഷത്തിലധികം ഉപയോക്താക്കളുമായി, ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. വോയ്‌സ് ഇഫക്‌റ്റുകൾ, ടെക്‌സ്‌റ്റ് ടു സ്‌പീച്ച്, 'ലിങ്ക്' സ്റ്റിക്കർ ഓപ്‌ഷൻ തുടങ്ങി നിരവധി പുതിയ ഫീച്ചറുകൾ ഈ വർഷം ഫോട്ടോ ഷെയറിങ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം റീൽസ് ഫീച്ചർ ആപ്പിന്റെ വിജയത്തിന് പിന്നിലെ മറ്റൊരു പ്ലസ് പോയിന്റാണ്. കൂടാതെ, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോം വഴി പണം സമ്പാദിക്കാനും സാധിക്കുന്നു.

അലയൻസ്, എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ബേസിക് ബ്രോഡ്ബാൻഡ് പ്ലാനുകൾഅലയൻസ്, എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ബേസിക് ബ്രോഡ്ബാൻഡ് പ്ലാനുകൾ

ഗൂഗിൾ പേ

ഗൂഗിൾ പേ

മുകളിൽ സൂചിപ്പിച്ചത് പോലെ, ഗൂഗിൾ പേ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനുകളുടെ ആവശ്യം ക്രമാതീതമായി ഉയർന്നു നിൽക്കുന്ന കാലഘട്ടം ആണിത്.. പ്ലാറ്റ്‌ഫോമിലെ ഓരോ പേയ്‌മെന്റിനും ഗൂഗിൾ പേ ആപ്പ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എല്ലാ വർഷവും ഫെസ്റ്റിവൽ സീസണിൽ പുതിയ ഗെയിമുകളും കൊണ്ട് വരുന്നു, ഇത് ഒരു വൗച്ചർ, ഡിസ്‌കൗണ്ട് ഓഫർ തുടങ്ങിയവ നേടാനുള്ള അവസരവും നൽകുന്നു. അടുത്തിടെ, ഗൂഗിൾ പേ ബിൽ സ്പ്ലിറ്റ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. അത് ആപ്പിൽ തന്നെ ബിൽ വിഭജിക്കാൻ യൂസേഴ്സിനെ സഹായിക്കുന്നു.

Best Mobiles in India

English summary
UPI-based payments apps such as Google Pay, PhonePe, and Paytm have also seen immense popularity this year. Besides, OTT platforms including Hotstar, Amazon Prime Video, and Netflix have gained great acceptance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X