പ്രവാസികളേ ഇനി അ‌ലയേണ്ട, യുപിഐ വഴി പണം അ‌യയ്ക്കാൻ വഴിയൊരുങ്ങി; സേവനം ലഭ്യമാകുന്ന രാജ്യങ്ങൾ അ‌റിയൂ

|

പണം അ‌യയ്ക്കൽ ഏറ്റവും എളുപ്പത്തിൽ ആക്കിക്കൊണ്ട് നമ്മുടെ പണമിടപാട് രീതികളെ ആകെ മാറ്റിമറിച്ച സംവിധാനമായിരുന്നു യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അ‌ഥവാ യുപിഐ(UPI). നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ആണ് യുപിഐ ഇടപാടുകളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് അ‌റിയാമല്ലോ. പ്രവാസികൾക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് എൻപിസിഐയിൽനിന്ന് ഇപ്പോൾ എത്തിയിരിക്കുന്നത്.

യുപിഐ ​സംവിധാനത്തിന്റെ ഗുണം

ആളുകൾക്ക് ഏറെ ഉപകാരപ്പെടുന്ന യുപിഐ ​സംവിധാനത്തിന്റെ ഗുണം പ്രവാസികൾക്കും ലഭ്യമാക്കാൻ എൻ‌പി‌സി‌ഐ നടപടി സ്വീകരിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷവാർത്ത. ഇതനുസരിച്ച്, പ്രവാസി ഇന്ത്യക്കാർക്ക് (NRI) ഇപ്പോൾ അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകളിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ആക്‌സസ് ചെയ്യാൻ സാധിക്കും.

നോൺ റസിഡന്റ് എക്‌സ്‌റ്റേണൽ

നോൺ റസിഡന്റ് എക്‌സ്‌റ്റേണൽ (NRE) അല്ലെങ്കിൽ നോൺ റസിഡന്റ് ഓർഡിനറി (NRO) അക്കൗണ്ട് ഉടമകൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ സേവനങ്ങൾ ഉപയോഗിക്കാനുള്ള അ‌നുമതിയും മാർഗ നിർദേശങ്ങളും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കി. ആദ്യ ഘട്ടം എന്ന നിലയിൽ പത്ത് രാജ്യങ്ങളിലുള്ള പ്രവാസികൾക്കാണ് ഈ സേവനം ഉപയോഗിക്കാൻ സാധിക്കുക. ഈ രാജ്യങ്ങളുടെ പട്ടികയും എൻപിസിഐ പുറത്തുവിട്ടിട്ടുണ്ട്.

കൊച്ചിയുടെ 'ഹൃദയത്തിൽ' ഇനി എയർടെൽ 5ജിയും; ലഭ്യമാകുന്ന സ്ഥലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാകൊച്ചിയുടെ 'ഹൃദയത്തിൽ' ഇനി എയർടെൽ 5ജിയും; ലഭ്യമാകുന്ന സ്ഥലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ

എൻപിസിഐ മാർഗ്ഗനിർദ്ദേശങ്ങൾ

എൻപിസിഐ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഈ 10 രാജ്യങ്ങളിലെ എൻആർഐകൾക്ക് ഒരു അന്താരാഷ്ട്ര കൺട്രി​കോഡ് ഉപയോഗിച്ച് പുതിയ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്യാം. എന്നാൽ ഏതൊരു ആപ്പിനും യുപിഐ ഐഡി സജ്ജീകരിക്കുന്നതിന് സാധുവായ ഒരു ഇന്ത്യൻ മൊബൈൽ ഫോൺ നമ്പർ ആവശ്യമാണെന്ന കാര്യം ഓർക്കേണ്ടതുണ്ട്.

ലിങ്ക് ചെയ്ത ഒരു മൊ​ബൈൽ നമ്പർ

ഗൂഗിൾപേ അല്ലെങ്കിൽ പേടിഎം പോലെയുള്ള ആപ്പുകളിൽ ഉപയോക്താവ് യുപിഐ സജ്ജീകരിക്കുമ്പോൾ ബാങ്ക് അ‌ക്കൗണ്ടുമായി ലിങ്ക് ചെയ്ത ഒരു മൊ​ബൈൽ നമ്പർ നൽകേണ്ടിവരികയും അ‌ത് സ്ഥിരീകരിക്കാനായി എസ്എംഎസ് അ‌യയ്ക്കേണ്ടിവരികയും ചെയ്യാറുണ്ട്. അ‌തിനാൽത്തന്നെ വിദേശത്തും പ്രവാസികൾ യുപിഐ ആക്ടിവേറ്റ് ചെയ്യുമ്പോൾ ഇന്ത്യൻ നമ്പറുകൾ പ്രവർത്തനക്ഷമമായിരിക്കേണ്ടതുണ്ട്. അ‌ന്താരാഷ്ട്ര റോമിങ് ചെലവുകൾ കണക്കാക്കുമ്പോൾ ഇത് പ്രവാസികൾക്ക് ചിലപ്പോൾ ചെറിയ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.

ഇത് വിലക്കുറവിന്റെ മഹാമാമാങ്കം; ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17ന് തുടക്കം | Amazonഇത് വിലക്കുറവിന്റെ മഹാമാമാങ്കം; ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17ന് തുടക്കം | Amazon

പ്രവാസികളുടെ ബുദ്ധിമുട്ടും ഭാരിച്ച ചെലവും

എങ്കിലും പണം ​കൈമാറ്റത്തിനുള്ള പ്രവാസികളുടെ ബുദ്ധിമുട്ടും ഭാരിച്ച ചെലവും ഒഴിവാക്കാൻ യുപിഐ സംവിധാനത്തിന് സാധിക്കും. വിദേശത്ത് ഉപയോഗിക്കുന്ന നമ്പരിൽത്തന്നെ യുപിഐ ആക്ടിവേറ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ് എന്നതാണ് നേട്ടം. അ‌ന്താരാഷ്ട്ര പണവിനിമയ രംഗത്ത് വൻ മാറ്റങ്ങളാണ് പുതിയ തീരുമാനത്തോടെ ഉണ്ടാകാൻ പോകുന്നത്. പണം അ‌യയ്ക്കുന്നതിനായി സ്വകാര്യ ഫോറിൻ എക്സ്ചേഞ്ചുകളെ ആശ്രയിക്കേണ്ടിവരില്ല എന്നതാണ് ഏറ്റവും വലിയ മാറ്റം.

ചില പരിധികൾ നിശ്ചയിച്ചിട്ടുള്ളതിനാൽ

എങ്കിലും യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് എൻപിസിഐ ചില പരിധികൾ നിശ്ചയിച്ചിട്ടുള്ളതിനാൽ അ‌തിന്റെ ഉള്ളിൽ നിന്നുകൊണ്ടുള്ള പണം അ‌യയ്ക്കൽ മാത്രമേ പ്രവാസികൾക്കും സാധ്യമാകൂ. എൻ‌പി‌സി‌ഐയുടെ നീക്കത്തെ വ്യവസായലോകവും സാഗതം ​ചെയ്യുന്നു. "ഇത് ദീർഘവീക്ഷണത്തോടെയുള്ള നീക്കമാണ്, എൻആർഐകൾക്ക് ശരിക്കും പ്രയോജനം ചെയ്യുന്ന ഒരു നീക്കം എന്നാണ് പ്രതികരണങ്ങൾ വന്നിരിക്കുന്നത്.

വരൂ ഡിജിറ്റലാകാം, ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് സ്മാർട്ട്ഫോണിലേക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള വഴിവരൂ ഡിജിറ്റലാകാം, ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് സ്മാർട്ട്ഫോണിലേക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള വഴി

യുപിഐ ഇടപാട് സാധ്യമാകുന്ന രാജ്യങ്ങൾ

യുപിഐ ഇടപാട് സാധ്യമാകുന്ന രാജ്യങ്ങൾ

ഠ ഒമാൻ
ഠ ഖത്തർ
ഠ സൗദി അറേബ്യ
ഠ യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ഠ കാനഡ
ഠ യുഎസ്എ
ഠ യുണൈറ്റഡ് കിംഗ്ഡം
ഠ സിംഗപ്പൂർ
ഠ ഹോങ്കോംഗ്
ഠ ഓസ്ട്രേലിയ

എൻആർഇ, എൻആർഒ അ‌ക്കൗണ്ടുള്ള പ്രവാസികൾക്ക് ഈ രാജ്യങ്ങളുടെ കോഡുകളുള്ള മൊ​ബൈൽ നമ്പരുകളിൽനിന്നും പുതിയ തീരുമാന പ്രകാരം യുപിഐ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും.

ബാങ്കുകൾക്കും ഉത്തരവാദിത്തങ്ങൾ

എൻപിസിഐയുടെ നിർദേശങ്ങൾ പ്രകാരം ഇത്തരം യുപിഐ അ‌ക്കൗണ്ടുകൾ അ‌നുവദിക്കുമ്പോൾ ബാങ്കുകൾക്കും ഉത്തരവാദിത്തങ്ങൾ കൂടും. ഇത്തരം അ‌ക്കൗണ്ടുകൾ "നിലവിലുള്ള ഫെമ നിയന്ത്രണങ്ങൾ അനുസരിക്കുകയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബന്ധപ്പെട്ട റെഗുലേറ്ററി ഡിപ്പാർട്ട്‌മെന്റുകൾ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നുണ്ട്" എന്ന് ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ, "കള്ളപ്പണം വെളുപ്പിക്കൽ (AML)/ തീവ്രവാദത്തിന് ധനസഹായം നൽകൽ, കംപ്ലയിൻസ് വാലിഡേഷൻ/അക്കൗണ്ട് ലെവൽ വാലിഡേഷനുകളും ഈ ബാങ്ക് അക്കൗണ്ടുകൾക്ക് ബാധകമാക്കേണ്ടതുണ്ട്.

'റോബേഷ് പിഷാരടി', 'റോബജൻ ബോൾഗാട്ടി', 'കലാഭവൻ റോബോൺ'... മിമിക്രിയിൽ ഇനി റോബോക്കാലമോ?'റോബേഷ് പിഷാരടി', 'റോബജൻ ബോൾഗാട്ടി', 'കലാഭവൻ റോബോൺ'... മിമിക്രിയിൽ ഇനി റോബോക്കാലമോ?

Best Mobiles in India

Read more about:
English summary
The National Payments Corporation of India has issued guidelines and granted permission for non-resident external and non-resident ordinary account holders to use UPI services using their international mobile numbers. As a first step, expatriates in 10 countries can use this service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X