വണ്‍പ്ലസ് 7T എന്ന് ഇന്ത്യയിലെത്തും?

|

വര്‍ഷത്തില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് വണ്‍പ്ലസ് വിപണിയിലെ എത്തിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷത്തിന്റെ പകുതിയില്‍ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുകയും അവസാന മാസങ്ങളില്‍ ചെറിയ മാറ്റങ്ങളോടെ രണ്ടാമത്തെ ഫോണ്‍ വിപണിയിലെത്തിക്കുകയുമാണ് കമ്പനി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിച്ച് വണ്‍പ്ലസ് ഒരു സമയം രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. വണ്‍പ്ലസ് 7-ഉം വണ്‍പ്ലസ് 7 പ്രോയും.

വണ്‍പ്ലസ് 7T എന്ന് ഇന്ത്യയിലെത്തും?

ഇതോടെ വണ്‍പ്ലസ് മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി വിപണിയിലെത്തിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. വണ്‍പ്ലസ് 7T എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ അടുത്തമാസം പുറത്തിറങ്ങുമെന്നാണ് സൂചന.

വണ്‍പ്ലസ് 7T ഒക്ടോബര്റിൽ

വണ്‍പ്ലസ് 7T ഒക്ടോബര്റിൽ

പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ വണ്‍പ്ലസ് 7T ഒക്ടോബര്‍ 15-ന് പുറത്തിറങ്ങും. അമേരിക്കയിലും യൂറോപ്യന്‍ വിപണിയിലുമായിരിക്കും ഫോണ്‍ ആദ്യമെത്തുക. ഇതിന് മുമ്പ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സൂചനയുണ്ട്. സെപ്റ്റംബര്‍ 26-ന് വണ്‍പ്ലസ് 7T ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് പറയപ്പെടുന്നു. എന്നാല്‍ എന്നുമുതല്‍ ഫോണിന്റെ വില്‍പ്പന ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855+

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855+

വണ്‍പ്ലസിന്റെ T ശ്രേണിയെ കുറിച്ച് ഇതിനോടകം നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പുതിയ ശ്രേണിയില്‍ ഈ വര്‍ഷം രണ്ട് ഫോണ്‍ പുറത്തിറങ്ങുമോ അതോ ഒന്നുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855+ ല്‍ കൂടുതലൊന്നും പുതിയ ഫോണില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് പറയപ്പെടുന്നു.

വണ്‍പ്ലസ് 7 ൻറെ പിൻഗാമി

വണ്‍പ്ലസ് 7 ൻറെ പിൻഗാമി

6.6 ഇഞ്ച് QHD+ AMOLED സ്‌ക്രീന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍, 6GB/8GB/12GB റാം, 128 GB/256GB UFS 3.0 സ്‌റ്റോറേജ് എന്നിവയാണ് വണ്‍പ്ലസ് 7-ല്‍ ഉണ്ടായിരുന്നത്. പിന്നില്‍ 48MP+8MP ടെലിഫോട്ടോ ലെന്‍സ്, 16MP അള്‍ട്രാ വൈഡ് ക്യാമറ എന്നിവയുണ്ട്. മുന്നില്‍ 16MP പോപ്അപ്പ് ക്യാമറയാണുള്ളത്. 30W വാര്‍പ് ചാര്‍ജിംഗോട് കൂടിയ 4000 mAh ബാറ്ററിയാണ് ഫോണിന്റെ ശക്തികേന്ദ്രം. 48999 രൂപ മുതല്‍ 52999 രൂപ വരെയാണ് വണ്‍പ്ലസ് 7-ന്റെ വില.

Best Mobiles in India

English summary
This year Oneplus changed its strategy when it introduced two smartphones together -OnePlus 7 and OnePlus 7 Pro. Now a new leak from a tipster indicates that the third handset to be called ‘OnePlus 7T’ will be coming out next month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X