ആരാണ് മാറ്റം ആഗ്രഹിക്കാത്തത്! പുത്തൻ പൂട്ട്, ഇരട്ടച്ചങ്ക്, സ്റ്റാറ്റസ് ഫീച്ചർ: വാട്സ്ആപ്പ് അ‌ടിമുടി മാറുന്നു

|

ഉപയോക്താക്കളെ അ‌ംഗീകരിക്കുകയും അ‌വരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുത്തൻ ഫീച്ചറുകൾ അ‌വതരിപ്പിക്കുകയും ചെയ്യുന്നതിൽ വാട്സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഒരുപിടി മികച്ച ഫീച്ചറുകളുമായി വാട്സ്ആപ്പ് 2022 ൽ ഏറെ തിളങ്ങിയിരുന്നു. എന്നാൽ ഇതുവരെ കണ്ട ഫീച്ചറുകളെക്കാൾ ഏറെ മികച്ച കുറച്ച് ഫീച്ചറുകളാണ് ഈ വർഷം വാട്സ്ആപ്പ് കൊണ്ടുവരാൻ തയാറെടുത്തുകൊണ്ടിരിക്കുന്നത്. ഇതിൽ ചില ഫീച്ചറുകൾ ഇതിനോടകം തയാറായി ടെസ്റ്റർമാരിലേക്ക് എത്തിക്കഴിഞ്ഞു. ചിലത് പരീക്ഷണ ഘട്ടങ്ങളിലാണ്. പുറത്തുവന്ന വിവരങ്ങൾ പ്രകാരം വാട്സ്ആപ്പ് ഉടൻ കൊണ്ടുവരുന്ന ഫീച്ചറുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

വോയിസ് നോട്ടുകൾ സ്റ്റാറ്റസ് ആക്കാം

വോയിസ് നോട്ടുകൾ സ്റ്റാറ്റസ് ആക്കാം

വാട്ട്‌സ്ആപ്പ് പുതിയ സ്റ്റാറ്റസ് ഫീച്ചർ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ഫോട്ടോകൾ, വീഡിയോകൾ, ലിങ്കുകൾ എന്നിവ പോലെ, ഉപയോക്താക്കൾക്ക് സ്റ്റാറ്റസിൽ വോയ്‌സ് കുറിപ്പുകൾ പങ്കിടാൻ കഴിയും.

വാട്സ്ആപ്പ് വെബ്ബിന് സ്ക്രീൻ ലോക്ക്

ആപ്പ് തുറക്കാൻ പാസ്‌വേഡ് സജ്ജീകരിച്ച് ഉപയോക്താക്കൾക്ക് അവരുടെ ഡെസ്‌ക്‌ടോപ്പ് ആപ്പിലും പാസ്വേഡ് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കാനുള്ള തയാറെടുപ്പിലാണ് വാട്സ്ആപ്പ്. അ‌ധികം താമസിയാതെ വാട്സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് പിൻ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കാൻ സാധിക്കും. വിൻഡോസ്, മാക് ഒഎസുകൾക്കായുള്ള ഈ ഫീച്ചർ ഉടൻ എത്തുമെന്നാണ് വിവരം.

വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പിൽ കോൾ ടാബ്

വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പിൽ കോൾ ടാബ്

വാട്ട്‌സ്ആപ്പ് അതിന്റെ ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനായി ഒരു കോൾ ടാബ് ഉടൻ പുറത്തിറക്കും. ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് കോളിന്റെ ഡാറ്റ മൊബൈലും വെബ് ആപ്പും ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ കഴിയും. വാട്സ്ആപ്പ് ​സൈഡ് ബാറിനുള്ളിലാകും ഈ ഓപ്ഷൻ കാണാൻ സാധിക്കുക. വിൻഡോസിനായുള്ള ചില വാട്ട്‌സ്ആപ്പ് ബീറ്റകളിൽ ഇതിനോടകം ഈ ഫീച്ചർ ലഭ്യമാണ്. താമസിയാതെ എല്ലാവർക്കും ഈ ഓപ്ഷൻ ലഭ്യമാകും.

അപരിചിതരുമായി അരുത് ചങ്ങാത്തം; മലയാളി ദമ്പതികൾക്ക് നഷ്ടമായത് 20 ലക്ഷം രൂപഅപരിചിതരുമായി അരുത് ചങ്ങാത്തം; മലയാളി ദമ്പതികൾക്ക് നഷ്ടമായത് 20 ലക്ഷം രൂപ

സന്ദേശങ്ങൾ തീയതി അ‌നുസരിച്ച് തിരയാം

സന്ദേശങ്ങൾ തീയതി അ‌നുസരിച്ച് തിരയാം

നിലവിൽ പഴയ വാട്സാപ്പ് സ​ന്ദേശങ്ങൾ കാണാൻ ചാറ്റുകൾ സ്ക്രോൾ ചെയ്യണം. ഇനി അ‌തു വേണ്ട. ചാറ്റിൽ ഒരു സന്ദേശം സെർച്ച് ചെയ്യാൻ ശ്രമിക്കുമ്പോൾ കാണുന്ന കീബോർഡിന് മുകളിലായി ഒരു കലണ്ടർ ബട്ടൻ നൽകിയിട്ടുണ്ടാവും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തീയതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കാണാം. ഇവി​ടെ ആവശ്യമുള്ള ദിവസത്തിന്റെ തീയ്യതി നൽകിയാൽ അ‌ന്നത്തെ ഡേറ്റിൽ വന്ന സന്ദേശങ്ങൾ എല്ലാം കാണാം. ഈ സൗകര്യം ഉടൻ തന്നെ ഐഒഎസ് ഉപഭോക്താക്കൾക്കായി വാട്സാപ്പ് അ‌വതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

 ഒന്നിലധികം ചാറ്റുകൾ ​ഒരേ സമയം ​കൈകാര്യം ചെയ്യാം

ഒന്നിലധികം ചാറ്റുകൾ ​ഒരേ സമയം ​കൈകാര്യം ചെയ്യാം

ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്കായി ഒന്നിലധികം ചാറ്റുകൾ ​ഒരേ സമയം ​കൈകാര്യം ചെയ്യാനുള്ള സൗകര്യം ഇപ്പോൾ തയാറായിക്കൊണ്ടിരിക്കുകയാണ്. ഒന്നിലധികം ചാറ്റുകൾ തെരഞ്ഞെടുത്ത് മ്യൂട്ട് ചെയ്യുക, ചാറ്റുകൾ വായിച്ചതായി ഒറ്റയടിക്ക് അ‌ടയാളപ്പെടുത്തുക, കു​റേ ചാറ്റുകൾ ഒന്നിച്ച് സെലക്ട് ചെയ്ത് വായിക്കാത്ത മെസേജുകളായി മാർക്ക് ചെയ്യുക എന്നീ ഓപ്ഷനുകളാകും ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കായുള്ള പുതിയ ഫീച്ചറിൽ ഉണ്ടാവുക എന്നാണ് വിവരം. പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങുമ്പോൾ വാട്സ്ആപ്പ് വെബ്ബിൽ പ്രധാന ഓപ്ഷനുകൾക്കൊപ്പം സെലക്ട് ചാറ്റ്സ് എന്നൊരു ഓപ്ഷൻ കൂടി ദൃശ്യമാകും. നിലവിൽ ഈ കാര്യങ്ങൾ നിറവേറ്റാൻ വാട്സ്ആപ്പ് വെബ്ബിൽ ഉപയോക്താക്കൾ ഏറെ പണിപ്പെടേണ്ടി വരാറുണ്ട്.

ഒന്നും പറയാതെ ഒരൊറ്റ പോക്കായിരുന്നു; 2023 ൽ കിട്ടാതായ ജനപ്രിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾഒന്നും പറയാതെ ഒരൊറ്റ പോക്കായിരുന്നു; 2023 ൽ കിട്ടാതായ ജനപ്രിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ഐഒഎസിനായി വീഡിയോകോളിൽ പിക്ചർ - ഇൻ- പിക്ചർ മോഡ്

ഐഒഎസിനായി വീഡിയോകോളിൽ പിക്ചർ - ഇൻ- പിക്ചർ മോഡ്

വാട്സ്ആപ്പ് വീഡിയോ കോൾ പുരോഗമിക്കുന്നതിന്റെ ഇടയിൽത്തന്നെ മറ്റ് ആപ്പുകളും ഉപയോഗിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് പിക്ചർ ഇൻ പിക്ചർ മോഡ്. ഈ ഫീച്ചർ എത്തുന്നതോടെ വീഡിയോ കോളിനിടെ മറ്റ് ആപ്പുകൾ ഉപയോഗിക്കേണ്ടിവന്നാൽ കോൾ വിൻഡോ ചെറുതായ ശേഷം സ്ക്രീനിൽ എവിടേക്ക് വേണമെങ്കിലും നീക്കാൻ സാധിക്കും വിധത്തിൽ ദൃശ്യമാകും. അ‌തായത് വീഡിയോ കോളിങ് നടന്നുകൊണ്ടിരിക്കെ തന്നെ ഉപയോക്താക്കൾക്ക് മറ്റ് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും.

പിക്ചർ ഇൻ പിക്ചർ സംവിധാനം

ഇപ്പോൾ പിക്ചർ ഇൻ പിക്ചർ സംവിധാനം ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കെ യൂട്യൂബ്, ഫെയ്സ്ബുക്ക് എന്നിവയിൽനിന്നുള്ള വീഡിയോ ലിങ്കുകൾ വാട്സ്ആപ്പിൽനിന്ന് പുറത്ത് കടക്കാതെ തന്നെ കാണാൻ സാധിക്കും. ഇതേ സംവിധാനത്തിന്റെ മറ്റൊരു പതിപ്പാണ് വീഡിയോ കോളിങ്ങിൽ കൊണ്ടുവരാൻ വാട്സ്ആപ്പ് തയാറെടുത്തിരിക്കുന്നത്. ഇതുവഴി വീഡിയോ കോളിങ് പുരോഗമിക്കെ തന്നെ മറ്റ് ആപ്പ് ഉപയോഗിക്കാൻ ഉപയോക്താവിനെ പ്രാപ്തനാക്കാനാണ് വാട്സ്ആപ്പ് നീക്കം. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ ഈ ഫീച്ചർ ലഭ്യമാണ്.

പോർക്കിറച്ചിയാരുന്നേൽ കൂർക്കയിട്ട് വയ്ക്കാമായിരുന്നു, വരാലാണേൽ കുടംപുളിയും! ഇതിപ്പൊ എന്തുകാണിക്കാനാണ്?പോർക്കിറച്ചിയാരുന്നേൽ കൂർക്കയിട്ട് വയ്ക്കാമായിരുന്നു, വരാലാണേൽ കുടംപുളിയും! ഇതിപ്പൊ എന്തുകാണിക്കാനാണ്?

വ്യൂവൺസ് ടെക്സ്റ്റ് ഫീച്ചർ

വ്യൂവൺസ് ടെക്സ്റ്റ് ഫീച്ചർ

സുരക്ഷാ നടപടികളുടെ ഭാഗമായി എത്തുന്ന വാട്സ്ആപ്പ് ഫീച്ചറാണ് വ്യൂവൺസ് ടെക്സ്റ്റ്. നിലവിൽ അ‌യയ്ക്കുന്ന ടെക്സ്റ്റ് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കെ, സുരക്ഷ കൂടുതൽ ഉറപ്പാക്കാനാണ് വ്യൂ വൺസ് ഫീച്ചർ ടെക്സ്റ്റ് മെസേജുകളിലേക്കും വാട്സ്ആപ്പ് കൊണ്ടുവരുന്നത്. ഈ ഓപ്ഷൻ ഉപയോഗപ്പെടുത്തി ​ടെക്സ്റ്റ് മെസേജ് അ‌യച്ചാൽ സന്ദേശം സ്വീകരിക്കുന്നയാൾ ഒരു തവണ അ‌തു കണ്ടതിനു പിന്നാലെ ചാറ്റിൽ നിന്ന് മെസേജ് അ‌പ്രത്യക്ഷമാകും. എതിർവശത്തുള്ളയാൾ മെസേജ് കണ്ടോ എന്ന് സന്ദേശം അ‌യച്ചയാൾക്ക് അ‌റിയാൻ സാധിക്കുകയും ചെയ്യും. ലോക്ക് ചിഹ്നത്തോടുകൂടിയ ഒരു ബട്ടൻ ആണ് പുതിയ വ്യൂ വൺസ് ടെക്സ്റ്റ് മെസേജ് ഫീച്ചറിനായി വാട്സ്ആപ്പ് തയാറാക്കിയിരിക്കുന്നത്. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായാണ് വാട്സ്ആപ്പ് ആദ്യഘട്ടത്തിൽ ഈ ഫീച്ചർ പുറത്തിറക്കുക.

കമ്പാനിയൻ മോഡ്

കമ്പാനിയൻ മോഡ്

ഒരു നമ്പരിലുള്ള വാട്സ്ആപ്പ് അ‌ക്കൗണ്ട് ഒരേ സമയം മറ്റൊരു സ്മാർട്ട്ഫോണിലും ഉപയോഗിക്കാൻ സാധ്യമാകുന്ന വാട്സ്ആപ്പ് ഫീച്ചറാണ് കമ്പാനിയൻ മോഡ്. നിലവിൽ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണിനു പുറമെ മറ്റൊരു ഫോണിൽ കൂടി വാട്സ്ആപ്പ് ഉപയോഗിക്കാൻ ഈ ഫീച്ചർ ഇതിനോടകം ചില ബീറ്റ ​ടെസ്റ്റർമാർക്ക് ലഭ്യമായിത്തുടങ്ങി. ടെലിഗ്രാമിൽ ഈ ഫീച്ചർ ലഭ്യമാണ്. ഫോണിൽ ലോഗ്-ഇൻ ചെയ്തിരിക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ട് കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലുമൊക്കെ ഉപയോഗിക്കാനായി ‘ലിങ്ക്ഡ് ഡിവൈസ്' എന്ന ഓപ്ഷൻ നേരത്തെതന്നെയുണ്ട്. നമ്മുടെ കമ്പ്യൂട്ടറിൽ വാട്സ്ആപ്പ് വെബ് തുറന്ന് അ‌തിൽ കാണുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താണ് ഫോണിലെ വാട്സ്ആപ്പ് കമ്പ്യൂട്ടറിലും ഉപയോഗിച്ച് വന്നിരുന്നത്. എതാണ്ട് ഇതേരീതിയിൽത്തന്നെയാണ് കമ്പാനിയൻ മോഡും പ്രവർത്തിക്കുക.

പിറന്നു, രണ്ട് കണ്ണിലുണ്ണികൾ; അ‌റിയാം വിശേഷങ്ങൾ! വിവോ വൈ35എം, റെഡ്മി 12സി സ്മാർട്ട്ഫോണുകൾ എത്തിപിറന്നു, രണ്ട് കണ്ണിലുണ്ണികൾ; അ‌റിയാം വിശേഷങ്ങൾ! വിവോ വൈ35എം, റെഡ്മി 12സി സ്മാർട്ട്ഫോണുകൾ എത്തി

 ലിങ്ക് വിത്ത് യുവർ ഫോൺ

ഈ ഫീച്ചർ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എങ്കിൽ ലിങ്ക് വിത്ത് യുവർ ഫോൺ എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇപ്പോൾ ലഭ്യമായിട്ടില്ലെങ്കിലും ഫീച്ചർ ലഭ്യമാകുമ്പോൾ ഈ ഓപ്ഷൻ തന്നെയാണ് കാണുക. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ വാട്സ്ആപ്പ് വെബ് ലോഗിൻ ചെയ്യുന്ന മാതൃകയിൽ ഒരു ക്യുആർ കോഡ് ദൃശ്യമാകും അ‌ത് സ്കാൻ ചെയ്താൽ മതിയാകും. നിങ്ങൾക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ടോ എന്നറിയാൻ ലിങ്ക് ഡി​വൈസെസ് എന്ന ഓപ്ഷനിലെത്തി അ‌വിടെ ലിങ്ക് വിത്ത് യുവർ ഫോൺ ഓപ്ഷൻ ഉണ്ടോ എന്ന് നോക്കിയാൽ മതി.

ലൈവ് ലൊക്കേഷൻ

ലൈവ് ലൊക്കേഷൻ

കമ്പാനിയൻ മോഡിൽ രണ്ടു ഫോണിൽ നിങ്ങളുടെ വാട്സ്ആപ്പ് അ‌ക്കൗണ്ട് പ്രവർത്തിച്ച് തുടങ്ങിയാൽ മെസേജുകളും ചാറ്റുമൊക്കെ രണ്ടുഫോണിലും ലഭ്യമാകും. എന്നാൽ ​ലൈവ് ലൊക്കേഷൻ, സ്റ്റിക്കറുകൾ, ബ്രോഡ്കാസ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ ​​ഒരേസമയം രണ്ടുഫോണിലും ലഭിച്ചേക്കില്ല എന്നും സൂചനയുണ്ട്. ഒരേ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് രണ്ടിലധികം സെൽഫോണുകളും ഒരേസമയം നാല് ഉപകരണങ്ങളും വരെ കണക്‌റ്റ് ചെയ്യാനാകും എന്നാണ് വിവരം.

1,50000 പേർക്ക് 'പണി'കിട്ടി; വഴിത്തിരിവായത് പ്രധാന​മന്ത്രിയുടെ തന്ത്രങ്ങളോ? ചൈനയോടുള്ള ആപ്പിളിന്റെ കലിപ്പോ1,50000 പേർക്ക് 'പണി'കിട്ടി; വഴിത്തിരിവായത് പ്രധാന​മന്ത്രിയുടെ തന്ത്രങ്ങളോ? ചൈനയോടുള്ള ആപ്പിളിന്റെ കലിപ്പോ

Best Mobiles in India

English summary
This year, WhatsApp is preparing to introduce some features that are much better than the features seen so far. Some of these features are already ready and have reached the testers. Some are in experimental stages. According to the released information, let's get acquainted with the features that WhatsApp will bring soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X