ഭംഗി ഒട്ടും കുറയില്ല, ഉയർന്ന നിലവാരത്തിൽ ചിത്രങ്ങളയയ്ക്കാൻ പുത്തൻ ഓപ്ഷനുമായി വാട്സ്ആപ്പ്

|

എന്തും ഏതും എളുപ്പത്തിൽ നടത്തിക്കൊടുക്കുക എന്നതാണ് വാട്സ്ആപ്പിന്റെ(WhatsApp) ഒരു പോളിസി. അ‌തുതന്നെയാണ് ഇന്ത്യക്കാരു​ടെ ഏറ്റവും പ്രിയപ്പെട്ട ആപ്പായി വാട്സ്ആപ്പിനെ മാറ്റുന്നത്.നിരവധി ആവശ്യങ്ങൾക്കായി നാം ഇന്ന് വാട്സ്ആപ്പ് ഉപയോഗിച്ചുവരുന്നു. ഭക്ഷണം കഴിക്കുക, ഉറങ്ങുക, എന്നതുപോലെ തന്നെ വാട്സ്ആപ്പ് നോക്കുന്നതും ഒരു ദിനചര്യയായിപ്പോലും മാറിയിരിക്കുന്നു എന്നും പറയാം. നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട് എങ്കിലും ഇതിൽ ഏവരും നിരന്തരം പ്രയോജനപ്പെടുത്തുന്ന ​ഒന്നാണ് ചിത്രങ്ങൾ അ‌യയ്ക്കാനുള്ള ഫീച്ചർ. സ്വകാര്യ ചിത്രങ്ങളും, ഔദ്യോഗികമായ രേഖകൾ പോലും ചില സാഹചര്യങ്ങളിൽ നാം വാട്സ്ആപ്പിലൂടെ ​കൈമാറുന്നു.

വെറുതെ കാണാൻ

സാധാരണ ഗതിയിൽ വെറുതെ കാണാൻ മാത്രമായി അ‌യയ്ക്കുന്ന ചിത്രങ്ങൾ കൂടാതെ പ്രധാനപ്പെട്ട ചിത്രങ്ങളും നാം വാട്സ്ആപ്പ് വഴി ​കൈമാറാറുണ്ട്. എന്നാൽ വേഗത്തിൽ മെസേജ് സെൻഡ് ആകുന്നതിനായി ചിത്രങ്ങളുടെ ​സൈസ് കുറച്ചശേഷമാകും വാട്സ്ആപ്പ് അ‌ത് അ‌യയ്ക്കുക. അ‌തിനാൽ ക്വാളിറ്റി കുറവായതിനാൽ പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി ഈ ചിത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത അ‌വസ്ഥ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് എന്തെങ്കിലും ചിത്രം പ്രിന്റ് എടുക്കുകയോ മറ്റോ ചെയ്യണമെങ്കിൽ വാട്സ്ആപ്പ് വഴി അ‌യയ്ക്കുന്ന ചിത്രത്തിന് ക്ലാരിറ്റി കുറവായിരിക്കും.

വിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺവിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺ

ചിത്രങ്ങളുടെ ക്വാളിറ്റി പ്രശ്നം

ചിത്രങ്ങളുടെ ഈ ക്വാളിറ്റി പ്രശ്നം പരിഹരിക്കാൻ ഡോക്യുമെന്റായി ചിത്രങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വാട്സ്ആപ്പ് നൽകുന്നുണ്ട് എന്നതു ശരിയാണ്. പക്ഷേ അ‌ത് അ‌ൽപ്പം സമയം നഷ്ടപ്പെടുത്തുന്ന ഏർപ്പാട് കൂടിയാണ്. ഏത് ചിത്രമാണ് അ‌യച്ചത് എന്നും മറ്റും അ‌റിയണമെങ്കിൽ അ‌ത് തുറന്നുനോക്കേണ്ട അ‌വസ്ഥയൊക്കെ ഉണ്ട്. എന്നാൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ ചിത്രങ്ങൾ അ‌യയ്ക്കാനും ഇങ്ങനെ അ‌യയ്ക്കുന്ന സമയത്ത് തന്നെ വെറുമൊരു ടച്ചിലൂടെ അ‌തിന്റെ ക്വാളിറ്റി നിശ്ചയിക്കാനുമുള്ള സൗകര്യം ഉപയോക്താവിന് ഒരുക്കിനൽകാൻ വാട്സ്ആപ്പ് തയാറെടുത്തുകഴിഞ്ഞു.

വാബീറ്റ ഇൻഫോ റിപ്പോർട്ട്
 

ചിത്രങ്ങൾക്ക് ക്വാളിറ്റി നഷ്ടപ്പെടാതെ എളുപ്പത്തിൽ അ‌യയ്ക്കാനുള്ള സംവിധാനം വാട്സ്ആപ്പ് തയാറാക്കുന്നതായി മാസങ്ങൾക്ക് മുമ്പ് നാം അ‌റിഞ്ഞതാണ്. ഇപ്പോൾ ഈ ഫീച്ചർ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞതായും അ‌ടുത്തുതന്നെ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങുമെന്നും വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയ വാർത്ത എന്തെന്നാൽ, നിലവിൽ ചിത്രങ്ങൾ അ‌യയ്ക്കാനായി തെരഞ്ഞെടുക്കുമ്പോൾ ക്രോപ് ഓപ്ഷൻ, ഇമോജി ഓപ്ഷൻ, ടെക്സ്റ്റ് ചേർക്കാനുള്ള ഓപ്ഷൻ, മാർക്ക് ചെയ്യാനുള്ള ഓപ്ഷൻ എന്നിവയൊക്കെ ഇപ്പോൾ ചിത്രത്തിന് മുകളിലായി തെളിഞ്ഞുവരും.

പോക്കറ്റ് കീറില്ല, പഴ്സ് കാലിയാകില്ല ഉറപ്പ്! 200 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ജിയോ പ്ലാനുകൾപോക്കറ്റ് കീറില്ല, പഴ്സ് കാലിയാകില്ല ഉറപ്പ്! 200 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ജിയോ പ്ലാനുകൾ

പുതിയ ഇമേജ് ക്വാളിറ്റി ഓപ്ഷൻ

എന്നാൽ പുതിയ ഇമേജ് ക്വാളിറ്റി ഓപ്ഷൻ എത്തുന്നതോടു കൂടി ഈ ഓപ്ഷനുകളുടെ തുടക്കത്തിൽ ഒ​രു സെറ്റിങ്സ് ഓപ്ഷൻ കൂടി ഉണ്ടാകും. ഇവിടെയാണ് ചിത്രങ്ങളുടെ ക്വാളിറ്റി നിശ്ചയിക്കാനുള്ള സൗകര്യം വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. ഓരോ ചിത്രം അ‌യയ്ക്കുമ്പോഴും അ‌തിന് ആവശ്യമായ ക്വാളിറ്റി നിശ്ചയിക്കാൻ ഇത് വഴിയൊരുക്കും. ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന ഫീച്ചറാകും ഇതെന്നാണ് വാട്സ്ആപ്പ് കണക്ക് കൂട്ടുന്നത്.

വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ

ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ആയതിനാൽ ഫീച്ചറിന്റെ മറ്റ് സവിശേഷതകൾ എന്തൊക്കെയാണ് എന്ന് കൂടുതൽ വ്യക്തമായിട്ടില്ല. വരുന്ന ആഴ്ചകളിൽത്തന്നെ ഈ ഫോട്ടോ ക്വാളിറ്റി ഫീച്ചറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്നാണ് വിലയിരുത്തൽ. നേരത്തെ വാട്സ്ആപ്പ് ചിത്രങ്ങളും വീഡിയോയും കംപ്രസ് ചെയ്ത് അ‌യച്ചിരുന്നതിനാൽ കുറഞ്ഞ ഡാറ്റമാത്രമേ ഉപയോക്താക്കൾക്ക് ചെലവാകുമായിരുന്നുള്ളൂ.

ശ്വാസകോശ അ‌ണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയെ കൊല്ലാൻ പുത്തൻ ബാക്ടീരിയയെ സൃഷ്ടിച്ച് ഗവേഷകർശ്വാസകോശ അ‌ണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയെ കൊല്ലാൻ പുത്തൻ ബാക്ടീരിയയെ സൃഷ്ടിച്ച് ഗവേഷകർ

ധാരാളം ഡാറ്റ ഉപയോഗിക്കും

എന്നാൽ പുതിയ ഫീച്ചർ ചിത്രങ്ങൾ അ‌യയ്ക്കാൻ ധാരാളം ഡാറ്റ ഉപയോഗിക്കും എന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് 2.23.2.11 ബീറ്റ അപ്‌ഡേറ്റിലാണ് ഈ ഫീച്ചർ കണ്ടെത്തിയത്. നിലവിൽ, ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ ഓട്ടോമാറ്റിക്, മികച്ച നിലവാരം(Best quality), ഡാറ്റ സേവർ എന്നിവയുൾപ്പെടെ മൂന്ന് ഫോട്ടോ ക്വാളിറ്റി ഓപ്‌ഷനുകൾ ലഭിക്കും. എങ്കിലും ഈ ബെസ്റ്റ് ക്വാളിറ്റി ഓപ്ഷൻ അ‌ത്ര ഫലപ്രദമല്ല എന്നാണ് ഉപയോക്താക്കൾ പറയുന്നത്.

ബെസ്റ്റ് ക്വാളിറ്റി ഓപ്ഷൻ പിന്തുണ

ഉയർന്ന റസല്യൂഷനുള്ള ചിത്രങ്ങൾക്ക് ബെസ്റ്റ് ക്വാളിറ്റി ഓപ്ഷന്റെ പിന്തുണ ലഭിക്കുന്നില്ല എന്നാണ് പരാതി. ബെസ്റ്റ് ക്വാളിറ്റി ഓപ്ഷൻ പിന്തുണ ഏത് ​സൈസിലുള്ള ഇമേജുകളിലാണ് ലഭ്യമാകുക എന്നും വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല. എന്തായാലും പുത്തൻ ഇമേജ് ക്വാളിറ്റി ഓപ്ഷൻ എത്തുന്നതോടെ കുടുംബാംഗങ്ങളുമായും പ്രിയപ്പെട്ടവരുമായും കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാൻ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സാധിക്കും എന്നകാര്യം ഉറപ്പാണ്. അ‌തോടൊപ്പം ടെലഗ്രാം അ‌ടക്കമുള്ള എതിരാളികൾ ഉയർത്തുന്ന വെല്ലുവിളി മറികടക്കാനും പുതിയ ഫീച്ചർ വാട്സ്ആപ്പിന് ശക്തിപകരും.

ജിയോയുടെ ​'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർജിയോയുടെ ​'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർ

Best Mobiles in India

English summary
WhatsApp is preparing to give the user the facility to set the quality of images while sending them. Along with the new image quality option, there will also be a new settings option above the send option when selecting a photo to send. This is where the facility to determine the quality of images is provided.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X