ഈ 2017ല്‍ വാട്ട്‌സാപ്പില്‍ ഒട്ടനേകം സവിശേഷതകള്‍ ഉപഭോക്താക്കള്‍ക്ക് കൊണ്ടു വന്നിട്ടുണ്ട്. ഇടയ്ക്കിടെയുളള ഈ വാട്ട്‌സാപ്പ് അപ്‌ഡേറ്റുകള്‍ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുകയാണ്.
ഓപ്പോയുടെ പുതിയ ഫോണായ ഓപ്പോ R13, ഐഫോണ്‍ Xനു സമാനമാണോ? റിപ്പോര്‍ട്ടുകള്‍ പുറത്ത്!
ഏറ്റവും പുതിയ അഞ്ച് ഫീച്ചറുകളുമായാണ് വാട്ട്‌സാപ്പ് ഇപ്പോള്‍ എത്തുന്നത്. ഉടനടി തന്നെ ഈ സവിശേഷത നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. ഇതു കൂടാതെ ബീറ്റ ടെസ്റ്റിങ്ങ് പതിപ്പുകളില്‍ ഈ സവിശേഷത ആരംഭിച്ചു തുടങ്ങി.
വാട്ട്‌സാപ്പിന്റെ പുതിയ സവിശേഷതകള്‍ ഏതൊക്കെ എന്നു നോക്കാം.
അണ്‍ബ്ലോക്ക് ചെയ്യാന്‍ ടച്ച്
വാട്ട്‌സാപ്പ് ചിലപ്പോള്‍ നിങ്ങള്‍ ബ്ലോക്ക് ചെയ്യാറില്ലേ? ഇനി അണ്‍ബ്ലോക്ക് ചെയ്യാം എളുപ്പത്തില്‍. ബ്ലോക്ക് ചെയ്തിരിക്കുന്ന ആളെ അണ്‍ബ്ലോക്ക് ചെയ്യാനായി കോണ്‍ടാക്ടില്‍ അയാളുടെ പേരില്‍ ടച്ച് ചെയ്ത ശേഷം മെസേജുകള്‍ അയച്ചു തുടങ്ങാം.
വാട്ട്‌സാപ്പ് വെബ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്
നിലവില്‍ വാട്ട്‌സാപ്പില്‍ നിങ്ങള്‍ വീഡിയോ കോള്‍ ചെയ്യുന്ന സമയം മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഈ പ്രശ്‌നം പരിഹരിച്ച് വീഡിയോ ഒരു ചെറിയ വിന്‍ഡോയിലേക്ക് ചുരുക്കിയ ശേഷം നിങ്ങള്‍ക്ക് ഫോണില്‍ മറ്റു കാര്യങ്ങളും ചെയ്യാം. ഇതാണ് വാട്ട്‌സാപ്പ് വെബ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്.
ഗ്രൂപ്പ് ചാറ്റില്‍ വ്യക്തിഗത മറുപടി
ഗ്രൂപ്പ് ചാറ്റില്‍, ചാറ്റിങ്ങ് നടക്കുന്നതിനിടെ നിങ്ങള്‍ക്ക് ആരോടെങ്കിലും വ്യക്തിപരമായി ചാറ്റ് ചെയ്യണമെങ്കില്‍ അതിനുളള പരിഹാരവും വാട്ട്‌സാപ്പ് കൊണ്ടു വരുന്നുണ്ട്. അതായത് ഏതു മെസേജിനാണോ പേഴ്‌സണലായി മറുപടി നല്‍കേണ്ടത് ആ മെസേജിന് അടുത്ത് കാണുന്ന ആരോ സെലക്ട് ചെയ്ത ശേഷം പേഴ്‌സണലായി മെസേജ് അയക്കാം എന്ന രീതിയിലാണ് ഈ സൗകര്യം ഒരുക്കുന്നത്.
ട്രൂകോളറില് നിന്നും നിങ്ങളുടെ നമ്പര്‍ എങ്ങനെ എന്നന്നേക്കുമായി നീക്കം ചെയ്യാം?
ലിങ്ക് വഴി വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക്
വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അഡ്മിന് ഒരു ലിങ്ക് ഉപയോഗിച്ച് മറ്റൊരാളെ ഗ്രൂപ്പിലേക്ക് എത്തിക്കാന്‍ സാധിക്കും. ഈ ലിങ്ക് ഉപയോഗിച്ച് അവര്‍ക്ക് നേരെ ഗ്രൂപ്പിലേക്ക് എത്താം.
വാട്ട്‌സാപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനി ഷേക്ക്
ഷേക്ക് സെന്‍സറുളള ഫോണുകളില്‍, ആപ്ലിക്കേഷന്റെ 'Contact Us' സെക്ഷനില്‍ ഈ സവിശേഷത ഉപയോഗിക്കാം.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.