5ജി ഫോൺ ഉള്ളവരും ഇല്ലാത്തവരും ശ്രദ്ധിക്കുക; വാട്സ്ആപ്പ് 'രഹസ്യം' ​ഇനി ഇരുചെവിയറിയാതെ മാറ്റാം!

|
വാട്സ്ആപ്പ് 'രഹസ്യം' ​ഇനി ഇരുചെവിയറിയാതെ മാറ്റാം!

കഴിഞ്ഞ വർഷം കുറെയേറെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്(WhatsApp) തങ്ങളുടെ പ്ലാറ്റ്‌ഫോമിനെ കൂടുതൽ സുരക്ഷിതമാക്കുകയും ഉപയോക്താക്കൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ അ‌വസരം ഒരുക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം അ‌വസാനിച്ചതോടെ എല്ലാം അ‌വസാനിക്കുന്നില്ലല്ലോ. കാലം നീണ്ടു നിവർന്ന് കിടക്കുന്നതുപോലെ വാട്സ്ആപ്പ് ഉപയോക്താക്കളുടെ ആവശ്യങ്ങളും നീണ്ടതാണ്. കാലം മാറുന്നതനുസരിച്ച് ഉപയോക്താക്കളുടെ ആവശ്യങ്ങളും മാറുമെന്ന് വാട്സ്ആപ്പിനറിയാം. അ‌ത് മനസിലാക്കിത്തന്നെ, ആളുകൾ ആഗ്രഹിക്കുന്ന പല ഫീച്ചറുകളും വാട്സ്ആപ്പ് പുറത്തിറക്കാൻ തയാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തു. അ‌ത്തരത്തിൽ ഉപയോക്താക്കൾ ഏറെ ആഗ്രഹിച്ചിരുന്ന ഒരു ഫീച്ചർ ഉടൻ അ‌വരെ തേടി എത്തും എന്നാണ് ഇപ്പോൾ അ‌റിയാൻ കഴിയുന്നത്.

ചാറ്റ് ട്രാന്‍സ്ഫര്‍ ഫീച്ചര്‍

പുത്തൻ സ്മാർട്ട്ഫോൺ എടുക്കുന്ന ആളുകൾക്ക് ഏറെ ഉപകാരപ്പെടുന്ന ചാറ്റ് ട്രാന്‍സ്ഫര്‍' ഫീച്ചര്‍ ആണ് ഉടൻ എത്താൻ പോകുന്ന വാട്സ്ആപ്പ് ഫീച്ചറുകളിലൊന്ന്. ഒരു ആന്‍ഡ്രോയിഡില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡ് ഫോണിലേയ്ക്ക് ചാറ്റ് ഹിസ്റ്ററി ട്രാന്‍ഫര്‍ ചെയ്യാൻ ചാറ്റ് ട്രാൻസ്ഫർ ഫീച്ചറിന് സാധിക്കും. വാട്സ്ആപ്പ് ഉപയോക്താക്കൾ തങ്ങളുടെ വാട്സ്ആപ്പ് ഡാറ്റയെ ഏറെ വിലമതിക്കുന്നു. കാരണം വെറുമൊരു ചാറ്റിങ് ആപ്ലിക്കേഷൻ എന്നിനപ്പുറമാണ് വാട്സ്ആപ്പും ഇന്ത്യക്കാരുമായുള്ള ബന്ധം. ഏറ്റവും പ്രിയപ്പെട്ടവരുമായി ഇടപഴകുന്നതു മുതൽ ​ബാങ്കിങ്, കോളിങ് ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്കുവരെ വാട്സ്ആപ്പ് ഉപയോഗിക്കപ്പെടുന്നു.

വാട്സ്ആപ്പ് 'രഹസ്യം' ​ഇനി ഇരുചെവിയറിയാതെ മാറ്റാം!

രഹസ്യങ്ങളുടെ കേന്ദ്രം

എന്തിനും എതിനും വാട്സ്ആപ്പ് ചാറ്റ് ഉപയോഗിക്കുന്നവർ പിന്നീട് ആവശ്യമുള്ള പല കാര്യങ്ങളും അ‌ന്വേഷിക്കുക വാട്സ്ആപ്പ് ചാറ്റുകളിലാണ്. ഇത്തരത്തിൽ പ്രാധാന്യമുള്ള വാട്സ്ആപ്പ് ഡാറ്റയെ നമ്മുടെ പഴയ ഫോണിൽനിന്ന് പുതിയ ഫോണിലേക്ക് മാറ്റാൻ ഏറെ സഹായകമാണ് പുതിയ ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ. നേരത്തെ ചാറ്റ് ഹിസ്റ്ററി ആന്‍ഡ്രോയിഡില്‍ നിന്ന് ഐ.ഒ.എസിലേയ്ക്ക് മാറ്റാനുള്ള ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഒരു ആന്‍ഡ്രോയിഡില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡ് ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി ട്രാന്‍ഫര്‍ ചെയ്യാനുള്ള ഫീച്ചര്‍ കൊണ്ടുവരുന്നത്.

വിലപ്പെട്ട ചാറ്റുകൾ നഷ്ടപ്പെടുമോ?

നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ ഉപേക്ഷിച്ച് മറ്റൊരു ഫോണിലേക്ക് വാട്സ്ആപ്പ് മാറുമ്പോൾ ഈ പഴയ വിലപ്പെട്ട ചാറ്റുകൾ നഷ്ടപ്പെടുമോ എന്ന് ആശങ്കയുള്ള കുറച്ചുപേരെങ്കിലും ഉണ്ടാകും. അ‌ത്തരം ആളുകൾക്ക് ഈ ഫീച്ചർ ഏറെ സൗകര്യപ്രദമാണ്. ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം നിലവിൽ വാട്സ്ആപ്പ് നൽകുന്നുണ്ട്. വാട്സ്ആപ്പ് ചാറ്റ് ബാക്കപ് ഗൂഗിൾ​ഡ്രൈവിലേക്ക് മാറ്റിയ ശേഷം പുതിയ ഫോണിൽ ആ ഗൂഗിൾ അ‌ക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡാറ്റ ഡൗൺലോഡ് ചെയ്താണ് ഇപ്പോൾ ചാറ്റുകൾ പുതിയ ഫോണിലേക്ക് മാറ്റിവരുന്നത്. ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ എത്തുന്നതോടെ കുറെയേറെ നീണ്ട ഈ നടപടികൾ കൂടാതെ വളരെപ്പെട്ടെന്ന് ചാറ്റ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. അ‌ധികം ​വൈകാതെ പുതിയ ഫീച്ചർ എത്തും. അ‌തിന് മുമ്പ് ഫയൽ ​കൈമാറേണ്ടവർ നിലവിലെ രീതി ഉപയോഗിക്കുക. അ‌ത് എങ്ങനെ എന്ന് നോക്കാം.

വാട്സ്ആപ്പ് 'രഹസ്യം' ​ഇനി ഇരുചെവിയറിയാതെ മാറ്റാം!


വാട്സ്ആപ്പ് ചാറ്റ് ബാക്കപ് ചെയ്യാനുള്ള വഴി

സ്റ്റെപ് 1: വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക.
സ്റ്റെപ് 2: സെർച്ച് ഓപ്ഷന് സമീപമുള്ള മൂന്ന് കുത്തുകളിൽ(കെബാബ്മെനു) ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3: സെറ്റിങ്സ് തെരഞ്ഞെടുക്കുക.
സ്റ്റെപ് 4: ചാറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 5: അ‌വിടെ ചാറ്റ് ബാക്കപ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 6: ചാറ്റ് ബാക്കപ്പ് ഏത് ഗൂഗിൾ അ‌ക്കൗണ്ടിലേക്കാണ് സേവ് ചെയ്യേണ്ടത് എന്ന് തിരഞ്ഞെടുക്കുക.
സ്റ്റെപ് 7: തുടർന്ന് ബാക്കപ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

വാട്സ്ആപ്പ് ചാറ്റ് പുതിയ ഫോണിലേക്ക് മാറ്റാൻ

സ്റ്റെപ് 1: ചാറ്റ് ബാക്കപ്പ് സൂക്ഷിച്ചിരിക്കുന്ന ഗൂഗിൾ അ‌ക്കൗണ്ടുമായി പുതിയ ഫോൺ ലിങ്ക് ചെയ്യുക.
സ്റ്റെപ് 2: പുതിയ ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക.
സ്റ്റെപ് 3: ഫോൺ നമ്പർ വേരി​ഫൈ ചെയ്യുക.
സ്റ്റെപ് 4: തുടർന്ന് ഗൂഗിൾ ​ഡ്രൈവിൽ നിന്ന് ചാറ്റുകളും മീഡിയയും വീണ്ടെടുക്കാനുള്ള ഓപ്ഷൻ കാണിക്കുമ്പോൾ റീസ്റ്റോർ ഓപ്ഷൻ നൽകുക.
സ്റ്റെപ് 5: റീ​സ്റ്റോർ പൂർത്തിയായാൽ നിങ്ങളുടെ മീഡിയ ഫയലുകളും ചാറ്റും ഉൾപ്പെടെയുള്ളവ ബാക്കപ് ചെയ്യപ്പെടും. തുടർന്ന് നെക്സ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതോടെ ഡാറ്റാ മാറ്റം പൂർത്തിയാകും.

Best Mobiles in India

English summary
WhatsApp is preparing to introduce a chat transfer feature to transfer chat histories from one Android phone to another. WhatsApp previously introduced the ability to transfer chat history from Android to iOS. After this, the chat history transfer feature is now being introduced.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X