കസേര വേഷമിട്ട അമ്മമാർ, ചിരിക്കാനാകാത്ത മനുഷ്യർ; അ‌റിയാം മങ്ങാത്ത ക്യാമറ വിശേഷങ്ങൾ

|

ഇന്നൊരു ഫോട്ടോയെടുക്കാൻ എന്തെളുപ്പമാണല്ലേ? ഫോണിലെ ക്യാമറ ആപ്പിൽ ഒരു ടാപ്പിനപ്പുറം മനോഹരമായ ചിത്രങ്ങൾ പകർത്താൻ കഴിയും. പ്രൊഫഷണൽ ഫോട്ടോഗ്രാഫിയും ഏറെ ലളിതമായിരിക്കുന്നു. അനലോഗും ഡിജിറ്റലും ഒക്കെ കഴിഞ്ഞ് സ്മാർട്ട് ക്യാമറകളിലെത്തിയിരിക്കുന്ന ഇക്കാലത്ത് ക്യാമറകൾ കളിപ്പാട്ടങ്ങളായും മാറിയിരിക്കുന്നു. എന്നാൽ ടൈം ട്രാവൽ ചെയ്ത് കുറച്ച് ദശാബ്ദങ്ങൾക്ക് പിന്നിലേക്ക് പോകാൻ കഴിഞ്ഞാൽ ഫോട്ടോകൾ പകർത്തുന്നത് ഏറ്റവും സങ്കീർണമായതും മെനക്കെടുത്തുന്നതുമായ പ്രോസസ് ആയിരുന്നുവെന്ന് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില രസകരമായ ഫാക്ട്സ് അറിയാൻ തുടർന്ന് വായിക്കുക.

 

ലോകത്തിലെ ആദ്യ ഫോട്ടോഗ്രാഫ്?

ലോകത്തിലെ ആദ്യ ഫോട്ടോഗ്രാഫ്?

1826ൽ ജോസഫ് നിക്ഫോർ നിപേസ് ( Joseph Nicephore Niepce ) പകർത്തിയ ജനൽക്കാഴ്ച ( "view from the window" ) എന്ന ചിത്രം ലോകത്ത് തന്നെ ആദ്യം പകർത്തിയ ഫോട്ടോകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇന്നൊരു സ്ക്രീനിൽ ടാപ്പ് ചെയ്യുക മാത്രം ചെയ്താൽ മതിയെന്ന പോലെ അത്ര എളുപ്പമായിരുന്നില്ല ഈ ചിത്രങ്ങൾ പകർത്തുന്ന പ്രോസസ്. ഈ ഷോട്ടിന്റെ എക്സ്പോഷർ സെറ്റ് ചെയ്യാൻ മാത്രം 8 മണിക്കൂർ വേണ്ടി വന്നെന്നാണ് പറയപ്പെടുന്നത്. അക്കാലത്തെ ക്യാമറകൾ ഒരു ചിത്രം ഫിലിമിൽ പകർത്താൻ മണിക്കൂറുകൾ എടുത്തിരുന്നെന്ന് സാരം.

സ്മൈൽ... ദേ ഇവിടെ നോക്കൂ.. ഇങ്ങനെ
 

സ്മൈൽ... ദേ ഇവിടെ നോക്കൂ.. ഇങ്ങനെ

ആദ്യ കാലത്ത് ഫോട്ടോകൾ എടുക്കുമ്പോൾ ആരും ചിരിക്കില്ലായിരുന്നുവത്രെ. ആളുകൾക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല.. അവർക്ക് കഴിയാഞ്ഞിട്ടാണ്! അതെന്നാ ഒന്ന് ചിരിച്ചാൽ എന്ന് ചിന്തിക്കരുത്. നേരത്തെ പറഞ്ഞത് പോലെ ഒരു ഫോട്ടോയെടുക്കാൻ മണിക്കൂറുകൾ വേണമായിരുന്നു അന്ന്. ഫിലിം കറക്റ്റ് എക്സ്പോഷറിലേക്ക് കൊണ്ട് വരാൻ തന്നെ മണിക്കൂറുകൾ ആവശ്യമായിരുന്നു. ഒരു ഫോട്ടോ എടുക്കാൻ വേണ്ടി അത്രയും നേരം മുഖത്തൊരു ചിരി ഫിറ്റ് ചെയ്യുന്ന കാര്യം ആലോചിച്ച് നോക്കൂ!

സ്ഥലമില്ലാതെ ഡിലീറ്റ് ചെയ്ത് വിഷമിക്കേണ്ട; ഗൂഗിൾ വർക്ക്സ്പേസ് 15 ജിബിയിൽനിന്ന് 1 ടിബിയായി ഉയർത്തുംസ്ഥലമില്ലാതെ ഡിലീറ്റ് ചെയ്ത് വിഷമിക്കേണ്ട; ഗൂഗിൾ വർക്ക്സ്പേസ് 15 ജിബിയിൽനിന്ന് 1 ടിബിയായി ഉയർത്തും

കസേര വേഷത്തിൽ അമ്മമാർ

കസേര വേഷത്തിൽ അമ്മമാർ

ഒരു ചിരി പകർത്താൻ അക്കാലത്ത് എന്ത് ബുദ്ധിമുട്ടായിരുന്നുവെന്ന് മനസിലായില്ലേ. അപ്പോൾ കുട്ടികളുടെ ചിത്രങ്ങൾ പകർത്തുന്നത് എങ്ങനെയായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. ചിരി പകർത്തുന്നതിലും ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ഉറപ്പിച്ച് പറയാം അല്ലേ? ചെറിയ കുട്ടികളുടെ ഫോട്ടോകൾ പകർത്താൻ അമ്മമാർ ദേഹം മുഴുവൻ "കസേരകളെ പോലെ" കവർ ചെയ്ത് കുട്ടിയുടെ കയ്യിൽ പിടിച്ച് ഇരിക്കും. മക്കളുടെ ഒരു ഫോട്ടോ പകർത്താൻ അമ്മമാർ അനുഭവിച്ച ബുദ്ധിമുട്ട് ആലോചിക്കണം.

ക്യാമറ ഒബ്സ്കൂറ

ക്യാമറ ഒബ്സ്കൂറ

ആദ്യത്തെ ക്യാമറ കണ്ട് പിടിച്ചതാരെന്ന കാര്യത്തിൽ നിരവധി തർക്കങ്ങൾ ഉണ്ട്. അതിനാൽ ആങ്ങോട്ട് പോണില്ല. ഫോട്ടോഗ്രാഫിക് ക്യാമറകൾക്കും മുമ്പുണ്ടായിരുന്ന ഡിവൈസാണ് ക്യാമറ ഒബ്സ്കൂറ ( ഇരുട്ട് മുറിയെന്നാണ് ലാറ്റിൻ അർഥം ). സ്ക്രീനിന്റെ ഒരു വശത്തുള്ള ചിത്രത്തെ ഒരു ചെറിയ ഹോളിലൂടെ മറുവശത്തുള്ള സ്ക്രീനിൽ പ്രൊജക്ട് ചെയ്യുന്നു. തല കീഴായി പ്രൊജക്ട് ചെയ്യുന്ന ചിത്രത്തെ മാന്വലായി തന്നെ ട്രേസ് ചെയ്ത് എടുക്കണം.

പതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾപതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾ

ബ്രൌണീ ക്യാമറ

ബ്രൌണീ ക്യാമറ

മെയിൻസ്ട്രീം ഫോട്ടോഗ്രാഫി ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്ന്. ഈസ്റ്റ്മാൻ കൊഡാക് കോ 1900 ൽ പുറത്തിറക്കിയ ബ്രൌണീ ക്യാമറകൾ കാർഡ്ബോഡ് ബോക്സ് ബോഡിയും തടി കൊണ്ടുള്ള ഫിലിം കാരിയറുമൊക്കെയായി വെറും ഒരു ഡോളറിനാണ് ബ്രൌണീ ക്യാമറകൾ വിറ്റഴിച്ചത്. "You push the button; we do the rest" എന്ന സ്ലോഗനും ക്യാമറയ്ക്ക് നൽകിയിരുന്നു. ആർക്കും കൈകാര്യം ചെയ്യാമെന്നതും കുറഞ്ഞ വിലയും എല്ലാം ബ്രൌണീ ക്യാമറകളെ ജനകീയമാക്കി, ഒപ്പം ഫോട്ടോഗ്രാഫിയെയും. 1986 വരെ ബ്രൌണീ ക്യാമറകൾ വിപണിയിൽ എത്തിയിരുന്നെന്ന് ആലോചിക്കണം.

വെക്കടാ വെടി..

വെക്കടാ വെടി..

ക്യാമറകൾ തോക്കുകളുമായും ഒരു ചെറിയ ചരിത്രം പങ്ക് വയ്ക്കുന്നുണ്ട്. ആദ്യമായി ക്യാമറകൾ നിർമിച്ച കാലത്ത് ചില ഡ്രൈ പ്ലേറ്റ് ക്യാമറകളുടെ മോഡലായി കോൾട്ട് റിവോൾവർ മെക്കാനിസം ഉപയോഗിച്ചിരുന്നു. ആദ്യകാലത്തെ മൂവീ ക്യാമറകൾ ഗാറ്റ്ലിങ് മെഷീൻ ഗണ്ണുകളെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരുന്നതെന്നും പറയുന്നു. ഒരു പക്ഷെ ഷൂട്ടിങ് എന്ന പ്രയോഗം വന്നതും ഈ പാരമ്പര്യത്തിൽ നിന്നാകാം.

ചന്ദ്രനിൽ ഉറങ്ങുന്നത് 12 ഹസ്സൽബ്ലാഡ് ക്യാമറകൾ

ചന്ദ്രനിൽ ഉറങ്ങുന്നത് 12 ഹസ്സൽബ്ലാഡ് ക്യാമറകൾ

1969ൽ ചന്ദ്രനിൽ ഇറങ്ങിയ ആപ്പോളോ 11 ടീം 12 ഹസ്സൽബ്ലാഡ് ക്യാമറകളും ഒപ്പം കൊണ്ട് പോയിരുന്നു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയതടക്കമുള്ള ദൃശ്യങ്ങൾ പകർത്തിയത് ഈ ക്യാമറകൾ ഉപയോഗിച്ചാണ്. തിരിച്ച് പോരുമ്പോൾ ഈ ക്യാമറകൾ ചന്ദ്രോപരിതലത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. ചാന്ദ്രോപരിതലത്തിൽ നിന്നുള്ള പാറകളും മറ്റും കൊണ്ട് വരുന്നതിന് വേണ്ടിയായിരുന്നു ഇത്.

ഫോൺ ക്യാമറകൾ

ഫോൺ ക്യാമറകൾ

ക്യാമറ ഫോണുകളുടെ തുടക്കവും അൽപ്പം കോൺട്രവേഴ്സി നിറഞ്ഞതാണ്. സാംസങ് എസ്ജിഎച്ച്-വി200 യാണ് ആദ്യത്തെ ക്യാമറ ഫോൺ എന്ന് ചിലർ പറയുന്നു. എന്നാൽ ഷാർപ്പിന്റെ ജെ-എസ്എച്ച്04 ആണ് ആദ്യത്തെ യഥാർഥ ക്യാമറ ഫോണെന്നും അവകാശപ്പെടുന്നവരുണ്ട്. ഈ രണ്ട ഡിവൈസുകളും 2000ത്തിലാണ് പുറത്തിറങ്ങുന്നത്. ആദ്യം എല്ലാവരും ഈ ഐഡിയ ചിരിച്ച് തള്ളിയെന്നും ആലോചിക്കണം.

2.8 മില്യൺ ഡോളർ മൂല്യമുള്ള ക്യാമറ

2.8 മില്യൺ ഡോളർ മൂല്യമുള്ള ക്യാമറ

ലോകത്ത് വിറ്റഴിക്കപ്പെട്ടതിൽ ഏറ്റവും വില കൂടിയ ക്യാമറ ഒരു 1923 ലെയ്ക ഒ സീരീസ് ക്യാമറയാണ്. ലോകത്ത് ആദ്യമായി വ്യാവസായികാടിസ്ഥാനത്തിൽ വിജയിച്ച 35mm കോംപാക്റ്റ് ക്യാമറയായ ലെയ്ക എ സീരീസിന്റെ പ്രോട്ടോടൈപ്പ് മോഡലുകളാണ് ഒ സീരീസ്. ആകെ 25 എണ്ണം മാത്രമാണ് നിർമിച്ചിട്ടുള്ളത്. ഇവയിൽ വളരെക്കുറച്ച് ക്യാമറകൾ മാത്രമാണ് ഇന്നും അവശേഷിക്കുന്നത്. 2012ൽ വിയന്നയിൽ വച്ച് നടന്ന ലേലത്തിൽ 2.8 മില്യൺ യുഎസ് ഡോളറിനാണ് ഈ ക്യാമറ വിറ്റത്.

ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രം

ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രം

ഈ ഫോട്ടോ കാണാത്തവരായി അധികം ആളുകൾ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. വിൻഡോസ് എക്സ്പി കമ്പ്യൂട്ടറുകളുടെ ഡിഫോൾട്ട് ബാക്ക്ഗ്രൌണ്ടായി നൽകിയിരിക്കുന്ന ബ്ലിസ് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട-ഫോട്ടോയായി വിലയിരുത്തപ്പെടുന്നു. 1996ൽ ചാൾസ് ഓ'റിയർ ആണ് ഈ ഫോട്ടോ പകർത്തിയത്. ഡിജിറ്റലി മാറ്റങ്ങൾ വരുത്തിയെന്ന വാദങ്ങൾ ഒരുപാട് ഉയർന്നെങ്കിലും ഫോട്ടോഗ്രാഫർ അതെല്ലാം തള്ളിക്കളഞ്ഞിരുന്നു.

ആ സംശയം അ‌ങ്ങ് തീർത്തേക്കാം; ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൊ​ഫൈൽ ഫോട്ടോയും കാണാൻ സൗകര്യമൊരുക്കി വാട്സ്ആപ്പ്ആ സംശയം അ‌ങ്ങ് തീർത്തേക്കാം; ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൊ​ഫൈൽ ഫോട്ടോയും കാണാൻ സൗകര്യമൊരുക്കി വാട്സ്ആപ്പ്

ചിയർലീഡർ എഫക്റ്റ്

ചിയർലീഡർ എഫക്റ്റ്

നിങ്ങളുടെ മുഖം കൂടുതൽ നന്നായി തോന്നിക്കണമെന്നുണ്ടോ? ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്താൽ മതി. തമാശയല്ല.., യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പുറത്ത് വിട്ട പഠന റിപ്പോർട്ട് പ്രകാരം വ്യക്തികളുടെ മുഖങ്ങൾ ഒറ്റയ്ക്ക് കാണുന്നതിലും കൂടുതൽ ആകർഷകമായി തോന്നുക ഗ്രൂപ്പ് ഫോട്ടോകളിലാണ്. ചിയർലീഡർ എഫക്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.

നല്ല സെൽഫിയെടുക്കാൻ ഇടത് പക്ഷമാകണം

നല്ല സെൽഫിയെടുക്കാൻ ഇടത് പക്ഷമാകണം

മുഖത്തിന്റെ ഇടത് വശമായിരിക്കും കൂടുതൽ ആകർഷകം, ഇത് ഞങ്ങൾ പറയുന്നതല്ല അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഉള്ള വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പഠന റിപ്പോർട്ടാണ്. മുഖത്തിന്റെ ഇടത് വശം കൂടുതൽ ഇമോഷൻസ് പ്രകടമാക്കുമെന്നും ഇത് കാഴ്ചക്കാരന്റെ കണ്ണുകൾക്ക് കൂടുതൽ മനോഹരമായി തോന്നുമെന്നും റിപ്പോർട്ട് പറയുന്നു. അപ്പോ സെൽഫിക്കാർക്ക് കാര്യം മനസിലായല്ലോ അല്ലേ..?

5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും

ക്യാമറകളുടെ കാവൽക്കാരൻ

ക്യാമറകളുടെ കാവൽക്കാരൻ

ലോകത്ത് ഏറ്റവും വലിയ ക്യാമറ കളക്ഷൻ ഉള്ളത് മുംബൈക്കാരനായ ദിലീഷ് പരേഖിനാണ്. 4,500 ക്യാമറകളുമായി നിലവിൽ ഗിന്നസ് റെക്കോർഡും ദിലീഷ് പരേഖ് സ്വന്തമാക്കിയിരിക്കുന്നു. 1970 മുതലാണ് പരേഖ് ക്യാമറകൾ ശേഖരിച്ച് തുടങ്ങിയത്. 1907ൽ പുറത്തിറങ്ങിയ ക്യാമറകൾ പോലും പരേഖിന്റെ ഈ വലിയ കളക്ഷനിലുണ്ട്.

Best Mobiles in India

English summary
Even professional photography is much simpler today. After analogue and digital cameras, came smart cameras. These days, cameras have become toys. But if you can time travel and go back a few decades, you will realize that taking photos was the most complicated process.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X