ലോകത്തിലെ ഏറ്റവും ചെറിയ യുഎസ്ബി ക്യാമറ (വീഡിയോ)

By Super
|
ലോകത്തിലെ ഏറ്റവും ചെറിയ യുഎസ്ബി ക്യാമറ (വീഡിയോ)

ലോകത്തിലെ ഏറ്റവും ചെറിയതെന്ന് വിശേഷണവുമായി ഒരു യുഎസ്ബി ക്യാമറ. യുഎസ്ബി ക്യാമറ രംഗത്ത് ഏറെ പരീക്ഷണങ്ങള്‍ നടത്തിയ പോയിന്റ് ഗ്രേ എന്ന കമ്പനിയാണ് ഈ ക്യാമറയുമായി എത്തിയിരിക്കുന്നത്. ഐസ് ക്യൂബിന്റെ വലുപ്പമേ ഫഌയ3 എന്ന ക്യാമറയ്ക്കുള്ളൂ. സോണിയുടെ പുതിയ ഐഎംഎക്‌സ്1221 എക്‌സ്‌മോര്‍ ആര്‍ സെന്‍സറുള്‍പ്പെടുന്ന ക്യാമറ മികച്ച ചിത്രങ്ങള്‍ വ്യക്തതയോടെ ലഭ്യമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ ആവശ്യമുള്ള ബിസിനസുകള്‍ക്കിണങ്ങുന്നതാണ് ഈ ക്യാമറ. ഹൈ റെസലൂഷന്‍ ഓപ്റ്റിക്കല്‍ ഇന്‍സ്‌പെക്ഷനും ബ്രോഡ്കാസ്റ്റിംഗിനുമെല്ലാം ഈ ക്യാമറ ഉപയോഗിക്കാനാകും. 8.8മെഗാപിക്‌സലാണ് ഇതിലെ സെന്‍സര്‍.

2009ലാണ് പോയിന്റ് ഗ്രേ ആദ്യ യുഎസ്ബി ക്യാമറയുമായി എത്തിയിരുന്നത്. ഫ്‌ളിയ3 ക്യാമറയില്‍ 32 മെഗാബൈറ്റ് ഫ്രെയിം ബഫര്‍ ഇന്‍ബില്‍റ്റായി വരുന്നുണ്ട്. 48,000 രൂപയ്ക്കാണ് ഈ യുഎസ്ബി ക്യാമറ വിപണിയിലെത്തുന്നത്.

ഫ്‌ളിയ3 ക്യാമറ വീഡിയോ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X