Just In
- 1 min ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 1 hr ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 4 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
- 4 hrs ago
ആൻഡ്രോയിഡ് വിപണിയുടെ ഒരേയൊരു രാജാവ്; എഴുന്നെള്ളിപ്പ് എണ്ണം പറഞ്ഞ ഫീച്ചറുകളുമായി
Don't Miss
- News
'ഗര്‍ഭിണിയായിട്ടാണോ ചുണ്ടില്‍ ചായവും പൂശിനടക്കുന്നത്'; പൊലീസ് അപമാനിച്ചു, പരാതിയുമായി ദമ്പതികള്‍
- Lifestyle
അശ്വതി - രേവതി വരെ ജന്മനക്ഷത്രദോഷ പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
- Sports
IND vs NZ: നേടിയത് റെക്കോര്‍ഡ് ജയം, പക്ഷെ ഇന്ത്യക്ക് ചില പിഴവ് പറ്റി! ഒരു നീക്കം സൂപ്പര്‍
- Automobiles
ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Movies
'അത്ഭുതകരമയ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ട് സ്ഥലങ്ങളിൽ, പപ്പേട്ടൻ തന്നെയായിരുന്നു ആ ഗന്ധർവൻ'; ഗണേഷ് കുമാർ
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
ആമസോണിന്റെ വെർച്വൽ അസിസ്റ്റന്റായ അലക്സ(Alexa)യെപ്പറ്റി കേൾക്കാത്തവർ അധികം പേർ ഉണ്ടാകില്ല. ഒരു സുഹൃത്തിനോടെന്നപോലെ നമ്മുടെ സംശയങ്ങളോട് പ്രതികരിക്കുന്ന അലക്സയെ ആർക്കാണ് ഇഷ്ടമല്ലാത്തത്. അൽപ്പം മടിയൊക്കെയുള്ള ആളുകൾക്ക് വീട്ടിൽ അലക്സയുണ്ടെങ്കിൽ കാര്യങ്ങൾ ഏറെ എളുപ്പമാണ്. ഫാൻ ഓൺ ആക്കാൻ അടുക്കളയിൽ നിൽക്കുന്ന അമ്മയെ വിളിച്ചുവരുത്തുന്ന മകനെ സിനിമയിൽ നാം കണ്ടിട്ടുണ്ട്. ജീവിതത്തിലും അതേ രീതിയിൽ എന്തിനും ഏതിനും അമ്മമാരെ ബുദ്ധിമുട്ടിക്കുന്ന മടിയന്മാർ നമുക്കുചുറ്റും തന്നെയുണ്ട്.

ഇത്തരം ആളുകൾക്കൊക്കെ പറ്റിയ കക്ഷിയാണ് അലക്സ എന്ന് പറഞ്ഞാലും തെറ്റില്ല. അലക്‌സാ സ്വിച് ഓണ്‍ ദി ലൈറ്റ്, അലക്‌സാ സ്വിച് ഓണ്‍ ദി ഫാന്‍, അലക്‌സാ വാട് ഇസ് ദി വെതര്‍ ലൈക് ടുഡേ, അലക്‌സാ പ്ലേ എ സോങ് തുടങ്ങി പറയുന്ന കാര്യങ്ങളെല്ലാം അനുസരണയോടെ നിർവഹിക്കുന്ന അലക്സ് വീടിനെ സ്മാർട്ട് വീടാക്കാൻ മിടുമിടുക്കിയാണ്. ഒരു യന്ത്രം നമ്മുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിൽ കുറച്ച് കൗതുകമൊക്കെയുണ്ട്. ഈ കൗതുകം കൊണ്ടാകാം വിചിത്രമായ നിരവധി ചോദ്യങ്ങളാണ് അലക്സ ദിവസവും നേരിട്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ നാട്ടുകാർക്ക് കാര്യങ്ങൾ അറിയുന്നതിൽ കൗതുകം ലേശം കൂടുതലാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അപ്പോൾ പിന്നെ അലക്സ പോലെയൊരു സംവിധാനത്തോട് 'കൊനഷ്ട്' പിടിച്ച ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. കഴിഞ്ഞ വർഷം അലക്സ ഇന്ത്യക്കാരിൽനിന്ന് നേരിട്ട വിചിത്രമായ ചില ചോദ്യങ്ങളുടെ പട്ടിക ആമസോൺ പുറത്തുവിട്ടിരിക്കുകയാണ്. ഈ പട്ടിക പ്രകാരം ഏറ്റവുമധികം ഇന്ത്യക്കാർ അലക്സയോട് ചോദിച്ച വിചിത്ര ചോദ്യം ബോളിവുഡ് താരം സൽമാൻ ഖാന്റെ കാമുകി ആരാണ് എന്നതായിരുന്നു.

ഇന്ത്യക്കാരുടെ കൗതുകവും ചോദ്യങ്ങളും അവിടം കൊണ്ട് തീരുന്നില്ല, "സൽമാൻ ഖാൻ എപ്പോഴാണ് വിവാഹം കഴിക്കുക?" "സൽമാൻ ഖാൻ എവിടെയാണ് താമസിക്കുന്നത്?" എന്നിങ്ങനെ നീണ്ടുപോകുന്നു ഉപയോക്താക്കളുടെ സംശയങ്ങൾ. ഇതുകൂടാതെ "അലക്സാ, നിങ്ങളുടെ വായ എവിടെ?", "എന്റെ ഗൃഹപാഠം ചെയ്യാൻ കഴിയുമോ?" "നിങ്ങൾക്ക് ഒരു ഭർത്താവുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും അലക്സ പോയവർഷം നേരിട്ടു എന്ന് ആമസോൺ വെളിപ്പെടുത്തുന്നു.

2022 ജനുവരിക്കും 2022 ഡിസംബറിനുമിടയിൽ ഇന്ത്യക്കാർ ചോദിച്ച ചോദ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൊതുവിജ്ഞാനം, സ്പോർട്സ് തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള നല്ല ചോദ്യങ്ങളും അലക്സ നേരിട്ടു. ഇന്ത്യക്കാർ അലക്സയോട് ചോദിച്ച ചില ചോദ്യങ്ങളിൽ ചിലത് ഇവിടെ പങ്കുവയ്ക്കാം. അലക്സ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നേരിട്ട ചോദ്യങ്ങളിൽ പ്രധാനപ്പെട്ടതും കൗതുകകരവുമായ ചില ചോദ്യങ്ങൾ ഇതാ.

ബുർജ് ഖലീഫയുടെ ഉയരം മുതൽ സ്വർണ്ണ വില വരെ!
ഠ"അലെക്സാ, ബുർജ് ഖലീഫയുടെ ഉയരം എന്താണ്?"
ഠ"അലക്സാ, ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ ആരാണ്?"
ഠ"അലക്സാ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികൻ ആരാണ്?"
ഠ"അലക്സാ, ശ്രീലങ്കയുടെ ഭാഷ എന്താണ്?"
ഠ"അലക്സാ, അന്യഗ്രഹ ജീവികൾ ഉണ്ടോ?"
ഠ"അലക്സാ, ആരാണ് ട്വിറ്ററിന്റെ സ്ഥാപകൻ?"
ഠ"അലക്സാ, എലോൺ മസ്‌കിന്റെ ആസ്തി എത്രയാണ്?"
ഠ "അലക്സാ, ബിറ്റ്കോയിന്റെ വില എന്താണ്?"
ഠ "അലെക്സാ, ഇന്നത്തെ സ്വർണ്ണ വില എന്താണ്?"
ഠ "അലക്സാ, എന്തുകൊണ്ടാണ് വെള്ളം നനഞ്ഞിരിക്കുന്നത്?"

ചില സെലിബ്രിറ്റി ചോദ്യങ്ങൾ
ഠ "അലക്സാ, ആലിയ ഭട്ടിന്റെ വയസ്സെത്ര?"
ഠ "അലക്സാ, അനുഷ്ക ശർമ്മയുടെ കുഞ്ഞിന്റെ പേരെന്താണ്?"
ഠ "അലക്സാ, ആരാണ് മിസ്റ്റർ ബീസ്റ്റ്?"
ഠ "അലക്സാ, ജോൺ സീന എത്ര ശക്തനാണ്?"
ഠ "അലക്സാ, ആരാണ് വിജയ് ദേവരകൊണ്ട?"
ഠ "അലക്സാ, ആരാണ് ദുഗ്ഗു?"
ഠ "അലക്സാ, കെൻഡൽ ജെന്നറിന് എത്ര വയസ്സായി?"
ഠ"അലക്സാ, ഹാരി രാജകുമാരന് എത്ര വയസ്സായി?"
ഠ "അലക്സാ, കത്രീന കൈഫിന്റെ ഉയരം എന്താണ്?"
ഠ "അലക്സാ, രശ്മിക മന്ദാനയെ കുറിച്ച് പറയൂ"

ചോട്ടാ ഭീം, റോക്കി ഭായ്...
ഠ"അലക്സാ, നിനക്ക് ചോട്ടാ ഭീമിനെ അറിയാമോ?"
ഠ"അലെക്സാ, ആരാണ് റോക്കി ഭായ്?"
ഠ"അലക്സാ, മിക്കി മൗസിന് എത്ര വയസ്സായി?"
ഠ"അലക്സാ, ആരാണ് ലാൽ സിംഗ് ചദ്ദ?"
ഠ"അലക്സാ, ആരാണ് ലിറ്റിൽ സിങ്കം?"
ചില പാചക പരീക്ഷണങ്ങൾ...
ഠ"അലക്സാ, എന്താണ് ചിക്കൻ കറിയുടെ പാചകക്കുറിപ്പ്?"
ഠ"അലെക്സാ, എങ്ങനെ ബുറിറ്റോസ് ഉണ്ടാക്കാം?"

ഠ"അലക്സാ, പനീർ ബട്ടർ മസാല എങ്ങനെ പാചകം ചെയ്യാം"
ഠ"അലക്സാ, എങ്ങനെ ദോശ ഉണ്ടാക്കാം"
ഠ"അലക്സാ, ബ്രൗൺ റൈസ് കൊണ്ട് ചിക്കൻ ബിരിയാണി എങ്ങനെ ഉണ്ടാക്കാം?"
ഠ"അലക്സാ, ഉടുപ്പി സാമ്പാറിന്റെ റെസിപ്പി തരൂ"
കളിയറിയാനും അലക്സ!
ഠ"അലക്സാ, എന്താണ് സ്കോർ?"
ഠ"അലെക്സാ, ഇന്നത്തെ മാൻ ഓഫ് ദ മാച്ച് ആരാണ്?"
ഠ"അലെക്സാ, ഹാർദിക് പാണ്ഡ്യ എത്ര റൺസ് നേടി?"

ഠ"അലക്സാ, ആരാണ് എംബാപ്പെ?"
ഠ"അലെക്സാ, ഫുട്ബോളിൽ എന്താണ് ഓഫ്സൈഡ്?"
ഠ"അലെക്സാ, ആരാണ് ഏറ്റവും ധനികനായ ഫുട്ബോൾ താരം?"
ഠ"അലക്സാ, റൊണാൾഡോ, മെസ്സി എന്നിവരിൽ ആരാണ് മികച്ചത്?"
വല്ലാത്ത ചിന്ത തന്നെ!
ഠ "അലക്സാ, നിന്റെ വായ എവിടെ?"
ഠ"അലക്സാ, നീ എനിക്കായി എന്റെ ഗൃഹപാഠം ചെയ്യാമോ?"

ഠ"അലക്സാ, എനിക്ക് ഒരു കാമുകിയെ വേണം"
ഠ"അലക്സാ, നീ അമാനുഷികതയിൽ വിശ്വസിക്കുന്നുണ്ടോ?"
ഠ "അലക്സാ, നീ എപ്പോഴെങ്കിലും വികൃതി കാണിച്ചിട്ടുണ്ടോ?"
എന്നിങ്ങനെ പോകുന്നു അലക്സയ്ക്ക് നേരേയുള്ള ഇന്ത്യക്കാരുടെ ചോദ്യ ശരങ്ങൾ. ആമസോൺ പുറത്തുവിട്ട പട്ടികയിലെ ഏതാനും ചോദ്യങ്ങൾ മാത്രമാണിത്. ഇതിനെക്കാൾ വിചിത്രമായ പല ചോദ്യങ്ങളും പട്ടികയിലുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470