Just In
- 12 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 13 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 14 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 15 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
Ambrane Wise Roam smartwatch: 10 ദിവസം വരെ ബാറ്ററി ലൈഫുമായി ആംബ്രെൻ വൈസ് റോം സ്മാർട്ട് വാച്ച് ഇന്ത്യയിലെത്തി
ആംബ്രേൻ വൈസ് റോം സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ആംബ്രേൻ വൈസ് ഇയോൺ സ്മാർട്ട് വാച്ചും രാജ്യത്ത് ലോഞ്ച് ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ സ്മാർട്ട് വാച്ചും കമ്പനി ലോഞ്ച് ചെയ്യുന്നത്. ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായിട്ടാണ് ആംബ്രേൻ വൈസ് റോം വരുന്നത്. ഇതിനായി ബിൽറ്റ് ഇൻ മൈക്രോഫോണും സ്പീക്കറും ഡിവൈസിൽ നൽകിയിട്ടുണ്ട്. 100ൽ അധികം വാച്ച് ഫെയ്സുകളും Ambrane Wise Roam smartwatchൽ ഉണ്ട്.

ആംബ്രെൻ വൈസ് റോം സവിശേഷതകൾ
240 x 240 റെസല്യൂഷനുള്ള വൃത്താകൃതിയിലുള്ള 1.28 ഇഞ്ച് ഡിസ്‌പ്ലെയാണ് ആംബ്രേൻ വൈസ് റോം സ്മാർട്ട് വാച്ചിൽ ഉള്ളത്. 450 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും ആംബ്രേൻ വൈസ് റോം സ്മാർട്ട് വാച്ചിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ക്ലൗഡ് അധിഷ്‌ഠിത വാച്ച് ഫെയ്‌സുകൾ ഉപയോഗിച്ച് സ്‌മാർട്ട് വാച്ചിന്റെ ഡിസ്‌പ്ലെ കസ്റ്റമൈസ് ചെയ്യാൻ കഴിയും.

അനുയോജ്യമായ സ്‌മാർട്ട്‌ഫോണിൽ സംഗീതം നിയന്ത്രിക്കാനും ഫോട്ടോകൾ ക്ലിക്ക് ചെയ്യാനും ആംബ്രെൻ വൈസ് റോം സ്മാർട്ട് വാച്ച് ഉപയോഗിക്കാൻ കഴിയും. ഡിവൈസിൽ നാവിഗേഷന് വേണ്ടി വലത് വശത്ത് വൃത്താകൃതിയിലുള്ള രണ്ട് ബട്ടണുകളും ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമും നൽകിയിരിക്കുന്നു.

ആരോഗ്യ കേന്ദ്രീകൃതമായ ഒരുപിടി ഫീച്ചറുകളുമായാണ് ആംബ്രേൻ വൈസ് റോം സ്മാർട്ട് വാച്ച് വരുന്നത്. സ്‌മാർട്ട് വാച്ചിന് ധരിക്കുന്നയാളുടെ ഹൃദയമിടിപ്പ് 24x7 നിരീക്ഷിക്കാൻ കഴിയും. സ്മാർട്ട് വാച്ചിൽ എസ്പിഒ2 സെൻസർ, ബ്ലഡ് പ്രഷർ മോണിറ്ററിങ്, ഉയർന്ന ഹൃദയമിടിപ്പ് അലർട്ട്, ആർത്തവ ട്രാക്കിങ്, സ്ലീപ്പ് മോണിറ്ററിങ് എന്നിവയുണ്ട്.

60ൽ അധികം സ്പോർട്സ് മോഡുകൾ ട്രാക്ക് ചെയ്യാനും ആംബ്രേൻ വൈസ് റോം സ്മാർട്ട് വാച്ചിന് കഴിയും. നിങ്ങളുടെ ഫിറ്റ്നസ് നില നിർത്താൻ ആവശ്യമായ ഒരുമാതിരിപ്പെട്ട എല്ലാ ഫീച്ചറുകളും ആംബ്രേൻ വൈസ് റോം സ്മാർട്ട് വാച്ചിൽ ഉണ്ട്. വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നുമുള്ള പ്രതിരോധത്തിന് ഐപി68 സർട്ടിഫിക്കേഷനും ആംബ്രേൻ വൈസ് റോം സ്മാർട്ട് വാച്ചിൽ ലഭ്യമാണ്.

സെഡന്ററി അലർട്ടുകൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, അലാറങ്ങൾ, ടൈമറുകൾ, ഫ്ലാഷ്‌ലൈറ്റ്, ഫൈൻഡ് മൈ ഫോൺ എന്നിങ്ങനെയുള്ള സ്‌മാർട്ട് ഫീച്ചറുകളും ആംബ്രേൻ വൈസ് റോമിൽ ഉണ്ട്. യാത്രയ്ക്കിടയിൽ വിനോദത്തിനായി രണ്ട് ബിൽറ്റ് ഇൻ ഗെയിമുകളും ആംബ്രേൻ വൈസ് റോം സ്മാർട്ട് വാച്ചിൽ ലഭ്യമാണ്.

ആൻഡ്രോയിഡ് ഐഒഎസ് എന്നിവയിൽ എല്ലാം പ്രവർത്തിക്കുന്ന ഡിവൈസുകളുമായി ആംബ്രേൻ വൈസ് റോം സ്മാർട്ട് വാച്ച് കോംപാറ്റിബിൾ ആണ്. ആംബ്രേൻ വൈസ് റോം സ്മാർട്ട് വാച്ചിൽ 260 എംഎഎച്ച് ബാറ്ററിയും ലഭ്യമാണ്. ഇത് ഒറ്റ ചാർജിൽ 10 ദിവസത്തെ ബാറ്ററി ലൈഫ് നൽകുമെന്നാണ് കമ്പനി അവകാശവാദം ഉന്നയിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാനും സാധിക്കും.

ആംബ്രേൻ വൈസ് റോം ഇന്ത്യയിലെ വില, ലഭ്യത, നിറങ്ങൾ
ആംബ്രെൻ വൈസ് റോമിന് 5,999 രൂപയാണ് വില വരുന്നത്. ഇൻട്രൊഡക്ടറി ഓഫറിന്റെ ഭാഗമായി 2,499 രൂപ വിലയിലാണ് ആംബ്രേൻ വൈസ് റോം ഇന്ത്യയിലെത്തുന്നത്. ബ്ലാക്ക്, ഗ്രീൻ, ഗ്രേ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റിലാണ് സ്മാർട്ട് വാച്ച് വരുന്നത്. വെയറബിൾ ബ്രാൻഡിന്റെ വെബ്‌സൈറ്റിലും ഇ കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്പ്കാർട്ടിലും ആംബ്രേൻ വൈസ് റോം വാങ്ങാൻ കിട്ടും.

ആംബ്രെൻ വൈസ് ഇയോൺ
അടുത്തിടെയാണ് ആംബ്രെൻ വൈസ് ഇയോൺ സ്മാർട്ട് വാച്ച് ലോഞ്ച് ആയത്. ബ്ലൂടൂത്ത് കോളിങ് ഫീച്ചറുകളുമായെത്തുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട് വാച്ചുകളിൽ ഒന്നാണിത്. 1.69 ഇഞ്ച് സ്ക്വയർ എൽസിഡി ഡിസ്പ്ലെ, എസ്പിഒ2 സെൻസർ, ഹൃദയമിടിപ്പ് സെൻസർ, രക്തസമ്മർദ്ദ നിരീക്ഷണം എന്നിവയുണ്ട്. സ്മാർട്ട് വാച്ചിന് ഐപി68 സർട്ടിഫൈഡ് ഉണ്ട്, 60 സ്പോർട്സ് മോഡ് ട്രാക്കിംഗ് ഉണ്ട്, കൂടാതെ 10 ദിവസം വരെ ബാറ്ററി ലൈഫ് ഉണ്ട്. ഒരൊറ്റ ബ്ലാക്ക് കളർ വേരിയന്റിൽ വരുന്ന ഇതിന് Rs. 1,999 രൂപയാണ് വില വരുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470