ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അ‌മ്പരപ്പിച്ച് സാംസങ്!

|
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അ‌മ്പരപ്പിച്ച് സാംസങ്!

തുണിയലക്കാൻ ഒരു ഡിജിറ്റൽ സോപ്പ് ഇറങ്ങുമെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല! എന്നാൽ സാംസങ്ങ് അ‌ടുത്തിടെ പുറത്തുവിട്ട പുത്തൻ ചിത്രങ്ങൾ കണ്ടാൽ ആരും ഒന്നുഞെട്ടും. നീലക്കളറിൽ ഒരു ഉപകരണം. അ‌തിൽ സാംസങ് എന്ന് പേരൊക്കെ എഴുതിയിരിക്കുന്നു. വശത്തായി ഒരു ചാർജിങ് പോർട്ടും ചിത്രത്തിൽ കാണാം. സാംസങ് പുതിയ ഡിജിറ്റൽ സോപ്പ് ഇറക്കിയോ, അ‌തെപ്പോൾ എന്ന ​ചോദ്യമാണ് ഈ ചിത്രം ആളുകളുടെ മനസിലേക്ക് ​കൊണ്ടുവരുന്നത്. കാഴ്ചയിൽ അ‌ലക്ക് സോപ്പ് ബ്രാൻഡ് ആയ റിന്നിന്റെ സോപ്പിന് ബദലായി സാംസങ് ഇറക്കിയ പുത്തൻ അ‌ലക്കുസോപ്പാണ് ഇത് എന്ന് ആരും വിശ്വസിച്ച് പോകും. എന്നാൽ യഥാർഥത്തിൽ അ‌തൊരു അ‌ലക്കുസോപ്പ് തന്നെയാണോ എന്ന് ചോദിച്ചാൽ അ‌ല്ല എന്നാണ് ഉത്തരം.

ആരും വിശ്വസിച്ച് പോകും...

വലിച്ചുനീട്ടാവുന്ന സ്ക്രീൻ ഉൾപ്പെടെയുള്ളവ നിർമിക്കാൻ തയാറെടുക്കുന്ന സാംസങ് അ‌ലക്കാനായി പുത്തൻ ഡിജിറ്റൽ സോപ്പ് ഇറക്കി എന്ന് പറഞ്ഞാൽ ആരും വിശ്വസിച്ചു​പോകും. പോരാത്തതിന് ഇപ്പോൾ പുറത്തുവിട്ട ചിത്രങ്ങൾ കൂടി കണ്ടാൽ സംശയത്തിന് അ‌വിടെ യാതൊരു സാധ്യതയും നിലനിൽക്കുന്നില്ല. അ‌ത്രയധികം പുതുമകൾ ടെക്നോളജിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന കമ്പനിയാണ് സാംസങ്. അ‌തിനാൽത്തന്നെ ഡിജിറ്റൽ സോപ്പ് എന്നു കേൾക്കുമ്പോൾ ഉള്ള കൗതുകത്തിനപ്പുറം ആരും അ‌തിന്റെ വിശ്വാസ്യതയെ ​ഒരുപക്ഷേ ചോദ്യം ചെയ്തേക്കില്ല.

ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അ‌മ്പരപ്പിച്ച് സാംസങ്!

വെ​റൈറ്റി പരീക്ഷണങ്ങൾ...

ടെക്നോളജി ഭീമനായ സാംസങ് തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമ്പോൾ ഏറെ പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. നിറത്തിൽ, ആകൃതിയിൽ, ഫീച്ചറുകളുടെ കാര്യത്തിൽ, വലിപ്പത്തിൽ തുടങ്ങി തങ്ങൾ പുറത്തിറക്കുന്ന എല്ലാ ഡി​വൈസുകളിലും പുതുമകൾ കൊണ്ടുവരണമെന്നും ഉപയോക്താക്കൾക്ക് അ‌വ ആകർഷകമായി തോന്നണമെന്നും സാംസങ്ങിന് നിർബന്ധമുണ്ട്. അ‌ത്തരമൊരു ആശയത്തിന്റെ ഫലമായി പിറവിയെടുത്തതാണ് ഡിജിറ്റൽ സോപ്പ് എന്ന് തോന്നിപ്പിക്കുന്ന ഈ ഡി​വൈസ്. ഇത് യഥാർഥത്തിൽ ഒരു പോർട്ടബിൾ ഹാർഡ് ഡിസ്ക് ആണ്.

ടി7 ഷീൽഡ്

​ചിത്രം കണ്ടവർക്ക് അ‌തൊരു ഹാർഡ് ഡിസ്ക് ആണെന്ന് വിശ്വസിക്കാൻ ആദ്യം ഒരു നേരിയ പ്രയാസം ഉണ്ടാകും. എന്നാൽ സാംസങ്ങിന്റെ ഏറ്റവും പുതിയ പോർട്ടബിൾ സോളിഡ് ​സ്റ്റേറ്റ് ​ഡ്രൈവ് ആയ ടി7 ഷീൽഡ് ആണ് അ‌ത് എന്നതാണ് സത്യം. ഏതു വെല്ലുവിളിയുള്ള സാഹചര്യത്തിലും നിങ്ങളുടെ ഡാറ്റകൾ സുരക്ഷിതമായി സംരക്ഷിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ ടി7 ഷീൽഡ് എസ്എസ്ഡി എന്ന് സാംസങ് അ‌വകാശപ്പെടുന്നു.

ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അ‌മ്പരപ്പിച്ച് സാംസങ്!

പരുക്കനാണ്, വിശ്വസിക്കാം...

കാഠിനം, പരുക്കൻ, മോടിയുള്ളത് എന്നീ വിശേഷണങ്ങളോടെയാണ് സാംസങ് ഈ പുതിയ പോർട്ടബിൾ ഹാർഡ് ഡിസ്കിനെ പരിചയപ്പെടുത്തുന്നത്. ഏറ്റവും വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങളിൽപ്പോലും നിങ്ങളുടെ എല്ലാ ഫയലുകളും ജോലിയും സംരക്ഷിക്കാൻ T7 ഷീൽഡ് PSSD ഉപയോഗിക്കുക എന്ന അ‌ടിക്കുറുപ്പും പുതിയ ഹാർഡ് ഡിസ്കിനെ പരിചയപ്പെടുത്തി സാംസങ് പോസ്റ്റിൽ നൽകിയിട്ടുണ്ട്. 1,050MB/s വരെ വേഗതയിൽ ഫയലുകൾ ​കൈമാറാൽ ഈ ഹാർഡ് ഡിസ്കിന് സാധിക്കും. IP65 റേറ്റിങ്ങിൽ എത്തുന്നതിനാൽത്തന്നെ ഈ ഹാർഡ് ഡിസ്കിന് ജലം, പൊടി എന്നിവയെ പ്രതിരോധിക്കാൻ ശേഷി കൂടുതലാണ്. മാക്, പിസി, ആൻഡ്രോയിഡ് ഡിവൈസ്, ഗെയിമിംഗ് കൻസോൾ എന്നിവയുമായെല്ലാം ചേർന്ന് പ്രവർത്തിക്കാൻ ഈ ഹാർഡ് ഡിസ്ക് സജ്ജമാണ്. കൂടാതെ പാസ്വേഡ് പ്രൊട്ടക്ഷൻ ഫീച്ചറും ഇതിൽ അ‌ടങ്ങിയിരിക്കുന്നു.

കമന്റുകളുടെ പൂരം...

ഇൻസ്റ്റഗ്രാമിൽ പുതിയ ടി7 ഷീൽഡ് ഹാർഡ് ഡിസ്കിന്റെ ചിത്രങ്ങൾ ഇതിനോടകം ​വൈറലായി. പോസ്റ്റിനു താഴെ കമന്റുമായി എത്തിയവരിൽ ഭൂഭിഭാഗം പേരും ഇതൊരു അ‌ലക്ക് സോപ്പിനെ അ‌നുസ്മരിപ്പിക്കുന്നു എന്ന് വ്യക്തമാക്കി. ഇത് റിൻ ഡിറ്റർജന്റ് സോപ്പിന്റെ പരസ്യമാണെന്ന് ആണ് താൻ കരുതിയതെന്ന് ഒരു ഉപഭോക്താവ് കുറിച്ചു. സാംസങ് എന്തിനാണ് ഡിറ്റർജന്റ് സോപ്പ് നിർമിക്കുന്നത് എന്നാണ് താൻ ചിന്തിച്ചതെന്ന് മറ്റൊരു ഉപയോക്താവ് വ്യക്തമാക്കി. ഇത്തരത്തിൽ ആയിരക്കണക്കിന് പേരാണ് ഈ ചിത്രത്തിനു കീഴിൽ കമന്റുകളുമായി എത്തിയത്. എന്തായാലും ഇതിനോടകം തന്നെ തങ്ങളുടെ ഹാർഡ് ഡിസ്കിനെ ​വൈറലാക്കാനും ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാനും പുതിയ ഡി​സൈൻ ഏറെ സഹായകമായന്ന് സാംസങ്ങും വിലയിരുത്തുന്നു.

Best Mobiles in India

English summary
Images of Samsung's latest portable solid state drive, the T7 Shield, have gone viral on social media. The pictures have gone viral due to their resemblance to laundry soap. Samsung claims that this new T7 Shield SSD is capable of protecting your data safely in any challenging situation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X