സോണി ഓഡിയോ പ്രോഡക്റ്റുകൾ ഇപ്പോൾ നിങ്ങൾക്ക് സ്വന്തമാക്കാം വിലക്കിഴിവിൽ

|

സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 5 വരെ സോണി ഇന്ത്യയിൽ സോണി ഓഡിയോ ഡേയ് 2021 നടത്തുന്നു. ഈ സമയത്ത് നിങ്ങൾക്ക് ഹെഡ്‌ഫോണുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, പാർട്ടി സ്പീക്കറുകൾ, ഹോം ഓഡിയോ സിസ്റ്റങ്ങൾ തുടങ്ങിയ വിപുലമായ ഓഡിയോ പ്രോഡക്റ്റുകൾ നിങ്ങൾക്ക് കമ്പനി വിലക്കുറവിൽ ലഭ്യമാക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ 18,990 രൂപ വിലയുള്ള സോണി WF-H800 TWS ഇയർഫോണുകൾ ഫ്ലിപ്കാർട്ടിൽ നിന്നും വെറും 6,990 രൂപയ്ക്ക് ലഭിക്കും. ഒരു മികച്ച സോണി ഓഡിയോ പ്രോഡക്റ്റ് വാങ്ങുവാൻ ഇപ്പോൾ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ ഇത് പറ്റിയ സമയമാണ്. സോണി ഓഡിയോ ഡേയ് 2021 ൽ ലഭ്യമായ എല്ലാ ഓഫറുകളും ഇവിടെ വിശദമായി നൽകിയിട്ടുണ്ട്. ഈ ഓഫറുകൾ സോണി റീട്ടെയിൽ സ്റ്റോറുകൾ (സോണി സെന്റർ, സോണി എക്‌സ്‌ക്ലൂസീവ്), ഷോപ്പ് എസ്‌സി പോർട്ടൽ, ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് പോർട്ടലുകൾ വഴി നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

 

സോണി ഹെഡ്‌ഫോണുകൾക്കും ഇയർബഡുകൾക്കും ഓഫറുകൾ

സോണി ഹെഡ്‌ഫോണുകൾക്കും ഇയർബഡുകൾക്കും ഓഫറുകൾ

നോയ്‌സ് ക്യാൻസലിങ് ഹെഡ്‌ഫോണുകളിലൊന്നായ 24,990 രൂപ വില വരുന്ന സോണി WH-1000XM4 ഇപ്പോൾ നിങ്ങൾക്ക് 5,000 രൂപ വില കിഴിവിൽ ലഭിക്കുന്നതാണ്. അതുപോലെ, 17,990 രൂപ വില വരുന്ന സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 3 ആമസോണിൽ സോണി ഓഡിയോ ഡേ 2021 വിൽപ്പന സമയത്ത് 12,000 രൂപയ്ക്ക് ലഭ്യമാണ്. WH-XB900N, സോണിയിൽ നിന്നുള്ള WH-CH710N എന്നിവ പോലുള്ള താങ്ങാനാവുന്ന നോയ്‌സ് ക്യാൻസലിങ് ഹെഡ്‌ഫോണുകൾ യഥാക്രമം 14,990 രൂപ, 7,990 രൂപ വിലയിൽ ലഭിക്കും. സോണി ഓഡിയോ ഡേയ്സ് 2021 വിൽപ്പനയിൽ ഏറ്റവും രസകരമായ ഓഫർ സോണി WF-H800 TWS- ൽ ആണ്. ഈ ഓഡിയോ ഡിവൈസ് 12,000 രൂപ വിലക്കിഴിവിൽ 6,990 രൂപയ്ക്ക് ലഭ്യമാണ്.

സോണി നെക്ക്ബാൻഡുകളിൽ ഓഫറുകൾ

സോണി നെക്ക്ബാൻഡുകളിൽ ഓഫറുകൾ

നെക്ക്ബാൻഡ് രീതിയിലുള്ള വയർലെസ് ഇയർഫോണുകൾക്ക് രസകരമായ നിരവധി ഓഫറുകളും സോണി നൽകുന്നു. 3,990 രൂപ വിലയിൽ സോണി WI-SP510 വെറും 3,000 രൂപ ഡിസ്‌കൗണ്ടിൽ ലഭ്യമാകും. 1,699 രൂപ ഡിസ്‌കൗണ്ട് വിലയിൽ WI-C200 നിങ്ങൾക്ക് ഇപ്പോൾ ഈ വിൽപ്പനയിൽ നിന്നും ലഭിക്കുന്നതാണ്. ഇത് സോണിയിൽ നിന്നുള്ള ഏറ്റവും താങ്ങാവുന്ന വയർലെസ് ഹെഡ്‌ഫോണുകളിൽ ഒന്നാണ്. WH-CH510, WI-XB400 തുടങ്ങിയ പ്രോഡക്റ്റുകളും നിങ്ങൾക്ക് 2,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് വെറും 2,990 രൂപയ്ക്ക് ലഭിക്കും.

സോണി പാർട്ടി സ്പീക്കറുകൾക്ക് ഓഫറുകൾ
 

സോണി പാർട്ടി സ്പീക്കറുകൾക്ക് ഓഫറുകൾ

ബ്ലൂടൂത്ത് സ്പീക്കറുകളിലും പാർട്ടി സ്പീക്കറുകളിലും സോണിക്ക് നിരവധി ഓഫറുകൾ ഉണ്ട്. ഉദാഹരണത്തിന്, SRS-XP700, SRS-XP500 എന്നിവ ഇപ്പോൾ യഥാക്രമം 32,990 രൂപ, 26,990 രൂപ വിലയിൽ ലഭ്യമാണ്. സോണി SRS-XG500 പോലുള്ള മോഡലുകളും ഇപ്പോൾ 39,000 രൂപയിൽ നിന്നും 32,900 രൂപയ്ക്ക് ലഭ്യമാണ്. സോണി SRS-XB43, SRS-XB33 തുടങ്ങിയ ബ്ലൂടൂത്ത് സ്പീക്കറുകൾ ഇപ്പോൾ രൂപയ്ക്ക് യഥാക്രമം 16,990 രൂപയ്ക്കും, 12,490 രൂപയ്ക്കും ലഭ്യമാണ്. അതുപോലെ, സോണി SRS-XB23, SRS-XB13 എന്നിവ യഥാക്രമം 8,990 രൂപയ്ക്കും, 3,990 രൂപയ്ക്കും ലഭ്യമാണ്

Most Read Articles
Best Mobiles in India

English summary
From September 1st to September 5th, Sony India will celebrate Sony Audio Days 2021. During this time, the company is providing huge savings on headphones, Bluetooth speakers, party speakers, and home audio systems, among other things.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X