വയര്‍ലെസ് ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് ടി.വി കാണാന്‍ 5 മികച്ച ഉപകരണങ്ങള്‍

|

തൊട്ടടുത്ത സോഫയില്‍ ഉറങ്ങുന്നവരെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി ഇനി മുതല്‍ ടി.വി ഓഫ് ചെയ്ത് മുറിയിലേക്ക് പോകണ്ട. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ നിങ്ങളുടെ ഇഷ്ട പരിപാടികള്‍ ടിവിയില്‍ ആസ്വദിക്കാം. അതെ, ഹെഡ്‌ഫോണിനെ കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. ടി.വി കാണാന്‍ അനുയോജ്യമായ മികച്ച 5 വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ പരിചയപ്പെടാം.

വയര്‍ലെസ് ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് ടി.വി കാണാന്‍ 5 മികച്ച ഉപകരണങ്ങള്‍

1. സെന്‍ഹയ്‌സെര്‍ ആര്‍എസ് 195
 

1. സെന്‍ഹയ്‌സെര്‍ ആര്‍എസ് 195

മനോഹരവും വ്യക്തവുമായ ശബ്ദത്തിന്റെ പര്യായമായി 1945 മുതല്‍ സെന്‍ഹയ്‌സെര്‍ ഇലക്ട്രോണിക്‌സ് വിപണിയിലുണ്ട്. സെന്‍ഹയ്‌സറിന്റെ ആര്‍എസ് 195, ആര്‍എസ് 165 വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ മികച്ച ശബ്ദം ഉറപ്പുനല്‍കുന്നു. ഓവര്‍- ഇയര്‍ രൂപകല്‍പ്പന പശ്ചാത്തല ശബ്ദങ്ങള്‍ പരമാവധി കുറയ്ക്കുകയും ശബ്ദ വ്യക്ത നല്‍കുകയും ചെയ്യും.

ഓവര്‍- ഇയര്‍ രൂപകല്‍പ്പന

ഓവര്‍- ഇയര്‍ രൂപകല്‍പ്പന

വില കൂടിയ മോഡലായ ആര്‍എസ് 195-ല്‍ സ്പീച്ച്, മ്യൂസിക് തുടങ്ങിയ വ്യത്യസ്ത മോഡുകളും ലഭ്യമാണ്. ബ്ലൂടൂത്തിന് പുറമെ ഹെഡ്‌സെറ്റില്‍ പ്രത്യേക സെന്‍യ്‌സെര്‍ ട്രാന്‍സ്മിറ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ദൂരപരിധി 100 അടി മുതല്‍ 330 അടി വരെയാണ്. ഓഡിയോ ഔട്ട്പുട്ടിലോ 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്കിലോ ഘടിപ്പിച്ച് അനായാസം ട്രാന്‍സ്മിറ്റര്‍ ഘടിപ്പിക്കാം. ഹെഡ്‌സെറ്റുകളിലെ ബാറ്ററി 18 മണിക്കൂര്‍ വരെ നില്‍ക്കും. അതിനാല്‍ തടസ്സങ്ങളില്ലാതെ ടി.വി കാണുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യാം.

2. ലൂസിഡ്‌സൗണ്ട് എല്‍എസ് 31 ഗെയിമിംഗ് ഹെഡ്‌സെറ്റ്

2. ലൂസിഡ്‌സൗണ്ട് എല്‍എസ് 31 ഗെയിമിംഗ് ഹെഡ്‌സെറ്റ്

ഗെയിമുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സാധാരണ ഹെഡ്‌സെറ്റുകള്‍ പോര. മൈക്കോട് കൂടിയ മികച്ച ഹെഡ്‌സെറ്റ് തന്നെ വേണം. ലൂസിഡ്‌സൗണ്ട് എല്‍എസ് 31 വാങ്ങുക. നിങ്ങള്‍ക്കൊരിക്കലും നിരാശപ്പെടേണ്ടി വരുകയില്ല. മെമ്മറി ഫോമോട് കൂടിയ ഇയര്‍കപ്പുകളും ഹെഡ്ബാന്‍ഡും ഹെഡ്‌സെറ്റിന്റെ ഉപയോഗം സൗകര്യപ്രദമാക്കുന്നു.

ഇളക്കിമാറ്റാവുന്ന മൈക്കും
 

ഇളക്കിമാറ്റാവുന്ന മൈക്കും

ഇളക്കിമാറ്റാവുന്ന മൈക്കും മികച്ചതാണ്. ഗെയിമിനും ചാറ്റിനും വേണ്ടി പ്രത്യേകം വോള്യം കണ്‍ട്രോളുകളുണ്ട്. ഇവ വലതുവശത്തെ ഇയര്‍കപ്പിലാണ്. എല്‍എസ് 31-ലെ ബാറ്ററി 15 മണിക്കൂര്‍ വരെ നില്‍ക്കും. Xbox, പ്ലേസ്റ്റേഷന്‍ 4 എന്നിവയില്‍ ഇത് വയര്‍ലെസ്സായി പ്രവര്‍ത്തിക്കും.

3. അവാന്‍ട്രീ ബ്ലൂടൂത്ത് ഓഡിയോ അഡാപ്റ്റര്‍ ടിസി417

3. അവാന്‍ട്രീ ബ്ലൂടൂത്ത് ഓഡിയോ അഡാപ്റ്റര്‍ ടിസി417

വിപണിയില്‍ ലഭിക്കുന്ന മിക്ക സ്മാര്‍ട്ട് ടി.വികളിലും ബ്ലൂടൂത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ നിങ്ങളുടെ സ്മാര്‍ട്ട് ടി.വിയില്‍ ഈ സൗകര്യമില്ലെങ്കില്‍ വിഷമിക്കണ്ട. അവാന്‍ട്രീ ബ്ലൂടൂത്ത് ഓഡിയോ അഡാപ്റ്റര്‍ ടിസി417 സ്വന്തമാക്കുക. 30 അടിയാണ് ഇതിന്റെ ദൂരപരിധി.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

സാധാരണ ഹെഡ്‌ഫോണ്‍ ജാക്ക്, ഒപ്ടിക്കല്‍ അല്ലെങ്കില്‍ ആര്‍സിഎ ജാക്ക് വഴി ഇത് ടി.വിയുമായി ഘടിപ്പിക്കാം. ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഇതുമായി ബന്ധിപ്പിക്കുക. അതിനുശേഷം ശബ്ദം ക്രമീകരിച്ച് ഇഷ്ട പരിപാടികള്‍ കാണാം. ഈ അഡാപ്റ്ററിനൊപ്പമുള്ള ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ 20 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും.

4. ഫിയാടോണ്‍ ബിടി 460

4. ഫിയാടോണ്‍ ബിടി 460

ആര്‍ക്കും ശല്യമുണ്ടാക്കാതെ സുഹൃത്തിനൊപ്പം ഇഷ്ടപരിപാടി കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഹെഡ്‌ഫോണുകളാണ് ഷെയര്‍മീ ഹെഡ്‌ഫോണുകള്‍. ഒരു സ്രോതസ്സില്‍ നിന്നുള്ള ശബ്ദം വയറുകളുടെ സഹായമില്ലാതെ പങ്കുവയ്ക്കാന്‍ കഴിയുമെന്നതാണ് ഷെയര്‍മീ ഹെഡ്‌സെറ്റുകളുടെ സവിശേഷത. ഫിയാടോണ്‍ ബിടി 460 ഇക്കൂട്ടത്തിലെ മികച്ച ഹെഡ്‌സെറ്റാണ്.

ഷെയര്‍മീ ഹെഡ്‌ഫോണുകള്‍

ഷെയര്‍മീ ഹെഡ്‌ഫോണുകള്‍

ബ്ലൂടൂത്തോട് കൂടി വരുന്ന ഈ ഹെഡ്‌സെറ്റില്‍ ആവശ്യമെങ്കില്‍ കേബിളും ഉപയോഗിക്കാം. മികച്ച ശബ്ദം ഉറപ്പുനല്‍കുന്ന ഇതിലെ ബാറ്ററി ഒരുതവണ ചാര്‍ജ് ചെയ്താല്‍ 20 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുന്നു. ഹെഡ്‌ഫോണില്‍ വേണ്ട ക്രമീകരണങ്ങള്‍ വരുത്തുന്നതിന് ഇയര്‍കപ്പില്‍ സ്പര്‍ശിച്ചാല്‍ മതി. ടി.വിയില്‍ ബ്ലൂടൂത്ത് ഇല്ലെങ്കില്‍ ഹെഡ്‌ഫോണ്‍ ടി.വിയുമായി ബന്ധിപ്പിക്കാന്‍ ബ്ലൂടൂത്ത് അഡാപ്റ്റര്‍ ഉപയോഗിക്കേണ്ടി വരും.

5. റോകു അള്‍ട്രാ

5. റോകു അള്‍ട്രാ

മികച്ച സ്ട്രീമിംഗ് മീഡിയ പ്ലേയറാണ് റോകു. റോകു സ്വന്തമായുള്ളവരില്‍ അധികവും ഇപ്പോള്‍ തന്നെ വയര്‍ലെസിലേക്ക് മാറിയിട്ടുണ്ടാകും. ടിവി റിമോട്ടിനോട് സാമ്യമുള്ള റോകുവില്‍ സാധാരണ ഹെഡ്‌സെറ്റ് കുത്തി ടി.വി പരിപാടി ആസ്വദിക്കാന്‍ കഴിയും. വേറെ ആര്‍ക്കും ശല്യമുണ്ടാകുകയില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
Don't give up on TV time just because someone's napping on the sofa (or you simply can't agree on what to watch). You don't have to retreat to the bedroom to watch on your tablet, either. A nice set of headphones lets you enjoy watching TV while everyone else enjoys their peace and quiet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more