ഐഫോൺ ഉപയോഗിക്കും മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

By Shafik

  ഐഫോൺ പണ്ടൊക്കെ പണക്കാരുടെ മാത്രം സ്റ്റാറ്റസ് സിമ്പലായിരുന്നെങ്കിൽ ഇന്ന് കഥയൊക്കെ മാറി. നല്ലൊരു വിഭാഗം ഐഫോൺ ഉപയോഗിക്കുന്നവർ നമ്മുടെ നാട്ടിലുണ്ട്. പക്ഷെ ഇവിടെ പ്രശ്നം എന്തെന്നാൽ ആൻഡ്രോയിഡ് പോലെ ആളുകൾക്ക് ഉപയോഗിക്കാൻ പലപ്പോഴും എളുപ്പമുള്ള രീതിയില്ല ഐഫോണിന്റെ സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതിനാൽ പലപ്പോഴും പലർക്കും ഇതൊരു ബുദ്ധിമുട്ടാകാറുമുണ്ട്.

  ഐഫോൺ ഉപയോഗിക്കും മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

   

  ചില ഗള്ഫുകാരെയൊക്കെ കാണാം. വലിയ വിലയും കൊടുത്ത് ഒരു ഐഫോൺ അങ്ങു വാങ്ങും. പിന്നീടായിരിക്കും ആലോചിക്കുക ഇത് എങ്ങനെയാണ് ഉപയോഗിച്ചു തുടങ്ങുക എന്ന കാര്യം. ഇങ്ങനെ പല രീതിയിലുള്ള പൊല്ലാപ്പുകളിലൂടെ ഐഫോൺ ഉപയോഗിച്ചു തുടങ്ങിയിട്ടുള്ള ഏതൊരാളും കടന്നു പോയിട്ടുണ്ടാകും. ഇത്തരത്തിൽ ഒരു പുതിയ ഐഫോൺ വാങ്ങിക്കഴിഞ്ഞാൽ ആദ്യമായി ചെയ്യേണ്ട കാര്യങ്ങൾ ഏറ്റവും ലളിതമായി പറയുകയാണ് ഇവിടെ.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  1. ആപ്പിൾ ഐഡി ഉണ്ടാകുക

  ഐഫോൺ ഉപയോഗിച്ച് തുടങ്ങുന്ന ഏതൊരാളും ആദ്യം ചെയ്യേണ്ടത്. തുടർന്നങ്ങോട്ട് ആപ്പ് ഡൌൺലോഡ് ചെയ്യാനും ഐട്യൂൺസ് മ്യൂസിക് തുടങ്ങിയ ഏത് ആപ്പിൾ ഫീച്ചറുകളും ഉപയോഗിക്കുന്നതിനായുള്ള ഐഡി ആണിത്. മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ ഐഡി ഉപയോഗിച്ചു ലോഗിൻ ചെയ്യുന്നത് പോലെ ഒരു സംവിധാനം.

  2. ഐട്യൂൺസ് ഇൻസ്റ്റാൾ ചെയ്യുക

  അടുത്തത് ഐട്യൂൺസ് ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്. കംപ്യൂട്ടറിലും ഐട്യൂൺസ് ഇൻസ്റ്റാൾ ചെയ്യുക. പാട്ടുകളും വിഡോകളുമടക്കം ഉപയോഗിക്കുന്നത് ഐട്യൂൺസ് ഒഴിച്ചുകൂടാത്ത ഒന്നാണ്.

  ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോസും വിഡിയോസും എങ്ങനെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാം

  3. ഐഫോൺ ആക്ടിവേറ്റ് ചെയ്യുക

  മൂന്നാമത്തെ കാര്യം. ഐഫോൺ ആക്ടിവേറ്റ് ചെയ്യുക. സെറ്റപ്പ് പ്രക്രിയക്കിടെ ഓരോന്നായി തിരഞ്ഞെടുത്ത് വേണ്ട രീതിയിൽ ആക്റ്റീവ് ചെയ്യുക. FaceTime, Find My iPhone, iMessage അടക്കമുള്ള പലതും ഇവിടെ കാണാം. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ ഭാവിയിൽ വരുത്തണമെങ്കിൽ അതും പിന്നീട് സെറ്റിങ്സിൽ പോയി ചെയ്യാവുന്നതാണ്.

  4. ഫോൺ സിങ്ക് ചെയ്യുക

  മുകളിൽ പറഞ്ഞ കാര്യങ്ങൾ കഴിയുന്നതോടെ നിങ്ങളുടെ ഐഫോൺ കംപ്യൂട്ടറുമായി കംപ്യൂട്ടറുമായി ബന്ധിപ്പിച്ചു ഡാറ്റകൾ സിങ്ക് ചെയ്യുക. ടാറ്റ കേബിൾ ഉപയോഗിച്ചാണ് ഈ പ്രക്രിയ നടക്കുക.

  5. Find My iPhone ഓപ്ഷൻ സെറ്റപ്പ് ചെയ്യുക

  ഫോൺ എന്തെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെടുകയാണെങ്കിൽ കണ്ടെത്താനുള്ള സംവിധാനമാണ് ഇത്. ഫോണിലെ ജിപിഎസ് ഉപയോഗിച്ചാണ് സൗകര്യമുപയോഗിച്ച് ഐക്‌ളൗടിന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. അതിനാൽ നിർബന്ധമായും ഈ ഫീച്ചർ സെറ്റപ്പ് ചെയ്യേണ്ടതുണ്ട്.

  ഡൗൺലോഡ് ചെയ്യാൻ പോകുന്ന ഒരു ഫയൽ സേഫ് ആണോ എന്ന് എങ്ങനെ എളുപ്പം കണ്ടെത്താം

  6. iCloud സെറ്റപ്പ് ചെയ്യുക

  ഫോണുമായി ബന്ധപ്പെട്ട പല ഡാറ്റകളും സ്റ്റോർ ചെയ്യാനും ഓൺലൈൻ ആയി സിങ്ക് ചെയ്യാനും നിങ്ങളുടെ തന്നെ മറ്റ് ആപ്പിൾ ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനുമടക്കം പലതും നടക്കുന്നത് ഇവിടെയായതിനാൽ iCloud സെറ്റപ്പും നിർബന്ധമായി ചെയ്യേണ്ട ഒന്ന് തന്നെ.

  7. ടച്ച് ഐഡി

  ടച് ഐഡി. അതായത് ഫിംഗർപ്രിന്റ് സ്കാനർ. ഹോം ബട്ടണിൽ ആണ് ഇത് സെറ്റ് ചെയ്യേണ്ടത്. ഇത് സെറ്റ് ചെയ്യുന്നതിനായി Settings > General > Touch ID & Passcode > Touch ID എന്ന രീതിയിൽ കയറി ചെയ്യാം.

  8. ബാക്ക് അപ്പ് റീസ്റ്റോർ ചെയ്യൽ

  നിങ്ങൾ മുമ്പൊരു ഐഫോൺ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവിടെ ഉണ്ടായിരുന്ന ഡാറ്റ iCloudൽ നിന്നും ആവശ്യമാണെങ്കിൽ റീസ്റ്റോർ ചെയ്യാവുന്നതാണ്. ഇതിനായി Settings > iCloud > Backup കയറുക.

  9. ആവശ്യമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക

  ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ പോയി നിങ്ങൾക്ക് ആവശ്യമായ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യുക. പല വിഭാഗങ്ങളിലായി മികച്ച ആപ്പുകൾ ഓർഡറിൽ നിങ്ങൾക്ക് അവിടെ ലഭ്യമാകും.

  10. പഴയ ഐഫോൺ ഡാറ്റകൾ ഡിലീറ്റ് ചെയ്യുക

  ഇങ്ങനെ ഓരോന്നായി ചെയ്ത് കഴിഞ്ഞ് നിങ്ങളുടെ പുതിയ ഐഫോൺ പ്രവർത്തനയോഗ്യമാകുമ്പോൾ പഴയ ഐഫോണിലെ ഡാറ്റകൾ ഒഴിവാക്കാം. അതിനി ആവശ്യമില്ല. അതിനായി Settings -> General -> Reset -> Erase all contentൽ കയറുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  10 things to do first after buying an iPhone. Here are 10 things you need to do when you buy a new iPhone.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more