സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 5 കിടിലൻ കാര്യങ്ങൾ

|

മൊബൈൽ ഫോണിന്റെ ഉപയോഗം നമ്മുടെ ഓരോരുത്തരുടെയും ജീവതത്തിന്റെ ഭാഗമായിരിക്കുന്നു. ഫോൺ വിളിക്കുക എന്ന പ്രാഥമിക ആവശ്യത്തിന് ഉപരിയായുള്ള നിരവധി കാര്യങ്ങൾക്ക് നാം മൊബൈൽ ഫോൺ പ്രയോജനപ്പെടുത്തുന്നു. ധാരാളം ഫീച്ചറുകൾ മൊബൈൽ ഫോണിൽ ഉണ്ട് എന്ന കാര്യം നമ്മുക്ക് അറിയാം. ഇവയിൽ ഇതുവരെ ഉപയോഗിക്കാത്തതും നിങ്ങൾക്ക് അറിയാത്തതുമായ എത്ര ഫീച്ചറുകൾ ഉണ്ടെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അത്തരം 5 ഫീച്ചറുകളെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

 

ക്രോംകാസ്റ്റ്

നിങ്ങളുടെ ഫോണിൽ കാണുന്ന വീഡീയോ ഫോട്ടോ എന്നിവയെല്ലാം വീട്ടിലെ ടിവിയിലെ വലിയ സ്ക്രീനിൽ കാണാനാകും. ഇതിനായി ടിവിയെ ഫോണുമായി കേബിൾ വഴി ബന്ധിപ്പിക്കേണ്ട ആവശ്യം പോലും ഇല്ല. ക്രോംകാസ്റ്റ് ഉപയോഗിച്ചോ, ആൻഡ്രോയിഡ് ഡിവൈസായി ഉപയോഗിക്കുന്ന രീതിയിൽ മാറ്റിയ ടിവി ഉപയോഗിച്ചോ ഇത് ചെയ്യാവുന്നതാണ്. വീഡിയോയും ,ഫോട്ടോയും കാണുക മാത്രമല്ല ഫോണിലെ വീഡിയോ ഗെയിമുകളും ഇതുവഴി ടിവിയിലെ വലിയ സ്ക്രീനിൽ കാണാനാകും. മികച്ച അനുഭവം ഇത് നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.

കൂടുതൽ വായിക്കുക: ഗൂഗിൾ ആപ്പിലും ഗൂഗിൾ വെബ്ബിലും ഭാഷ മാറ്റുന്നതെങ്ങനെ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഗൂഗിൾ ആപ്പിലും ഗൂഗിൾ വെബ്ബിലും ഭാഷ മാറ്റുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

പ്രയോരിറ്റി മോഡ്

ഫോണിലെ മിക്ക ഫീച്ചറുകളും ഉപയോഗിക്കാനായി മറ്റൊരു ആപ്പ് ആവശ്യമായി വരുന്നതായി നമ്മുക്ക് അറിയാം. എന്നാൽ ആപ്പ് ആവശ്യം ഇല്ലാത്ത മൊബൈലിലെ ഒരു ഫീച്ചറാണ് പ്രയോരിറ്റി മോഡ്. നമ്മൾ താൽപര്യപ്പെടുന്ന ആളുകളുടെ കോളുകളും സന്ദേശങ്ങളും മാത്രം സ്വീകരിക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. ആരുടെയും ശല്യമില്ലാതെ മാറി നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും അതേ സമയം ചില പ്രത്യേക വ്യക്തികളുടെ കോളുകളും മറ്റും വരികയും വേണം എന്നാണെങ്കിൽ പ്രയോരിറ്റി മോഡ് ഉപയോഗപ്പെടുത്താവുന്നതാണ്. ഫോണിലെ ഡു നോട്ട് ഡിസ്റ്റേർബ് മോഡിൽ സെലക്ടഡ് നോട്ടിഫിക്കേഷന് അനുമതി കൊടുത്താൽ ഈ ഫീച്ചർ ഉപയോഗപ്പെടുത്താം.

ഗെയിമുകൾ
 

ഗെയിമുകൾ ഇഷ്ടപ്പെടുന്നവർ ധാരളമുണ്ട്. മിക്കവരും മൊബൈൽ ഫോൺ വാങ്ങുന്നത് തന്നെ ഗെയിം കളിക്കാനാണ്. വ്യത്യസ്ഥങ്ങളായ ധാരാളം ഗെയിമുകൾ ലഭ്യമാണെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും എന്നാൽ കാസിനോ ഗെയിമുകളും മൊബൈലിൽ ആസ്വദിക്കാമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ?. യഥാർത്ഥ പണം ഉപയോഗിക്കാതെയും ഉപയോഗിച്ചും കളിക്കാവുന്ന കാസിനോ ഗെയിമുകൾ ലഭ്യമാണ്. ഭാഗ്യപരീക്ഷണമോ, കാസിനോ ഗെയിമുകളിൽ പരിശീലനമോ ആഗ്രഹിക്കുന്നവർ ഹോളിവുഡ് കാസിനോ ഗെയിം, ബ്ലാക്ക്ജാക്ക്, റൗലറ്റ്‌ തുടങ്ങിയ ഗെയിമുകൾ ഉപയോഗിച്ച് നോക്കാവുന്നതാണ്.

കൂടുതൽ വായിക്കുക: ചാറ്റുകളെ രസകരമാക്കുന്ന സ്റ്റിക്കർ ഇമോജികൾ അനായാസം നിർമ്മിക്കുന്ന വിധംകൂടുതൽ വായിക്കുക: ചാറ്റുകളെ രസകരമാക്കുന്ന സ്റ്റിക്കർ ഇമോജികൾ അനായാസം നിർമ്മിക്കുന്ന വിധം

ഐഡന്റിഫിക്കേഷൻ ആപ്പുകൾ

ചുറ്റുപാടും നടക്കുന്നതിനിടെ അറിയാത്തതും മനസിലാകാത്തതുമായ ജീവജാലങ്ങളയും,ചെടികളെയും നിങ്ങൾ കാണാറില്ലേ? ചിലപ്പോൾ നമ്മളിൽ കൗതുകം ജനിപ്പിക്കുന്ന ഇവയെക്കുറിച്ച് അറിയാനും മൊബൈൽ ഫോൺ ഉപയോഗപ്പെടുത്താനാകും. ധാരാളം ഐഡന്റിഫിക്കേഷൻ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇതിലൂടെ ഇത്തരം ജീവജാലങ്ങളുടെയും വസ്തുക്കളുടെയും വിവരങ്ങൾ ലഭിക്കും.

സ്വാകാര്യ വിവരങ്ങൾ

ധാരാളം സ്വാകാര്യ വിവരങ്ങൾ ഓരോരുത്തരും ഫോണിൽ സൂക്ഷിക്കാറുണ്ട്. അതിനാൽ തന്നെ ഫോണിൻ്റെ സുരക്ഷിതത്വം ഏറെ പ്രധാനമാണ്. സ്വമേധയാ തന്നെ ഫോണിനെ എൻക്രിപ്റ്റ് ചെയ്യാവുന്നതാണ്. ഇത് ചെയ്താൽ പിൻ അല്ലെങ്കിൽ പാസ് വേഡ് ഉപയോഗിക്കാതെ ഫോണിലെ വിവരങ്ങൾ മറ്റൊരാൾക്ക് ഉപയോഗിക്കാനാവില്ല.

കൂടുതൽ വായിക്കുക: യുപിഐ ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടുകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുംകൂടുതൽ വായിക്കുക: യുപിഐ ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടുകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

Best Mobiles in India

English summary
Mobile phone use has become a part of every one of our lives. Today we are going to discuss some of the things that most of us do not know that can be done with a smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X