വരൂ ഡിജിറ്റലാകാം, ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് സ്മാർട്ട്ഫോണിലേക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള വഴി

|
ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള വഴി

അ‌വകാശങ്ങളോടൊപ്പം ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യമുള്ളവനായിരിക്കണം ഒരു ഉത്തമ പൗരൻ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഇന്ത്യയിൽ പ്രായപൂർത്തിയായ എല്ലാ പൗരന്മാരും ഉറപ്പായും നിർവഹിക്കേണ്ട ഒരു ഉത്തരവാദിത്തമാണ് വോട്ടവകാശം വിനിയോഗിക്കുക എന്നത്. രാജ്യനിർമാണത്തിൽ പങ്കാളിയാകുക എന്നത് വളരെ മഹത്തായ കടമയായും കർത്തവ്യമായുമാണ് കരുതപ്പെടുന്നത്. വോട്ട് ചെയ്യണമെങ്കിൽ അ‌തിന് നാം ഇന്ത്യൻ പൗരന്മാരായിരിക്കണം. അ‌തിന് തെളിവുവേണം. ​ഇന്ന് തിരിച്ചറിയൽ രേഖയായി ആധാർ ഉൾപ്പെടെയുള്ള രേഖകൾ നമുക്കുണ്ട് (ആധാർ ഇല്ലാത്തവരും കുറവല്ല). എങ്കിലും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടേഴസ് ഐഡി കാർഡ് ഇന്നും ഏറെ പ്രസക്തമാണ്. നാം ഇന്ത്യൻ പൗരന്മാരാണ് എന്ന് തെളിയിക്കുന്നതിനുള്ള ഏറ്റവും ആധികാരിക രേഖയാണ് ഇലക്ഷൻ കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ്.

ഏറെ പ്രധാനപ്പെട്ട രേഖ

വോട്ട് ചെയ്യുക എന്നതിനപ്പുറം സർക്കാർ ആവശ്യങ്ങളുമായി ബന്ധപ്പെട്ടും ഏറെ പ്രാധാന്യമുള്ള വോട്ടേഴ്സ് ഐഡി കാർഡ് നമുക്ക് ഉണ്ടാവേണ്ടത് ഏറെ പ്രധാനമാണ്. എല്ലാം ഡിജിറ്റൽ ആയി സൂക്ഷിക്കുന്ന ഇക്കാലത്ത് നിങ്ങളുടെ വോട്ടേഴ്സ് ഐഡി കാർഡും ഡിജിറ്റലായി ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സ്മാർട്ട്ഫോണിൽ സൂക്ഷിക്കുകയോ, പ്രിന്റെടുക്കുകയോ ചെയ്താൽ അ‌വശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ തന്നെ അ‌തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ മൊബൈലിലോ ടാബ്‌ലെറ്റിലോ ലാപ്‌ടോപ്പിലോ ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് എങ്ങനെ സൗജന്യമായി ഡൗൺലോഡ് ചെയ്യാം എന്ന് നോക്കാം.

ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള വഴി

ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്​സൈറ്റ്

ആദ്യം തന്നെ ഇലക്ഷൻ കമ്മീഷന്റെ (https://eci.gov.in/ ) ഔദ്യോഗിക വെബ് അ‌ഡ്രസിലേക്ക് പോകുക. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ഉപയോഗിക്കാവുന്ന ഔദ്യോഗിക വെബ്‌സൈറ്റാണിത്, പുതിയ വോട്ടർമാരെ രജിസ്റ്റർ ചെയ്യുന്നതിനും വോട്ടർ ഐഡിയിലെ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനും ഡിജിറ്റൽ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യുന്നതിനും ഈ പോർട്ടൽ ഉപയോഗിക്കാം. നിങ്ങൾ എപ്പിക്( Electors Photo Identification Card-EPIC) നമ്പർ ഉള്ള ആളാണെങ്കിൽ തിരിച്ചറിയൽ കാർഡ് ഡൺലോഡ് ചെയ്യുന്നതിനായി ഹോം പേജിൽ കാണുന്ന വോ​ട്ടർ സർവീസ് എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ദൃശ്യമാകുന്ന പേജിൽ ഇ-എപ്പിക് എന്നു കാണുന്നതിൽ ക്ലിക്ക് ചെയ്യുക.

ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക

ആദ്യമായി ഈ സേവനം ഉപയോഗിക്കുന്ന ആളാണെങ്കിൽ, ഒരു ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം. അ‌ങ്ങനെ രജിസ്റ്റർ ചെയ്ത് പോർട്ടലിൽ പ്രവേശിച്ചുകഴിഞ്ഞാൽ, ഡൗൺലോഡ് ഇ-എപ്പിക് എന്നതിൽ ക്ലിക്കുചെയ്‌ത് നിങ്ങളുടെ EPIC നമ്പർ (വോട്ടർ ഐഡി കാർഡിൽ പ്രിന്റ് ചെയ്‌തിരിക്കുന്ന നിങ്ങളുടെ 10 അക്ക ഐഡി) നൽകുക. ഡിജിറ്റൽ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാൻ, ഒരാൾക്ക് EPIC നമ്പറും അതിലേക്ക് ലിങ്ക് ചെയ്‌തിരിക്കുന്ന ഫോൺ നമ്പറും ആവശ്യമാണ്. ഇ-എപ്പിക് അല്ലെങ്കിൽ ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന്, നമ്മുടെ ഫോൺ നമ്പർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്തിരിക്കണം. ഇതിനും ​വെബ്സൈറ്റിൽ സംവിധാനമുണ്ട്.

ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള വഴി

മൊബൈൽ നമ്പർ ബന്ധിപ്പിക്കാൻ

മൊബൈൽ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന്, തെരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടലിന്റെ (https://www.nvsp.in/) ഹോം പേജിലേക്ക് പോയി ഫോമുകളിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫോം 8-ൽ ക്ലിക്ക് ചെയ്യുക, നിങ്ങൾ ഒരു കുടുംബാംഗത്തിന്റെ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ സെൽഫ് അല്ലെങ്കിൽ ഫാമിലി ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫോം മെനുവിൽ നിന്ന് അതേ വെബ്‌സൈറ്റിൽ ഫോം 8 പൂരിപ്പിച്ച് വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ ഫോൺ നമ്പർ ചേർക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യാം.

വിവരം പരിശോധിക്കുക, ഡൗൺലോഡ് ചെയ്യുക

ഫോമിൽ, നിലവിലുള്ള വോട്ടർ പട്ടികയിലെ എൻട്രികളുടെ തിരുത്തലിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോൺ നമ്പർ നൽകുക. നിങ്ങൾ നൽകുന്ന വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കേണ്ടതിനാൽ വോട്ടർ ഐഡിയുമായി ഒരു ഫോൺ നമ്പർ ജോടിയാക്കാൻ കുറച്ച് ദിവസമെടുത്തേക്കും. ഫോൺ നമ്പർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ, https://eci.gov.in/e-epic/ എന്ന വെബ്‌സൈറ്റിലേക്ക് പോയി EPIC നമ്പർ പോലുള്ള വിശദാംശങ്ങൾ നൽകുക. തുടർന്ന് OTP ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പർ പരിശോധിച്ച് ഡൗൺലോഡ് e-EPIC എന്നതിൽ ക്ലിക്ക് ചെയ്യുക. ഫോം 8 പൂരിപ്പിച്ച് അതേ വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി നേടാനും കഴിയും. അത് നിങ്ങളുടെ വോട്ടർ ഐഡിയിൽ സൂചിപ്പിച്ചിരിക്കുന്ന വിലാസത്തിലേക്ക് എത്തുകയാണ് ചെയ്യുക.

Best Mobiles in India

Read more about:
English summary
You can download your digital voter ID card and keep it on your smartphone, or you can print it out and use it in case of need. Our phone number must be linked with voter id in order to download an e-epic or digital voter id card. There is a system for all this on the website of the Election Commission.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X