ആധാറിൽ ഈ മാറ്റത്തിന് ഇനി കൈരേഖ പോലും കാണിക്കേണ്ട; ഉപകാരപ്പെടുക കോടിക്കണക്കിന് ആളുകൾക്ക് | Aadhaar Update

|

ആനുകൂല്യങ്ങളും അവസരങ്ങളും അപേക്ഷകളുമൊന്നും ആധാർ കാർഡില്ലെങ്കിൽ പരിഗണിക്കാത്ത കാലമാണ്. അതിനാൽ തന്നെ ആധാറുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും എല്ലാ ഇന്ത്യക്കാരും അറിഞ്ഞിരിക്കണം. ആധാർ അപ്ഡേറ്റുകൾ, വാർത്തകൾ, വിവാദങ്ങൾ, വിവിധ തരം ടിപ്സുകൾ എന്നിവയെല്ലാം യൂസേഴ്സിനെ യഥാസമയം ഗിസ്ബോട്ട് മലയാളം അറിയിക്കാറുണ്ട്. അത്തരത്തിൽ ആധാറുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളിൽ ഒന്ന് അറിയാൻ തുടർന്ന് വായിക്കുക (Aadhaar card).

 
ആധാറിൽ ഈ മാറ്റത്തിന് ഇനി കൈരേഖ പോലും കാണിക്കേണ്ട

ആധാർ കാർഡിലെ അഡ്രസ് പുതുക്കാനും ചേഞ്ച് ചെയ്യാനും ഒരു പുതിയ പ്രോസസ് അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഒരു തരത്തിലുള്ള രേഖകളും സബ്മിറ്റ് ചെയ്യാതെ തന്നെ ആധാർ കാർഡ് അഡ്രസിൽ മാറ്റം വരുത്താമെന്നതാണ് ഈ പ്രോസസിന്റെ സവിശേഷത. നേരത്തെ ആധാർ അഡ്രസിൽ മാറ്റം വരുത്തണമെങ്കിൽ പുതിയ അഡ്രസ് പ്രൂഫ് ഡോക്യുമെന്റ് അപ്ലോഡ് ചെയ്യണമായിരുന്നു.

ഈ നിബന്ധനയിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ആധാർ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ( യുഐഡിഎഐ ) ഈ പുതിയ സംവിധാനവും അവതരിപ്പിക്കുന്നത്. രേഖകൾ ഒന്നും അപ്ലോഡ് ചെയ്യാതെ തന്നെ ആധാറിലെ അഡ്രസ് മാറ്റുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണം എന്നുള്ളവ‍‍ർ തുട‍ർന്ന് വായിക്കുക.

കുടുംബനാഥന്റെ സമ്മതത്തോടെ ഓൺലൈനായി ആധാർ അഡ്രസ് അപ്ഡേറ്റ് ചെയ്യാനാണ് പുതിയ സംവിധാനം കൊണ്ട് വന്നിരിക്കുന്നത്. റെസിഡന്റ് ഫ്രണ്ട്ലി ഫെസിലിറ്റി എന്ന നിലയ്ക്കാണ് യുഐഡിഎഐ ഈ രീതിയെ കാണുന്നത്. ജോലി, വിദ്യാഭ്യാസം തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ആളുകൾ രാജ്യത്തുടനീളമുള്ള നഗരങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കുമെല്ലാം താമസം മാറാറുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അഡ്രസ് മാറ്റങ്ങൾ അനിവാര്യമായി വരും. ഈ സമയത്ത് പുതിയ അഡ്രസിൽ സ്വന്തം പേരിൽ പ്രത്യേകിച്ചൊരു സപ്പോർട്ട് ഡോക്യുമെന്റ് ഇല്ലാത്ത യൂസേഴ്സിന് അഡ്രസ് ചേഞ്ച് വരുത്താൻ പുതിയ രീതി ഉപയോഗപ്രദമാകും. ഉദാഹരണത്തിന് കുട്ടികൾ, ജീവിത പങ്കാളി, മാതാപിതാക്കൾ എന്നിവർക്കെല്ലാം ഈ രീതി ഉപയോഗപ്പെടുത്താം. കുടുംബനാഥന്റെ സമ്മതത്തോടെ ഓൺലൈൻ ആയി തന്നെ ഇവർക്ക് ആധാർ അഡ്രസ് അപ്ഡേറ്റ് ചെയ്യാൻ കഴിയും.

റേഷൻ കാർഡ്, മാർക്ക് ഷീറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവ പോലെയുള്ള അപേക്ഷകന്റെയും കുടുംബനാഥന്റെയും ബന്ധം തെളിയിക്കുന്ന രേഖയും അഡ്രസ് ചേഞ്ച് ചെയ്യാൻ ആവശ്യമാണ്. ഇതിൽ രണ്ട് പേരുടെയും പേര് അടക്കമുള്ള വിവരങ്ങൾ ഉണ്ടായിരിക്കണം. ഈ രേഖകളുടെ സാധുത ഉറപ്പിക്കാൻ ഒടിപി വെരിഫിക്കേഷനും പൂർത്തിയാക്കണം.

റിലേഷൻഷിപ്പ് തെളിയിക്കാൻ രേഖകൾ കൈയ്യിലില്ലാത്ത സാഹചര്യത്തിൽ ഗൃഹനാഥൻ നൽകുന്ന സത്യവാങ്മൂലം അപ്ലോഡ് ചെയ്യാവുന്നതാണ്. യുഐഡിഎഐ അംഗീകരിച്ച മാതൃകയിലാകണം ഇത് തയ്യാറാക്കുന്നത്. 18 വയസിന് മുകളിൽ പ്രായമുള്ള ആർക്കും കുടുംബനാഥൻ അഥവാ ഹെഡ് ഓഫ് ദ ഫാമിലി ( എച്ച്ഒഎഫ് ) ആകാമെന്ന് യുഐഡിഎഐയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പുതിയ അഡ്രസ് പ്രൂഫ് സമ്മതിക്കാതെ ആധാർ കാർഡിലെ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ആധാർ കാർഡിലെ അഡ്രസ് മാറ്റാൻ

സ്റ്റെപ്പ് 1 : മൈ ആധാർ പോർട്ടലിലേക്ക് പോകുക ( https://myaadhaar.uidai.gov.in )

സ്റ്റെപ്പ് 2 : അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നിടത്ത് നിന്നും പുതിയ ഓപ്ഷൻ സെലക്റ്റ് ചെയ്യാം

 

സ്റ്റെപ്പ് 3 : ഗൃഹനാഥന്റെ ( എച്ച്ഒഎഫ് ) ആധാർ നമ്പർ നൽകണം ( ആധാറിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും സ്ക്രീനിൽ പ്രദർശിപ്പിക്കില്ല )

സ്റ്റെപ്പ് 4 : എച്ച്ഒഎഫിന്റെ ആധാർ നമ്പർ വാലിഡ് ആണെന്ന് കാണിച്ചാൽ, അപേക്ഷകന്റെയും കുടുംബനാഥന്റെയും ബന്ധം തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്യണം

സ്റ്റെപ്പ് 5 : അഡ്രസ് മാറ്റത്തിനായി 50 രൂപ അടയ്ക്കണം

സ്റ്റെപ്പ് 6 : പേയ്‌മെന്റ് കഴിഞ്ഞാൽ സർവീസ് റിക്വസ്റ്റ് നമ്പർ ( SRN ) ഷെയർ ചെയ്യപ്പെടും. ഒപ്പം കുടുംബനാഥന് എസ്എംഎസ് നോട്ടിഫിക്കേഷനും ലഭിക്കും.

സ്റ്റെപ്പ് 7 : അറിയിപ്പ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ മൈ ആധാർ പോർട്ടൽ വഴി ഗൃഹനാഥൻ ഈ റിക്വസ്റ്റ് അംഗീകരിക്കുകയും സമ്മതം നൽകുകയും വേണം. തുടർന്ന് റിക്വസ്റ്റ് പ്രോസസ് ചെയ്യപ്പെടും.

30 ദിവസത്തിനുള്ളിൽ അഭ്യർഥന അംഗീകരിക്കുന്നില്ലെങ്കിൽ ഓട്ടോമാറ്റിക്കായി തന്നെ അപേക്ഷ ക്യാൻസൽ ആകും. ഇങ്ങനെ അപേക്ഷ നിരസിക്കപ്പെടുകയോ ക്യാൻസൽ ആകുകയോ ചെയ്താൽ ഫീസ് തിരികെ ലഭിക്കില്ല.

Best Mobiles in India

English summary
Now a new process has been introduced to update and change address in Aadhaar card. The feature of this process is that one can change the Aadhaar card address without submitting any kind of documents. Earlier, if you want to change the Aadhaar address, you have to upload a new address proof document.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X