എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആപ്പ് വഴിയും മാറ്റാം, ചെയ്യേണ്ടത് ഇത്ര മാത്രം

|

നിലവിലെ വരിക്കാർക്കും പുതുതായി വന്നവർക്കും അൺലിമിറ്റഡ് ഡാറ്റ നൽകുന്ന രീതിയിൽ ബ്രോഡ്ബാൻഡ് പ്ലാൻ പുതുക്കി എയർടെൽ. 40 Mbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും, കോളിംഗും നൽകുന്ന 499 രൂപയുടെ മറ്റൊരു പ്ലാൻ എയർടെൽ എക്സ്ട്രീം അവതരിപ്പിച്ചിട്ടുണ്ട്. ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് ഒപ്പം ഓടിടി സേവനങ്ങളും എയർടെൽ നൽകുന്നുണ്ട്. കൂടുതൽ മെച്ചങ്ങൾ ലഭിക്കാനായി ബ്രോഡ്ബാൻഡ് പ്ലാനുകളിൽ മാറ്റം വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ അത് വളരെ എളുപ്പമാണ്. ഇതിനായി താഴെ കാണുന്ന രീതി നിങ്ങൾക്ക് പിന്തുടരാം.

എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആപ്പ് വഴിയും മാറ്റാം, ചെയ്യേണ്ടത്

ഒന്നാമത്തെ രീതി

കസ്റ്റമർ കെയറിൽ വിളിച്ച് നിങ്ങളുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ മാറ്റാവുന്നതാണ്

രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ നിന്നും ലാൻഡ് ലൈനിൽ നിന്നോ 121 അല്ലെങ്കിൽ 199 ഡയൽ ചെയ്താൽ എയർടെൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടാനാകും.ശേഷം കസ്റ്റമർ കെയർ എക്സിക്യൂട്ടിവുമായി സംസാരിച്ച് നിങ്ങളുടെ ബ്രോഡ്ബാൻഡ് പ്ലാൻ മാറ്റാൻ സാധിക്കും. മുമ്പ് ബ്രോഡ്ബാൻഡ് പ്ലാൻ മാറ്റാനായി ഈ ഒരു രീതി മാത്രമാണ് നിലവിൽ ഉണ്ടായിരുന്നത്.

രണ്ടാമത്തെ രീതി

എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച് ബ്രോഡ്ബാൻഡ് പ്ലാൻ മാറ്റുന്ന വിധം

വളരെ എളുപ്പത്തിൽ ബ്രോഡ്ബാൻഡ് പ്ലാൻ മാറ്റുന്ന രീതിയാണിത്. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ എയർടെൽ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ്‌ ചെയ്യേണ്ടതാണ്. ശേഷം എയർടെൽ നമ്പരും ഒടിപിയും ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ ആപ്പിലെ More ൽ ക്ലിക്ക് ചെയ്ത് മൈ എയർടെൽ സെക്ഷനിലേക്ക് പോകാം.

മാനേജ് അക്കൗണ്ട്‌ സെക്ഷൻ ക്ലിക്ക് ചെയ്ത് ബ്രോഡ്ബാൻഡ് അക്കൗണ്ടിൽ ടാപ്പ് ചെയ്യുക. സെലക്ട് മൈ പ്ലാൻ എന്ന ഓപ്ക്ഷനിൽ നിലവിലുള്ള എല്ലാ ബ്രോഡ്ബാൻഡ് പ്ലാനുകളും കാണാവുന്നതാണ്.നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ ഇതിൽ നിന്നും തെരഞ്ഞെടുക്കുക. പ്ലാൻ സെലക്ട് ചെയ്ത് ഓകെ കൊടുത്താൽ ഇത് സ്ഥിരീകരിച്ച് കൊണ്ടുള്ള സന്ദേശം ലഭിക്കും. മൊബൈൽ റീച്ചാർജ് ,വൈദ്യുതി ബിൽ അടക്കൽ തുടങ്ങിയ കാര്യങ്ങൾക്കും എയർടെൽ താങ്ക്സ് ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.

ബ്രോഡ്ബാൻഡ് സേവനം വികസിപ്പിക്കാൻ തയ്യാറെടുത്ത് എയർടെൽ

കൂടുതൽ സ്ഥലങ്ങളിലേക്ക് ബ്രോഡ്ബാൻഡ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് എയർടെൽ. ഇന്ത്യയലെ ആയിരത്തോളം നഗരങ്ങളിൽ അടുത്തമ മാസം തന്നെ ബ്രോഡ്ബാൻഡ് എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സമാനമായ ആശയം റിലാൻസ് ജിയോയും അടുത്തിടെ മുന്നോട്ട് വച്ചിരുന്നു. നിലവിൽ ബ്രോഡ്ബാൻഡ് സേവന ദാതാക്കൾ ശരാശരി 700 രൂപയാണ് ഓരോ ഉപഭോക്താവിൽ നിന്നും ഈടാക്കുന്നത്. അതേ സമയം ഒരു വീട്ടിൽ നിന്ന് 1700 മുതൽ 1800 വരെ ഈടാക്കുന്നതിനെക്കുറിച്ചാണ് എയർടെൽ ആലോചിക്കുന്നത്. ഈ കാരണത്താലാണ് വിവധ പ്രദേശങ്ങളിൽ സേവനങ്ങൾ വിപുലീകരിക്കുന്നതിൽ എയർടെൽ പിന്നിലാകാൻ ഇടയാകുന്നത്. 2.6 മില്യൺ ഉപഭോക്താക്കൾ മാത്രമാണ് ബ്രോഡ്ബാൻഡ് വിഭാഗത്തിൽ എയർടെല്ലിന് ഉള്ളത്. അടുത്ത കാലത്ത് മാത്രം ആരംഭിച്ച ജിയോ ഫൈബറിന് 1.52 മില്ല്യൺ ഉപഭോക്താക്കൾ ഉണ്ട്.

Best Mobiles in India

English summary
Airtel has revamped its broadband plan to provide unlimited data to existing and new subscribers. Airtel Extreme has introduced another plan at Rs 499 which offers unlimited data and calling at 40 Mbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X