ഉണ്ടായിട്ടും ഇല്ലെന്ന് പറയുന്നത് ശരിയാണോ? അ‌ങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! SIM CARD ERROR പരിഹരിക്കാനുള്ള വഴി

|

ചിലപ്പോഴൊക്കെ എല്ലാവരുടെയും ഫോണുകളിൽ വരുന്ന എറർ മെസേജുകളാണ് "No SIM Card Detected", "No SIM Card Installed" എന്നിവ. സിം കാർഡ് ഡിവൈസിനുള്ളിൽ കിടക്കുമ്പോൾ തന്നെയാണ് ഇത്തരം എററുകൾ കാണിക്കുന്നതെന്നതാണ് ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്നത്. ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് ഓൺ ചെയ്യുമ്പോഴും പുതിയ സിം ഇടുമ്പോഴുമെല്ലാം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സോഫ്റ്റ്വെയർ തകരാറ്, സെറ്റിങ്സ് മാറിക്കിടക്കുന്നത്, സിം കാർഡ് പൊസിഷൻ തെറ്റുന്നത് എന്നിങ്ങനെ നിരവധി കാരണങ്ങൾ മൂലം ഈ എറർ മെസേജുകൾ വരാം. ഇവ പരിഹരിക്കാനുള്ള മാർഗങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

ഫോൺ റീസ്റ്റാ‍‍ർ‌ട്ട് ചെയ്യുക

ഫോൺ റീസ്റ്റാ‍‍ർ‌ട്ട് ചെയ്യുക

മിക്കവാറും ഫോൺ പ്രശ്നങ്ങൾ പരി​ഹരിക്കാനുള്ള എളുപ്പവഴിയാണ് ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത്. സിം കാ‍ർഡ് എറ‍ർ മെസേജ് കാണിക്കുന്നത് പരിഹരിക്കാനും ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നത് കൊണ്ട് സാധിച്ചേക്കും. ഡിവൈസ് മെമ്മറി മൂലമുണ്ടാകുന്ന സോഫ്റ്റ്വെയ‍ർ തകരാറുകൾ കാരണം സിം എറ‍ർ മെസേജ് വരാം. ഫോൺ ഒന്ന് റീസ്റ്റാ‍ർട്ട് ചെയ്യുമ്പോൾ ഒരുപക്ഷെ എല്ലാം ശരിയായിട്ടുണ്ടാവും.

സിം കാർഡ് പൊസിഷനും സിമ്മിന്റെ അവസ്ഥയും

സിം കാർഡ് പൊസിഷനും സിമ്മിന്റെ അവസ്ഥയും

ഫോൺ റീസ്റ്റാ‍‍‍ർട്ട് ചെയ്തിട്ടും പരാതി മാറുന്നില്ലെങ്കിൽ സിം കാ‍ർഡിന്റെ പ്ലേസ്മെന്റും കണ്ടീഷനും പരിശോധിക്കുക. സിം കാ‍‍‍ർഡ് ട്രേയിൽ സിം യഥാവിധമാണ് ഇരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. സിം കാ‍ർഡ് തിരിച്ചിട‌ുന്നതിന് മുമ്പ് അത് ക്ലീൻ ചെയ്യുകയും വേണം. സിം കാ‍ർഡ് മറ്റൊരു ഫോണിലിട്ട് അതിന്റെ കണ്ട‌ീഷൻ പരിശോധിക്കാം.

അലസമായി തള്ളിക്കളയരുത്; അപകടം വരുത്തി വയ്ക്കാതിരിക്കാൻ വീട്ടിൽ നിന്നും ഒഴിവാക്കേണ്ടവഅലസമായി തള്ളിക്കളയരുത്; അപകടം വരുത്തി വയ്ക്കാതിരിക്കാൻ വീട്ടിൽ നിന്നും ഒഴിവാക്കേണ്ടവ

സിം
 

മറ്റൊരു ഫോണിലിട്ടിട്ടും സിം വ‍‍ർക്കാവുന്നില്ലെങ്കിൽ പുതിയ സിം കാ‍ർഡ് വാങ്ങേണ്ടതുണ്ട്. ഇനി വ‍ർക്ക് ആകുകയാണെങ്കിൽ ഒരു പക്ഷെ നിങ്ങളുടെ ഫോണിലെ സിം കാർഡ് ട്രേയുടെ എന്തെങ്കിലും പ്രശ്നങ്ങളായിരിക്കാം സിം കാർഡ് എററിന് കാരണം. അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളും ആകാം. സിം കാർഡ് എനേബിൾ / ഡിസേബികൾ ഓപ്ഷൻ കാർഡ് എററിന് കാരണമാകുന്നതെങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

സിം കാ‍‍ർഡ് ഓൺ ആണോയെന്ന് പരിശോധിക്കുക ( ആൻഡ്രോയിഡ് )

സിം കാ‍‍ർഡ് ഓൺ ആണോയെന്ന് പരിശോധിക്കുക ( ആൻഡ്രോയിഡ് )

എല്ലാ സ്മാ‍‍ർട്ട്ഫോണുകളിലും സിം കാ‍ർഡുകൾ എനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനുമുള്ള ഓപ്ഷനുണ്ട്. സിം കാ‍‍‍‍ർഡ് ഡിസേബിൾ ആയിക്കിടക്കുകയാണെങ്കിൽ ഈ എറ‍ർ മെസേജുകൾ വരാം. ഫോൺ സെറ്റിങ്സിൽ പോയി ഈ ഓപ്ഷൻ പരിശോധിക്കാൻ കഴിയും. ഇതൊക്കെ ശരിയാക്കിയിട്ടും എറ‍ർ മാറുന്നില്ലെങ്കിൽ താഴെയുള്ള മാ‍ർ​ഗങ്ങൾ കൂടി ഉപയോ​ഗിക്കാവുന്നതാണ്.

നെറ്റ്വർക്ക് എററുകൾ പരിഹരിക്കാൻ എയ‍ർപ്ലെയ്ൻ മോ‍ഡ്

നെറ്റ്വർക്ക് എററുകൾ പരിഹരിക്കാൻ എയ‍ർപ്ലെയ്ൻ മോ‍ഡ്

ചില സമയത്ത് ഇത്തരം എറ‍ർ മെസേജുകൾക്കുള്ള കാരണം സിം കാ‍ർഡിന്റെ നെറ്റ്വ‍ർക്ക് എററുകളാവാം. ഇത് പരിഹരിക്കാൻ എയ‍‌‍ർ പ്ലെയ്ൻ മോഡ് ആക്റ്റിവേറ്റ് ചെയ്ത് കുറച്ച് നേരം കഴിഞ്ഞ് ‍ഡീ ആക്റ്റിവേറ്റ് ചെയ്താൽ മതിയാകും. ഒപ്പം നെറ്റ്വ‍വർക്ക് പ്രൊവൈഡ‍ർമാരെ സെലക്റ്റ് ചെയ്യുന്ന ഓപ്ഷൻ ഓട്ടോ മോഡിലേക്കും സെറ്റ് ചെയ്തിരിക്കണം.

സിം ടൂൾകിറ്റ് ഡാറ്റ ക്ലിയ‍ർ ചെയ്യുക ( ആൻഡ്രോയിഡ് )

സിം ടൂൾകിറ്റ് ഡാറ്റ ക്ലിയ‍ർ ചെയ്യുക ( ആൻഡ്രോയിഡ് )

സിംകാ‍ർഡ് ഫങ്ഷനുകൾക്കായി ഡിവൈസുകളിലുള്ള ബിൽറ്റ് ഇൻ അപ്ലിക്കേഷനുകളാണ് സിം ടൂൾകിറ്റുകൾ. സിം കാ‍ർഡുകൾക്കുള്ള ഡ്രൈവ‍ർ സോഫ്റ്റ്വെയറുകളെന്ന് വേണമെങ്കിൽ പറയാം. സിം ടൂൾകിറ്റിന്റെ ആപ്പ് ഡാറ്റ കറപ്റ്റഡ് ആയാലും സി കാ‍ർ‍ഡ് എറ‍‍ർ മെസേജുകൾ കാണിക്കും. ഈ ടൂൾ കിറ്റ് ആപ്പ് ഡാറ്റ ക്ലിയ‍‍ർ ചെയ്യുകയാണ് ഇതിനുള്ള പരിഹാര മാ‍ർ​ഗം. ഡാറ്റ ക്ലിയ‍‍ർ ചെയ്യുന്നതിന് മുമ്പ് സിം കാ‍ർഡ് റിമൂവ് ചെയ്തിരിക്കണം. ശേഷം സിം കാ‍ർഡ് ഇട്ട് ഫോൺ റീസ്റ്റാ‍‍ർട്ട് ചെയ്യുക.

കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!

നെറ്റ്വ‍ർക്ക് സെറ്റിങ്സ് റീസെറ്റ് ചെയ്യുക

നെറ്റ്വ‍ർക്ക് സെറ്റിങ്സ് റീസെറ്റ് ചെയ്യുക

നെറ്റ്വ‍ർക്ക് സെറ്റിങ്സിനുണ്ടാകുന്ന പോരായ്മകൾ സിം എറ‍റിന് കാരണമാകും. ഏത് സെറ്റിങ്സിലാണ് പ്രശ്നമുണ്ടായതെന്ന് കണ്ട് പിടിക്കാനും നമ്മുക്ക് കഴിഞ്ഞെന്ന് വരില്ല. ഇവിടെയാണ് നെറ്റ്വ‍ർക്ക് റീസെറ്റ് ഓപ്ഷൻ ഉപയോ​ഗപ്രദമാകുന്നത്. സെറ്റിങ്സ് റീസെറ്റ് ചെയ്ത് ഡിഫോൾട്ട് അവസ്ഥയിലേക്ക് മാറുമ്പോൾ, നെറ്റ്വ‍‍ർക്ക് സെറ്റിങ്സിലെ എററുകൾ കൊണ്ടുണ്ടായ സിം കാ‍ർഡ് എററുകൾ പരിഹരിക്കപ്പെടും.

ഫാക്റ്ററി റീസെറ്റ്

ഫോണിൽ കടന്ന് കൂ‌ടിയ മാൽവെയറുകളും മറ്റുമാണോ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് തിരിച്ചറിയാൻ ഫോൺ സേഫ് മോഡിൽ ബൂട്ട് ചെയ്യുന്നത്. മറ്റെല്ലാ മാ‍ർ​ഗങ്ങളും പരാജയപ്പെടുമ്പോളാണ് ഫോൺ ഫാക്റ്ററി റീസെറ്റ് ചെയ്യുന്നത്... എന്നിങ്ങനെയുള്ള മാ‍ർ​ഗങ്ങളും സിം കാ‍ർഡ് എറ‍റുകൾ പരിഹരിക്കാൻ സഹായിക്കും. ഇതൊന്നും ചെയ്തിട്ടും നിങ്ങളുടെ പ്രശ്നം സോൾവ് ആയില്ലെങ്കിൽ നേരിട്ട് ഒരു അം​ഗീകൃത സ‍ർവീസ് സെന്ററിൽ പോകുന്നതാണ് നല്ലത്.

Best Mobiles in India

English summary
"No SIM Card Detected" and "No SIM Card Installed": these error messages will appear on everyone's phones sometimes. The most annoying thing is that these errors show up when the SIM card is inside the device. These problems occur whenever the phone is switched on and off or when a new SIM card is inserted.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X