Just In
- 1 hr ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 3 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 5 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
- 6 hrs ago
ആൻഡ്രോയിഡ് വിപണിയുടെ ഒരേയൊരു രാജാവ്; എഴുന്നെള്ളിപ്പ് എണ്ണം പറഞ്ഞ ഫീച്ചറുകളുമായി
Don't Miss
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- News
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; പീഡനം; യുവതിയുടെ പരാതിയില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍
- Movies
അത് പറഞ്ഞാല്‍ മാത്യുവിന് നാണം വരും! മലയാളത്തിലെ വലിയ നടന്മാരുടെ സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്
- Lifestyle
വീട്ടിലുണ്ടാക്കിയ 7 സ്ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
- Sports
IND vs NZ: ഗില്‍ അടുത്ത കോലിയാവുമോ?കണക്കുകള്‍ മികച്ചത്,പക്ഷെ ഒന്ന് ശ്രദ്ധിക്കണം
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
സ്മാർട്ട്ഫോണിൽ വെള്ളം കയറിയോ, ഈ ഓഡിയോ പ്ലേചെയ്യൂ, വെള്ളം ചീറ്റിത്തെറിക്കും!
ഊണിലും ഉറക്കത്തിലും സ്മാർട്ട്ഫോൺ( smartphone) കൊണ്ടുനടക്കുന്നവർ ഏറെയാണ്. ഇപ്പോൾ ബാത്ത് റൂമിൽ പോകുമ്പോൾ പോലും പലരും സ്മാർട്ട്ഫോണിനെ കൂടെ കൂട്ടുന്നു. ഇങ്ങനെ താഴത്തും തറയിലുമൊക്കെ വയ്ക്കാതെ കൊണ്ടുനടക്കുമെങ്കിലും നമ്മുടെ സ്മാർട്ട്ഫോണുകൾ ചിലപ്പോൾ വെള്ളത്തിലും മറ്റും വീഴാനും സ്മാർട്ട്ഫോണുകളിൽ വെള്ളം കയറാനുമൊക്കെയുള്ള സാധ്യത കൂടുതലാണ്. എന്നാൽ മുൻപത്തേതിൽനിന്ന് വ്യത്യസ്തമായി ജലപ്രതിരോധ ഫീച്ചറുകൾ അടങ്ങിയ സ്മാർട്ട്ഫോണുകളൊക്കെ ഇപ്പോൾ പുറത്തിറങ്ങുന്നുമുണ്ട്.

എങ്കിലും ചില ഘട്ടങ്ങളിൽ വെള്ളം കയറി നമ്മുടെ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം അവതാളത്തിലാകാറുണ്ട്. ഫോണിൽ വെള്ളം കയറിയാൽ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നൊക്കെ ഇതിനോടകം നാം പലതവണ കേട്ടിട്ടുണ്ടാകും. എന്നാൽ സ്മാർട്ട്ഫോണിന്റെ സ്പീക്കറിൽ വെള്ളം കയറിയാൽ ഒരു ഓഡിയോ പ്ലേ ചെയ്തുകൊണ്ട് വെള്ളത്തെ പുറത്തുകളയാം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ.

അങ്ങനെയും വെള്ളം കളയാമെന്ന് ചിലർ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. അതിനായി ചില ആപ്പുകളും വെബ്സൈറ്റുകളും സൗകര്യമൊരുക്കുകയും ചെയ്യുന്നുണ്ട്. കേൾക്കുമ്പോൾ നമുക്ക് ഏറെ കൗതുകം തോന്നുന്നൊരു കാര്യം തന്നെയാണിത്. ഈ വിദ്യയിലൂടെ സ്പീക്കറിനുള്ളിൽ കയറിയ വെള്ളത്തെ എങ്ങനെയാണ് പുറത്ത് കളയുന്നത് എന്ന് നോക്കാം. സ്മാർട്ട്ഫോണിൽ വെള്ളം കയറിയാൽ പലരും ആദ്യം ചെയ്യാൻ ശ്രമിക്കുക ഫോൺ കുടഞ്ഞ് അതിനുള്ളിൽ കയറിയ വെള്ളത്തെ പുറത്തേക്ക് തെറിപ്പിക്കാനാണ്.

എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക എന്ന് പറയപ്പെടുന്നു. കുടയുമ്പോൾ വെള്ളം ഫോണിന്റെ ഉള്ളിലേക്ക് കയറിപ്പോകാൻ സാധ്യത ഉള്ളതിനാലാണ് ഈ രീതി അപകടകരമാണെന്ന് പറയുന്നത്. അതിനാൽ ഒരു തുണിയെടുത്ത് സ്മാർട്ട്ഫോൺ കവർ ഊരി തുടയ്ക്കുക. പിന്നീട് ഗൂഗിൾ ബ്രൗസറിലെത്തി ഫിക്സ് മൈ സ്പീക്കേഴ്സ് എന്ന് തിരയുക. തുടർന്ന് https://fixmyspeakers.com എന്ന വെബ്സൈറ്റ് പേജിലേക്ക് പോകുക.

അതിന് മുമ്പായി നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ വോളിയം ബട്ടൻ അമർത്തി ഏറ്റവും ഉയർന്ന വോളിയം സെറ്റ് ചെയ്യുക. സൈറ്റിൽ പ്രവേശിച്ച ശേഷം വെബ്സൈറ്റിലെ സ്ക്രീനിൽ കാണുന്ന വെള്ളത്തുള്ളിയുടെ ഐക്കണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വിവിധ ഫ്രീക്വൻസികളിലുള്ള ഓഡിയോ പ്ലേയാകും. വിവിധ ഉയർച്ചതാഴ്ചകളിലൂടെ ഈ ശബ്ദം കടന്നുപോകുന്നുപോകുമ്പോൾ വെള്ളം പുറത്തേക്ക് തെറിക്കും എന്നാണ് പറയപ്പെടുന്നത്.

ഉപയോക്താക്കൾ പിന്തുടരേണ്ട രീതികൾ വെബ്സൈറ്റിൽ വിശദമായി വീഡിയോ സഹിതം നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോണിന്റെ സ്പീക്കറിൽ കയറിയ വെള്ളം ഇതുവഴി പുറത്തുകളയാം എന്നാണ് വെബ്സൈറ്റ് അവകാശപ്പെടുന്നത്. എങ്ങനെയാണ് ഈ രീതിയിൽ സൗണ്ട് പ്ലേ ചെയ്യുമ്പോൾ ഫോണിന്റെ ഉള്ളിലുള്ള ജലം പുറത്തേക്ക് പോകുന്നത് എന്ന് വീഡിയോയിലൂടെ വിശദീകരിക്കുന്നുമുണ്ട്.

ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ നിങ്ങളുടെയോ, സുഹൃത്തുക്കളുടെയോ സ്പീക്കറിൽ വെള്ളം കയറിയാൽ ഈ മാർഗം പരീക്ഷിച്ച് നോക്കാവുന്നതാണ്. എങ്കിലും നന്നായി വെള്ളം കയറിയ ഫോൺ ആണെങ്കിൽ സർവീസ് സെന്ററിൽ കൊണ്ടുപോകുന്നത് തന്നെയാണ് നല്ലത്. അതിനുമുമ്പ് വെള്ളം കയറിയാൽ നമ്മളാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്.

ഫോൺ പ്രവർത്തിപ്പിക്കാൻ ശ്രമിക്കാതിരിക്കുക, സിംകാർഡ് ഊരിമാറ്റുക, കവറും സ്ക്രീൻ പ്രൊട്ടക്ടറും അടക്കം ഊരിമാറ്റുക, തുണിയുപയോഗിച്ച് നന്നായി തുടയ്ക്കുക എന്നിവയൊക്കെയാണ് അവ. ഫോൺ വെള്ളത്തിൽ വീണ ഫോണിലെ വെള്ളമെല്ലാം പുറത്തുപോയി എന്ന് ഉറപ്പാകാതെ ഒരു കാരണവശാലും ചാർജ് ചെയ്യാൻ ശ്രമിക്കാനും പാടില്ല. അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിനും ഫോണിന്റെ നാശത്തിനും ഇടവരുത്തിയേക്കും. സ്മാർട്ട്ഫോണിൽ വെള്ളം കയറിയെന്ന് ബോധ്യമായാൽ സർവീസ് സെന്ററിന്റെ സഹായം തേടുന്നതുതന്നെയാണ് കൂടുതൽ സുരക്ഷിതം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470