അങ്ങനെ അവസാനം ജിയോഫോണിൽ വാട്സാപ്പ് എത്തി! എങ്ങനെ ഡൗൺലോഡ് ചെയ്യാം?

|

ജിയോഫോണിൽ വാട്സാപ്പ് എത്തുന്നു, വാട്സാപ്പ് എത്തി തുടങ്ങിയ വാർത്തകൾ നാം കുറച്ചുനാളായി കേൾക്കുന്നുണ്ടെങ്കിലും എത്രത്തോളം ആളുകൾ ഉപയോഗിച്ചിട്ടുണ്ട് അതെന്ന് ചോദിച്ചാൽ കൃത്യമായ മറുപടി ഒന്നും തന്നെ ഉണ്ടാവില്ല. കാരണം ഈ ഓഗസ്റ്റ് 15ന് ജിയോഫോണിൽ വാട്സാപ്പ് എത്തിക്കാൻ ആയിരുന്നു പദ്ധതി. എന്നാൽ പിന്നീട് സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. അങ്ങനെ ഇപ്പോഴാണ് ജിയോഫോണികളിൽ വാട്സാപ്പ് ലഭിച്ചുതുടങ്ങിയിരിക്കുന്നത്. എങ്ങനെ നിങ്ങളുടെ ജിയോഫോണിൽ വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യാം എന്ന് നോക്കാം.

 

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

സെപ്റ്റംബർ 20 മുതൽ ജിയോഫോണുകളിൽ എല്ലാം തന്നെ വാട്സാപ്പ് ലഭ്യമാകുമെന്ന് വട്സാപ്പും അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഫോണിൽ വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യാനായി ജിയോ സ്റ്റോറിൽ സന്ദർശിച്ചാൽ മതി. അവിടെ നിന്നും എളുപ്പം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം.

സവിശേഷതകൾ

സവിശേഷതകൾ

ആൻഡ്രോയിഡ്, ഐഒഎസ് വാട്സാപ്പ് ആപ്പുകളിലേത് പോലെ അതേ രീതിയിലുള്ള സവിശേഷതകൾ ഒരിക്കലും KaiOS അടിസ്ഥാനമാക്കിയുള്ള ജിയോ ഫോണിലെ വാട്സാപ്പിൽ പ്രതീക്ഷിക്കരുത്. എങ്കിലും പ്രാഥമികമായി വാട്സാപ്പിൽ ആവശ്യമുള്ള എല്ലാ സൗകര്യവും ഇവിടെയും ലഭിക്കും. ഏൻഡ് റ്റു ഏൻഡ് എൻക്രിബ് ഷൻ സൗകര്യം അടക്കം ലഭ്യമായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. അതുപോലെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റുമൊക്കെ ചാറ്റ് ചെയുകയും ചെയ്യാം.

എന്തൊക്കെ ലഭ്യമാവില്ല?
 

എന്തൊക്കെ ലഭ്യമാവില്ല?

ഒരു സ്മാർട്ഫോൺ എന്ന നിലയിൽ ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ലഭ്യമാകുന്ന സവിശേഷതകൾ എല്ലാം തന്നെ ഇവിടെ ലഭ്യമാവില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ തന്നെ നേരിട്ടുള്ള വീഡിയോ ഓഡിയോ കോളുകൾ ഒന്നും തന്നെ ലഭിക്കില്ല. അതുപോലെ ഉടൻ വരാൻ പോകുന്ന വാട്സാപ്പ് പേയ്‌മെന്റ് സൗകര്യവും ലഭ്യമാകില്ല.

ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ട രീതി

ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ട രീതി

മുകളിൽ പറഞ്ഞ രീതിയിൽ ജിയോ സ്റ്റോർ സന്ദർശിച്ച് അതിൽ നിന്നാണ് വാട്സാപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത്. ഡൗൺലോഡ് ആയ ശേഷം ഇൻസ്റ്റാൾ കൊടുക്കുക. ഏറ്റവും പുതിയ ജിയോ KaiOS നിങ്ങളുടെ ഫോണിൽ ഉണ്ടായിരിക്കണം എന്നത് മറക്കരുത്. ശേഷം നമ്മൾ സ്ഥിരം ചെയ്യുന്നത് പോലെ മൊബൈൽ നമ്പർ കൊടുത്ത് വെരിഫൈ ചെയ്യുകയും വേണം.

<strong>നിങ്ങളുടെ ആധാർ കാർഡ് നഷ്ടമായാൽ?</strong>നിങ്ങളുടെ ആധാർ കാർഡ് നഷ്ടമായാൽ?

Best Mobiles in India

English summary
How to download and Install Whatsapp on You Jio Phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X