PSCയില്‍ അപ്‌ലോഡ് ചെയ്യുന്ന ഡോക്യുമെന്റുകള്‍ എങ്ങനെ എഡിറ്റ് ചെയ്യാം?

|

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കണം എങ്കില്‍ നമ്മുടെ ഡോക്യുമെന്റുകളും ഫോട്ടോകളും എല്ലാം തന്നെ ആ സൈറ്റില്‍ അപ് ലോഡ് ചെയ്തിരിക്കണം. ഫോട്ടോ മാക്‌സിമം സൈസ് 30Kb, ഇമേജ് ഡയമെന്‍ഷന്‍ 150WX 200H px, ഇമേജ് ടൈപ്പ് JPJ എന്നിങ്ങനെയാണ്.

PSCയില്‍ അപ്‌ലോഡ് ചെയ്യുന്ന ഡോക്യുമെന്റുകള്‍ എങ്ങനെ എഡിറ്റ് ചെയ്യാം?

വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ കാണുന്ന മൈക്രോ പിക്ചര്‍ സോഫ്റ്റ്‌വയര്‍ (Microsoft picture manager) ഉപയോഗിച്ച് ഇത് റീസൈസ് ചെയ്യാം.

കൂടാതെ നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ഡോക്യുമെന്റുകള്‍ എങ്ങനെ റീസെറ്റ് ചെയ്യാമെന്നും നോക്കാം.

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

ആദ്യം റീസെറ്റ് ചെയ്യേണ്ട ഡോക്യുമെന്റുകള്‍/ ഫോട്ടോ എന്നിവ തിരഞ്ഞെടുക്കുക. തുടര്‍ന്ന് അത് ഫോട്ടോഷോപ്പില്‍ തുറക്കുക.

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

ഇനി Ctrl+Shift+Alt+S എന്നീ നാലു കീകള്‍ ഒരുമിച്ച് അമര്‍ത്തുക. ഇപ്പോള്‍ Save for web and devices എന്ന ഒരു പുതിയ വിന്‍ഡോ തുറന്നു വരുന്നതാണ്.

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

അടുത്തതായി വലതു വശത്ത് 'Present' എന്ന് കാണുന്നിടത്ത് JPEG തിരഞ്ഞെടുക്കുക. തുടര്‍ന്ന് Qualtiy എന്നതില്‍ ക്ലിക്ക് ചെയ്യുക. അവിടെ കാണുന്ന ചെറിയ ബാറില്‍ മൗസ് നീക്കുന്നതിന് അനുസരിച്ച് ചിത്രത്തിന്റെ സൈസ് വ്യത്യാസപ്പെടുന്നത്.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

Quality എന്നയിടത്ത് സംഖ്യകള്‍ക്ക് മാറ്റം വരുത്തിയാലും സൈസ് വ്യത്യാസപ്പെടുത്താം. ഇനി JPEG ഫോര്‍മാറ്റില്‍ സേവ് ചെയ്യാം.

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

ഇനി image size എന്നയിടത്ത് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് നേരിട്ട് pixel വ്യത്യാസപ്പെടുത്താം. ആവശ്യമായ പിക്‌സല്‍ അതാതിന്റെ സ്ഥാനത്ത് ടൈപ്പ് ചെയ്താല്‍ മാത്രം മതി.

Best Mobiles in India

English summary
How to resize Photo and Signature using Photoshop. this tutorial useful for who are searching for resize photo and Signature for apply the Kerala PSC one Time registration,

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X