എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഡാറ്റകള്‍ക്ക് ബാക്ക് അപ് ഉണ്ടാക്കാം ?

Posted By: Staff

എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഡാറ്റകള്‍ക്ക് ബാക്ക് അപ് ഉണ്ടാക്കാം ?

കമ്പ്യൂട്ടര്‍ ഉപയോഗത്തിനിടയില്‍ അബദ്ധങ്ങള്‍ സര്‍വ്വസാധാരണമാണ്. ഇങ്ങനെയുള്ള സാങ്കേതിക അബദ്ധങ്ങളിലൂടെ വിലപ്പെട്ട പല ഡാറ്റാകളും നമുക്ക് നഷ്ടമാകാനും സാധ്യതയുണ്ട്. ജോലി സംബന്ധമായ ഫയലുകളോ, ഏറെ പ്രിയപ്പെട്ട മറ്റെന്തെങ്കിലുമോ ഒക്കെ ഇതുപോലെ നഷ്ചപ്പെട്ടു പോയാല്‍ നമുക്ക് താങ്ങാന്‍ പറ്റിയെന്ന് വരില്ല. അത് കൊണ്ട് നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവിലെ ഫയലുകളുടെ ബാക്ക് അപ് സമയാസമയങ്ങളില്‍ എടുത്തുവയ്‌ക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എങ്ങനെ  ഹാര്‍ഡ് ഡ്രൈവിന്റെ ബാക്ക് അപ് എടുക്കാം?

ഹാര്‍ഡ് ഡ്രൈവിലെ ഡാറ്റകളുടെ ബാക്ക് അപ് എടുക്കാന്‍ പ്രത്യേകം സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. ഇന്റര്‍നെറ്റില്‍ നിന്നും സൗജന്യമായി ഇവ ഡൗണ്‍ലോഡ് ചെയ്യാം.  http://www.2brightsparks.com/ എന്ന സൈറ്റ് ഒരുദാഹരണമാണ്. ഈ സൈറ്റില്‍ കയറി വേണ്ട ബാക്ക് അപ് സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അരമണിക്കൂറോളം പിടിയ്ക്കും.

ഹാര്‍ഡ് ഡ്രൈവിന്റെ ബാക്ക് അപ് ഉണ്ടാക്കാന്‍ പ്രധാനമായും രണ്ട് വഴികളാണുള്ളത്. ഒന്ന് ഡിസ്‌ക്കിന്റെ ഒരു ഇമേജ് സൃഷ്ടിയ്ക്കുക എന്നതാണ്. എന്നാല്‍ രണ്ടാമത്തെ വഴി, ഫയലുകളെല്ലാം കോപ്പി ചെയ്ത് സൂക്ഷിയ്ക്കുക എന്നതാണ്.

സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഇന്‍സ്റ്റാള്‍ ചെയ്ത്, ബാക്ക് അപ് സേവ് ചെയ്യേണ്ട ലൊക്കേഷന്‍ തെരഞ്ഞെടുക്കുക.

ബാക്ക് അപ് എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ഒരു പ്രൊഫൈല്‍ ഉണ്ടാക്കണം. അതിലൂടെ അടുത്ത തവണ ഒറ്റ ക്ലിക്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് ബാക്ക് അപ് എടുക്കാന്‍ സാധിയ്ക്കും.

ആദ്യം ഡൗണ്‍ലോഡ് ചെയ്ത സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ചെയ്ത് ക്രിയേറ്റ് ന്യൂ പ്രൊഫൈല്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. വരുന്ന ഇന്‍ട്രോ ഭാഗം ഒഴിവാക്കി റണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മുഴുവന്‍ ഡാറ്റയുടേയും ബാക്ക് അപ് ഉണ്ടാക്കപ്പെട്ടു കഴിഞ്ഞാല്‍ റിസല്‍ട്ട് കോളത്തില്‍ സക്‌സസ് എന്ന സന്ദേശം കാണാന്‍ സാധിയ്ക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot