Just In
- 2 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 3 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 4 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 5 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Movies
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
- News
ബിബിസി ഡോക്യുമെന്ററി; ദില്ലി യൂണിവേഴ്സിറ്റിയിലെ 24 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
- Lifestyle
ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തും യോഗാസനങ്ങള്‍ ഇതാണ്
- Sports
IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
എൻഎഫ്ടികൾ വാങ്ങുമ്പോൾ തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടതെല്ലാം
സാങ്കേതികവിദ്യ പരിജ്ഞാനം അൽപ്പമെങ്കിലും ഉള്ളവർക്ക് എൻഎഫ്ടികളെക്കുറിച്ച് അറിവുണ്ടാകും. 2021 മുതൽ എൻഎഫ്ടികൾക്ക് ( നോൺ ഫംഗബിൾ ടോക്കണുകൾ ) വലിയ സ്വീകാര്യതയുണ്ട്. ഡിജിറ്റൽ ലോകത്ത് പകർപ്പുകളില്ലാതെ ലഭ്യമാകുന്ന ബ്ലോക്ക് ചെയിൻ അധിഷ്ഠിത സൃഷ്ടികളാണ് എൻഎഫ്ടികൾ എന്ന് ലളിതമായി പറയാം. പക്ഷെ നല്ലൊരു ശതമാനം ആളുകൾക്കും ഇന്നും എൻഎഫ്ടികൾ വാങ്ങുന്നതിന് പിന്നിലെ പ്രോസസിനെക്കുറിച്ച് അറിയില്ല. ക്രിപ്‌റ്റോ മാർക്കറ്റ് എപ്പോഴും അസ്ഥിരത പുലർത്തുന്നു. ഇതിനാൽ തന്നെ എൻഎഫ്ടികളിൽ ( നോൺ ഫംഗബിൾ ടോക്കണുകൾ ) നിക്ഷേപം നടത്താൻ ആളുകൾ മടിക്കുന്നു. ഒരു തട്ടിപ്പിലും ചെന്ന് വീഴാതെ എൻഎഫ്ടികൾ വാങ്ങാൻ കഴിയും. ഇതിനായി അൽപ്പം ജാഗ്രത പുലർത്തിയാൽ മതിയാകും. ആദ്യ എൻഎഫ്ടി പർച്ചേസിന് മുമ്പായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസിലാക്കാൻ തുടർന്ന് വായിക്കുക.

ക്രിപ്‌റ്റോ വാലറ്റുകൾ
എൻഎഫ്ടികൾ വാങ്ങുന്നതിന് യൂസേഴ്സിന് ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. യൂസേഴ്സിന് വ്യത്യസ്ത ക്രിപ്‌റ്റോകറൻസികൾ വാങ്ങാനോ വിൽക്കാനോ കഴിയുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് എക്‌സ്‌ചേഞ്ചുകൾ. ഒരു എൻഎഫ്ടി പർച്ചേസ് നടത്താൻ, യൂസേഴ്സിന് അവർക്ക് ഇഷ്ടപ്പെട്ട പ്ലാറ്റ്‌ഫോമിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം. വ്യത്യസ്‌ത എക്‌സ്‌ചേഞ്ചുകൾ വ്യത്യസ്‌ത സേവനങ്ങളാണ് നൽകുന്നത്. അതിനാൽ തന്നെ സ്വകാര്യത, ക്രിപ്‌റ്റോ വാലറ്റുകൾ, ട്രേഡിങ് ചാർജുകൾ, കസ്റ്റമർ സപ്പോർട്ട് എന്നിവ അടിസ്ഥാനമാക്കിയാവണം ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ സെലക്റ്റ് ചെയ്യുന്നത്.

ഒരു ക്രിപ്‌റ്റോ വാലറ്റ് തുറക്കുന്നതിലൂടെ, യൂസേഴ്സിന് അവരുടെ പൊതു, സ്വകാര്യ കീകൾ സ്റ്റോർ ചെയ്യാൻ കഴിയും. കൂടാതെ, എൻഎഫ്ടികളും ക്രിപ്‌റ്റോ കോയിൻസും പോലുള്ള ഡിജിറ്റൽ അസറ്റുകളും ക്രിപ്റ്റോ വാലറ്റുകളിൽ സൂക്ഷിക്കാൻ കഴിയും. യൂസേഴ്സിന് അവരുടെ ക്രിപ്‌റ്റോ അസറ്റുകളിലേക്ക് ആക്സസ് ലഭിക്കാൻ സീഡ് ഫ്രെയ്സുകൾ ഉപയോഗിക്കാം. ഒരു തരത്തിൽ പാസ്വേഡുകളുടെ ധർമം തന്നെയാണ് സീഡ് ഫ്രേസുകളുടേതും. ഇവ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് യൂസേഴ്സിന്റെ ഉത്തരവാദിത്തമാണ്. രണ്ട് തരം ക്രിപ്റ്റോ വാലറ്റുകളാണ് യൂസേഴ്സിന് ഉപയോഗിക്കാൻ കഴിയുക. ഹോട്ട് വാലറ്റുകളും കോൾഡ് വാലറ്റുകളും.

ഹോട്ട് വാലറ്റുകളും കോൾഡ് വാലറ്റുകളും
ഡെസ്‌ക്‌ടോപ്പ് ആപ്പുകളും ബ്രൗസർ വിപുലീകരണങ്ങളും ആയി ഉപയോഗിക്കാവുന്ന വെബ് അധിഷ്‌ഠിത വാലറ്റുകളാണ് ഹോട്ട് വാലറ്റുകൾ. ആപ്പുകൾ വഴി അവ ആക്‌സസ് ചെയ്യാൻ എളുപ്പമാണ്. എന്നാൽ കോൾഡ് വാലറ്റുകളെ അപേക്ഷിച്ച് സൈബർ ആക്രമണത്തിന് കൂടുതൽ സാധ്യതയുള്ളവയാണ് ഹോട്ട് വാലറ്റുകൾ. കോൾഡ് വാലറ്റുകൾ ഫിസിക്കൽ ഡിവൈസുകളാണ്. ഇവ ഹോട്ട് വാലറ്റുകളെക്കാൾ സുരക്ഷിതവുമാണ്. എന്നാൽ സീഡ് ഫ്രെയ്സുകൾ നഷ്ടപ്പെട്ടാൽ ഇവ റിട്രീവ് ചെയ്യാൻ കഴിയില്ല എന്നൊരു വലിയ പോരായ്മ കോൾഡ് വാലറ്റുകൾക്ക് ഉണ്ട്.

എത്തേറിയം പർച്ചേസുകൾ
മിക്ക എൻഎഫ്ടികളും എത്തേറിയം ബ്ലോക്ക്ചെയിനിൽ സൃഷ്ടിക്കപ്പെട്ടവയാണ്. ഈ നെറ്റ്‌വർക്കിൽ, ഇടപാടുകൾ ഒരു ഷെയേർഡ് ലെഡ്ജറിൽ രേഖപ്പെടുത്തുന്നു. ഈ പ്ലാറ്റ്‌ഫോമിന്റെ നേറ്റീവ് കറൻസിയെ പലപ്പോഴും ഇടിഎച്ച് അല്ലെങ്കിൽ ഈതർ എന്ന് വിളിക്കുന്നു. ബിറ്റ്കോയിന് സമാനമായ ഒരു ക്രിപ്റ്റോകറൻസിയാണിത്. യൂസേഴ്സിന് തങ്ങളുടെ കൈവശം സൂക്ഷിക്കാനോ ഇടപാടുകൾ നടത്താനോ സാധിക്കും. ഉപയോക്താക്കൾ ക്രിപ്‌റ്റോകറൻസി വാങ്ങിക്കഴിഞ്ഞാൽ, അവർ അത് ഒരു വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ട്. അവർ ഇടിഎച്ച് വാങ്ങിയ എക്‌സ്‌ചേഞ്ച്, അവർ ഉപയോഗിക്കുന്ന വാലറ്റ്, എൻഎഫ്ടി മാർക്കറ്റ് പ്ലേസ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ട്രാൻസ്ഫർ പ്രോസസ് നിർണയിക്കപ്പെടുന്നത്.

ക്രിപ്‌റ്റോ വാലറ്റിനെ എൻഎഫ്ടി മാർക്കറ്റ്‌പ്ലേസിലേക്ക് കണക്റ്റ് ചെയ്യാം
എൻഎഫ്ടികൾ ആദ്യം കലാരംഗത്താണ് ആരംഭിച്ചത്. എങ്കിൽ തന്നെയും ഇപ്പോൾ മറ്റ് മേഖലകളിലേക്കും വളർന്ന് കഴിഞ്ഞു. എൻഎഫ്ടികൾ സ്വാധീനിക്കാത്ത ഒരു മേഖലയും ഇപ്പോഴില്ല എന്നതാണ് യാഥാർഥ്യം. എൻഎഫ്ടികളിൽ ഇപ്പോൾ ഡിജിറ്റൽ ആർട്ട്, സംഗീതം, ഡിജിറ്റൽ കളക്റ്റബിൾസ്, സ്‌പോർട്‌സ് ഹൈലൈറ്റുകൾ, വീഡിയോ ഗെയിമുകൾ, ഫാഷൻ, ഇവന്റ് ടിക്കറ്റുകൾ, മെമ്മുകൾ എന്നിവയൊക്കെ ഉൾപ്പെടുന്നു. ആവശ്യാനുസരണം സെയിൽ നടക്കുന്ന മാർക്കറ്റ്പ്ലേസിലേക്ക് ക്രിപ്റ്റോ വാലറ്റ് കണക്റ്റ് ചെയ്യണം.

എൻഎഫ്ടി വാങ്ങാൻ
ജനപ്രിയ എൻഎഫ്ടികൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. അതിനാൽ എൻഎഫ്ടി സെയിലിന് എത്തുന്നതിന് മുമ്പ് തന്നെ യൂസേഴ്സ് തങ്ങളുടെ വാലറ്റ് കണക്റ്റഡ് ആണെന്നും ഫണ്ട് ഉണ്ടെന്നും ഉറപ്പ് വരുത്തണം. എൻഎഫ്ടി വാങ്ങുന്ന എല്ലാവർക്കും അതിൽ കോപ്പിറൈറ്റ് അവകാശങ്ങൾ ഇല്ലെന്ന കാര്യം യൂസേഴ്സ് അറിഞ്ഞിരിക്കണം. വാങ്ങുന്നയാളും എൻഎഫ്ടി ക്രിയേറ്ററും തമ്മിൽ നേരിട്ടുള്ള ഉടമ്പടി ഉണ്ടെങ്കിൽ മാത്രമാണ് ഇത് സാധ്യമാകുന്നത്. ഓരോ മാർക്കറ്റ്‌പ്ലെയ്‌സും എൻഎഫ്ടി ഇടപാടുകളിൽ അവരുടേതായ നിയമങ്ങളും നിയന്ത്രണങ്ങളും എർപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

എൻഎഫ്ടി ഇടപാടുകളിൽ സുരക്ഷ പരമപ്രധാനമായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. എൻഎഫ്ടി വാങ്ങുന്നതിന് മുമ്പ്, ഉപയോക്താക്കൾ അവരുടെ ക്രിപ്‌റ്റോകറൻസി എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് ഗവേഷണം നടത്തണം. സുരക്ഷ ഉറപ്പാക്കാൻ ഉപയോക്താക്കൾ ടു ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുകയും ആദ്യം ചെറിയ ഇടപാടുകൾ നടത്തി സംവിധാനത്തെക്കുറിച്ച് മനസിലാക്കുകയും വേണം.

എന്തുകൊണ്ട് എൻഎഫ്ടികൾ വാങ്ങണം?
എൻഎഫ്ടികൾക്ക് ഡിജിറ്റൽ സ്പേസിൽ നിരവധി ഉപയോഗങ്ങൾ ഉണ്ട്. ഡിജിറ്റൽ ആർട്ട് കാണിക്കാൻ കഴിവുള്ള നിരവധി ഡിജിറ്റൽ ഡിസ്പ്ലെകൾ ഉള്ളതിനാൽ അവ നിങ്ങളുടെ വീട്ടിൽ അലങ്കാരത്തിനായി വയ്ക്കാം. കൂടാതെ, യൂസേഴ്സിന് നിക്ഷേപ ആവശ്യങ്ങൾക്കായും എൻഎഫ്ടികൾ ഉപയോഗിക്കാൻ കഴിയും. എൻഎഫ്ടികളുടെ മൂല്യം കാലക്രമേണ വർധിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. എൻഎഫ്ടികൾ അതിവേഗം വളരുന്ന വിപണികളിൽ ഒന്നാണ്. വ്യാപാരികൾക്ക് അവരുടെ നിക്ഷേപത്തിൽ നിന്നും നല്ല വരുമാനം നേടാൻ അവ ഉപയോഗിക്കാൻ കഴിയും. കൂടാതെ, ഇൻറർനെറ്റിൽ പ്രൊഫൈൽ ചിത്രങ്ങളായോ അവതാറുകളായോ എൻഎഫ്ടികൾ ഉപയോഗിക്കാൻ സാധിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470