ഗൂഗിൾ ആപ്പിലും ഗൂഗിൾ വെബ്ബിലും ഭാഷ മാറ്റുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

|

വിവിധ ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന സെർച്ച് എഞ്ചിനാണ് ഗൂഗിൾ. പലരും ഇഷ്ടമുള്ള ഭാഷകളിൽ ബ്രൗസിംഗ് ചെയ്യാൻ താൽപര്യപെടുന്നുണ്ട് എങ്കിലും ഭാഷ എങ്ങനെ മാറ്റും എന്നതിനെക്കുറിച്ച് അറിവുണ്ടാകില്ല. നമ്മുടെ താൽപര്യത്തിന് അനുസരിച്ച് വെബ് ബ്രൗസറിലും ആപ്പിലും ഭാഷ മാറ്റാനാകുന്നതാണ് . ഭാഷ മാറ്റിയാൽ മെനുവും മറ്റ് ഇന്റർഫെയ്സുകളും എല്ലാം മാറ്റിയ ഭാഷയിൽ ലഭ്യമാകും. നിങ്ങൾ എത്തിച്ചേരുന്ന വെബ്സൈറ്റ് ഒന്നിലധികം ഭാഷകളിൽ ലഭ്യമാണ് എങ്കിൽ യൂസറുടെ താൽപര്യത്തിന് അനുസരിച്ച് ഗൂഗിൾ ഭാഷ മാറ്റുകയും ചെയ്യും. യൂസർ തെരഞ്ഞെടുത്ത ഭാഷയിലേക്ക് വെബ്സൈറ്റിനെ വിവർത്തനം ചെയ്യാനുള്ള ഓപ്ക്ഷനും ഉണ്ട്.

ഗൂഗിൾ വെബ്ബിൽ ഭാഷ മാറ്റുന്നതെങ്ങനെ

ഗൂഗിൾ വെബ്ബിൽ ഭാഷ മാറ്റുന്നതെങ്ങനെ

ഘട്ടം 1: നിങ്ങളുടെ ലാപ്‌ടോപ്പ്, പിസി, സ്മാർട്ട്‌ഫോൺ അല്ലെങ്കിൽ ടാബ്‌ലെറ്റ് ബ്രൗസറിൽ Google.com സന്ദർശിക്കുക.

ഘട്ടം 2: സെർച്ച് ബാറിന് കീഴിലുള്ള ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ഭാഷ ടൈപ്പുചെയ്യുക.

ഘട്ടം 3: അത്രമാത്രം! സേർച്ച് എഞ്ചിൻ നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിൽ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കും.

കൂടുതൽ വായിക്കുക: ഐഫോൺ ഉപയോഗിക്കുന്നവർ ഈ ഫീച്ചറുകളെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണംകൂടുതൽ വായിക്കുക: ഐഫോൺ ഉപയോഗിക്കുന്നവർ ഈ ഫീച്ചറുകളെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം

ഗൂഗിൾ ക്രോമിൽ ഭാഷ മാറ്റുന്നതെങ്ങനെ

ഗൂഗിൾ ക്രോമിൽ ഭാഷ മാറ്റുന്നതെങ്ങനെ

ഗൂഗിൾ ക്രോമിനെ നിങ്ങളുടെ ഡിഫാൾട്ട് ബ്രൗസർ ആക്കിയിട്ടുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഭാഷ മാറ്റാവുന്നതാണ്

ഘട്ടം 1: ക്രോമിലെ സെറ്റിംഗ്സിലെ അഡ്വാൻസ് ഓപ്ഷനിലേക്ക് പോവുക

ഘട്ടം 2: ഇതിൽ ലാഗ്വേജസ് ഓപ്പൺ ചെയ്യുക, ഇതിൽ ചൂസ് ലാഗ്വേജിൽ നിന്നും ഭാഷ തെരഞ്ഞെടുക്കുക

നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ അവിടെ കാണാനായില്ല എങ്കിൽ ആഡ് ലാഗ്വേജ് ബട്ടൻ അമർത്തുക. ഇതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തെരഞ്ഞെടുക്കാവുന്നതാണ്

ഭാഷ
 

തെരഞ്ഞെടുത്ത ഭാഷക്ക് അരികിൽ ആയുള്ള മൂന്നോ മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്താൽ കൂടുതൽ ഓപ്ക്ഷനുകൾ കാണാൻ കഴിയും. തെരഞ്ഞെടുത്ത ഭാഷയിൽ തന്നെ മെനു ഓപ്ക്ഷൻ കാണിക്കണം എന്നുണ്ടെങ്കിൽ ഡിസ്പ്ലേ ഓഎസ് എന്ന് സെലക്ട് ചെയ്യുക. വെബ്പേജുകൾ മാത്രമാണ് തെരഞ്ഞടുത്ത ഭാഷയിൽ വേണ്ടത് എങ്കിൽ മൂവ് ടോപ് എന്ന ഓപക്ഷൻ ഉപയോഗിച്ച് ഭാഷയെ മുകളിൽ എത്തിക്കുക. വെബ്പേജുകളുടെ വിവർത്തനമാണ് ആവശ്യം എങ്കിൽ ഓഫർ ടു ട്രാൻസ്ലേറ്റ് എന്നതിലും ക്ലിക്ക് ചെയ്യാം.

കൂടുതൽ വായിക്കുക: Tech Tips: ഐഫോണിലും ആൻഡ്രോയിഡിലും വാട്സാപ്പ് കോളുകൾ എങ്ങനെ റെക്കോർഡ് ചെയ്യാം ?കൂടുതൽ വായിക്കുക: Tech Tips: ഐഫോണിലും ആൻഡ്രോയിഡിലും വാട്സാപ്പ് കോളുകൾ എങ്ങനെ റെക്കോർഡ് ചെയ്യാം ?

ആൻഡ്രോയിഡിനായുള്ള ഗൂഗിൾ ആപ്പിൽ എങ്ങനെ ഭാഷ മാറ്റാം

ആൻഡ്രോയിഡിനായുള്ള ഗൂഗിൾ ആപ്പിൽ എങ്ങനെ ഭാഷ മാറ്റാം

ഘട്ടം 1: നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിലെ ഗൂഗിൾ ആപ്പിൽ സെറ്റിംഗ്സ് ഓപ്പൺ ചെയ്യുക

ഘട്ടം 2: ഗൂഗിളിൽ ടാപ്പുചെയ്യുക

ഘട്ടം 3: ഗൂഗിൾ അക്കൗണ്ട് മാനേജുമെൻ്റ് ഓപ്ഷനിലേക്ക് പോകുക

ഘട്ടം 4: ഡാറ്റ ആന്റ് പ്രസന്റേഷനിൽ ടാപ്പ് ചെയ്യുക

ഘട്ടം 5: ജനറൽ പ്രിഫറൻസസ് ഫോർ വെബിലേക്ക് പോയി നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുക

ഘട്ടം 6: എഡിറ്റ് എന്നതിൽ ടാപ്പുചെയ്യുക.

ഘട്ടം 7: ഭാഷ തിരഞ്ഞെടുത്ത് സെലക്ട് ചെയ്യുക

ഘട്ടം 8: നിങ്ങൾക്ക് ഒന്നിലധികം ഭാഷകൾ വേണമെങ്കിൽ മറ്റൊരു ഭാഷ കൂടി ചേർക്കാം

ഐഒഎസ്നുള്ള ഗൂഗിൾ ആപ്പിൽ ഭാഷ മാറ്റുന്നതെങ്ങനെ

ഐഒഎസ്നുള്ള ഗൂഗിൾ ആപ്പിൽ ഭാഷ മാറ്റുന്നതെങ്ങനെ

ഘട്ടം 1: ജിമെയിൽ തുറന്ന് മെനുവിലുള്ള സെറ്റിംഗ്സിലേക്ക് പോവുക

ഘട്ടം 2: മാനേജ് യുർ ഗൂഗിൾ അക്കൌണ്ട് തിരഞ്ഞെടുക്കുക

ഘട്ടം 3: നിങ്ങൾ ജിമെയിൽ ഉപയോഗിക്കുന്നില്ലെങ്കിൽ, myaccount.google.com എന്ന വെബ്സൈറ്റിൽ പോവുക

ഘട്ടം 4: മുകളിലുള്ള ഡാറ്റ & പേഴ്സണലൈസേഷൻ ക്ലിക്കുചെയ്യുക.

ഘട്ടം 5: വെബിനായുള്ള ജനറൽ പ്രിഫറൻസിലേക്ക് പോയി ഭാഷ തിരഞ്ഞെടുക്കുക

ഘട്ടം 6: എഡിറ്റ് ലാഗ്വേജ് തിരഞ്ഞെടുക്കുക

ഘട്ടം 7: ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് അത് ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കുക: യുപിഐ ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടുകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുംകൂടുതൽ വായിക്കുക: യുപിഐ ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടുകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

Best Mobiles in India

English summary
We can change the language in Google web browser and app as per our preference. Changing the language will make the menu and other interfaces available in the changed language.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X