ചാറ്റുകളെ രസകരമാക്കുന്ന സ്റ്റിക്കർ ഇമോജികൾ അനായാസം നിർമ്മിക്കുന്ന വിധം

|

ചാറ്റിംഗിനിടെ രസകരമായ സ്റ്റിക്കർ ഇമോജികൾ ഉപയോഗിക്കുന്ന രീതിക്ക് അടുത്ത കാലത്താണ് ഏറെ പ്രചാരം ലഭിച്ച് തുടങ്ങിയത്. പറയാനുള്ള കാര്യങ്ങൾ തമാശ രൂപത്തിൽ പറയാൻ ഇത് ഏറെ സഹായകരമാണ്. വാട്സാപ്പിലെ സുഹൃത്തുക്കളുമായോ ഗ്രൂപ്പുകളിലോ സംസാരിക്കുമ്പോൾ ഇത്തരം സ്റ്റിക്കറുകൾ ധാരാളം പങ്കുവെക്കപ്പെടുന്നു.

ചാറ്റുകളെ രസകരമാക്കുന്ന സ്റ്റിക്കർ ഇമോജികൾ അനായാസം നിർമ്മിക്കുന്ന വിധം

 

നമ്മുടെ ഇഷ്ടത്തിന് അനുസൃതമായി വ്യത്യസ്ഥ സ്റ്റിക്കറുകൾ നിർമ്മിക്കാനുള്ള ആപ്പുകളും ഇന്ന് സുലഭമായി പ്ലേ സ്റ്റോറിൽ ലഭ്യമാണ്. വളരെ ലളിതമായി ഇത്തരം ആപ്പുകൾ ഓരോരുത്തർക്കും ഉപയോഗിക്കാനാകും. ചിത്രങ്ങൾ സ്റ്റിക്കറുകളുടെ രൂപത്തിൽ ആക്കി അതിൽ ജനപ്രിയ സിനിമകളിലെ സംഭാഷണങ്ങൾ ചേർക്കാനും ഇത്തരം ആപ്പുകളിലൂടെ സാധിക്കും. സ്റ്റിക്കറുകളെ കൂടുതൽ രസകരമാക്കാൻ ഈ ഫീച്ചർ ഏറെ ഉപകാരപ്രഥമാണ്. സ്റ്റിക്കർ മേക്കർ ആപ്പുകൾ എങ്ങനെ ഉപയോഗിക്കാം എന്ന് നമ്മുക്ക് നോക്കാം

സ്റ്റെപ്പ് 1: നിങ്ങളുടെ സ്മാർട്ട് ഫോണിലെ പ്ലേ സ്റ്റോറോ ആപ്പ് സ്റ്റോറോ തുറന്ന ശേഷം സ്റ്റിക്കർ മേക്കർ ആപ്പ് എന്ന് തിരയുക

സ്റ്റെപ്പ് 2: ധാരാളം ആപ്പുകൾ സെർച്ച് റിസൽട്ടായി തെളിഞ്ഞ് വരും ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്റ്റിക്കർ മേക്കർ തെരഞ്ഞെടുത്ത് ഡൗണ്‍ലോഡ്‌ ചെയ്യുക

സ്റ്റെപ്പ് 3: ആപ്പ് ഇൻസ്റ്റാളേഷൻ പൂർത്തിയായി കഴിഞ്ഞാൽ ഇത് തുറന്ന് ഫോണിലെ ഫയലിൽ പോയി സ്റ്റിക്കർ രൂപത്തിൽ ആക്കേണ്ട ഫോട്ടോ തെരഞ്ഞെടുക്കാം. ക്ലാരിറ്റിയുള്ളതും ഭാവം കൃത്യമായതുമായ ഫോട്ടോ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ

സ്റ്റെപ്പ് 4: മിക്കവാറും അവസരത്തിൽ ഫോട്ടോയിലെ ഭാവത്തെ ഫോക്കസ് ചെയ്യുന്ന രീതിയിൽ ആപ്പ് തന്നെ ക്രോപ്പിംഗ് നടത്തുകയും ബാഗ്രൗണ്ട്‌ ബ്ലർ ആക്കുകയും ചെയ്യും. ചില ആപ്പുകൾ നിങ്ങൾക്ക് വേണ്ട ചിത്രത്തിൻ്റെ ഭാഗം തെരഞ്ഞെടുക്കുന്നതിനായി സ്വന്തമായി ക്രോപ്പ് ചെയ്യാനും അവസരം ഒരുക്കുന്നു.

സ്റ്റെപ്പ് 5: ശേഷം ആവശ്യം എങ്കിൽ സ്റ്റിക്കറിൽ എന്തെങ്കിലും എഴുതാവുന്നതുമാണ്. സിനിമാ ഡയലോഗുകളോ മറ്റോ ആണെങ്കിൽ സ്റ്റിക്കറിനെ കൂടുതൽ രസകരമാക്കാം. എല്ലാ ആപ്പുകളിലും ഇത്തരത്തിൽ എഴുതനുള്ള ഫീച്ചർ നൽകുന്നില്ല എന്ന കാര്യം പ്രത്യേകം ഓർക്കുക

സ്റ്റെപ്പ് 6: സ്റ്റിക്കർ നിർമ്മിക്കൽ പൂർത്തീകരിച്ചാൽ വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയവയിലേക്ക് ഇത് എക്സ്പോർട്ട് ചെയ്യാനാകും. നിങ്ങൾ തന്നെ നിർമ്മിച്ച സ്റ്റിക്കറുകൾ സുഹൃത്തുക്കളുമായും കൂട്ടുകാരുമായും പങ്കുവെക്കാം

വിമോജി, ലൈൻ ക്രിയേറ്റേഴ്സ് സ്റ്റുഡിയോ, സ്റ്റിക്കർ മേക്കർ സ്റ്റുഡിയോ, സ്റ്റിക്കർ.ലി, എന്നിങ്ങനെയുള്ള നിരവധി ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഈ അപ്ലിക്കേഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമായ വ്യത്യസ്ഥ സ്റ്റിക്കറുകൾ സൃഷ്ടിക്കാൻ കഴിയും., ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ ഉപയോഗിക്കുന്നതാണ് സ്റ്റിക്കറുകൾക്ക് കൂടുതൽ വ്യക്തത നൽകുക എന്നത് ഓർമ്മിക്കണം.

Most Read Articles
Best Mobiles in India

English summary
Apps for making different stickers to suit our tastes are also readily available in the Play Store today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X