എയർടെൽ പോസ്റ്റ് പെയ്ഡിൽ നിന്നും പ്രീപെയ്ഡിലേക്ക് മാറുന്നതെങ്ങനെ, അറിയേണ്ടതെല്ലാം

|

ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനികളിൽ ഒന്നാണ് ഭാരതി എയർടെൽ. പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് എന്നീ രണ്ട് സേവനങ്ങളാണ് എയർടെൽ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് നൽകുന്നത്. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഉപയോഗത്തിൻ്റെ അടിസ്ഥാനത്തിൽ എല്ലാ മാസത്തിൻ്റെയും അവസാനം ബിൽ നൽകുമ്പോൾ സേവനങ്ങൾക്ക് മുൻകൂട്ടി തുക അടക്കുന്ന രീതിയിലാണ് പ്രീ പെയ്ഡ് വിഭാവനം ചെയ്തിരിക്കുന്നത്. റീച്ചാർജ് ചെയ്യുന്ന തുകക്ക് അനുസരിച്ചുള്ള ഉപയോഗമായതിനാൽ പ്രീപെയ്ഡ് ഓപ്ക്ഷനാണ് കൂടുതൽ അളുകളും തെരഞ്ഞെടുക്കാറ്.

എയർടെൽ പോസ്റ്റ് പെയ്ഡിൽ നിന്നും പ്രീപെയ്ഡിലേക്ക് മാറുന്നതെങ്ങനെ

പ്രീപെയ്ഡ് സേവങ്ങൾ സേവനങ്ങൾ നിശ്ചിത കാലാവധിക്ക് ശേഷം അവസാനിക്കുന്നു, വീണ്ടും റീച്ചാർജ് ചെയ്താൽ മാത്രമേ സേവനം തുടരാനാകൂ. ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പ്ലാനുകളും പ്രീപെയ്ഡിൽ ലഭിക്കുന്നു. എയർടെൽ താങ്ക്സ് അപ്പിലൂടെ പ്ലാനുകൾ തുടരുന്നതിനാവശ്യമായ റീച്ചാർജുകൾ ചെയ്യാനാകും. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് പ്രീപെയ്ഡിലേക്ക് ആനായാസം മാറാനാകും. അത് എങ്ങനെയെന്ന് ചുവടെ വിശദീകരിക്കുന്നു.

പോസ്റ്റ് പെയ്ഡിൽ നിന്നും പ്രീപെയ്ഡിലേക്ക് മാറുന്ന വിധം

ഇതിനായി ഏറ്റവും അടുത്തുള്ള എയർടെൽ സ്റ്റോർ സന്ദർശിച്ച ശേഷം പോസ്റ്റ് പെയ്ഡിൽ നിന്നും പ്രീപെയ്ഡ് ആക്കുന്നതിനുള്ള മൈഗ്രേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. ആവശ്യമായ രേഖകളും ഫോമിന് ഒപ്പം നൽകുക. നിലവിലെ പോസ്റ്റ് പെയ്ഡുമായി ബന്ധപ്പെട്ടുള്ള എല്ലാ ബാധ്യതകളും തീർക്കുകയും വേണം. വെരിഫിക്കേഷനായി നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി എത്തും. വെരിഫിക്കേഷൻ പൂർത്തിയായി 2 മണിക്കൂറിനുള്ളിൽ പ്രീപെയ്ഡിലേക്കുള്ള മാറ്റം സാധ്യമാണ്. എയർടെൽ സ്റ്റോറിലൂടെ ഫസ്റ്റ് റീച്ചാർജ് ചെയ്യുന്നതിലൂടെ സേവനം ഉപയോഗിക്കാനാകും

എയർടെൽ പോസ്റ്റ് പെയ്ഡിലുള്ള ബാലൻസ് പ്രീപെയ്ഡിലേക്ക് മാറ്റുന്നതും സാധ്യമാണ്. ഇതിനായി യുഎസ്എസ് ഡി കോഡായ *141# ഡയൽ ചെയ്യുക. ഷെയർ ടോക്ക് ടൈം, ലോൺ എടുക്കുക / ടോക്ക് ടൈം ചോദിക്കുക, ഗിഫ്റ്റ് പായ്ക്ക്, ഹാപ്പി ഹവർ വാങ്ങൽ, സഹായം എന്നിവ പോലുള്ള വിവിധ ഓപ്ഷനുകൾ കാണിക്കുന്ന ഒരു മെനു നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും. 'ടോക്ക് ടൈം പങ്കിടുക' എന്ന ഓപക്ഷനായി 1 അമർത്തി സെൻഡ് ചെയ്യുക. ഇത്രയും ചെയ്താൽ പോസ്റ്റ് പെയ്ഡിലുള്ള ബാലൻസ് പ്രീപെയ്ഡിലേക്ക് മാറ്റാം.

എയർടെല്ലിന്റെ മറ്റ് സവിശേഷതകൾ

മികച്ച സ്പീഡിലുള്ള ഇൻ്റർനെറ്റിനും രാജ്യത്താകെയുള്ള കവറേജിനും പുറമേ കുറഞ്ഞ നിരക്കിൽ പ്ലാനുകളും ഉപഭോക്താക്കൾക്കായി എയർടെൽ നൽകുന്നു. ബില്ലുകൾ അടക്കാനും, റീച്ചാർജുകൾ ചെയ്യാനുമായി എയർടെൽ താങ്ക്സ് ആപ്പും ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം. ഒരു എയർടെൽ നമ്പരിൽ നിന്ന് മറ്റൊരു നമ്പരിലേക്ക് ബാലൻസ് എളുപ്പത്തിൽ കൈമാറാനും സാധിക്കും.

Best Mobiles in India

English summary
Bharti Airtel is one of the leading telecom companies in India. Airtel offers mobile phone users two services, postpaid and prepaid.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X