സ്മാർട്ട്ഫോൺ നഷ്ടമായോ; പരിഭ്രമിക്കേണ്ട, പരിഹാര മാർഗങ്ങൾ പരിശോധിക്കാം

|

സ്മാർട്ട്ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ പരിഭ്രമിച്ചത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല. എത്രയും പെട്ടെന്ന് ഡിവൈസ് കണ്ടെത്തുകയാണ് വേണ്ടത്. സ്മാർട്ട്ഫോണുകൾ നഷ്ടമായാൽ ഉടൻ എന്ത് ചെയ്യുമെന്ന് അറിയാതെ ആളുകൾ നിന്ന് കറങ്ങുന്നതും നാം കണ്ടിട്ടുണ്ട്. സ്മാർട്ട്ഫോണുകൾ നഷ്ടമായാൽ അത് കണ്ടെത്താൻ യൂസേഴ്സിന് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് മനസിലാക്കിത്തരാൻ വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഫോണിലേക്ക് വിളിച്ച് നോക്കുക

ഫോണിലേക്ക് വിളിച്ച് നോക്കുക

ഫോൺ നഷ്ടമായാൽ പരിഭ്രമിക്കാതെ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആണിത്. നിങ്ങളുടെ ഫോൺ ഡയൽ ചെയ്ത് ആരെങ്കിലും എടുക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. നിങ്ങൾ അബദ്ധവശാൽ ഒരു റെസ്റ്റോറന്റ്, ക്യാബ് അല്ലെങ്കിൽ വീട്ടിൽ എവിടെയെങ്കിലുമാണ് ഫോൺ നഷ്ടപ്പെടുത്തിയത് എങ്കിൽ ആരെങ്കിലും അത് കണ്ടെത്തിയിരിക്കാൻ സാധ്യതയുണ്ട്. മറ്റേതെങ്കിലും ഫോണിൽ നിന്ന് നിങ്ങളുടെ ഫോൺ നമ്പർ ഡയൽ ചെയ്ത് ആരെങ്കിലും കോൾ എടുക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. ഫോൺ ലഭിച്ചവർ കോൾ അറ്റൻഡ് ചെയ്താൽ മറ്റൊരു പ്രശ്നവും ഇല്ലാതെ ഫോൺ കണ്ടെത്താൻ കഴിയും.

ആധാർ കാർഡിന്റെ സുരക്ഷയ്ക്കായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾആധാർ കാർഡിന്റെ സുരക്ഷയ്ക്കായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സിം കാർഡ് ബ്ലോക്ക് ചെയ്യുക

സിം കാർഡ് ബ്ലോക്ക് ചെയ്യുക

ഫോണിലേക്ക് വിളിച്ച് നോക്കി ആരും എടുക്കുന്നില്ല എന്നാണെങ്കിൽ അടുത്ത പ്രോസസ് സിം കാർഡ് ബ്ലോക്ക് ചെയ്യുകയാണ്. നിങ്ങളുടെ ടെലിക്കോം സേവന ദാതാവുമായി ( കസ്റ്റമർ കെയർ ) ബന്ധപ്പെട്ട് ഫോൺ നഷ്ടമായതായും എല്ലാ എല്ലാ ഔട്ട്‌ഗോയിങ് സേവനങ്ങളും താൽക്കാലിക അടിസ്ഥാനത്തിൽ ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെടുക. ചെറിയ സുരക്ഷ പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞാൽ കമ്പനി നിങ്ങളുടെ സിം കാർഡ് ബ്ലോക്ക് ചെയ്യും.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ കണ്ടെത്താൻ ഫൈൻഡ് മൈ ഡിവൈസ് ഓപ്ഷൻ

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ കണ്ടെത്താൻ ഫൈൻഡ് മൈ ഡിവൈസ് ഓപ്ഷൻ

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകൾ ബിൽറ്റ് ഇൻ ഫൈൻഡ് മൈ മൊബൈൽ സേവനവുമായി വരുന്നു. ഈ സേവനത്തിന്റെ സഹായത്തോടെ ലിങ്ക് ചെയ്‌ത ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ നഷ്ടപ്പെട്ട സ്‌മാർട്ട്‌ഫോൺ കണ്ടെത്താൻ കഴിയും. ആൻഡ്രോയിഡ് 8ന് ശേഷമുള്ള എല്ലാ ഫോണുകളിലും ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് സേവനം ലഭ്യമാണ്. മിക്ക ഫോണുകളിലും, ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ ഡിഫോൾട്ടായി ആക്റ്റിവേറ്റ് ചെയ്തിട്ടുമുണ്ട്. സാംസങ് സ്മാർട്ട്ഫോണുകൾ കമ്പനിയുടെ സ്വന്തം ഫൈൻഡ് മൈ മൊബൈൽ ഫീച്ചറോടെയാണ് വരുന്നത്.

കെജിഎഫ് ചാപ്റ്റർ 2 കാണാം, സൗജന്യമായികെജിഎഫ് ചാപ്റ്റർ 2 കാണാം, സൗജന്യമായി

ഫോൺ ലോക്ക് ചെയ്യുക

ഫോൺ ലോക്ക് ചെയ്യുക

നിങ്ങളുടെ നഷ്ടമായ സ്മാർട്ട്ഫോൺ ദൂരെയിരുന്ന് തന്നെ ലോക്ക് ചെയ്യാനും ഫോണിൽ ഒരു മെസേജ് സ്ക്രീൻ ചെയ്യാനും നിങ്ങൾക്ക് കഴിയും. ഫൈൻഡ് മൈ ഡിവൈസ് ടൂളിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ടൂൾ ഉപയോഗിച്ച് യൂസേഴ്സിന് തങ്ങളുടെ നഷ്ടപ്പെട്ട ഫോണുകൾ ലോക്ക് ചെയ്യാനും സ്ക്രീനിൽ ഒരു മെസേജ് ഇടാനും സഹായിക്കുന്നു. ഈ ഫീച്ചർ ഉപയോഗിക്കുന്നത് വഴി, പ്രസ്തുത സ്മാർട്ട്ഫോൺ നഷ്ടമായതാണെന്നും നിങ്ങൾ ഡിവൈസിന്റെ ഉടമയാണെന്നും മറ്റുള്ളവരെ അറിയിക്കാൻ സാധിക്കും. ഇത് വഴി ആർക്കെങ്കിലും ഫോൺ ലഭിച്ചാൽ അവർക്ക് നിങ്ങളെ എളുപ്പത്തിൽ ബന്ധപ്പെടാനും കഴിയും.

നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഡാറ്റ ഇറേസ് ചെയ്യുക

നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഡാറ്റ ഇറേസ് ചെയ്യുക

ഇത്രയധികം കാര്യങ്ങൾ ചെയ്തിട്ടും നിങ്ങളുടെ ഫോൺ തിരിച്ച് കിട്ടിയില്ലെങ്കിൽ, അത് മോഷ്ടിക്കപ്പെട്ടിരിക്കാൻ തന്നെയാണ് സാധ്യത. ഇത്തരം സാഹചര്യത്തിൽ ഡിവൈസിലെ ഡാറ്റ പൂർണമായും ഇറേസ് ചെയ്യേണ്ടതുണ്ട്. ഫൈൻഡ് മൈ ഡിവൈസ് ടൂൾ ഉപയോഗിച്ച് തന്നെയാണ് ഇതും ചെയ്യേണ്ടത്. ഫോൺ മോഷ്ടിക്കപ്പെട്ടതാണെങ്കിൽ നിങ്ങളുടെ ഫോണിലെ ഡാറ്റ മറ്റ് ആളുകളുടെ കയ്യിൽ എത്തുന്ന സാഹചര്യം ഒഴിവാകാൻ ഇത് സഹായിക്കും.

പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളും ഉണ്ടോ?, ഓൺലൈനായി പരിശോധിക്കാംപ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളും ഉണ്ടോ?, ഓൺലൈനായി പരിശോധിക്കാം

ഗൂഗിൾ മാപ്സ് ടൈംലൈൻ ഫീച്ചർ

ഗൂഗിൾ മാപ്സ് ടൈംലൈൻ ഫീച്ചർ

നിങ്ങളുടെ നഷ്ടമായ സ്മാർട്ട്ഫോൺ ട്രാക്ക് ചെയ്യാൻ ഒരു പരിധി വരെ സഹായിക്കുന്ന ഫീച്ചർ ആണിത്. നിങ്ങളുടെ ഫോൺ ഏതൊക്കെ ലൊക്കേഷനുകളിൽ എത്തിയിട്ടുണ്ടെന്ന് ഗൂഗിൾ മാപ്സ് ടൈംലൈൻ ഫീച്ചറിലൂടെ അറിയാൻ കഴിയും. ഗൂഗിൾ മാപ്സിലെ ടൈംലൈൻ ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിന്റെ ലാസ്ററ് ലൊക്കേഷൻ മനസിലാക്കാനും സാധിക്കും. ഗൂഗിൾ മാപ്സ് 9.12 വേർഷൻ മുതലുള്ള എല്ലാ ഗൂഗിൾ മാപ്സ് പതിപ്പുകളിലും ടൈംലൈൻ ഫീച്ചർ ലഭ്യമാണ്.

ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യുക

ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യുക

നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ പരമപ്രധാനമായ ഐഡന്റിഫിക്കേഷൻ നമ്പറാണ് ഐഎംഇഐ. ഇന്റർനാഷണൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി എന്നതാണ് ഇതിന്റെ ഫുൾ ഫോം. ഐഎംഇഐ നമ്പർ ഓരോ ഡിവൈസിനും യുണീക്ക് ആയിരിക്കും. 15 ഡിജിറ്റ്സ് ആണ് ഈ നമ്പരിൽ ഉണ്ടാകുക. നിങ്ങളുടെ നഷ്ടമായ ഡിവൈസിന്റെ ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യാൻ കഴിയും. ഇങ്ങൻെ ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്താൽ, ഫലത്തിൽ ആ ഡിവൈസ് കൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോചനം ഇല്ലാതെയാകും. https://www.ceir.gov.in/Home/index.jsp എന്ന പോർട്ടൽ വഴി യൂസേഴ്സിന് ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യാൻ കഴിയും. ഫോണിൽ നിന്നും *#06# എന്ന യുഎസ്എസ്ഡി കോഡ് ഡയൽ ചെയ്താൽ ഡിവൈസിന്റെ ഐഎംഇഐ നമ്പർ അറിയാൻ കഴിയും.

ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് പരിശോധിക്കുന്നതെങ്ങനെ?ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് പരിശോധിക്കുന്നതെങ്ങനെ?

എഫ്‌ഐആർ ഫയൽ ചെയ്യുക

എഫ്‌ഐആർ ഫയൽ ചെയ്യുക

നിങ്ങളുടെ ഡിവൈസ് നഷ്ടമായി / മോഷ്ടിക്കപ്പെട്ടു എന്ന് ഉറപ്പിച്ച് കഴിഞ്ഞാൽ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണിത്. നഷ്ടമായ ഫോൺ സാധ്യമായ എല്ലാ രീതിയിലും ബ്ലോക്ക് ചെയ്ത ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി എഫ്ഐആർ ഫയൽ ചെയ്യണം. മോഷ്ടിക്കപ്പെട്ട ഫോണുകൾ പലപ്പോഴും എത്തിച്ചേരുക തട്ടിപ്പുകാരുടെയും മറ്റും കൈകളിൽ ആയിരിക്കും. ഇത്തരക്കാരുടെ കയ്യിൽ കിട്ടുന്ന സ്മാർട്ട്ഫോണുകൾ വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടും എന്ന് ഉറപ്പാണ്. ഫോൺ നഷ്ടമായതായി കാണിച്ച് എഫ്ഐആർ ഫയൽ ചെയ്യുന്നത്, നഷ്ടമായ ഡിവൈസുകൾ ഉപയോഗിച്ച് ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നിങ്ങൾ ഉത്തരവാദികൾ ആകില്ലെന്ന ഉറപ്പ് നൽകുന്നു.

Best Mobiles in India

English summary
There is no particular benefit to panicking if smartphones are lost or stolen. You need to find the device as soon as possible. We have also seen people wandering around not knowing what to do immediately if they lose their smartphones. Understand what users can do to find a lost smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X