ഫിംഗർപ്രിന്റ് ഫോൺ അൺലോക്ക് ചെയ്യാൻ മാത്രമുള്ളതല്ല, വേറെയുമുണ്ട് ചില ഉപയോഗങ്ങൾ!

By Shafik
|
Multiple Uses of Fingerprint Scaner - MALAYALAM GIZBOT

ഫിംഗർപ്രിന്റ് സ്കാനർ നമ്മൾ പൊതുവേ ഉപയോഗിക്കാറുള്ളത് ലോക്ക് ചെയ്ത ഫോൺ അണ്ലോക്ക് ചെയ്യുന്നതിനാണ്. ഇത് മാത്രമാണ് നമ്മൾ ഈ സൗകര്യം ഉപയോഗിച്ച് ചെയ്യാറുമുള്ളൂ. എന്നാൽ ഇതിന് പുറമേയായി മറ്റുചില സൗകര്യങ്ങൾ കൂടെ നമുക്ക് നമ്മുടെ ഫിംഗർപ്രിന്റ് സ്കാനർ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അതിനായി ഒരു ആപ്പും ആവശ്യമുണ്ട്. ഏതാണ് ആ ആപ്പ്, എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.

 

Fingerprint Quick Action

Fingerprint Quick Action

Fingerprint Quick Action എന്നാണ് ആപ്പിന്റെ പേര്. ഗൂഗിൾ പ്ളേ സ്റ്റോറിൽ കയറി ഫിന്ഗപ്രിന്റ് എന്ന് മാത്രം സെർച്ച് ചെയ്‌താൽ ആദ്യം വരുന്നത് ഈ ആപ്പ് ആയിരിക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഓപ്പൺ ചെയ്‌താൽ ഒരുപാട് സെറ്റിങ്ങ്സുകൾ ഒന്നും തന്നെ നിങ്ങളെ ബുദ്ധിമുട്ടിക്കാനായി അവിടെ ഉണ്ടാവില്ല. എളുപ്പത്തിൽ ഉപയോഗിക്കുന്ന ചില ഓപ്ഷനുകൾ മാത്രമാണ് അവിടെയുള്ളത്.

എങ്ങനെ ഉപയോഗിക്കാം?

എങ്ങനെ ഉപയോഗിക്കാം?

ഏറ്റവും മുകളിലായി ഫിംഗർപ്രിന്റ് Quick Action ഓൺ ചെയ്യാനായുള്ള ഓപ്ഷൻ കാണാം. അത് ക്ലിക്ക് ചെയ്‌താൽ ചില പെർമിഷനുകൾ സെറ്റ് ചെയ്യാൻ ആവശ്യപ്പെടും. അവ നൽകിയ ശേഷം താഴെ കുറച്ചു ഓപ്ഷനുകൾ തെളിഞ്ഞു വരും. അതിൽ അഞ്ചാമത്തെ ഓപ്ഷൻ ആയ 'Single tap action' ആണ് നമുക്ക് ആവശ്യമായത്. അത് ക്ലിക്ക് ചെയ്യുന്നതോടെയാണ് ഈ ആപ്പ് പ്രവർത്തിക്കാൻ തുടങ്ങുക.

ഉപകാരങ്ങൾ നിരവധി
 

ഉപകാരങ്ങൾ നിരവധി

അവിടെ ക്ലിക്ക് ചെയ്‌താൽ ഒരു ലിസ്റ്റ് തുറന്നു വരും. ലിസ്റ്റിൽ 'None' ആയിരിക്കും നിലവിൽ സെലെക്റ്റ് ചെയ്യപ്പെട്ട രീതിയിൽ കാണുക. അതായത് നിലവിൽ ഈ ആപ്പ് ഫിംഗർപ്രിന്റ് സ്‌കാനർ ഉപയോഗിച്ചുള്ള ഒന്നും തന്നെ ആക്റ്റീവ് ആക്കിയിട്ടില്ല എന്ന് മനസ്സിലാക്കാം. ഇനി അവിടെ കാണുന്ന ഓരോ ഓപ്ഷനുകളായി ടിക് കൊടുത്ത ശേഷം ഉപയോഗിച്ചു നോക്കൂ. അപ്പോൾ കാണാം ഈ ആപ്പിന്റെയും ഫിങ്കർപ്രിന്റിന്റെയും കരുത്ത്.

വീഡിയോ കാണാം

വീഡിയോ കാണാം

ഈ ആപ്പിൽ തന്നെ രണ്ടു തവണ സ്‌കാനർ പ്രസ് ചെയ്യുമ്പോൾ, വേഗത്തിൽ സ്‌കാനർ പ്രസ് ചെയുമ്പോൾ എല്ലാം തന്നെ വരുന്ന ഷോർട്കട്ടുകളും സെറ്റ് ചെയ്യാനുള്ള സൗകര്യം കൂടെ ഉണ്ടെങ്കിലും അവ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമായതിനാൽ എത്രത്തോളം പ്രവർത്തിക്കും എന്ന് ഉറപ്പ് നൽകാൻ പറ്റില്ല. കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി ഞങ്ങൾ ഒരു വീഡിയോ ആയി കാര്യങ്ങൾ വിവരിക്കുന്നുണ്ട്. അത് മുകളിൽ കൊടുത്തിട്ടുമുണ്ട്. വിശദമായി എങ്ങനെ ഈ സൗകര്യം ഉപയോഗപ്പെടുത്താം എന്ന് വിഡിയോയിൽ നിന്നും കാണാം.

ജിയോ ഫോണ്‍ 2: നിങ്ങളുടെ സംശയവും അതിനുളള ഉത്തരവുംജിയോ ഫോണ്‍ 2: നിങ്ങളുടെ സംശയവും അതിനുളള ഉത്തരവും

Most Read Articles
Best Mobiles in India

English summary
Multiple Uses of Fingerprint Scaner.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X