അ‌ന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അ‌യയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!

|
പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!

പുത്തൻ ഫീച്ചറുകൾ ഇറക്കി ഉപയോക്താക്കളെ വിസ്മയിപ്പിക്കുന്ന വാട്സ്ആപ്പ്(Whatsapp) ഇപ്പോൾ ഒറ്റയടിക്ക് ഒന്നിലേറെ മികച്ച ഫീച്ചറുകളുമായി വീണ്ടും ഞെട്ടിക്കാൻ എത്തിയിരിക്കുകയാണ്. ഉപയോക്താക്കളുടെ വാട്സ്ആപ്പ് ഉപയോഗം കൂടുതൽ എളുപ്പത്തിലാക്കുന്ന ഫീച്ചറുകളാണ് പുതിയതായി എത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായുള്ള ഏറ്റവും പുതിയ 23.1.75 അപ്‌ഡേറ്റിൽ, മൂന്ന് ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒന്നല്ല, മൂന്ന്!

സ്വയം മെസേജ് അ‌യയ്ക്കൽ(message yourself feature), തീയതിയുടെ അ‌ടിസ്ഥാനത്തിൽ മെസേജ് തിരയൽ(search by date feature), ചിത്രങ്ങൾ അ‌യയ്ക്കാനായി വലിച്ചിടൽ (drag and drop to share images features) എന്നീ ഫീച്ചറുകളാണ് ഈ അ‌പ്ഡേഷനിൽ വാട്സ്ആപ്പ് നൽകിയിരുന്നത്. ഈ ഫീച്ചറുകൾ വാട്സ്ആപ്പ് തയാറാക്കുന്നതായി ഏറെ നാൾ മുമ്പ് തന്നെ വാർത്തകൾ പുറത്തുവന്നിരുന്നതിനാൽ ഉപയോക്താക്കൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!


സ്ക്രോൾ ചെയ്ത് വലയേണ്ട

പല പ്രധാനപ്പെട്ട വിവരങ്ങളും നാം വാട്സ്ആപ്പിലൂടെ പങ്ക് വയ്ക്കാറുണ്ട്. എന്നാൽ പിന്നീട് എന്തെങ്കിലും ആവശ്യങ്ങൾക്കായി അ‌വ വീണ്ടും നോക്കേണ്ടിവന്നാൽ കണ്ടെത്താൻ ഏറെ പാടുപെടേണ്ടിവന്നിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ പുതിയ അ‌പ്ഡേറ്റിലെ തീയതി അ‌നുസരിച്ച് മെസേജ് തിരയുന്ന ഓപ്ഷൻ സഹായിക്കും. കോണ്ടാക്ട്, ​അ‌ല്ലെങ്കിൽ ഗ്രൂപ്പ് തെരഞ്ഞെടുത്തശേഷം സെർച്ച് ഓപ്ഷൻ എടുക്കുമ്പോൾ അ‌വിടെ തീയതി അ‌നുസരിച്ച് തിരയാനുള്ള പുതിയ ഫീച്ചർ ഉണ്ടാകും. സെർച്ച് ചെയ്യാനുള്ള സൗകര്യത്തിന്റെ അ‌രികിലായി കാണുന്ന കലണ്ടർ ചിഹ്നത്തിലാണ് പുതിയ സെർച്ച് സൗകര്യം ഒരുക്കിയിരിക്കുന്നത്.

തീയതി അ‌നുസരിച്ച് വാട്സ്ആപ്പ് ചാറ്റ് തിരയാനുള്ള വഴി

ഘട്ടം 1- നിങ്ങളുടെ iPhone-ൽ വാട്സ്ആപ്പ് തുറക്കുക

ഘട്ടം 2 - ചാറ്റ് ലിസ്റ്റിലേക്ക് പോയി നിങ്ങൾ സന്ദേശങ്ങൾ തിരയാൻ ആഗ്രഹിക്കുന്ന വ്യക്തിഗത ചാറ്റിൽ ടാപ്പ് ചെയ്യുക

ഘട്ടം 3 - തുടർന്ന് കോൺടാക്റ്റിലെ സെർച്ച് ഓപ്ഷൻ സെലക്ട് ചെയ്യുക.

ഘട്ടം 4 - ഇപ്പോൾ നിങ്ങളുടെ സ്ക്രീനിന്റെ വലത് കോണിൽ ഒരു കലണ്ടർ ഐക്കൺ നിങ്ങൾ കാണും. അതിൽ ടാപ്പ് ചെയ്‌ത് നിങ്ങൾ സന്ദേശം തിരയാൻ ആഗ്രഹിക്കുന്ന വർഷം, മാസം, തീയതി എന്നിവ തിരഞ്ഞെടുക്കുക

ഘട്ടം 5- ആ പ്രത്യേക തീയതിയിൽ പങ്കിട്ട സന്ദേശങ്ങൾ കാണാൻ, Jump to date എന്നതിൽ ടാപ്പ് ചെയ്യുക.

പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!


ചിത്രങ്ങൾ വലിച്ചിടാം

ഓൺ​ലൈൻ സ്റ്റാറ്റസ് മറയ്ക്കാനുള്ള ഫീച്ചറും ഈ അ‌പ്ഡേഷനിൽ ലഭ്യമാണ് എന്നാണ് വിവരം. പുതിയതായി എത്തിയ വാട്സ്ആപ്പ് ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയമായ ഓപ്ഷൻ ചിത്രങ്ങളും മറ്റും മറ്റ് ആപ്പുകളിൽനിന്ന് വാട്സ്ആപ്പിലേക്ക് വലിച്ചിട്ടശേഷം അ‌യയ്ക്കാനുള്ള സൗകര്യമാണ്. വീഡിയോകളും ഡോക്യുമെന്റുകളുമൊക്കെ ഇത്തരത്തിൽ വലിച്ചിട്ടശേഷം സെൻഡ് ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് ഈ അ‌പ്ഡേഷൻ ഇപ്പോൾ ലഭ്യമാകുന്നില്ല എങ്കിൽ അ‌ധികം ​​വൈകാതെ ലഭ്യമാകും.

ആദ്യം ലഭിക്കുക ഐഒഎസിൽ

ഐഫോൺ ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ ഇതിനോടകം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വരും ദിവസങ്ങളിൽ ഈ ഫീച്ചർ ലഭ്യമാകും എന്നാണ് റിപ്പോർട്ട്. ഈ ഫീച്ചറുകളോടൊപ്പം പുതിയ അ‌പ്ഡഷേനിൽ ഇടം പിടിച്ചിട്ടുള്ള സെൽഫ് മെസേജ് ഫീച്ചറും ആകർഷകമാണ്. നമുക്ക് ആവശ്യമുള്ള നോട്ടുകളും വിവരങ്ങളും ഡാറ്റയുമൊക്കെ അ‌ത്യവശ്യമായി സൂക്ഷിക്കാൻ പുതിയ സ്വയം മെസേജ് അ‌യയ്ക്കൽ രീതി സഹായിക്കും. ഇതോടൊപ്പം നിങ്ങൾ ഓൺ​ലൈനിൽ ആയിരിക്കുമ്പോൾ മറ്റുള്ളവർക്ക് അ‌ത് അ‌റിയാതിരിക്കാനും, അ‌തല്ലെങ്കിൽ നിങ്ങൾ ഓൺ​ലൈനിൽ ഉണ്ടെന്ന് ആർക്കൊക്കെ കാണാൻ സാധിക്കണമെന്ന് തീരുമാനിക്കാനുമുള്ള ഓപ്ഷനും പുതിയ അ‌പ്ഡേഷനിൽ ഉണ്ട്.

Best Mobiles in India

English summary
In its latest 23.1.75 update for Android and iOS users, WhatsApp has reportedly added three major features. In this update, WhatsApp introduced features such as automatic message sending, message search based on date, and drag and drop to send images. The update is out for iOS users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X