കളിക്കളം, ഇതു പടക്കളം...! പോരാട്ട ആവേശവുമായി 30000 രൂപയ്ക്കുള്ളിൽ കിട്ടുന്ന ഗെയിമിങ് സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ( smartphones) എല്ലാവരും ഉപയോഗിക്കുമെങ്കിലും പലർക്കും ചില പ്രത്യേക ഉപയോഗങ്ങൾ കാണും. ചിലർക്ക് വീഡിയോകൾ കാണാനായിരിക്കും കൂടുതൽ താൽപര്യം. ചിലർക്ക് ചിത്രങ്ങൾ പകർത്തുന്നതിൽ ആയിരിക്കും സന്തോഷം, മറ്റുചിലർക്ക് ഗെയിമിങ് ആണ് സ്മാർട്ട്ഫോൺ കൊണ്ടുള്ള പ്രധാന ഉപയോഗം. ആളുകളുടെ ഇത്തരം താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകി കമ്പനികളും സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്.

ഒരു ​മികച്ച ഗെയിമിങ് സ്മാർട്ട്ഫോൺ

യുവാക്കളിൽ അ‌ധികം പേരും തങ്ങളുടെ സ്മാർട്ട്ഫോൺ ഒരു ​മികച്ച ഗെയിമിങ് സ്മാർട്ട്ഫോൺ ആയിരിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. അ‌ത്തരം യുവാക്കൾക്കായി ഗെയിമിങ് ​സ്പെഷൽ സ്മാർട്ട്ഫോണുകൾ ലഭ്യവുമാണ്. മികച്ച ബാറ്ററി, അ‌ധികനേരം ഉപയോഗിച്ചാലും ചൂടാകാതിരിക്കാനുള്ള സംവിധാനങ്ങൾ, കപ്പാസിറ്റീവ് ട്രിഗർ ബട്ടണുകൾ, തുടങ്ങി സാധാരണ സ്മാർട്ട്ഫോണുകളെക്കാൾ അ‌ൽപ്പം വ്യത്യസ്തത ഈ ഗെയിമിങ് സ്മാർട്ട്ഫോണുകൾക്ക് ഉണ്ടാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗെയിമിങ് ഫോൺ എന്ന തലക്കെട്ടോടെ എത്തുന്നില്ല എങ്കിലും മികച്ച ഗെയിമിങ് അ‌നുഭവം സമ്മാനിക്കുന്ന സ്മാർട്ട്ഫോണുകളും ഉണ്ട്. ഇപ്പോൾ 30000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കിട്ടുന്ന കുറച്ച് മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

ബജറ്റ് വിപണിയിലെ സൂപ്പർസ്റ്റാറുകൾക്ക് കിടിലൻ ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺ | Amazonബജറ്റ് വിപണിയിലെ സൂപ്പർസ്റ്റാറുകൾക്ക് കിടിലൻ ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺ | Amazon

വണ്‍പ്ലസ് 10 ആര്‍
 

വണ്‍പ്ലസ് 10 ആര്‍

29,999 രൂപ വിലയിൽ എത്തുന്ന വണ്‍പ്ലസ് 10 ആര്‍ ഗെയിമിങ് ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ള മികച്ചൊരു സ്മാർട്ട്ഫോൺ ആണ്. ഉയര്‍ന്ന മിഡ് റേഞ്ച് പ്രൊസസറായ Dimensity 8100 ചിപ്സെറ്റ് ആണ് വണ്‍പ്ലസ് 10 ആറിന്റെ കരുത്ത്. കൂടാതെ 120Hz അമോലെഡ് ഡിസ്പ്ലേയുമുണ്ട്. ഗെയിമിങ് അ‌ടിസ്ഥാനമാക്കിയ ഫീച്ചറുകൾക്കൊപ്പം ഓക്‌സിജന്‍ ഒഎസ് 13 ലാണ് വണ്‍പ്ലസ് 10 ആര്‍ എത്തുന്നത്. മിഡ് റേഞ്ച് ഗെയിമിംഗ് ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണ് വൺപ്ലസ് 10 ആർ.

ഗൂഗിള്‍ പിക്‌സല്‍ 6എ

ഗൂഗിള്‍ പിക്‌സല്‍ 6എ

ഗൂഗിളിന്റെ മികച്ച സ്മാർട്ട്ഫോണുകളായ പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ എന്നിവയ്ക്ക് കരുത്ത് പകരുന്ന ടെൻസർ പ്രോസസറിന്റെ പിന്തുണയോടെ എത്തുന്ന ഗെയിമിങ് സ്മാർട്ട്ഫോൺ ആണ് ഗൂഗിള്‍ പിക്‌സല്‍ 6എ. 29,999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ ഇല്ലെങ്കിലും, മികച്ച 60Hz അമോലെഡ് പാനല്‍ ഗൂഗിള്‍ പിക്‌സല്‍ 6എയ്ക്ക് ഉണ്ട്. PUBG: New State, COD: Mobile പോലുള്ള ഗെയിമുകള്‍ ഒരു പ്രശ്‌നവുമില്ലാതെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ടെന്‍സര്‍ പ്രോസസറിന് കഴിയും. അതിലുപരിയായി, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഒഎസുമായാണ് ഈ ഗൂഗിൾ ഫോൺ എത്തുന്നത്.

അ‌വകാശപ്പെട്ടത് കളയേണ്ട! എയർടെൽ 2ജിബി ഡാറ്റ ഫ്രീയായി ലഭിക്കും, ശ്രദ്ധിക്കേണ്ടത് ഒറ്റക്കാര്യംഅ‌വകാശപ്പെട്ടത് കളയേണ്ട! എയർടെൽ 2ജിബി ഡാറ്റ ഫ്രീയായി ലഭിക്കും, ശ്രദ്ധിക്കേണ്ടത് ഒറ്റക്കാര്യം

റെഡ്മി കെ50ഐ

റെഡ്മി കെ50ഐ

30000 രൂപയിൽ താഴെയുള്ള ഗെയിമിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഏറ്റവും താങ്ങാനാകുന്ന വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ആണ് റെഡ്മി കെ50ഐ. 20,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന് വിലവരുന്നത്. മീഡിയടെക് ​ഡിമെൻസിറ്റി 8100 SoC അടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. 144Hz ഐപിഎസ് എൽസിഡി പാനലും ഈ ഫോണിലുണ്ട്. ഉയര്‍ന്ന ഫ്രെയിം റേറ്റ് പിന്തുണയ്ക്കുന്ന ടൈറ്റിലുകളില്‍ സുഗമമായ ഗെയിമിംഗ് അനുഭവം പ്രാപ്തമാക്കാൻ റെഡ്മി കെ50ഐയ്ക്ക് സാധിക്കും. കൂടാതെ ഗെയിമിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്ന ചില സോഫ്റ്റ്വെയറുകളുടെ പിന്തുണയും റെഡ്മി കെ50ഐയുടെ പ്രത്യേകതയാണ്.

പോക്കോ എഫ്4

പോക്കോ എഫ്4

സ്നാപ്ഡ്രാഗൺ 870 SoC ചിപ്സെറ്റ് അടിസ്ഥാനമാക്കിയുള്ള പൊക്കോ എഫ്4 5ജി ഒരു മികച്ച ഗെയിമിങ് സ്മാര്‍ട്ട്ഫോണ്‍ കൂടിയാണ്. 25,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന് വിലവരുന്നത്. 120Hz റീഫ്രെഷ് റേറ്റും FHD+ റെസല്യൂഷനുള്ള അമോല്‍ഡ് ഡിസ്പ്ലേയും 128 ജിബിയുടെ വേഗതയേറിയ യുഎഫ്എസ് 3.1 സ്റ്റോറേജുമായാണ് പോക്കോ എഫ്4 വരുന്നത്. ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാൻ ധാരാളം ഇന്റേണല്‍ സ്റ്റോറേജും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

സ്മാർട്ട് വാച്ചുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ | Amazonസ്മാർട്ട് വാച്ചുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ | Amazon

ഐക്യൂ 9 എസ്ഇ

ഐക്യൂ 9 എസ്ഇ

മുന്‍നിര സ്നാപ്ഡ്രാഗണ്‍ 888 SoC ചിപ്സെറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഐക്യൂ 9 എസ്ഇ. കൂടാതെ 120Hz അമോലെഡ് ഡിസ്പ്ലേ, മികച്ച ഡിസ്പ്ലേ ചിപ്പ്, 66 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ എന്നിവ ഐക്യൂ 9 എസ്ഇ വാഗ്ദാനം ചെയ്യുന്നു. 25,990 രൂപ വിലയിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നതിൽ ഏറെ മുന്നിലാണ് ഈ സ്മാർട്ട്ഫോൺ.

വീണുടയരുത് സ്വപ്നങ്ങൾ; സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ സുരക്ഷയും സ്ക്രീൻ ഗാർഡുംവീണുടയരുത് സ്വപ്നങ്ങൾ; സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ സുരക്ഷയും സ്ക്രീൻ ഗാർഡും

Best Mobiles in India

English summary
Young people want their smartphone to be a great gaming smartphone. Gaming-specific smartphones are also available for such people. These gaming smartphones will have a few differences from normal smartphones, like a better battery, systems that do not heat up even after prolonged use, capacitive trigger buttons, etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X