ആമസോണിൽ വിലക്കുറവിന്റെ പെരുമഴക്കാലം; 30,000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾക്ക് വൻ ഓഫറുകൾ

|

ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ പൊടി പൊടിക്കുകയാണ്. ജനുവരി 20 വരെ നടക്കുന്ന സെയിലിൽ വിവിധ കമ്പനികളിൽ നിന്നുള്ള വിവിധ തരം ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ സാധിക്കും. സെയിൽ സമയങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന ഗാഡ്ജറ്റുകളിൽ ഒന്നാണ് സ്മാർട്ട്ഫോണുകൾ. Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ 40 ശതമാനം വരെയാണ് സ്മാർട്ട്ഫോണുകൾക്കും അക്സസറികൾക്കും ലഭിക്കുന്ന ഡിസ്കൌണ്ട്.

 

എസ്ബിഐ ബാങ്ക്

എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലും ഇഎംഐ ട്രാൻസാക്ഷനുകളിലും 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും. മറ്റ് ബാങ്ക് ഓഫറുകളും ആമസോണിൽ നിന്ന് ഫോണുകൾ വാങ്ങുന്നവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. മികച്ച ഓഫറുകളിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 5ജി ഡിവൈസുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് 10ആർ 5ജി

വൺപ്ലസ് 10ആർ 5ജി

എസ്ബിഐ കാർഡുപയോഗിക്കുമ്പോൾ ലഭിക്കുന്ന 10 ശതമാനം ഡിസ്കൌണ്ട് കൂടി കണക്കിലെടുത്താൽ 29,999 രൂപയ്ക്ക് വൺപ്ലസ് 10ആർ 5ജി സ്വന്തമാക്കാൻ സാധിക്കും. പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്താൽ 18,000 രൂപ വരെ ലാഭിക്കുകയും ചെയ്യാം. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഡിസ്പ്ലെ, 50 എംപി പ്രൈമറി ക്യാമറ, 16 എംപി സെൽഫി സെൻസർ, മീഡിയടെക് ഡൈമൻസിറ്റി 8100 മാക്സ്, 5000 എംഎഎച്ച് ബാറ്ററി, 80W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഡിവൈസിൽ ഉണ്ട്.

ബജറ്റ് വിപണിയിലെ സൂപ്പർസ്റ്റാറുകൾക്ക് കിടിലൻ ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺ | Amazonബജറ്റ് വിപണിയിലെ സൂപ്പർസ്റ്റാറുകൾക്ക് കിടിലൻ ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺ | Amazon

റെഡ്മി നോട്ട് 12 5ജി
 

റെഡ്മി നോട്ട് 12 5ജി

10 ശതമാനം ഡിസ്കൌണ്ടിന് ശേഷം 16,499 രൂപയ്ക്ക് റെഡ്മി നോട്ട് 12 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ ( 120 ഹെർട്സ് റിഫ്രഷ് റേറ്റ് ), സ്നാപ്പ്ഡ്രാഗൺ 4 ജെൻ1 എസ്ഒസി, 48 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 13 എംപി സെൽഫി സെൻസർ, 5000 mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നീ ഫീച്ചറുകളും റെഡ്മി നോട്ട് 12 5ജി സ്മാർട്ട്ഫോൺ പാക്ക് ചെയ്യുന്നു.

ഐക്കൂ Z6 ലൈറ്റ് 5ജി

ഐക്കൂ Z6 ലൈറ്റ് 5ജി

ഡിസ്കൌണ്ടുകൾക്ക് ശേഷം ഐക്കൂ Z6 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ 10,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. സ്നാപ്പ്ഡ്രാഗൺ 4 ജെൻ1 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് പകരുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ, 5000 mAh ബാറ്ററി, 50 എംപി പ്രൈമറി ക്യാമറ എന്നിങ്ങനെ എണ്ണം പറഞ്ഞ ഫീച്ചറുകളും ഐക്കൂ Z6 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്കിന് ശേഷം 17,499 രൂപയ്ക്ക് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഡിവൈസിലെ 6.59 ഇഞ്ച് ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റും ഓഫർ ചെയ്യുന്നു. ക്വാൽക്കോമിന്റെ സ്നാപ്പ്ഡ്രാഗൺ 695 5ജി പ്രോസസറാണ് ഡിവൈസിന് കരുത്തേകുന്നത്. 64 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5000 mAh ബാറ്ററി, 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഡിവൈസിലുണ്ട്.

സാംസങ് ഗാലക്സി എസ്20 5ജി

സാംസങ് ഗാലക്സി എസ്20 5ജി

ഡിസ്കൌണ്ടുകൾക്ക് ശേഷം 28,749 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്20 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. 6.5 ഇഞ്ച് ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 4,500 mAh ബാറ്ററി, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 865 എസ്ഒസി, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് സാംസങ് ഗാലക്സി എസ്20 5ജി സ്മാർട്ട്ഫോണിന്റെ ഹൈലൈറ്റ് ഫീച്ചറുകൾ.

സ്മാർട്ട് വാച്ചുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ | Amazonസ്മാർട്ട് വാച്ചുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ | Amazon

ഐക്കൂ നിയോ 6 5ജി

ഐക്കൂ നിയോ 6 5ജി

ആമസോൺ സെയിലിനൊപ്പം ലഭിക്കുന്ന ബാങ്ക് ഓഫറുകൾ കൂടി ഉപയോഗപ്പെടുത്തിയാൽ 24,999 രൂപയ്ക്ക് ഐക്കൂ നിയോ 6 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള ഇ4 അമോലെഡ് ഡിസ്പ്ലെയാണ് ഐക്കൂ നിയോ 6 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. സ്നാപ്പ്ഡ്രാഗൺ 870 5ജി എസ്ഒസി, 64 എംപി ഒഐഎസ് മെയിൻ ക്യാമറ, 4,700 mAh ബാറ്ററി, 80W ഫ്ലാഷ് ചാർജ് സപ്പോർട്ട് എന്നിവയും ഈ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

റെഡ്മി 11 പ്രൈം 5ജി

റെഡ്മി 11 പ്രൈം 5ജി

11,999 രൂപ നിരക്കിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോൺ ബാങ്ക് ഡിസ്കൌണ്ടിന് ശേഷം 10,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാൻ കഴിയും. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള അഡാപ്റ്റീവ്സിങ്ക് ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസർ, 50 എംപി എഐ ഡ്യുവൽ ക്യാമറ സെറ്റപ്പ്, 5000 mAh ബാറ്ററി, 18W ഫാസ്ററ് ചാർജിങ് സപ്പോർട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഡിവൈസിൽ ഉണ്ട്.

ഐക്കൂ 9 എസ്ഇ 5ജി

ഐക്കൂ 9 എസ്ഇ 5ജി

മൊത്തത്തിലുള്ള ബാങ്ക് ഡിസ്കൌണ്ടുകൾക്ക് ശേഷം 25,990 രൂപയ്ക്ക് ഐക്കൂ 9 എസ്ഇ 5ജി സ്മാർട്ട്ഫോൺ കൈക്കലാക്കാൻ കഴിയും. ക്വാൽക്കോമിന്റെ സ്നാപ്പ്ഡ്രാഗൺ 8885ജി ചിപ്പ്സെറ്റ് കരുത്തേകുന്ന സ്മാർട്ട്ഫോണിൽ 4,500 mAh ബാറ്ററിയും 66W ഫ്ലാഷ് ചാർജിങ് സപ്പോർട്ടും ലഭ്യമാണ്. 48 എംപി പ്രൈമറി ക്യാമറയും 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലെയും ഐക്കൂ 9 എസ്ഇ 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

വൺപ്ലസ് നോർഡ് 2ടി

വൺപ്ലസ് നോർഡ് 2ടി

സെയിൽ സമയത്ത് 27,499 രൂപ വിലയിൽ വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. 50 എംപി മെയിൻ ക്യാമറ ഫീച്ചർ ചെയ്യുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഓഫർ ചെയ്യുന്ന 6.43 ഇഞ്ച് ഡിസ്പ്ലെ, മീഡിയടെക് ഡൈമൻസിറ്റി 1300 എസ്ഒസി, 4,500 mAh ബാറ്ററി, 80 W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ട് എന്നിവയെല്ലാം വൺപ്ലസ് നോർഡ് 2ടിയുടെ ഫീച്ചറുകളാണ്.

Best Mobiles in India

English summary
The Great Republic Day Sale is going on at Amazon. In the sale, which will be held until January 20, it is possible to get various types of products from various companies at a low price. Up to 40 percent off on smartphones and accessories.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X