മണ്ടത്തരം കാണിക്കരുത്, നിസാര കാര്യമല്ല! സ്മാർട്ട്ഫോൺ നന്നാക്കാൻ നൽകും മുമ്പ് നിർബന്ധമായും ശ്രദ്ധിക്കേണ്ടവ

|

നമ്മളിൽ പലരുടെയും ജീവിതം ഇന്ന് മുന്നോട്ടുപോകുന്നത് സ്മാർട്ട്ഫോണുകളുമായി ആഴത്തിൽ ബന്ധം സ്ഥാപിച്ചുകൊണ്ടാണ്. ഏറ്റവും അ‌ടുപ്പമുള്ള ആളുകൾക്ക്പോലും അ‌റിയാത്ത നിങ്ങളുടെ രഹസ്യങ്ങൾ അ‌റിയുന്ന ഒന്നാണ് നിങ്ങളുടെ സ്മാർട്ട്ഫോൺ. സ്മാർട്ട്ഫോണിലെ നിങ്ങളുടെ ഓരോ ചലനവും ഡിജിറ്റൽ ലോകത്ത് രേഖപ്പെടുത്തപ്പെട്ടിരിക്കാം. നിസാരമായി ​കൈകാര്യം ചെയ്യുമെങ്കിലും അ‌ത്ര നിസാരക്കാരനല്ല സ്മാർട്ട്ഫോൺ എന്ന് അ‌റിയാമല്ലോ. സ്മാർട്ട്ഫോൺ കൊണ്ടുനടക്കുമ്പോൾ മാത്രമല്ല, പരിപാലിക്കുമ്പോഴും നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

 

ചിത്രങ്ങളായും വീഡിയോയായും

ചിത്രങ്ങളായും വീഡിയോയായും മറ്റ് പ്രധാന ഡോക്യുമെന്റുകളായുമൊക്കെ നമുക്ക് വേണ്ട ഒരുപാട് ഡാറ്റകളുടെ നിലവറ കൂടിയാണ് നമ്മുടെ സ്മാർട്ട്ഫോണുകൾ. എത്ര ശ്രദ്ധയോടെ പരിപാലിച്ചാലും മിക്ക സ്മാർട്ട്ഫോണുകൾക്കും ഏതു സമയത്തും തകരാർ സംഭവിക്കാം. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ നാം സർവീസ് സെന്ററുകളെ ആശ്രയിക്കാതെ മറ്റ് മാർഗങ്ങളില്ല. ഫോൺ കേടാകുന്നതും നന്നാക്കാൻ കടയിൽ കൊടുക്കുന്നതുമൊക്കെ സ്വാഭാവികമായി നടന്നുവരുന്ന കാര്യങ്ങളാണ്. എന്നാൽ ഇവിടെ സ്മാർട്ട്ഫോൺ ഉടമ പുല​ർത്തേണ്ട കുറച്ച് ജാഗ്രതാ നടപടികളുണ്ട്.

രഹസ്യങ്ങളും വ്യക്തിവിവരങ്ങളും

കാരണം നിങ്ങളുടെയും ഒരുപക്ഷേ നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടേത് ഉൾപ്പെടെയുള്ള രഹസ്യങ്ങളും വ്യക്തിവിവരങ്ങളും അ‌ടങ്ങിയ സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ മറ്റൊരാളുടെ ​കൈയിലേക്ക് നൽകാൻ പോകുന്നത്. അ‌പ്പോൾ തീർച്ചയായും ചില മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഏറെ അ‌ടുപ്പമുള്ള സർവീസ് സെന്ററിലാണ് സ്മാർട്ട്ഫോൺ നന്നാക്കാൻ നൽകുന്നത് എങ്കിൽപ്പോലും ഇന്നത്തെ കാലഘട്ടത്തിൽ റിസ്ക് എടുക്കാതെ, കഴിവതും ചെയ്യാൻ ശ്രമിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ദിവസങ്ങൾ നിസാരമായി തള്ളിനീക്കാം, ഈ ബിഎസ്എൻഎൽ പ്ലാൻ അ‌തിൽ കേമനാ!ദിവസങ്ങൾ നിസാരമായി തള്ളിനീക്കാം, ഈ ബിഎസ്എൻഎൽ പ്ലാൻ അ‌തിൽ കേമനാ!

ഡാറ്റ ബാക്കപ്പ് ചെയ്യുക
 

ഡാറ്റ ബാക്കപ്പ് ചെയ്യുക

ഇക്കാലത്ത്, നമ്മുടെ ഫോണിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഡാറ്റ. അക്കൗണ്ട് വിശദാംശങ്ങൾ, പ്രധാനപ്പെട്ട ഇമെയിലുകൾ, സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ, ഡോക്യുമെന്റുകൾ മുതലായവ നമ്മുടെ ഫോണുകളിൽ ഉണ്ടാകും. ഫോൺ നന്നാക്കുന്നതിനിടെ ഈ ഡാറ്റ നഷ്ടപ്പെടാതിരിക്കാൻ മുൻകരുതലെടുക്കുന്നത് നല്ലതാണ്. ഗൂഗിൾ കോൺടാക്റ്റ്, ഗൂഗിൾ ​ഡ്രൈവ് തുടങ്ങിയ സൗകര്യങ്ങൾ ഡാറ്റ സൂക്ഷിക്കാനായി ഈ ഘട്ടത്തിൽ ഉപയോഗിക്കുന്നത് നന്നായിരിക്കും. കൂടാതെ മറ്റ് എക്സ്റ്റേണൽ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള മറ്റ് സ്റ്റോറേജ് സൗകര്യങ്ങളും ഡാറ്റ ബാക്കപ്പിനായി ഉപയോഗിക്കാം. എന്തായാലും സർവീസിന് നൽകും മുമ്പ് പ്രധാന വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

സിം കാർഡ് നീക്കം ചെയ്യുക

സിം കാർഡ് നീക്കം ചെയ്യുക

കേൾക്കുമ്പോൾ ഇത് അ‌ൽപ്പം വിചിത്രമായ ഒരു കാര്യമായി തോന്നാമെങ്കിലും സിം നീക്കേണ്ടതും പ്രധാനമാണ്. നിങ്ങളുടെ സിം അബദ്ധത്തിൽ തെറ്റായ ആളുകളുടെ കൈകളിൽ എത്തിയാൽ ഒരുപക്ഷേ ദുരുപയോഗം ചെയ്തേക്കാം. അതിനാൽ, സിം കാർഡ് പുറത്തെടുത്ത് സൂക്ഷിക്കുക. മാത്രമല്ല ഫോൺ തിരികെ ലഭിക്കുന്നതുവരെ, മറ്റേതെങ്കിലും ഫോണിൽ നിങ്ങൾക്ക് സിം കാർഡ് ഉപയോഗിക്കുകയും ചെയ്യാം.

ഐഎസ്ആർഒയുടെ ചിറകിൽ, ​മൈക്രോസോഫ്റ്റ് തണലിൽ, ശാസ്ത്രസാങ്കേതിക രംഗത്ത് കുതിക്കാൻ ഇന്ത്യ!ഐഎസ്ആർഒയുടെ ചിറകിൽ, ​മൈക്രോസോഫ്റ്റ് തണലിൽ, ശാസ്ത്രസാങ്കേതിക രംഗത്ത് കുതിക്കാൻ ഇന്ത്യ!

പാസ്വേഡുകൾ നീക്കം ചെയ്യുക

പാസ്വേഡുകൾ നീക്കം ചെയ്യുക

സ്മാർട്ട്ഫോൺ ഒരു പിൻ, പാറ്റേൺ ലോക്ക് അല്ലെങ്കിൽ ഫിംഗർപ്രിന്റ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിൽ, റിപ്പയറിങ്ങിന് നൽകും മുമ്പ് അ‌വ മാറ്റുന്നത് നല്ലതാണ്. ഫോൺ നന്നാക്കുന്ന വേളയിൽ ഇത് റിപ്പയർ ചെയ്യുന്ന ആളുടെ പണി കുറയ്ക്കും. ആവശ്യമുള്ള ഡാറ്റകൾ ഫോൺ ​കൈമാറുന്നതിന് മുമ്പ് സുരക്ഷിതമായി നീക്കുന്നതിനാൽ ഭയപ്പെടുകയും വേണ്ട. സർവീസ് സെന്ററുകാർക്ക് ഏറെ തിരക്കുകാണും. അ‌തിനിടെ ലോക്ക് മാറ്റാതെ ഫോൺ നൽകിയിട്ട് പോയാൽ, അ‌ത് അ‌ഴിക്കാൻ മെനക്കെടാനുള്ള സമയം ഇല്ലാത്തതിനാൽ ചിലപ്പോൾ നിങ്ങളുടെ സ്മാർട്ട്ഫോൺ അ‌വർ ഏതേലും മൂലയിലേക്ക് മാറ്റിയിടാനും സാധ്യതയുണ്ട്. അ‌തുകൊണ്ട് ലോക്ക് മാറ്റാൻ ശ്രദ്ധിക്കുക.

മെമ്മറി കാർഡുകൾ നീക്കുക

മെമ്മറി കാർഡുകൾ നീക്കുക

സ്മാർട്ട്ഫോണിലെ മെമ്മറി കാർഡും നിരവധി ഡാറ്റയും പ്രധാന വിവരങ്ങളും ഉള്ളടങ്ങിയതാണ്. അ‌തിനാൽ ഫോൺ നന്നാക്കാൻ നൽകും മുമ്പ് മെമ്മറി കാർഡും ഊരിയെടുക്കുക. മിക്ക സർവീസ് സെന്ററുകളും മെമ്മറി കാർഡും സിം കാർഡുമൊക്കെ റിപ്പയറിങ്ങിന് ഫോൺ സ്വീകരിക്കുമ്പോൾ ഊരിയെടുത്ത് ഉടമയെ ഏൽപ്പിക്കാറുണ്ട്. എങ്കിലും തിരക്കുമൂലം ചിലർക്ക് എപ്പോഴും അ‌തിന് സമയം കിട്ടിയെന്ന് വരില്ല. അ‌തിനാൽ അ‌ക്കാര്യവും നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

അ‌ഴകോടെ എത്തും, അ‌ഴക് പകർത്തും; ഭൂലോകം ഇളക്കിമറിക്കാൻ സാംസങ് ഗാലക്സി 23 എത്തുന്നുഅ‌ഴകോടെ എത്തും, അ‌ഴക് പകർത്തും; ഭൂലോകം ഇളക്കിമറിക്കാൻ സാംസങ് ഗാലക്സി 23 എത്തുന്നു

ഐഎംഇഐ നമ്പർ രേഖപ്പെടുത്തുക

ഐഎംഇഐ നമ്പർ രേഖപ്പെടുത്തുക

ഒരമ്മപെറ്റ സ്മാർട്ട്ഫോൺ മക്കൾ ഒരുപാടെണ്ണം നാട്ടിലുണ്ടാകും. നിങ്ങളുടെ ​കൈയിൽ ഉള്ള സ്മാർട്ട്ഫോണിന്റെ അ‌തേ നിറവും മോഡലുമെല്ലാം ഒത്തുചേരുന്ന നിരവധി ഡി​വൈസുകൾ ചിലപ്പോൾ റിപ്പയറിങ് കേന്ദ്രത്തിൽ ഉണ്ടാകും. അ‌തിനാൽ റിപ്പയറിങ്ങിന് നൽകും മുമ്പ് നമ്മുടെ ഫോണിന്റെ ഐഎംഇഐ നമ്പർ നമ്മൾ രേഖപ്പെടുത്തുക. തിരിച്ച് ഫോൺ കിട്ടുമ്പോൾ നേരത്തെ രേഖപ്പെടുത്തിയ ഐഎംഇഐ നമ്പരിലുള്ള സ്മാർട്ട്ഫോൺ ആണ് ലഭിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഐഎംഇഐ നമ്പർ കണ്ടില്ലെങ്കിൽ ഡയൽ പാഡിൽ *#06# എന്ന് ഡയൽ ചെയ്താൽ മതി, സ്ക്രീനിൽ IMEI നമ്പർ തെളിയും.

ഫാക്ടറി റീസെറ്റ് നടത്തുക

ഫാക്ടറി റീസെറ്റ് നടത്തുക

സർവീസിന് നൽകും മുമ്പ് നമ്മുടെ ഫോണിലെ രഹസ്യവിവരങ്ങൾ ഉൾപ്പെടെ നശിപ്പിക്കുന്നതിനായി ഫോൺ റീസെറ്റ് ചെയ്യുന്നത് നല്ലതാണ്. പക്ഷേ റീസെറ്റ് ചെയ്യും മുമ്പ് ആവശ്യമുള്ള ഡാറ്റയെല്ലാം സുരക്ഷിതമായി കോപ്പിചെയ്ത് എടുത്തിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണം.

അ‌ക്കൗണ്ടുകൾ റിമൂവ് ചെയ്യുക

നിരവധി അ‌ക്കൗണ്ടുകളും അ‌വയുടെ പാസ്വേഡും മറ്റ് വിവരങ്ങളുമൊക്കെ നമ്മുടെ ഫോണിൽ ലോഗിൻ ചെയ്ത് ഇട്ടിട്ടുണ്ടാകും. ഫോൺ റിപ്പയറിങ്ങിന് നൽകും മുമ്പ് എല്ലാ അ‌ക്കൗണ്ടുകളും റിമൂവ് ചെയ്യുക. തുടർന്ന് ഫാക്ടറി റീസെറ്റ് ചെയ്യുക.

ആധാറിൽ ഈ മാറ്റത്തിന് ഇനി കൈരേഖ പോലും കാണിക്കേണ്ട; ഉപകാരപ്പെടുക കോടിക്കണക്കിന് ആളുകൾക്ക് | Aadhaar Updateആധാറിൽ ഈ മാറ്റത്തിന് ഇനി കൈരേഖ പോലും കാണിക്കേണ്ട; ഉപകാരപ്പെടുക കോടിക്കണക്കിന് ആളുകൾക്ക് | Aadhaar Update

വിശ്വസിക്കാവുന്നവരെ മാത്രം ആശ്രയിക്കുക

വിശ്വസിക്കാവുന്നവരെ മാത്രം ആശ്രയിക്കുക

നിങ്ങളുടെ ഫോണിലെ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ നമ്മളാൽ ആകുന്നത് എല്ലാം ചെയ്യുന്നതോടൊപ്പം സ്മാർട്ട്ഫോൺ ഏൽപ്പിക്കുന്നത് വിശ്വസിക്കാവുന്ന കരങ്ങളിലാണെന്ന് ഉറപ്പാക്കുകയും വേണം. വിവരങ്ങൾ നീക്കി നൽകിയാലും ഫോൺ നൽകുന്ന ഇടം സുരക്ഷിതമായിരിക്കണം. മാത്രമല്ല ടെക്നീഷ്യൻ വിദഗ്ധൻ കൂടിയാകണം. അ‌ല്ലെങ്കിൽ ഒരുപക്ഷേ ഉണ്ടായിരുന്നതിനേക്കാൾ മോശം അ‌വസ്ഥയിലാകും ഫോൺ തിരികെ കിട്ടുക.

എല്ലാ വിവരങ്ങളും പറഞ്ഞുകൊടുക്കുക

എല്ലാ വിവരങ്ങളും പറഞ്ഞുകൊടുക്കുക

ഫോൺ നന്നാക്കാൻ നൽകുമ്പോൾ നാം നേരിടുന്ന പ്രശ്നങ്ങൾ എല്ലാം ഒന്നുവിടാതെ ടെക്നീഷ്യനോട് പറഞ്ഞു നൽകാൻ ശ്രദ്ധിക്കണം. ഇത് പ്രശ്നം കണ്ടെത്താനും നന്നാക്കാനുമൊക്കെ ഏറെ ഉപകാരപ്പെടും.

വാറന്റി ആവശ്യപ്പെടുക

റിപ്പയറിങ് കേന്ദ്രത്തിൽ വാറന്റി ആവശ്യപ്പെടുന്നത് ഒരു മോശം കാര്യമായോ കുറച്ചിലായോ ചിന്തിക്കേണ്ട ആവശ്യമില്ല. നല്ലരീതിയിൽ സർവീസ് നടത്തി നൽകേണ്ടത് അ‌വരുടെ ഉത്തരവാദിത്തമാണ്. പല ഡി​​വൈസുകളും നന്നാക്കി ദിവസങ്ങൾക്കകം വീണ്ടും തകരാറിലാകും. അ‌ത്തരം സാഹചര്യങ്ങളിൽ ഒരേ കാര്യത്തിനായി വീണ്ടും പണം മുടക്കുന്നത് ഒഴിവാക്കാൻ വാറന്റി ചോദിക്കുന്നത് നല്ലതാണ്.

എല്ലായ്പ്പോഴും ഈ കാര്യങ്ങളെല്ലാം നിർവഹിക്കാൻ സാധിച്ചു എന്നുവരില്ല. എങ്കിലും സാഹചര്യങ്ങൾക്ക് അ‌നുസരിച്ച് പരമാവധി ശ്രദ്ധ പുലർത്തിവേണം സ്മാർട്ട്ഫോൺ റിപ്പയറിങ്ങിന് നൽകാൻ.

 'അ‌പ്രത്യക്ഷമാകുന്നവരെ' പിടിച്ചുനിർത്താം; പ്രധാനചാറ്റുകൾ ഡിലീറ്റാകാതെ സംരക്ഷിക്കാൻ വാട്സ്ആപ്പ് 'അ‌പ്രത്യക്ഷമാകുന്നവരെ' പിടിച്ചുനിർത്താം; പ്രധാനചാറ്റുകൾ ഡിലീറ്റാകാതെ സംരക്ഷിക്കാൻ വാട്സ്ആപ്പ്

Best Mobiles in India

English summary
Smartphones also store a lot of data that we need, like pictures, videos, and other important documents. No matter how carefully maintained, most smartphones can fail at any time. Here are some precautions to be followed when we rely on service centres at such times.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X