ഐഫോൺ വന്ത് അ‌ലർജി​യാ സാർ? ​പ്രമുഖനെ ഇഷ്ടമില്ലാത്ത 'പ്രമുഖൻ'! തന്റെഫോൺ സാംസങ് ആണെന്ന് ബിൽ ഗേറ്റ്സ്

|

കൈയിൽ കുറച്ച് കാശുണ്ടായിരുന്നെങ്കിൽ ആദ്യം പോയി ഒരു ആപ്പിൾ ഐഫോൺ വാങ്ങുന്ന കട്ട ഐഫോൺ ഫാൻസ് നമുക്കിടയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഉണ്ടാകും. കാരണം ഒരു ആപ്പിൾ ഐഫോൺ സ്വന്തമാക്കണമെന്ന മോഹം അ‌ത്രമേൽ ഉള്ളിൽ കൊണ്ടുനടക്കുന്ന നിരവധി ആളുകളെ നമുക്കു ചുറ്റും തന്നെ കാണാം. ലോകത്തെല്ലായിടത്തും ആപ്പിളിനും അ‌വരുടെ ഐഫോണുകൾക്കും ആരാധകരുണ്ട്. സ്മാർട്ട്ഫോണുകളുടെ ലോകത്ത് കിരീടം വയ്ക്കാത്ത രാജാവായി വിലസുന്നവരാണ് ഐഫോണുകൾ എന്ന് പറയാം. തങ്ങൾക്ക് എതിരാളികളാകാൻ പോകുന്ന ആരും സ്മാർട്ട്ഫോൺ ലോകത്ത് ഉണ്ടാകാൻ പാടില്ലെന്ന് ആപ്പിൾ ആഗ്രഹിക്കുന്നു.

പേരും പ്രശസ്തിയും

ആപ്പിൾ സ്മാർട്ട്ഫോണുകളുടെ പേരും പ്രശസ്തിയും കണ്ട് അ‌വ ​കൈയിൽ കൊണ്ടുനടക്കുന്നത് അ‌ഭിമാനമായി കരുതുന്നവർ ഏറെയാണ്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിലുള്ള ആപ്പിളിന്റെ ശ്രദ്ധയും സുരക്ഷാ ഫീച്ചറുകളും പ്രൗഡിയുമൊക്കെ ലോകത്തെ പല പ്രമുഖരെയും ഐഫോൺ ആരാധകരാക്കിയിട്ടുണ്ട്. സെലിബ്രിറ്റികളും വിഐപികളും ആപ്പിളിനെയും അ‌വരുടെ ഐഫോണുകളെയും ഇങ്ങനെ താഴത്തും തറയിലും വയ്ക്കാതെ കൊണ്ടുനടക്കുന്നതിനിടെ അ‌വരിൽനിന്നെല്ലാം വ്യത്യസ്തനായൊരു സെലിബ്രിറ്റിയുടെ കഥയാണ് ഇപ്പോൾ സ്മാർട്ട്ഫോൺ പ്രേമികൾ അ‌മ്പരപ്പോടെ കേൾക്കുന്നത്. ആപ്പിളിനെ തള്ളിയ ആ വിവിഐപി ആരാണെന്നോ? ​മൈക്രോസോഫ്ടിന്റെ സഹ സ്ഥാപകനായ സാക്ഷാൽ ബിൽ​ ഗേറ്റ്സ്.

പണം പിരിക്കാൻ സ്വകാര്യ കമ്പനി; 37 ലക്ഷം സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബിപണം പിരിക്കാൻ സ്വകാര്യ കമ്പനി; 37 ലക്ഷം സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബി

എല്ലാവരും ഐഫോൺ ഉപയോഗിക്കുമ്പോൾ

എല്ലാവരും ഐഫോൺ ഉപയോഗിക്കുമ്പോൾ അ‌ത്രയും കേൾവികേട്ട ഐഫോണും ഉപേക്ഷിച്ച് ബിൽ ഗേറ്റ്സ് കൊണ്ടുനടക്കുന്ന ആ സ്മാർട്ട്ഫോൺ ഏതുകമ്പനിയുടേതാകും എന്ന് ആലോചിച്ചുനോക്കിയോ? ആപ്പിൾ തങ്ങളുടെ മുന്നിൽ ഒന്നുമല്ല എന്ന ഭാവത്തിൽ വിലസുന്ന സാംസങ്ങ് ആണ് ആ വമ്പൻ. സാംസങ്ങിന്റെ ഗാലക്സി ഫോൾഡ് ഇസഡ് 4 ആണ് താൻ ഉപയോഗിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം റെഡ്ഡിറ്റ് പോസ്റ്റിൽ ബിൽ ഗേറ്റ്സ് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സ്മാർട്ട്ഫോൺ ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്.

പിന്നിലെ കഥ
 

തന്റെ ​കൈയിൽ ഈ സാംസങ് സ്മാർട്ട്ഫോൺ എത്തിയതിനു പിന്നിലെ കഥയും അ‌ദ്ദേഹം റെഡ്ഡിറ്റിൽ പങ്കുവച്ചിരുന്നു. ഒരിക്കൽ ബിൽ ഗേറ്റ്സ് ദക്ഷിണകൊറിയയിൽ പോയപ്പോൾ സാംസങ് മേധാവി ജെ.​വൈ ലീയുമായി കൂടിക്കാഴ്ച നടത്തി. അ‌ന്ന് സാംസങ്ങിന്റെ തന്നെ ഗാലക്‌സി ഇസഡ് ഫോൾഡ് 3 ആയിരുന്നു ബിൽ ഗേറ്റ്സ് ഉപയോഗിച്ചിരുന്നത്. ലീയുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിൽ അ‌ദ്ദേഹം തനിക്ക് സമ്മാനമായി നൽകിയതാണ് ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗാലക്സി ഫോൾഡ് ഇസഡ് 4 എന്നും ഗേറ്റ്സ് വെളിപ്പെടുത്തി.

പ്രണയഭാവം മറന്ന്, 'വികാരപരവശ'യാകുന്നു; വേലിയിലിരുന്ന പാമ്പായി സെക്‌സ്റ്റിങ് ചാറ്റ്‌ബോട്ട് റെപ്ലിക!പ്രണയഭാവം മറന്ന്, 'വികാരപരവശ'യാകുന്നു; വേലിയിലിരുന്ന പാമ്പായി സെക്‌സ്റ്റിങ് ചാറ്റ്‌ബോട്ട് റെപ്ലിക!

ഗാലക്സി ഫോൾഡ് ഇസഡ് 4

ഗാലക്സി ഫോൾഡ് ഇസഡ് 4 ന്റെ വലിയ ഡിസ്പ്ലേ ഏറെ ഉപകാരപ്രദമാണെന്നും ഒരു ടാബ്ലെറ്റ് കൊണ്ടുനടക്കുന്ന ബുദ്ധിമുട്ട് ഇതുമൂലം ഒഴിവാകുന്നു എന്നും ബിൽ ഗേറ്റ്സ് സാക്ഷ്യപ്പെടുത്തുന്നു. ഈ സ്മാർട്ട്ഫോണും തന്റെ ദൈനംദിന പിസിയായി വിൻഡോസ് സർഫേസ് സ്റ്റുഡിയോയും ഉപയോഗിക്കുന്നുണ്ടെന്ന് അ‌ദ്ദേഹം പറഞ്ഞു. നിലവിൽ ​മൈക്രോസോഫ്ട് സിഇഒ സത്യനാദെല്ലയും അ‌ദ്ദേഹത്തിന്റെ സംഘവും നടത്തിവരുന്ന ചില പ്രോജക്ടുകളിൽ താൻ ഭാഗമാണെന്നും പുതുതലമുറയിലെ ആളുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും അ‌ദ്ദേഹം വ്യക്തമാക്കി.

സാംസങ് പ്രേമം

ബിൽ ഗേറ്റിന്റെ സാംസങ് പ്രേമം കണ്ട്, ഐഫോൺ വാങ്ങാനുള്ള പണം ഇല്ലാത്തതുകൊണ്ടാകും ബിൽഗേറ്റ്സ് ഐഫോൺ വാങ്ങാത്തത് എന്ന് ചിന്തിച്ചുപോകുന്നവർ ഉണ്ടാകും. കാരണം ഐഫോണുകളുടെ വില അ‌ത്രയ്ക്കും വലിയൊരു ഘടകമാണല്ലോ. സാധാരണക്കാരനിൽനിന്ന് ഐഫോണുകളെ അ‌കറ്റുന്നത് തന്നെ ഈ വിലയാണ്. ലോകകോടീശ്വരന്മാരിൽ ആറാം സ്ഥാനത്തുള്ള ബിൽ ഗേറ്റ്സിന് പണം ഒരു വിഷയമല്ലെന്ന് പ്രത്യേകം പറയേണ്ട കാര്യവുമില്ലല്ലോ. വിലയുടെ കാര്യത്തിൽ ഐഫോണുകളെക്കാൾ ഒട്ടും പിന്നിലല്ല ഈ സാംസങ് സ്മാർട്ട്ഫോൺ.

ചുമ്മാതെ ഞെക്കിപ്പൊട്ടിക്കാം! ഇമോജികൾ ഉൾപ്പെടെ പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മീറ്റ്ചുമ്മാതെ ഞെക്കിപ്പൊട്ടിക്കാം! ഇമോജികൾ ഉൾപ്പെടെ പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മീറ്റ്

പ്രീമിയം ഗാഡ്‌ജെറ്റുകളിൽ ഒന്നാണ്

ഇപ്പോൾ വിപണിയിൽ ലഭ്യമായ ഏറ്റവും പ്രീമിയം ഗാഡ്‌ജെറ്റുകളിൽ ഒന്നാണ് ഗാലക്സി ഫോൾഡ് ഇസഡ് 4. ഇന്ത്യയിൽ 256 ജിബിയുടെ ഗാലക്സി ഫോൾഡ് ഇസഡ് 4 വേരിയന്റിന് ഏകദേശം 1,54,999 രൂപ ആണ് വില. ബിൽഗേറ്റിന് എന്തായാലും കുറഞ്ഞ മോഡൽ ആയിരിക്കില്ല ലഭിച്ചിരിക്കുക. ആ നിലയ്ക്ക് കണക്കു കൂട്ടിയാൽ ഏറ്റവും മികച്ച 1ടിബി സ്റ്റോറേജും 12ജിബി റാം മോഡലുമാകും ബിൽ ഗേറ്റ്സ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഇതിന് ഏകദേശം 1,84,999 രൂപയാണ് വില.

ഓട്ടോറിക്ഷ പെയിന്റടിച്ചാൽ ഫെറാറിയാകുമോ? അറിയാം ഐഫോൺ 14-ന്റെ അപരനെക്കുറിച്ച്ഓട്ടോറിക്ഷ പെയിന്റടിച്ചാൽ ഫെറാറിയാകുമോ? അറിയാം ഐഫോൺ 14-ന്റെ അപരനെക്കുറിച്ച്

Best Mobiles in India

English summary
Microsoft co-founder Bill Gates revealed in a Reddit post that he is using Samsung's Galaxy Fold Z4. He said he also uses a Windows Surface Studio as his everyday PC. He also shared the story behind getting this Samsung smartphone in his hands on Reddit.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X