ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള

|

"പ്ലാച്ചിമടയിലെ കോഴികൾ കൂകി കൊക്കോ കൊക്കോ, "കൊക്കോകോള" മലയാളികളുടെ നാവിൻതുമ്പിൽ നിന്ന് പോകാത്ത ഈ പാരഡി ഗാനവരികൾക്ക് പിന്നിൽ ലോകത്തെ ഏറ്റവും വലിയ കുത്തക കമ്പനികളിലൊന്നിനെ മുട്ടു കുത്തിച്ച ഐതിഹാസിക സമരചരിത്രം പറയാനുണ്ട്. പ്ലാച്ചിമടയിൽ മുട്ടുകുത്തിയെങ്കിലും ആഗോള തലത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ബ്രാൻഡുകളിൽ ഒന്നാണ് കൊക്കോകോള. ശീതള പാനീയ വ്യവസായത്തിന്റെ തലപ്പത്ത് നിൽക്കുന്ന കമ്പനി ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അതേ നിങ്ങൾ കേട്ടത് ശരി തന്നെയാണ്. കൊക്കോകോളയുടെ പേരിൽ ഒരു പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നു.

ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള

ചൈനയിൽ നിന്നുള്ള ഒരു പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുമായി സഹകരിച്ചാണ് കൊക്കോകോള പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതെന്നാണ് വിവരം. വരുന്ന ആഴ്ചകളിൽ തന്നെ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ചിനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ലീക്ക് റിപ്പോർട്ടുകളിലൂടെയും മറ്റും കൊക്കോകോള ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവിരങ്ങൾ പുറത്ത് വരുന്നുമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

കൊക്കോകോള സ്മാർട്ട്ഫോൺ ( Coca-Cola Smartphone )

നേരത്തെ പറഞ്ഞത് പോലെ പേരറിയാത്ത ബ്രാൻഡുമായി സഹകരിച്ചാണ് കൊക്കോകോള തങ്ങളുടെ ബ്രാൻഡിൽ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്. ഇതേക്കുറിച്ച് വിശദമായി പറയാം, അതിന് മുമ്പ് ഫോണിന്റെ ഡിസൈൻ ( ലീക്ക് റിപ്പോർട്ട് പ്രകാരം ) എങ്ങനെയുണ്ടെന്ന് നോക്കാം. കോക്കോകോള ബ്രാൻഡിന്റെ റെഡ് കളറുമായാണ് സ്മാർട്ട്ഫോണും വരുന്നത്. കൊക്കോകോള ഫോൺ, കോള ഫോൺ എന്നീ പേരുകളിൽ ഒന്നായിരിക്കും ഡിവൈസിന് നൽകുന്നത്.

പുറത്ത് വന്ന ചിത്രത്തിൽ ചുവന്ന നിറത്തിലുള്ള ഫോണിന്റെ റിയർ പാനൽ ഡിസൈൻ വ്യക്തമായി കാണാൻ കഴിയും. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഒരു എൽഇഡി ഫ്ലാഷും ഡിവൈസിലുണ്ട്. റിയൽമി 10, റിയൽമി സി33, ഓപ്പോ എ78 എന്നീ സ്മാർട്ട്ഫോണുകളിൽ കാണുന്ന തരത്തിലാണ് കോക്കോകോള ഫോണിലെ റിയർ പാനൽ ക്യാമറ കട്ടൌട്ടുകൾ വരുന്നത്. ഇവിടെയാണ് ഏത് ബ്രാൻഡുമായി സഹകരിച്ചാണ് പുതിയ ഫോൺ പുറത്തിറക്കിയെന്ന കാര്യത്തിൽ അൽപ്പം ആശയക്കുഴപ്പം ഉണ്ടാകുന്നത്. ബജറ്റ് റേഞ്ചിലെ സ്മാർട്ട്ഫോണുകളിൽ സാധാരണയായി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാവാറുമുണ്ട്.

പുറത്ത് വന്ന ചിത്രങ്ങളിൽ വോളിയം റോക്കേഴ്സ് സ്മാർട്ട്ഫോണിന്റെ വലത് വശത്തായി നൽകിയിരിക്കുന്നത് കാണാം. പവർ ബട്ടൺ ഇടത് വശത്തായിരിക്കുമെന്നാണ് ഇത് നൽകുന്ന സൂചന. പവർ ബട്ടണിൽ തന്നെ ഫിംഗർപ്രിന്റ് സെൻസറും കൊടുക്കാൻ സാധ്യതയുണ്ട്. ഫോണിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം അതിന്റെ റിയർ പാനലിൽ നൽകിയിരിക്കുന്ന കോക്കോകോള ബ്രാൻഡിങാണ്. ഗ്രേഡിയന്റ് ബാക്ക് പാനലാണ് ഫോണിനുള്ളതെന്നും പുറത്ത് വന്ന ചിത്രങ്ങൾ സൂചന നൽകുന്നു. ഇടത് വശത്ത് നിന്നും വലത്തോട്ട് നീങ്ങുന്നതിനനുസരിച്ച് കളർ കൂടുതൽ ഡാർക്ക് ആകുന്നുണ്ട്.

റിയൽമി 10 റീബ്രാൻഡ് ചെയ്തിറക്കിയതോ?

കോക്കോകോള ഫോണിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഇത് റിയൽമി 10 അല്ലേ എന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ കുറ്റം പറയാൻ കഴിയില്ല. ഡിസൈൻ, ക്യാമറ ലേ ഔട്ട്, വോളിയം റോക്കേഴ്സ് എന്നിവയൊക്കെ ഏതാണ്ട് ഒരു പോലെയാണ്. സൂചനകൾ ശരിയാണെങ്കിൽ റിയൽമി 10 റീബ്രാൻഡ് ചെയ്താണ് കോക്കോകോള ഫോൺ ഇറക്കിയിരിക്കുന്നത്.

ഇത് യഥാർഥത്തിൽ റീബ്രാൻഡ് ചെയ്ത റിയൽമി 10 തന്നെയാണെങ്കിൽ മീഡിയടെക് ഹീലിയോ ജി99 ചിപ്പ്സെറ്റും മാലി ജി57 ജിപിയുവും ഡിവൈസിൽ ഉണ്ടാകും. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും പ്രതീക്ഷിക്കാം. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമലോഡ് ഡിസ്പ്ലെയും ഡിവൈസിൽ ഉണ്ടാകും. ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഡിസ്പ്ലെ ഫീച്ചർ ചെയ്യും. 50 എംപി പ്രൈമറി ക്യാമറകൾ, 2 എംപി ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ, 5000 mAh ബാറ്ററി യൂണിറ്റ്, 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ "കോക്കോകോള" ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. കോക്കോകോള ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

Best Mobiles in India

English summary
Coca-Cola is one of the most recognized brands globally. The company that dominates the soft drink industry is all set to launch a smartphone. Yes, you heard it right. A new smartphone is coming to the market under the name Coca-Cola.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X