ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക

|

രാജ്യത്തെ പല നഗരങ്ങളിലും 5ജി സേവനങ്ങൾ ഇപ്പോൾ തന്നെ എത്തിയിട്ടുണ്ട്. ജിയോയും എയർടെലുമാണ് ഇന്ത്യയിൽ 5ജി നെറ്റ്വർക്കുകളുടെ വിന്യാസവുമായി മുന്നോട്ട് പോകുന്നത്. വിഐ 5ജി സർവീസ് അവതരിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലെന്നതാണ് വാസ്തവം. നിലവിൽ രാജ്യത്തെ നല്ലൊരു ശതമാനം മൊബൈൽ യൂസേഴ്സിന്റെ കൈയ്യിലും 4ജി ഡിവൈസുകൾ മാത്രമാണുള്ളത്. 5ജി സേവനങ്ങൾ കൂടുതൽ വ്യാപകമാകുന്നതോടെ 5G സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുമെന്നുറപ്പാണ്.

5ജി സ്മാർട്ട്ഫോൺ

ഇത് കേട്ട് ഓടിപ്പോയി ഏതെങ്കിലും ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാമെന്ന് കരുതരുത്. പല ഫോണുകളിലും 5ജി ലഭിക്കുമെങ്കിലും ഇവയുടെ നെറ്റ്വർക്ക് ശേഷി ഉറപ്പാക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഏത് ഫോൺ വാങ്ങുന്നു, ഡിവൈസിന്റെ 5ജി ശേഷി എന്നിവയെല്ലാം പ്രധാനമാണ്. പുതിയ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ അറിഞ്ഞിരിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യേണ്ട ഏതാനും കാര്യങ്ങൾ നോക്കാം.

എല്ലാ ഡിവൈസുകളും ഒരേ തരത്തിൽ 5ജി സപ്പോർട്ട് നൽകുന്നില്ല

എല്ലാ ഡിവൈസുകളും ഒരേ തരത്തിൽ 5ജി സപ്പോർട്ട് നൽകുന്നില്ല

5ജി ചിപ്പ്സെറ്റുള്ള ഒരു സ്മാർട്ട്ഫോൺ ഉണ്ടെന്ന് കരുതി നല്ല 5ജി എക്സ്പീരിയൻസ് ലഭിക്കണമെന്നില്ല. MM വേവുകൾക്കും സബ് 6 GHz ബാൻഡുകൾക്കും സപ്പോർട്ട് നൽകുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രം സ്മാർട്ട്ഫോണുകൾ വാങ്ങുക. ഇതിന് കാരണവുമുണ്ട്. MM വേവുകൾക്കാണ് ഏറ്റവും വേഗതയേറിയ 5ജി സർവീസ് നൽകാൻ കഴിയുക. സബ് 6 GHz ബാൻഡുകൾ 4ജിയേക്കാൾ വേഗത നൽകുന്നുണ്ടെങ്കിലും ഈ ബാൻഡുകൾ പ്രധാനമായും കവറേജിന് വേണ്ടിയുള്ളതാണ്.

നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നുനോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു

സപ്പോർട്ട് ചെയ്യുന്ന ബാൻഡുകളുടെ എണ്ണം

സപ്പോർട്ട് ചെയ്യുന്ന ബാൻഡുകളുടെ എണ്ണം

പുതിയ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന വിഷയം ബാൻഡുകളുടെ എണ്ണമാണ്. 5ജി ബാൻഡുകളെക്കുറിച്ച് സാങ്കേതികമായി മനസിലാക്കണമെന്ന് നിർബന്ധമല്ല. ഏറ്റവും ലളിതമായി പറഞ്ഞാൽ 11 5ജി ബാൻഡുകളോ അതിൽ കൂടുതലോ ഉള്ള സ്മാർട്ട്ഫോണുകൾ സെലക്റ്റ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഇന്ത്യയിൽ എവിടെപ്പോയാലും 5ജി കവറേജ് ലഭിക്കുമെന്ന് ഉറപ്പിക്കാൻ ഇത് സഹായിക്കും.

ഏറ്റവും പുതിയ 5ജി ഫോണുകൾ സെലക്റ്റ് ചെയ്യുക

ഏറ്റവും പുതിയ 5ജി ഫോണുകൾ സെലക്റ്റ് ചെയ്യുക

5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യത്തിലും ശ്രദ്ധ നൽകേണ്ടതുണ്ട്. വാങ്ങുമ്പോൾ അവ വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണുകൾ ആണെന്ന് ഉറപ്പിക്കുക. പുതിയ ഫോണുകൾ നല്ല കവറേജും സ്പീഡും ഉറപ്പ് നൽകുന്ന ആന്റിനകളുമായാണ് എത്തുന്നത്. പഴയ ഫോണുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്നത് ആകർഷകമായി തോന്നാം. പക്ഷെ അവ പരിമിതമായ 5ജി സേവനങ്ങൾ മാത്രമായിരിക്കും ഓഫർ ചെയ്യുക.

ബാറ്ററി കപ്പാസിറ്റി

ബാറ്ററി കപ്പാസിറ്റി

5ജി എത്തുന്നതോടെ ഇന്റർനെറ്റ് സ്പീഡിൽ വലിയ പുരോഗതിയുണ്ടാകും. ഒപ്പം ഫോണിലെ ബാറ്ററി ഉപയോഗവും വർധിക്കും. അതിനാൽ ശേഷി കൂടിയ ബാറ്ററിയുള്ള 5ജി ഫോണുകൾ സെലക്റ്റ് ചെയ്യുക. 6.5 ഇഞ്ചും അതിൽ കൂടുതലും സ്ക്രീൻ സൈസ് ഉള്ള സ്മാർട്ട്ഫോണുകൾ സെലക്റ്റ് ചെയ്യുകയാണെങ്കിൽ ഏറ്റവും കുറഞ്ഞത് 5000 mAh ബാറ്ററിയെങ്കിലും ഡിവൈസിൽ ഉണ്ടായിരിക്കണം. ചെറിയ സ്ക്രീനുള്ള ഫോണുകൾക്ക് 4500 mAh ബാറ്ററി മതിയാകും.

ബജറ്റ് 5ജി ഫോണുകൾ അത്ര മോശമല്ല

ബജറ്റ് 5ജി ഫോണുകൾ അത്ര മോശമല്ല

5ജി സപ്പോർട്ട് പ്രീമിയം ഡിവൈസുകളിൽ മാത്രമായി ചുരുങ്ങിയ ഒരു കാലം ഉണ്ടായിരുന്നു. സാങ്കേതികവിദ്യ പുരോഗമിച്ചതും കൂടുതൽ 5ജി ചിപ്പ്സെറ്റുകൾ പുറത്തിറങ്ങിയതും ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്താൻ കാരണമായി. ഇന്ന് 15,000 രൂപയിൽ താഴെ വിലയും ആവശ്യത്തിന് 5ജി ബാൻഡുകളുമുള്ള നിരവധി സ്മാർട്ട്ഫോണുകൾ വാങ്ങാൻ കിട്ടും. ഡിസ്പ്ലെ റെസല്യൂഷൻ, ക്യാമറ സെൻസറുകൾ മുതലായ ഫീച്ചറുകളിൽ ചെറിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് മാത്രം.

BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?

അപ്ഡേറ്റുകൾ

അപ്ഡേറ്റുകൾ

സാങ്കേതികവിദ്യ എന്ന നിലയിൽ പറയുമ്പോൾ 5ജി വളരെ പുതിയ സംവിധാനങ്ങളിൽ ഒന്നാണ്. പുതിയ പുതിയ അപ്ഡേറ്റുകളിലൂടെ സ്റ്റെബിലിറ്റിയും കണക്റ്റിവിറ്റിയും കൂടുതൽ മെച്ചപ്പെടുക തന്നെ ചെയ്യും. അതിനാൽ തന്നെ സ്ഥിരമായി പുതിയ അപ്ഡേറ്റുകൾ നൽകുന്ന ബ്രാൻഡുകൾ സെലക്റ്റ് ചെയ്യുന്നതാണ് നല്ലത്.

5ജിക്ക് പിന്നാലെ മാത്രം പോകരുത്

5ജിക്ക് പിന്നാലെ മാത്രം പോകരുത്

ഫോൺ വാങ്ങുമ്പോൾ ശ്രദ്ധ നൽകുന്നത് 5ജി സേവനങ്ങളിൽ മാത്രമായിരിക്കരുത്. നിങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞ് വേണം ഫോൺ വാങ്ങേണ്ടത്. പ്രൈസ് ടാഗ് വലുതാകുന്തോറും ലഭ്യമാകുന്ന 5ജി ഡിവൈസിന്റെ ശേഷിയും കൂടും. ബജറ്റ് ഫോണുകളിൽ ആവശ്യത്തിന് 5ജി ബാൻഡുകളും ഫീച്ചറുകളും ലഭ്യമാണെന്നും നമ്മുക്ക് അറിയാം. അപ്പോൾ സ്മാർട്ട്ഫോണുകൾ സെലക്റ്റ് ചെയ്യുന്ന സമയത്ത് 5ജിക്കൊപ്പം ഫോണിലെ മറ്റ് ഫീച്ചറുകൾക്കും പ്രാധാന്യം നൽകുക.

Best Mobiles in India

English summary
As 5G services become more widespread, the number of people using 5G smartphones will surely increase. Don't think you can run away and buy any 5G smartphone after hearing this. Although many phones have 5G, their capacity cannot be guaranteed. So which phone you buy and the 5G capability of the device are important.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X