ഷവോമിയുടെ ചതി? ഈ എംഐ 5ജി സ്മാർട്ട്ഫോണുകളിൽ ജിയോ 5ജി കിട്ടില്ല

|

വാക്ക് തന്ന് പറ്റിച്ചവരെ നാം എന്താണ് വിളിക്കുക? ചതിയന്മാർ അല്ലേ... 5ജി സപ്പോർട്ടുണ്ടെന്ന് കാട്ടി നാട്ടുകാരെ മുഴുവൻ പറ്റിക്കുന്നവരെയും അങ്ങനെ തന്നെ വിളിക്കാൻ കഴിയും. അത്തരത്തിൽ ഒരു വലിയ ചതിയാണ് ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ ഷവോമി നമ്മോട് കാട്ടിയത്. 5ജി സപ്പോർട്ട് ഉണ്ടെന്ന് കൊട്ടിഘോഷിച്ച് വിപണിയിൽ എത്തിച്ച സ്മാർട്ട്ഫോണുകളാണ് ഷവോമി എംഐ 10, ഷവോമി എംഐ 10ഐ എന്നീ ഡിവൈസുകൾ. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ 5G നെറ്റ്വർക്കിന് ഈ രണ്ട് ഡിവൈസുകളിലും സപ്പോർട്ട് ലഭിക്കില്ല. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക ( Xiaomi ).

 

റിലയൻസ് ജിയോ 5ജി

റിലയൻസ് ജിയോ 5ജി

5ജി സ്റ്റാൻഡ് എലോൺ ( എസ്എ ) നെറ്റ്വർക്കുകളാണ് ജിയോ വിന്യസിക്കുന്നത്. നേരത്തെയുള്ള 4ജി നെറ്റ്വർക്കിനെ ആശ്രയിക്കാതെ സ്വതന്ത്രമായ 5ജി നെറ്റ്വർക്ക് എന്നതാണ് സ്റ്റാൻഡ് എലോൺ എന്ന വിശേഷണം കൊണ്ട് അർഥമാക്കുന്നത്. 5ജി എസ്എ നെറ്റ്വർക്കുകൾ പുറത്തിറക്കുന്നതിനോട് രാജ്യത്തെ സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. എന്നാൽ വളരെപ്പെട്ടെന്ന് തന്നെ ഈ നിലപാട് മാറ്റേണ്ടിയും വന്നു.

ഇന്ത്യ

എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സർവീസ് പ്രൊവൈഡറിനെയും അതിന്റെ കോടിക്കണക്കിന് യൂസേഴ്സിനെയും അവഗണിക്കാൻ ഫോൺ കമ്പനികൾക്ക് സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജിയോ 5ജി എസ്എ നെറ്റ്വർക്കുകൾക്ക് സപ്പോർട്ട് നൽകാൻ വേണ്ടി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഒടിഎ ( ഓവർ ദ എയർ ) അപ്ഡേറ്റ്സ് പുറത്തിറക്കാൻ തുടങ്ങിയത്.

ലാഭത്തോട്... ലാഭം; Redmi സ്മാർട്ട്ഫോണുകൾക്ക് ഒന്നാംതരം ഡീലുകളുമായി Amazonലാഭത്തോട്... ലാഭം; Redmi സ്മാർട്ട്ഫോണുകൾക്ക് ഒന്നാംതരം ഡീലുകളുമായി Amazon

ചതിയെന്ന് പറയാൻ കാരണം
 

ജിയോയുടെ ട്രൂ 5ജി നെറ്റ്വർക്കിന് സപ്പോർട്ട് ചെയ്യാത്ത നിരവധി സ്മാർട്ട്ഫോണുകൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അതൊരു പുതിയ കാര്യമല്ല. കഥയിലെ പ്രധാന കഥാപാത്രമായ ഷവോമി ദശലക്ഷക്കണക്കിന് 5ജി ഫോണുകൾ വിപണിയിൽ എത്തിച്ചിട്ടുമുണ്ട്. ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക സ്മാർട്ട്ഫോണുകളും ജിയോ 5ജി എസ്എ നെറ്റ്വർക്കിന് സപ്പോർട്ടും നൽകുന്നു. എന്നാൽ നേരത്തെ പറഞ്ഞത് പോലെ ഷവോമി എംഐ 10, ഷവോമി എംഐ 10ഐ എന്നീ സ്മാർട്ട്ഫോണുകൾ ജിയോ 5ജിയ്ക്ക് സപ്പോർട്ട് നൽകുന്നില്ല.

5ജി ഡിവൈസുകൾ

ഇവിടെ എല്ലാവരും ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യം 5ജി ഡിവൈസുകൾ ആണെന്ന രീതിയിലാണ് കമ്പനി ഈ രണ്ട് ഫോണുകളും അവതരിപ്പിച്ചത്. പരസ്യങ്ങളുടെ ഹൈലൈറ്റ് പോലും 5ജി ശേഷിയുണ്ടെന്നുള്ളതായിരുന്നു. ഷവോമിയെ വിശ്വസിച്ച് ഫോൺ വാങ്ങിയവർക്ക് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയുടെ 5ജി നെറ്റ്വർക്കിലേക്ക് ആക്സസ് ലഭിക്കുന്നില്ല. ഇതിനെ ചതിയെന്ന് അല്ലാതെ എന്ത് പറയണമെന്ന് അറിയില്ല. രണ്ട് ഫോണുകളും ഉയർന്ന പ്രൈസ് ടാഗും ഒട്ടിച്ചാണ് വിപണിയിൽ എത്തിയതെന്നും ഓർക്കണം.

കമ്പനിയുടെ പരസ്യങ്ങളും വാഗ്ദാനവും

കമ്പനിയുടെ പരസ്യങ്ങളും വാഗ്ദാനവും കണ്ട് കണ്ണ് മഞ്ഞളിച്ച് ഫോൺ വാങ്ങിയ ജിയോ ഉപയോക്താക്കൾ ഇനി എന്ത് ചെയ്യുമെന്ന് ചോദിച്ചാൽ അതിന് പ്രത്യേകിച്ചൊരു ഉത്തരമില്ല. ഈ രണ്ട് ഡിവൈസുകൾക്കുമായി പണം മുടക്കിയ ജിയോ യൂസേഴ്സിന് ( 5ജി ഉപയോഗം എന്ന ലക്ഷ്യത്തോടെ ഫോൺ വാങ്ങിയവർക്ക് ) അത് നഷ്ടമായി എന്ന് സ്വയം സമാധാനിപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ.

എയർടെൽ 5ജിയും സ്മാർട്ട്ഫോണുകളും

എയർടെൽ 5ജിയും സ്മാർട്ട്ഫോണുകളും

നിലവിലത്തെ 4ജി നെറ്റ്വർക്കുകളുമായി ബന്ധമില്ലാത്ത 5ജി എസ്എ നെറ്റ്വർക്കാണ് റിലയൻസ് ജിയോ വിന്യസിക്കുന്നത് എന്ന് മനസിലായല്ലോ. എന്നാൽ ഇതിന് നേരെ വിരുദ്ധമാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ എയർടെലിന്റെ കാര്യം. 4ജി നെറ്റ്വർക്കുകൾ ഉപയോഗിച്ച് 5ജി സേവനങ്ങൾ നൽകുന്ന നോൺ സ്റ്റാൻഡ് എലോൺ ( എൻഎസ്എ ) നെറ്റ്വർക്കാണ് എയർടെൽ വിന്യസിക്കുന്നത്.

പകൽക്കൊള്ള മതിയായില്ലേ..? ഓരോ യൂസറും ശരാശരി 300 രൂപയെങ്കിലും തരണമെന്ന് എയർടെൽ | Airtelപകൽക്കൊള്ള മതിയായില്ലേ..? ഓരോ യൂസറും ശരാശരി 300 രൂപയെങ്കിലും തരണമെന്ന് എയർടെൽ | Airtel

വിപണി

വിപണിയിൽ ലഭ്യമായ മിക്ക 5ജി സ്മാർട്ട്ഫോണുകളും 5ജി എൻഎസ്എ നെറ്റ്വർക്കിനെ സപ്പോർട്ട് ചെയ്യുന്നവയാണ്. അതിനാൽ നിങ്ങളുടെ കൈയ്യിലുള്ള മിക്ക 5ജി സ്മാർട്ട്ഫോണുകളിലും എയർടെൽ 5ജി ആക്സസ് ചെയ്യാൻ കഴിയും. 5ജി എസ്എ നെറ്റ്വർക്കുമായി വരുന്ന ജിയോയുടെ ട്രൂ 5ജിയാണോ അതോ എൻഎസ്എ നെറ്റ്വർക്കുമായി വരുന്ന എയർടെൽ 5ജി പ്ലസ് ആണോ എന്നൊരു ചോദ്യത്തിന് ഇപ്പോൾ ഉത്തരം പറയാൻ കഴിയില്ല.

5ജി കിട്ടുന്ന ന​ഗരങ്ങൾ

രണ്ട് കമ്പനികളും 5ജി നെറ്റ്വ‍ർക്കുകളുട‌െ വ്യാപനവുമായി മുന്നോട്ട് പോകുകയാണ്. നിലവിൽ 5ജി കിട്ടുന്ന ന​ഗരങ്ങളിൽ പോലും സ്പീഡ് അടക്കമുള്ള കാര്യങ്ങളിൽ വലിയ പോരായ്മയുണ്ട്. ഭാവിയിൽ രണ്ട് 5ജി നെറ്റ്വർക്കുകളും പൂ‍ർണ സജ്ജമായതിന് ശേഷമായിരിക്കും ഏറ്റവും നല്ലത് ഏതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയുക. ഏത് നെറ്റ്വർക്കായാലും 5ജിയുടെ കാര്യത്തിൽ അത്യാവശ്യം സ്പീഡ് ലഭിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.

Best Mobiles in India

English summary
The Chinese smartphone company Xiaomi has shown us a big scam. Xiaomi Mi 10 and Xiaomi Mi 10i are smartphones that were launched in the market boasting of 5G support. But the 5G network of Reliance Jio, the country's largest telecom company, will not be supported on these two devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X